വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നാം കഷ്ടപ്പെടാൻ ദൈവം അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?

നാം കഷ്ടപ്പെടാൻ ദൈവം അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

നാം കഷ്ടപ്പെ​ടാൻ ദൈവം അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

“ദൈവ​ത്തിന്‌ സ്വർഗ​ത്തിൽ നല്ല സുഖമാ​ണ​ല്ലോ, നമുക്കു മാത്ര​മല്ലേ ഈ കഷ്ടപ്പാ​ടൊ​ക്കെ ഉള്ളൂ.” —മേരി. a

ഇന്നത്തെ ചെറു​പ്പ​ക്കാർ ക്രൂര​മായ ഒരു ലോക​ത്തി​ലേ​ക്കാ​ണു പിറന്നു വീണത്‌. ആയിര​ക്ക​ണ​ക്കി​നു ജീവി​തങ്ങൾ തല്ലി​ക്കെ​ടു​ത്തുന്ന ദാരു​ണ​മായ ഭൂകമ്പ​ങ്ങ​ളും പ്രകൃതി വിപത്തു​ക​ളും സാധാരണ സംഭവങ്ങൾ മാത്ര​മാ​യി​രി​ക്കു​ന്നു. യുദ്ധങ്ങ​ളും ഭീകരാ​ക്ര​മ​ണ​ങ്ങ​ളും വാർത്ത​ക​ളിൽ നിറഞ്ഞു നിൽക്കു​ന്നു. രോഗം, വ്യാധി​കൾ, കുറ്റകൃ​ത്യം, അപകടങ്ങൾ എന്നിവ നമ്മുടെ ഉറ്റവരെ കവർന്നെ​ടു​ക്കു​ന്നു. മുകളിൽ ഉദ്ധരിച്ച മേരിയെ സംബന്ധി​ച്ചി​ട​ത്തോ​ളം ദുരന്തം വ്യക്തി​പ​ര​വും ഞെട്ടി​ക്കു​ന്ന​തു​മാ​യി​രു​ന്നു. പിതാ​വി​ന്റെ മരണ​ശേ​ഷ​മാണ്‌ അവൾ അമർഷ​ത്തോ​ടെ അങ്ങനെ പറഞ്ഞത്‌.

ദുരന്തങ്ങൾ വ്യക്തി​പ​ര​മാ​യി പ്രഹര​മേൽപ്പി​ക്കു​മ്പോൾ നിരാ​ശ​യും നഷ്ടബോ​ധ​വും കോപ​വു​മൊ​ക്കെ തോന്നു​ന്നത്‌ സ്വാഭാ​വി​ക​മാണ്‌. ‘എന്തു​കൊണ്ട്‌ ഇതു സംഭവി​ച്ചു?’ ‘എനിക്കു​തന്നെ ഇതു സംഭവി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌?’ അല്ലെങ്കിൽ ‘ഇപ്പോൾ എന്തു​കൊ​ണ്ടാണ്‌ ഇതുണ്ടാ​യത്‌?’ എന്നൊക്കെ നിങ്ങൾ ചിന്തി​ച്ചേ​ക്കാം. ആ ചോദ്യ​ങ്ങൾക്കു തീർച്ച​യാ​യും തൃപ്‌തി​ക​ര​മായ ഉത്തരം ലഭി​ക്കേ​ണ്ട​താണ്‌. എന്നാൽ ശരിയായ ഉത്തരത്തി​നു​വേണ്ടി നാം ശരിയായ ഉറവി​ലേക്കു പോ​കേ​ണ്ട​തുണ്ട്‌. റ്ററൽ എന്ന ചെറു​പ്പ​ക്കാ​രൻ നിരീ​ക്ഷി​ച്ച​തു​പോ​ലെ ചില​പ്പോൾ “വല്ലാത്ത വേദന അനുഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ കാര്യങ്ങൾ സൂക്ഷ്‌മ​മാ​യി വിശക​ലനം ചെയ്യാൻ കഴി​ഞ്ഞെന്നു വരില്ല.” അതു​കൊണ്ട്‌ യുക്തി​സ​ഹ​മാ​യി ചിന്തി​ക്കാൻ കഴി​യേ​ണ്ട​തിന്‌ നിങ്ങളു​ടെ വികാ​ര​ങ്ങളെ നിയ​ന്ത്രി​ക്കു​ന്ന​തിന്‌ ഒരു വഴി കണ്ടെ​ത്തേ​ണ്ട​തുണ്ട്‌.

അസുഖ​ക​ര​മായ യാഥാർഥ്യ​ങ്ങളെ അഭിമു​ഖീ​ക​രി​ക്കൽ

ഉൾക്കൊ​ള്ളാൻ ബുദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ലും മരണവും ദുരി​ത​ങ്ങ​ളും ജീവിത യാഥാർഥ്യ​ങ്ങ​ളാണ്‌. ഇയ്യോബ്‌ അതിനെ കുറിച്ച്‌ സമുചി​ത​മാ​യി ഇങ്ങനെ പറഞ്ഞു: “സ്‌ത്രീ പ്രസവിച്ച മനുഷ്യൻ അല്‌പാ​യു​സ്സു​ള്ള​വ​നും കഷ്ടസമ്പൂർണ്ണ​നും ആകുന്നു.”—ഇയ്യോബ്‌ 14:1.

“നീതി വസിക്കുന്ന” ഒരു പുതിയ ലോകം ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്നു. (2 പത്രൊസ്‌ 3:13; വെളി​പ്പാ​ടു 21:3-5) എന്നാൽ ആ ഉത്‌കൃ​ഷ്ട​മായ അവസ്ഥകൾ യാഥാർഥ്യ​മാ​യി ഭവിക്കു​ന്ന​തി​നു​മു​മ്പാ​യി മനുഷ്യ​വർഗം അഭൂത​പൂർവ​മായ ദുഷ്ടത​യു​ടെ ഒരു കാലയ​ള​വി​ലൂ​ടെ കടന്നു​പോ​യേ മതിയാ​വൂ. ബൈബിൾ മുന്നറി​യി​പ്പു നൽകുന്നു: “അന്ത്യകാ​ലത്തു ദുർഘ​ട​സ​മ​യങ്ങൾ വരും എന്നറിക.”—2 തിമൊ​ഥെ​യൊസ്‌ 3:1.

ഈ ദുർഘ​ട​സ​മ​യങ്ങൾ എത്രകാ​ലം നീണ്ടു​നിൽക്കും? യേശു​വി​ന്റെ ശിഷ്യ​ന്മാ​രും ഏതാണ്ട്‌ ഇതേ സംഗതി തന്നെ അവനോ​ടു ചോദി​ച്ചു. എന്നാൽ ദുരി​ത​ഗ്ര​സ്‌ത​മായ ഈ വ്യവസ്ഥി​തി എപ്പോൾ അവസാ​നി​ക്കും എന്നതു സംബന്ധിച്ച്‌ കൃത്യ​മായ നാളോ നാഴി​ക​യോ അവൻ വെളി​പ്പെ​ടു​ത്തി​യില്ല. മറിച്ച്‌, യേശു ഇങ്ങനെ പറഞ്ഞു: “അവസാ​ന​ത്തോ​ളം സഹിച്ചു​നി​ല്‌ക്കു​ന്നവൻ രക്ഷിക്ക​പ്പെ​ടും.” (മത്തായി 24:3, 13) യേശു​വി​ന്റെ വാക്കുകൾ ദീർഘ​വീ​ക്ഷണം ഉള്ളവരാ​യി​രി​ക്കാൻ നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അന്ത്യം വന്നെത്തു​ന്നതു വരെ അസുഖ​ക​ര​മായ നിരവധി സാഹച​ര്യ​ങ്ങളെ സഹിഷ്‌ണു​ത​യോ​ടെ നേരി​ടാൻ നാം തയ്യാറാ​യി​രി​ക്കണം.

ദൈവ​മാ​ണോ കുറ്റക്കാ​രൻ?

അപ്പോൾ, കഷ്ടപ്പാ​ടു​കൾ അനുവ​ദി​ക്കു​ന്നു എന്നതി​നാൽ ദൈവ​ത്തോ​ടു കോപി​ക്കു​ന്നത്‌ ന്യായ​യു​ക്ത​മാ​ണോ? സകല കഷ്ടപ്പാ​ടി​നും അവസാനം വരുത്തു​മെന്ന ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തി​ന്റെ വീക്ഷണ​ത്തിൽ ഒരിക്ക​ലു​മല്ല. അതു​പോ​ലെ ദൈവം ദുരി​തങ്ങൾ ഉളവാ​ക്കു​ന്നു എന്നു ചിന്തി​ക്കു​ന്ന​തും ന്യായ​യു​ക്തമല്ല. പല ദുരന്ത​ങ്ങ​ളും കേവലം യാദൃ​ച്ഛി​ക​സം​ഭ​വ​ങ്ങ​ളു​ടെ ഫലമാണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ശക്തമായ കാറ്റിൽപ്പെട്ട്‌ ഒരു മരം കടപു​ഴകി വീണ്‌ ഒരാൾക്കു പരി​ക്കേൽക്കു​ന്നു എന്നു കരുതുക. ഇത്‌ ദൈവം വരുത്തി​യ​താണ്‌ എന്ന്‌ ആളുകൾ പറഞ്ഞേ​ക്കാം. എന്നാൽ ആ മരം വീഴാൻ കാരണം ദൈവമല്ല. അത്തരം സംഗതി​കൾ ‘കാലവും മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയാത്ത സംഭവ​ങ്ങ​ളും’ നിമി​ത്ത​മാ​ണു വന്നു ഭവിക്കു​ന്നത്‌ എന്നു കാണാൻ ബൈബിൾ നമ്മെ സഹായി​ക്കു​ന്നു.—സഭാ​പ്ര​സം​ഗി 9:11, NW.

ബുദ്ധി​ശൂ​ന്യ​മാ​യ തീരു​മാ​ന​ങ്ങ​ളും ദുരി​ത​ങ്ങൾക്കു കാരണ​മാ​കാം. അമിത​മാ​യി മദ്യപി​ച്ച​ശേഷം വാഹന​മോ​ടി​ച്ചു പോകുന്ന ഒരു കൂട്ടം ചെറു​പ്പ​ക്കാ​രെ കുറിച്ചു ചിന്തി​ക്കുക. ആ യാത്ര ഗുരു​ത​ര​മായ ഒരു അപകട​ത്തിൽ കലാശി​ക്കു​ന്നു. ആരാണ്‌ അപരാധി? ദൈവ​മാ​ണോ? ഒരിക്ക​ലു​മല്ല. തങ്ങളുടെ വീണ്ടു​വി​ചാ​ര​മി​ല്ലാ​യ്‌മ​യു​ടെ തിക്തഫ​ല​മാണ്‌ അവർ കൊയ്‌തത്‌.—ഗലാത്യർ 6:7.

‘പക്ഷേ കഷ്ടപ്പാ​ടു​കൾ ഇപ്പോൾത്തന്നെ അവസാ​നി​പ്പി​ക്കാൻ ദൈവ​ത്തി​നു ശക്തിയി​ല്ലേ?’ എന്നു നിങ്ങൾ ചോദി​ച്ചേ​ക്കാം. ബൈബിൾ കാലങ്ങ​ളി​ലെ ചില വിശ്വസ്‌ത പുരു​ഷ​ന്മാ​രും അങ്ങനെ ചോദി​ച്ചി​ട്ടുണ്ട്‌. പ്രവാ​ച​ക​നായ ഹബക്കൂക്‌ ദൈവ​ത്തോട്‌ ഇങ്ങനെ ചോദി​ച്ചു: ‘ദ്രോ​ഹം​പ്ര​വർത്തി​ക്കു​ന്ന​വരെ നീ വെറുതെ നോക്കു​ന്ന​തും ദുഷ്ടൻ തന്നിലും നീതി​മാ​നാ​യ​വനെ വിഴു​ങ്ങു​മ്പോൾ നീ മിണ്ടാ​തി​രി​ക്കു​ന്ന​തും എന്ത്‌?’ എന്നാൽ ഹബക്കൂക്‌ തിരക്കിട്ട്‌ ഒരു നിഗമ​ന​ത്തിൽ എത്തി​ച്ചേർന്നില്ല. അവൻ ഇപ്രകാ​രം പറഞ്ഞു: ‘അവൻ എന്നോടു എന്തരു​ളി​ച്ചെ​യ്യും എന്നു കാണേ​ണ്ട​തി​ന്നു ഞാൻ ദൃഷ്ടി​വെ​ക്കും.’ “നിയമിത സമയത്ത്‌” (NW) താൻ കഷ്ടപ്പാ​ടു​കൾ തുടച്ചു​മാ​റ്റു​മെന്ന്‌ പിന്നീട്‌ ദൈവം ഹബക്കൂ​ക്കിന്‌ ഉറപ്പു​നൽകി. (ഹബക്കൂക്‌ 1:13, 14; 2:1-3) അതു​കൊണ്ട്‌, ദുഷ്ടത അവസാ​നി​പ്പി​ക്കു​ന്ന​തി​നുള്ള ദൈവ​ത്തി​ന്റെ നിയമിത സമയത്തി​നാ​യി നാമും ക്ഷമാപൂർവം കാത്തി​രി​ക്കണം.

ദൈവം നമ്മെ വ്യക്തി​പ​ര​മാ​യി പരീക്ഷി​ക്കു​ക​യാ​ണെ​ന്നോ നാം ദുരിതം അനുഭ​വി​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നു എന്നോ ഉള്ള ചിന്താ​ശൂ​ന്യ​മായ നിഗമ​ന​ങ്ങ​ളി​ലേക്ക്‌ നാം എടുത്തു​ചാ​ട​രുത്‌. കഷ്ടപ്പാ​ടു​കൾ നമ്മിലെ നല്ല ഗുണങ്ങൾ പുറത്തു​കൊ​ണ്ടു​വ​ന്നേ​ക്കാം എന്നതു ശരിയാണ്‌. ദൈവം അനുവ​ദി​ക്കുന്ന പരി​ശോ​ധ​ന​കൾക്ക്‌ നമ്മുടെ വിശ്വാ​സത്തെ സ്‌ഫു​ടം​ചെ​യ്‌തെ​ടു​ക്കാൻ കഴിയു​മെന്ന്‌ ബൈബിൾ പറയു​ന്നുണ്ട്‌. (എബ്രായർ 5:8; 1 പത്രൊസ്‌ 1:7) വാസ്‌ത​വ​ത്തിൽ, പരി​ശോ​ധ​ന​ക​ളെ​യും പീഡാ​നു​ഭ​വ​ങ്ങ​ളെ​യും നേരി​ടുന്ന പലരും കൂടുതൽ ക്ഷമാശീ​ല​രും സഹാനു​ഭൂ​തി ഉള്ളവരും ആയിത്തീ​രു​ന്നു. എന്നാൽ അവർ നേരി​ട്ട​തെ​ല്ലാം ദൈവം വരുത്തി​യ​താ​ണെന്ന്‌ നാം നിഗമനം ചെയ്യരുത്‌. അത്തരം ചിന്ത ദൈവ​ത്തി​ന്റെ സ്‌നേ​ഹ​ത്തെ​യും ജ്ഞാന​ത്തെ​യും കണക്കി​ലെ​ടു​ക്കു​ന്നില്ല. ബൈബിൾ വ്യക്തമാ​യി ഇങ്ങനെ പറയുന്നു: “പരീക്ഷി​ക്ക​പ്പെ​ടു​മ്പോൾ ഞാൻ ദൈവ​ത്താൽ പരീക്ഷി​ക്ക​പ്പെ​ടു​ന്നു എന്നു ആരും പറയരു​തു. ദൈവം ദോഷ​ങ്ങ​ളാൽ പരീക്ഷി​ക്ക​പ്പെ​ടാ​ത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷി​ക്കു​ന്ന​തു​മില്ല.” നേരെ മറിച്ച്‌, “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” ദൈവ​ത്തി​ങ്കൽനി​ന്നു വരുന്നു. (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.)—യാക്കോബ്‌ 1:13, 17.

ദൈവം ദുഷ്ടത അനുവ​ദി​ക്കു​ന്ന​തി​ന്റെ കാരണം

അപ്പോൾപ്പി​ന്നെ, ദുഷ്ടത​യു​ടെ ഉത്ഭവം എവി​ടെ​നി​ന്നാണ്‌? ദൈവ​ത്തിന്‌ എതിരാ​ളി​കൾ ഉണ്ടെന്നത്‌ ഓർക്കുക—മുഖ്യ​മാ​യും ‘ഭൂതലത്തെ മുഴുവൻ തെററി​ച്ചു​ക​ള​യുന്ന പിശാ​ചും സാത്താ​നും’ എന്ന ശത്രു. (വെളി​പ്പാ​ടു 12:9) നമ്മുടെ ആദ്യമാ​താ​പി​താ​ക്ക​ളായ ആദാമി​നെ​യും ഹവ്വാ​യെ​യും ദൈവം ആക്കി​വെ​ച്ചത്‌ പ്രശ്‌ന​ര​ഹി​ത​മായ ഒരു ലോക​ത്തി​ലാണ്‌. എന്നാൽ ദൈവ​ത്തി​ന്റെ ഭരണാ​ധി​പ​ത്യ​ത്തിൽനി​ന്നു സ്വത​ന്ത്ര​യാ​കു​ന്ന​താണ്‌ അവൾക്കു കൂടുതൽ നല്ലതെന്ന്‌ സാത്താൻ ഹവ്വായെ പറഞ്ഞു ബോധ്യ​പ്പെ​ടു​ത്തി. (ഉല്‌പത്തി 3:1-5) സങ്കടക​ര​മെന്നു പറയട്ടെ, ഹവ്വാ സാത്താൻ പറഞ്ഞ നുണ വിശ്വ​സി​ക്കു​ക​യും ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാട്ടു​ക​യും ചെയ്‌തു. മത്സരത്തി​ന്റെ ഗതിയിൽ ആദാം തന്റെ ഭാര്യ​യോ​ടൊ​പ്പം ചേർന്നു. ഫലമോ? ബൈബിൾ പറയു​ന്ന​തു​പോ​ലെ “മരണം സകല മനുഷ്യ​രി​ലും പരന്നി​രി​ക്കു​ന്നു.”—റോമർ 5:12.

സാത്താ​നെ​യും അനുയാ​യി​ക​ളെ​യും നശിപ്പി​ച്ചു​കൊണ്ട്‌ ദൈവ​ത്തിന്‌ അവി​ടെ​വെ​ച്ചു​തന്നെ ആ മത്സരം അവസാ​നി​പ്പി​ക്കാ​മാ​യി​രു​ന്നു. എങ്കിലും സമയം കടന്നു​പോ​കാൻ അനുവ​ദി​ക്കു​ന്ന​താണ്‌ ഉചിത​മെന്ന്‌ അവൻ കണ്ടു. അതു​കൊണ്ട്‌ എന്തു പ്രയോ​ജനം കൈവ​രു​മാ​യി​രു​ന്നു? സാത്താൻ നുണയ​നാണ്‌ എന്ന വസ്‌തുത തുറന്നു​കാ​ട്ടാൻ അത്‌ ഇടയാ​ക്കു​മാ​യി​രു​ന്നു എന്നതാണ്‌ ഒരു സംഗതി. ദൈവ​ത്തിൽനി​ന്നുള്ള സ്വാത​ന്ത്ര്യം നാശമ​ല്ലാ​തെ മറ്റൊ​ന്നും കൈവ​രു​ത്തു​ന്നില്ല എന്നത്‌ തെളി​യി​ക്ക​പ്പെ​ടാ​നും അത്‌ അവസരം ഒരുക്കു​മാ​യി​രു​ന്നു. വാസ്‌ത​വ​ത്തിൽ സംഭവി​ച്ചി​രി​ക്കു​ന്നത്‌ അതുതന്നെ അല്ലേ? “സർവ​ലോ​ക​വും ദുഷ്ടന്റെ അധീന​ത​യിൽ കിടക്കു​ന്നു.” (1 യോഹ​ന്നാൻ 5:19) കൂടു​ത​ലാ​യി, ‘മനുഷ്യൻ മനുഷ്യ​ന്റെ​മേൽ അവന്റെ ദോഷ​ത്തി​ന്നാ​യി അധികാ​രം’ നടത്തി​യി​രി​ക്കു​ന്നു. (സഭാ​പ്ര​സം​ഗി 8:9) മനുഷ്യ​നിർമിത മതങ്ങൾ പരസ്‌പ​ര​വി​രു​ദ്ധ​മായ പഠിപ്പി​ക്ക​ലു​ക​ളു​ടെ ഫലമായി കുഴഞ്ഞു​മ​റിഞ്ഞ ഒരു അവസ്ഥയി​ലാണ്‌. ധാർമി​കത എന്നത്തേ​തി​ലു​മ​ധി​കം അധഃപ​തി​ച്ചി​രി​ക്കു​ന്നു. മാനുഷ ഗവൺമെ​ന്റു​കൾ സാധ്യ​മായ ഏതൊരു ഭരണവി​ധ​വും പരീക്ഷി​ച്ചു നോക്കി​യി​രി​ക്കു​ന്നു. അവർ ഉടമ്പടി​ക​ളിൽ ഒപ്പു​വെ​ക്കു​ന്നു, നിയമങ്ങൾ പ്രാബ​ല്യ​ത്തിൽ കൊണ്ടു​വ​രു​ന്നു. പക്ഷേ, സാധാ​ര​ണ​ക്കാ​രന്‌ അവന്റെ ആവശ്യങ്ങൾ ഇന്നും കിട്ടാ​ക്ക​നി​യാ​യി അവശേ​ഷി​ക്കു​ന്നു. യുദ്ധങ്ങൾ ദുരി​ത​ത്തി​നു​മേൽ ദുരിതം സമ്മാനി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

ദുഷ്ടത അവസാ​നി​പ്പി​ക്കാ​നുള്ള എക പോം​വഴി ദൈവിക ഇടപെ​ട​ലാണ്‌ എന്നതു വ്യക്തമാണ്‌. എന്നാൽ ദൈവ​ത്തി​ന്റെ നിയമിത സമയത്തു മാത്രമേ ഇതു സംഭവി​ക്കു​ക​യു​ള്ളൂ. അതുവരെ, ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും അനുസ​രി​ച്ചു​കൊണ്ട്‌ ദൈവിക ഭരണത്തെ പിന്തു​ണ​യ്‌ക്കാ​നുള്ള പദവി നമുക്കുണ്ട്‌. കയ്‌പേ​റിയ ഏതൊരു അനുഭവം ഉണ്ടാകു​മ്പോ​ഴും പ്രശ്‌ന​ര​ഹിത ലോക​ത്തി​ന്റെ ഭദ്രമായ പ്രതീ​ക്ഷ​യിൽ നമുക്ക്‌ ആശ്വാസം കണ്ടെത്താ​നാ​കും.

നാം തനിച്ചല്ല

എന്നിരു​ന്നാ​ലും വ്യക്തി​പ​ര​മാ​യി കഷ്ടപ്പാ​ടു​കൾ നേരി​ടേ​ണ്ടി​വ​രു​മ്പോൾ നാം ഇങ്ങനെ ചോദി​ച്ചേ​ക്കാം, ‘എനിക്ക്‌ എന്തു​കൊണ്ട്‌ ഇതു സംഭവി​ച്ചു?’ എന്നാൽ ദുരി​തങ്ങൾ പേറു​ന്ന​തിൽ നാം തനിച്ചല്ല എന്ന്‌ നമ്മെ അനുസ്‌മ​രി​പ്പി​ച്ചു​കൊണ്ട്‌ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ഇങ്ങനെ പറയുന്നു: ‘സർവ്വസൃ​ഷ്ടി​യും ഇന്നുവരെ ഒരു​പോ​ലെ ഞരങ്ങി ഈററു​നോ​വോ​ടി​രി​ക്കു​ന്നു എന്നു നാം അറിയു​ന്നു​വ​ല്ലോ.’ (റോമർ 8:22) ഈ വസ്‌തുത തിരി​ച്ച​റി​യു​ന്നത്‌ ക്ലേശക​ര​മായ സാഹച​ര്യ​ങ്ങൾ തരണം​ചെ​യ്യാൻ നിങ്ങളെ സഹായി​ക്കും. ദൃഷ്ടാ​ന്ത​ത്തിന്‌, 2001 സെപ്‌റ്റം​ബർ 11-ന്‌ ന്യൂ​യോർക്ക്‌ നഗരത്തി​ലും വാഷി​ങ്‌ടൺ ഡി.സി.-യിലും സംഭവിച്ച ഭീകരാ​ക്ര​മണം നിക്കോ​ളി​നെ വൈകാ​രി​ക​മാ​യി ഉലച്ചു​ക​ളഞ്ഞു. “ഞാൻ വല്ലാതെ ഭയന്നു​പോ​യി,” അവൾ പറയുന്നു. എന്നാൽ സഹക്രി​സ്‌ത്യാ​നി​കൾ ആ ദുരന്തത്തെ നേരി​ട്ട​തി​നെ കുറി​ച്ചുള്ള വിവര​ണങ്ങൾ വായി​ച്ച​പ്പോൾ അവളുടെ വീക്ഷണ​ത്തി​നു മാറ്റം വന്നു. b “ഞാൻ തനിച്ച​ല്ലെന്ന്‌ എനിക്കു ബോധ്യ​മാ​യി. എന്റെ വേദന​യും ദുഃഖ​വും മെല്ലെ കുറഞ്ഞു​തു​ട​ങ്ങി​യി​രി​ക്കു​ന്നു.”

ചില സന്ദർഭ​ങ്ങ​ളിൽ, നിങ്ങൾക്കു സംസാ​രി​ക്കാൻ കഴിയുന്ന ആരെ​യെ​ങ്കി​ലും സമീപി​ക്കു​ന്നത്‌ ജ്ഞാനമാ​യി​രി​ക്കും. അത്‌ മാതാ​പി​താ​ക്ക​ളിൽ ഒരാളോ പക്വത​യുള്ള ഒരു സുഹൃ​ത്തോ ഒരു ക്രിസ്‌തീയ മൂപ്പനോ ആകാം. നിങ്ങൾ വിശ്വ​സി​ക്കുന്ന ആരെങ്കി​ലു​മാ​യി സ്വന്തം വികാ​രങ്ങൾ പങ്കു​വെ​ക്കു​ന്നത്‌ പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ ‘നല്ല വാക്ക്‌’ ലഭിക്കാൻ ഇടയാ​ക്കും. (സദൃശ​വാ​ക്യ​ങ്ങൾ 12:25) ബ്രസീ​ലിൽനി​ന്നുള്ള ഒരു യുവ​ക്രി​സ്‌ത്യാ​നി അനുസ്‌മ​രി​ക്കു​ന്നു: “ഒമ്പതു വർഷം മുമ്പ്‌ എനിക്ക്‌ എന്റെ പിതാ​വി​നെ നഷ്ടപ്പെട്ടു. ഒരു ദിവസം യഹോവ അദ്ദേഹത്തെ ഉയിർപ്പി​ക്കും എന്ന്‌ എനിക്ക​റി​യാം. എങ്കിലും ദുഃഖത്തെ തരണം​ചെ​യ്യാൻ എന്നെ സഹായിച്ച ഒരു സംഗതി എന്റെ വികാ​രങ്ങൾ കടലാ​സിൽ കുറി​ക്കു​ന്ന​താ​യി​രു​ന്നു. കൂടാതെ ഞാൻ എന്റെ ക്രിസ്‌തീയ സുഹൃ​ത്തു​ക്ക​ളോ​ടു മനസ്സു തുറന്നു സംസാ​രി​ക്കു​മാ​യി​രു​ന്നു.” മനസ്സി​ലു​ള്ളത്‌ അങ്ങനെ തുറന്നു സംസാ​രി​ക്കാൻ കഴിയുന്ന ‘യഥാർഥ സ്‌നേ​ഹി​ത​ന്മാർ’ നിങ്ങൾക്ക്‌ ഉണ്ടോ? (സദൃശ​വാ​ക്യ​ങ്ങൾ 17:17, NW) എങ്കിൽ അവരുടെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ സഹായ​ത്തിൽനി​ന്നു പ്രയോ​ജനം നേടുക! കരയു​ന്ന​തി​നോ നിങ്ങളു​ടെ വികാ​രങ്ങൾ തുറന്നു പ്രകടി​പ്പി​ക്കു​ന്ന​തി​നോ മടി​ക്കേ​ണ്ട​തില്ല. എന്തിന്‌, ഒരിക്കൽ തന്റെ സുഹൃ​ത്തി​ന്റെ മരണത്തി​ങ്കൽ യേശു പോലും ‘കണ്ണീർവാർത്തു’!—യോഹ​ന്നാൻ 11:35.

നാം ഒരിക്കൽ “ജീർണ​ത​യു​ടെ അടിമ​ത്ത​ത്തിൽനി​ന്നു സ്വത​ന്ത്ര​രാ​ക്ക​പ്പെ​ടു​ക​യും ദൈവ​മ​ക്ക​ളു​ടെ മഹത്തായ സ്വാത​ന്ത്ര്യം പ്രാപി​ക്കു​ക​യും ചെയ്യും” എന്നു ബൈബിൾ ഉറപ്പു നൽകുന്നു. (റോമർ 8:21, NW) അന്നോളം നിഷ്‌ക​ള​ങ്ക​രും നല്ലവരു​മായ അനേക​രും ദുരി​തങ്ങൾ അനുഭ​വി​ച്ചേ​ക്കാം. കഷ്ടപ്പാ​ടു​കൾ ഉണ്ടാകു​ന്ന​തി​ന്റെ കാരണം അറിയു​ക​യും ഏറെക്കാ​ലം അതു തുടരു​ക​യി​ല്ലെന്ന്‌ ഓർക്കു​ക​യും ചെയ്യു​ന്ന​തിൽനിന്ന്‌ ആശ്വാസം നേടുക. (g04 3/22)

[അടിക്കു​റി​പ്പു​കൾ]

a ചില പേരു​കൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

b 2002 ഫെബ്രു​വരി 8 ഉണരുക!യിലെ “ദുരന്ത​മു​ഖ​ത്തും ധൈര്യ​ത്തോ​ടെ” എന്ന പരമ്പര കാണുക.

[16-ാം പേജിലെ ചിത്രം]

നിങ്ങളുടെ ദുഃഖം പ്രകടി​പ്പി​ക്കു​ന്നതു സഹായ​ക​മാ​യി​രു​ന്നേ​ക്കാം