വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

പ്രാണി​ജന്യ രോഗങ്ങൾ ഞാൻ ഒരു സർവക​ലാ​ശാ​ലാ അധ്യാ​പി​ക​യാണ്‌. കഴിഞ്ഞ 24 വർഷമാ​യി മൈ​ക്രോ​ബ​യോ​ളജി, പാര​സൈ​റ്റോ​ളജി, ബയോ​കെ​മി​സ്‌ട്രി ലബോ​റ​ട്ട​റി​ക​ളു​ടെ മേധാവി എന്നനി​ല​യിൽ സേവനം അനുഷ്‌ഠി​ക്കു​ന്നു. ശാസ്‌ത്രീയ കാര്യങ്ങൾ ലളിത​മാ​യി അവതരി​പ്പി​ക്കാൻ നിങ്ങൾക്കു കഴിയു​ന്നുണ്ട്‌. “പ്രാണി​ക​ളും രോഗ​ങ്ങ​ളും” എന്ന പരമ്പര എന്നെ വളരെ ആകർഷി​ച്ചു. (2003 ജൂലൈ 8) ശാസ്‌ത്രീയ ഗ്രന്ഥങ്ങൾ വായി​ക്കു​മ്പോൾ ചില സംഗതി​കൾ എനിക്കു മനസ്സി​ലാ​ക്കാൻ കഴിയാ​തെ വരാറുണ്ട്‌. എന്നാൽ അതേ കാര്യ​ങ്ങൾതന്നെ നിങ്ങൾ അവതരി​പ്പി​ക്കു​മ്പോൾ എനിക്ക്‌ അവ യാതൊ​രു ബുദ്ധി​മു​ട്ടു​മി​ല്ലാ​തെ മനസ്സി​ലാ​ക്കാൻ സാധി​ക്കു​ന്നു. നിങ്ങളു​ടെ പരി​ശ്ര​മ​ത്തി​നു നന്ദി.

എം. ആർ., മെക്‌സി​ക്കോ (g04 4/22)

സമ്മർദം പേറുന്ന കുട്ടികൾ “വളരും മുമ്പേ മുതിർന്ന കുട്ടികൾ!” എന്ന ലേഖന പരമ്പര​യ്‌ക്ക്‌ എന്റെ ഹാർദ​മായ വിലമ​തിപ്പ്‌ പ്രകാ​ശി​പ്പി​ക്കട്ടെ. (2003 മേയ്‌ 8) ഞാൻ കാത്തി​രുന്ന ഒന്നായി​രു​ന്നു അത്‌. ഒരു മാതാ​വും മുഴു​സമയ ശുശ്രൂ​ഷ​ക​യും എന്ന നിലയിൽ വളരെ തിരക്കു​പി​ടിച്ച പട്ടിക​യാണ്‌ എനിക്കു​ള്ളത്‌. ‘ഞാൻ ഒരു നല്ല അമ്മയാ​ണോ? എന്റെ മകളിൽനി​ന്നു ഞാൻ കൂടുതൽ പ്രതീ​ക്ഷി​ക്കു​ന്നു​ണ്ടോ?’ എന്നൊക്കെ പലപ്പോ​ഴും ഞാൻ ചിന്തി​ക്കാ​റുണ്ട്‌. എവി​ടെ​യാണ്‌ മെച്ച​പ്പെ​ടാൻ കഴിയുക എന്നറി​യു​ന്നത്‌ ആശ്വാസം നൽകുന്നു. എന്റെ മകളുടെ ബാല്യം ഇപ്പോൾ ആസ്വദി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു, അതു​പോ​ലെ അവളും അത്‌ ആസ്വദി​ക്കണം എന്നതാണ്‌ എന്റെ ആഗ്രഹം. നിങ്ങളു​ടെ എല്ലാ ലേഖന​ങ്ങ​ളും കെട്ടു​പണി ചെയ്യുന്നവ ആണെങ്കി​ലും, ഇത്തരം ലേഖനങ്ങൾ എനിക്കു വിശേ​ഷി​ച്ചും വളരെ പ്രോ​ത്സാ​ഹനം പകരുന്നു.

എം. ഡി. ഇ., മെക്‌സി​ക്കോ (g04 4/8)

കോപ്പി​യടി “യുവജ​നങ്ങൾ ചോദി​ക്കു​ന്നു. . . കോപ്പി​യ​ടി​ക്കു​ന്ന​തിൽ എന്താണു തെറ്റ്‌?” എന്ന ലേഖന​ത്തി​നു നന്ദി. (2003 ഫെബ്രു​വരി 8) പരീക്ഷ എഴുതി​ക്കൊ​ടു​ക്കാൻ സഹപാ​ഠി​കൾ എനിക്കു വലി​യൊ​രു തുക വാഗ്‌ദാ​നം ചെയ്‌തു. അവർക്കു​വേണ്ടി കള്ളത്തരം കാണി​ക്കാൻ ഞാൻ തയ്യാറാ​കാ​തി​രു​ന്നത്‌ ന്യായ​യു​ക്തത ഇല്ലായ്‌മ​യാ​യി വ്യാഖ്യാ​നി​ക്ക​പ്പെട്ടു. ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ ഉയർത്തി​പ്പി​ടി​ക്കാ​നും വിട്ടു​വീഴ്‌ച ചെയ്യാ​തി​രി​ക്കാ​നും ആ ലേഖനം ഓർമി​പ്പി​ച്ചു.

എഫ്‌. എ. സി., നൈജീ​രിയ (g04 4/22)

ഞാൻ ഒരിക്ക​ലും സ്വന്തമാ​യി ഗൃഹപാ​ഠം ചെയ്‌തി​രു​ന്നില്ല, സഹപാ​ഠി​ക​ളു​ടേത്‌ നോക്കി എഴുതു​ക​യാ​യി​രു​ന്നു പതിവ്‌. കോപ്പി​യ​ടി​ക്കു​ന്നത്‌ മോഷണം തന്നെയാ​ണെന്നു മനസ്സി​ലാ​ക്കാൻ ഈ ലേഖനം എന്നെ സഹായി​ച്ചു. ഈ വീക്ഷണം എന്റെ സഹപാ​ഠി​കൾക്ക്‌ സ്വീകാ​ര്യ​മ​ല്ലെ​ങ്കി​ലും ഞാൻ ഇക്കാര്യ​ത്തിൽ ഉറച്ച നിലപാ​ടു സ്വീക​രി​ച്ചു​ക​ഴി​ഞ്ഞു.

വൈ. ഡി., റഷ്യ (g04 4/22)

പ്രമേഹം “പ്രമേഹം—അതുമാ​യി പൊരു​ത്ത​പ്പെട്ടു ജീവിക്കൽ” (2003 ജൂൺ 8) എന്ന പരമ്പര​യിൽ തുട​രെ​യുള്ള മൂത്ര​മൊ​ഴി​ക്കൽ പ്രമേഹ ലക്ഷണമാണ്‌ എന്നു വായി​ച്ച​പ്പോൾ എനിക്ക്‌ പ്രമേഹം ഉണ്ടായി​രി​ക്കാൻ സാധ്യ​ത​യു​ണ്ടെന്നു തോന്നി. ആശുപ​ത്രി​യിൽ പോയ​പ്പോൾ അതു സത്യമാ​ണെന്ന്‌ മനസ്സി​ലാ​യി. തുടർന്ന്‌, ഒരു മാസത്തി​ല​ധി​ക​മാ​യി മരുന്നു കഴിച്ചും ഭക്ഷണ​ക്രമം പാലി​ച്ചും വ്യായാ​മം ചെയ്‌തു​മൊ​ക്കെ രക്തത്തിലെ പഞ്ചസാ​ര​യു​ടെ അളവ്‌ കുറയ്‌ക്കാ​നുള്ള ശ്രമത്തി​ലാണ്‌ ഞാൻ. ആ മാസിക കണ്ടില്ലാ​യി​രു​ന്നു​വെ​ങ്കിൽ എനിക്ക്‌ ഈ രോഗം ഉണ്ടെന്ന്‌ ഞാൻ അറിയു​മാ​യി​രു​ന്നില്ല.

വൈ. എൻ., ജപ്പാൻ (g04 4/22)

ഞാൻ യഹോ​വ​യു​ടെ സാക്ഷി അല്ലെങ്കി​ലും ദയാലു​വായ ഒരു അയൽക്കാ​രി​യിൽനിന്ന്‌ നിങ്ങളു​ടെ മാസി​കകൾ എനിക്കു കിട്ടു​ന്നുണ്ട്‌. പ്രമേ​ഹ​ത്തെ​പ്പ​റ്റി​യുള്ള പരമ്പര ഞാൻ നന്നായി ആസ്വദി​ച്ചു. വയോ​ധി​കരെ ശുശ്രൂ​ഷി​ക്കുന്ന ഒരു നഴ്‌സ്‌ ആകാൻ പരിശീ​ലനം നേടി​ക്കൊ​ണ്ടി​രി​ക്കുന്ന എനിക്ക്‌ അതിനെ കുറിച്ച്‌ ഒരു ലേഖനം എഴു​തേ​ണ്ട​തുണ്ട്‌. ഈ മാസിക ഏതാനും ദിവസം മുമ്പ്‌ കിട്ടി​യി​രു​ന്നെ​ങ്കിൽ ഗവേഷ​ണ​ത്തി​നാ​യി ഇത്രയ​ധി​കം പുസ്‌ത​കങ്ങൾ എനിക്ക്‌ പരി​ശോ​ധി​ക്കേണ്ടി വരുമാ​യി​രു​ന്നില്ല. നിങ്ങളു​ടെ ലേഖനങ്ങൾ വളരെ പ്രയോ​ജ​ന​പ്ര​ദ​മാണ്‌.

എ. എസ്‌., ജർമനി (g04 4/22)