വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒട്ടനവധി ആളുകളെ വയ്‌ക്കോൽ പനി ബാധിക്കുന്നത്‌ എന്തുകൊണ്ട്‌?

ഒട്ടനവധി ആളുകളെ വയ്‌ക്കോൽ പനി ബാധിക്കുന്നത്‌ എന്തുകൊണ്ട്‌?

ഒട്ടനവധി ആളുകളെ വയ്‌ക്കോൽ പനി ബാധി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

സ്‌പെയിനിലെ ഉണരുക! ലേഖകൻ

നിങ്ങളു​ടെ കണ്ണു ചൊറി​യു​ക​യും വെള്ളം​വ​രു​ക​യും ചെയ്യു​ന്നുണ്ട്‌, ദിവസം മുഴു​വ​നും ഇടതട​വി​ല്ലാത്ത തുമ്മലും മൂക്കൊ​ലി​പ്പും. ശ്വാസ​ത​ട​സ്സ​വു​മുണ്ട്‌. എന്താണു സംഗതി? ചില​പ്പോൾ അത്‌ ജലദോ​ഷ​മാ​യി​രി​ക്കാം. എന്നാൽ ചുറ്റു​പാ​ടും ധാരാളം പൂമ്പൊ​ടി​യുള്ള സമയത്താണ്‌ നിങ്ങൾക്ക്‌ ഈ ലക്ഷണങ്ങൾ ഉണ്ടാകു​ന്ന​തെ​ങ്കിൽ സാധ്യ​ത​യ​നു​സ​രിച്ച്‌ നിങ്ങൾക്ക്‌ വയ്‌ക്കോൽ പനി (hay fever) ആണ്‌. അതാണു സംഗതി​യെ​ങ്കിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല കേട്ടോ, ഒരുപാ​ടു പേരുണ്ട്‌ നിങ്ങൾക്കു കൂട്ടിന്‌. വയ്‌ക്കോൽ പനി ബാധി​ച്ചി​രി​ക്കു​ന്ന​താ​യി കണ്ടുപി​ടി​ക്കു​ന്ന​വ​രു​ടെ എണ്ണം വർഷം​തോ​റും കുതി​ച്ചു​യ​രു​ക​യാണ്‌.

“വയ്‌ക്കോൽ പനി എന്നു പറയു​ന്നത്‌, ഹാനി​ക​ര​മെന്ന്‌ ശരീരം കണക്കാ​ക്കുന്ന ഒരു ഘടക​ത്തോ​ടുള്ള അതിന്റെ അമിത പ്രതി​ക​ര​ണ​മ​ല്ലാ​തെ മറ്റൊ​ന്നു​മല്ല” എന്ന്‌ മൂഹേർ ഡെ ഓയ്‌ എന്ന മാസിക റിപ്പോർട്ടു ചെയ്യുന്നു. “അലർജി​യു​ള്ള​വ​രു​ടെ പ്രതി​രോ​ധ​വ്യ​വസ്ഥ, അന്യവ​സ്‌തു​ക്ക​ളെന്ന്‌ അതിനു തോന്നുന്ന സകലതി​നെ​യും—പൂമ്പൊ​ടി ഉൾപ്പെടെ—പുറന്ത​ള്ളു​ന്നു, ഇവ യഥാർഥ​ത്തിൽ അപകട​ക​ര​മ​ല്ലെ​ങ്കിൽപ്പോ​ലും.” പ്രതി​രോ​ധ​വ്യ​വ​സ്ഥ​യു​ടെ ഇത്തരത്തി​ലുള്ള അമിത പ്രതി​ക​രണം തുടക്ക​ത്തിൽ വിവരിച്ച അസഹ്യ​പ്പെ​ടു​ത്തുന്ന ലക്ഷണങ്ങൾക്ക്‌ വഴി​തെ​ളി​ക്കു​ന്നു.

1819-ൽ, ഇംഗ്ലീഷ്‌ ഡോക്ട​റായ ജോൺ ബോ​സ്റ്റോ​ക്കാണ്‌ വയ്‌ക്കോൽ പനിയെ കുറിച്ച്‌ ആദ്യമാ​യി വിവരി​ച്ചത്‌. ചില പ്രത്യേക സമയങ്ങ​ളിൽ താൻതന്നെ അനുഭ​വി​ച്ചു​കൊ​ണ്ടി​രുന്ന അസഹ്യ​ത​കളെ അദ്ദേഹം അക്കമി​ട്ടു​നി​രത്തി. കൊയ്‌തെ​ടുത്ത ഉടനെ​യുള്ള വയ്‌ക്കോ​ലാണ്‌ ഈ അസഹ്യ​ത​കൾക്കു കാരണം എന്ന്‌ അദ്ദേഹം വിശ്വ​സി​ച്ചു. അതിനാൽ, ഈ അവസ്ഥയെ അദ്ദേഹം വയ്‌ക്കോൽ പനി എന്നു വിളിച്ചു. എന്നാൽ, അലർജി​യു​ടെ യഥാർഥ കാരണം വ്യത്യസ്‌ത തരത്തി​ലുള്ള പൂമ്പൊ​ടി​ക​ളാ​ണെന്നു പിന്നീടു കണ്ടെത്തി. 19-ാം നൂറ്റാ​ണ്ടി​ന്റെ പ്രാരം​ഭ​ത്തിൽ ഇംഗ്ലണ്ടിൽ ആകമാനം ഇത്തരത്തി​ലുള്ള ഏതാനും കേസു​കളേ ബോ​സ്റ്റോക്‌ കണ്ടെത്തി​യി​രു​ന്നു​ള്ളൂ.

എന്നാൽ, ഇന്ന്‌ വയ്‌ക്കോൽ പനിയു​ടെ അസഹ്യ​തകൾ അനുഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​വ​രു​ടെ എണ്ണം വളരെ​യ​ധി​കം വർധി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? സ്‌പെ​യി​നി​ലെ മാഡ്രി​ഡിൽ ‘ആസ്‌ത്‌മ, അലർജി എന്നിവ​യ്‌ക്കാ​യുള്ള കേന്ദ്ര​ത്തി​ലെ’ ഡയറക്ട​റായ ഡോ. ഹാവ്‌യർ സൂബീസാ, ഇതി​നോ​ടു ബന്ധപ്പെട്ട്‌ ഗവേഷകർ പരി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന രണ്ടു സിദ്ധാ​ന്ത​ങ്ങളെ കുറിച്ചു പറയു​ക​യു​ണ്ടാ​യി. ഡീസൽ എഞ്ചിനു​കളെ പ്രതി​ക്കൂ​ട്ടിൽ നിറു​ത്തു​ന്ന​താണ്‌ ഇതിൽ ഒരു സിദ്ധാന്തം. ഡീസലി​ന്റെ ജ്വലന ഫലമായി ഉളവാ​കുന്ന കണങ്ങൾക്ക്‌ അലർജി​ഹേ​തു​ക്കളെ അഥവാ ഒരു അലർജിക്ക്‌ തുടക്ക​മി​ടുന്ന ഘടകങ്ങളെ ഉത്തേജി​പ്പി​ക്കാൻ കഴിയും എന്നു വിശ്വ​സി​ക്ക​പ്പെ​ടു​ന്നു. അലർജി വിദഗ്‌ധ​നായ ഡോ. ഹ്വാൻ കൊട്ട്‌നി പോമർ പറയു​ന്നത്‌, “വ്യവസാ​യ​വ​ത്‌കൃത രാജ്യ​ങ്ങ​ളിൽ ജനസം​ഖ്യ​യിൽ 20 ശതമാ​ന​ത്തോ​ളം പേരെ വയ്‌ക്കോൽ പനി ബാധി​ച്ചി​രി​ക്കു​ന്നു എന്നാണ്‌. നഗരങ്ങ​ളി​ലാണ്‌ ഇത്‌ ഏറ്റവു​മ​ധി​കം.”

രണ്ടാമത്തെ സിദ്ധാന്തം വിരൽ ചൂണ്ടു​ന്നത്‌ അമിത ശുചി​ത്വ​ത്തി​നു നേർക്കാണ്‌. ‘അണുവി​മു​ക്ത​മാ​ക്കിയ ഓപ്പ​റേഷൻ തിയറ്റ​റു​ക​ളിൽ നാം ജനിക്കു​ന്നു. അണുവി​മു​ക്ത​മാ​ക്കിയ ആഹാരം കഴിക്കു​ന്നു. നിരവധി രോഗ​ങ്ങൾക്കെ​തി​രെ നാം പ്രതി​രോധ കുത്തി​വെ​പ്പു​കൾ എടുക്കു​ന്നു. രോഗം വന്നാലോ, ഉടൻതന്നെ ആന്റിബ​യോ​ട്ടി​ക്കു​കൾ കഴിക്കു​ന്നു. അങ്ങനെ, കുട്ടി​ക്കാ​ലം മുതൽതന്നെ നമ്മുടെ പ്രതി​രോ​ധ​വ്യ​വ​സ്ഥയെ അലർജി വികസി​പ്പി​ച്ചെ​ടു​ക്കുന്ന ഒരു അവസ്ഥയി​ലാ​ക്കു​ന്നു’ എന്നു ഡോ. സൂബീസാ പറയുന്നു.

പ്രതി​രോ​ധ​വ്യ​വ​സ്ഥ​യു​ടെ അമിത പ്രതി​ക​ര​ണ​ത്തി​ന്റെ ഫലമായി ഉളവാ​കുന്ന ഈ വൈഷ​മ്യ​ങ്ങൾക്ക്‌ നിങ്ങളും ഇരയാ​ണെ​ങ്കിൽ, നിരാ​ശ​പ്പെ​ടേ​ണ്ട​തില്ല! ശരിയായ രോഗ​നിർണ​യ​വും ചികി​ത്സ​യും​കൊണ്ട്‌ വയ്‌ക്കോൽ പനിയു​ടെ അസഹ്യ​പ്പെ​ടു​ത്തുന്ന ലക്ഷണങ്ങ​ളു​ടെ കൂടെ​ക്കൂ​ടെ​യുള്ള ആക്രമ​ണ​വും തീവ്ര​ത​യും നിയ​ന്ത്രി​ക്കാ​നും കുറയ്‌ക്കാ​നും കഴിയും. (g04 5/22)