വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കടിഞ്ഞാണിടൽ കുതിരയ്‌ക്കും നാവിനും

കടിഞ്ഞാണിടൽ കുതിരയ്‌ക്കും നാവിനും

കടിഞ്ഞാ​ണി​ടൽ കുതി​ര​യ്‌ക്കും നാവി​നും

“കുതി​രയെ യുദ്ധദി​വ​സ​ത്തേക്കു ചമയി​ക്കു​ന്നു,” പുരാതന ഇസ്രാ​യേ​ലി​ലെ ജ്ഞാനി​യായ രാജാ​വാ​യി​രുന്ന ശലോ​മോൻ പറഞ്ഞു. (സദൃശ​വാ​ക്യ​ങ്ങൾ 21:31) കുതി​ര​പ്പ​ടകൾ ഏറെക്കാ​ലം യുദ്ധവി​ജ​യ​ങ്ങ​ളിൽ നിർണാ​യക പങ്കുവ​ഹി​ച്ചി​രു​ന്നു. പുരാതന കാലം മുതൽത്തന്നെ സൈന്യ​ങ്ങൾ കുതി​ര​യു​ടെ വീര്യ​വും ശക്തിയും നിയ​ന്ത്രി​ക്കു​ന്ന​തിന്‌ കടിഞ്ഞാൺ ഉപയോ​ഗി​ച്ചി​രു​ന്നു.

‘കുതി​രയെ നിയ​ന്ത്രി​ക്കു​വാൻ അതിന്റെ വായിൽ കുറു​കെ​യി​ടുന്ന ഇരുമ്പു​ക​മ്പി​യിൽ കെട്ടുന്ന വാറ്‌’ എന്ന്‌ ഒരു നിഘണ്ടു അതിനെ നിർവ​ചി​ക്കു​ന്നു. പുരാ​ത​ന​കാ​ലത്തെ കടിഞ്ഞാ​ണു​കൾക്ക്‌ ഇന്ന്‌ ഉപയോ​ഗ​ത്തി​ലു​ള്ള​വ​യു​മാ​യി ഏറെ വ്യത്യാ​സ​ങ്ങ​ളില്ല. കുതി​ര​ക​ളു​ടെ​മേൽ സവാരി​ചെ​യ്യാ​നും അവയെ മെരു​ക്കാ​നും അത്‌ അനിവാ​ര്യ​മാ​യി​രു​ന്നു.

“നിങ്ങൾ ബുദ്ധി​യി​ല്ലാത്ത കുതി​ര​യെ​യും കോവർക​ഴു​ത​യെ​യും​പോ​ലെ ആകരുതു; അവയുടെ ചമയങ്ങ​ളായ കടിഞ്ഞാ​ണും മുഖപ്പ​ട്ട​യും​കൊ​ണ്ടു അവയെ അടക്കി​വ​രു​ന്നു” എന്നു പറഞ്ഞ​പ്പോൾ ശലോ​മോ​ന്റെ പിതാ​വായ ദാവീദ്‌ രാജാവ്‌ കടിഞ്ഞാ​ണി​ന്റെ പ്രാധാ​ന്യ​ത്തെ കുറിച്ചു സൂചി​പ്പി​ച്ചു. (സങ്കീർത്തനം 32:9) ഒരിക്കൽ മെരു​ങ്ങി​ക്ക​ഴി​ഞ്ഞാൽ കുതിര ഒരു വിശ്വസ്‌ത സഹചാരി ആയിരി​ക്കും. മഹാനായ അലക്‌സാ​ണ്ടർ തന്റെ കുതി​ര​യായ ബൂസി​ഫാ​ല​സി​നെ അങ്ങേയറ്റം മൂല്യ​വ​ത്താ​യി കരുതി​യി​രു​ന്നു. അതിന്റെ ബഹുമാ​നാർഥം ഇന്ത്യയി​ലെ ഒരു നഗരത്തിന്‌ അദ്ദേഹം അതിന്റെ പേരു നൽകുക പോലു​മു​ണ്ടാ​യി.

മനുഷ്യൻ സഹസ്രാ​ബ്ദ​ങ്ങ​ളോ​ളം കുതി​ര​കളെ മെരു​ക്കി​യെ​ടു​ക്കു​ന്ന​തിൽ വിജയി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നമ്മുടെ അപൂർണ പ്രകൃ​ത​ത്തി​ന്റെ കാര്യം വ്യത്യ​സ്‌ത​മാണ്‌. “നാം എല്ലാവ​രും പലതി​ലും തെററി​പ്പോ​കു​ന്നു,” ക്രിസ്‌തീയ ശിഷ്യ​നായ യാക്കോബ്‌ പറഞ്ഞു. “ഒരുത്തൻ വാക്കിൽ തെററാ​തി​രു​ന്നാൽ അവൻ ശരീരത്തെ മുഴു​വ​നും കടിഞ്ഞാ​ണി​ട്ടു നടത്തു​വാൻ ശക്തനായി സൽഗു​ണ​പൂർത്തി​യുള്ള പുരുഷൻ ആകുന്നു.” (യാക്കോബ്‌ 3:2) ‘ചിന്താ​ര​ഹി​ത​മോ വ്രണ​പ്പെ​ടു​ത്തു​ന്ന​തോ കോപി​ഷ്‌ഠ​മോ ആയ രീതി​യിൽ ഞാൻ ഒരിക്ക​ലും സംസാ​രി​ച്ചി​ട്ടില്ല’ എന്നു പറയാൻ നമ്മിൽ ആർക്കു കഴിയും?

അപ്പോൾപ്പി​ന്നെ, ‘മനുഷ്യർക്കാർക്കും മെരു​ക്കാൻ കഴിയാത്ത’ നാവിനു കടിഞ്ഞാ​ണി​ടാൻ നാമെ​ന്തി​നു ബുദ്ധി​മു​ട്ടണം? (യാക്കോബ്‌ 3:8) പരിശീ​ലനം സിദ്ധിച്ച കുതി​ര​യു​ടെ ഉപയോ​ഗം നന്നായി അറിയാ​വു​ന്ന​തു​കൊണ്ട്‌ ആളുകൾ കുതി​രയെ മെരു​ക്കാൻ സമയവും ശ്രമവും ചെലവ​ഴി​ക്കാൻ സന്നദ്ധരാണ്‌. സമാന​മാ​യി, നാവിനെ നാം എത്ര​ത്തോ​ളം പരിശീ​ലി​പ്പി​ക്കു​ന്നു​വോ അഥവാ നിയ​ന്ത്രി​ക്കു​ന്നു​വോ അത്ര​ത്തോ​ളം മെച്ചമാ​യി നമുക്ക്‌ അതിനെ ഉപയോ​ഗി​ക്കാൻ കഴിയു​ന്നു.

പരിഗ​ണ​ന​യോ​ടെ​യുള്ള വാക്കു​കൾക്ക്‌ നമ്മുടെ സുഹൃ​ത്തു​ക്ക​ളെ​യും സഹജോ​ലി​ക്കാ​രെ​യും ബന്ധുക്ക​ളെ​യും ആശ്വസി​പ്പി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും കഴിയും. (സദൃശ​വാ​ക്യ​ങ്ങൾ 12:18) അത്തരം വാക്കു​കൾക്ക്‌ നമുക്കു ചുറ്റു​മു​ള്ള​വ​രു​ടെ ജീവിതം കൂടുതൽ ആസ്വാ​ദ്യ​മാ​ക്കി​ത്തീർക്കാൻ കഴിയും. എന്നാൽ കടിഞ്ഞാ​ണി​ല്ലാത്ത നാവ്‌ കുഴപ്പ​ങ്ങൾക്ക്‌ ഇടയാ​ക്കു​ന്നു. “വായും നാവും സൂക്ഷി​ക്കു​ന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽനി​ന്നു സൂക്ഷി​ക്കു​ന്നു,” ബൈബിൾ മുന്നറി​വു നൽകുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 21:23) നാവിനു കടിഞ്ഞാ​ണി​ടു​ന്ന​തിൽ നാം വിജയി​ക്കുന്ന അളവോ​ളം നമ്മെത്ത​ന്നെ​യും നമ്മെ ശ്രദ്ധി​ക്കു​ന്ന​വ​രെ​യും സഹായി​ക്കാൻ നമുക്കു കഴിയും. a(g04 5/22)

[അടിക്കു​റിപ്പ്‌]

a സംസാരത്തെ ആരാധ​ന​യിൽനി​ന്നു വേർതി​രി​ച്ചു നിറു​ത്താ​നാ​വി​ല്ലെന്നു ബൈബിൾ ക്രിസ്‌ത്യാ​നി​കളെ ഓർമി​പ്പി​ക്കു​ന്നു എന്നതു താത്‌പ​ര്യ​ജ​ന​ക​മാണ്‌. അത്‌ ഇങ്ങനെ പറയുന്നു: “നിങ്ങളിൽ ഒരുവൻ തന്റെ നാവിന്നു കടിഞ്ഞാ​ണി​ടാ​തെ തന്റെ ഹൃദയത്തെ വഞ്ചിച്ചു​കൊ​ണ്ടു താൻ ഭക്തൻ എന്നു നിരൂ​പി​ച്ചാൽ അവന്റെ ഭക്തി വ്യർത്ഥം അത്രേ.”—യാക്കോബ്‌ 1:26.

[31-ാം പേജിലെ ചിത്രം]

മഹാനായ അലക്‌സാ​ണ്ടർ

[കടപ്പാട്‌]

Alinari/Art Resource, NY