വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാണ്മിൻ! ആ ‘നല്ല ദേശം’

കാണ്മിൻ! ആ ‘നല്ല ദേശം’

കാണ്മിൻ! ആ ‘നല്ല ദേശം’

“ഈ അത്ഭുത​ക​ര​മായ ഉപകര​ണ​മാ​യി​രു​ന്നു എനിക്ക്‌ ആവശ്യ​മാ​യി​രു​ന്നത്‌,” സമീപ കാലത്തു പ്രസി​ദ്ധീ​ക​രി​ക്ക​പ്പെട്ട, ബൈബിൾ ഭൂപട​ങ്ങ​ളു​ടെ ഒരു കലവറ​യായ കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന ലഘുപ​ത്രിക പരി​ശോ​ധി​ച്ച​തി​നു​ശേഷം ഒരു സ്‌ത്രീ എഴുതി​യ​താണ്‌ ഇത്‌. “ഇപ്പോൾ തിരു​വെ​ഴു​ത്തു​ക​ളി​ലെ സ്ഥലങ്ങളും ആളുക​ളും സാഹച​ര്യ​ങ്ങ​ളും ഒക്കെ കൺമു​മ്പിൽ വന്നുനിൽക്കു​ന്ന​തു​പോ​ലെ തോന്നു​ന്നു.”

36 പേജുള്ള, പൂർണ​മാ​യും ബഹുവർണ​ത്തിൽ അച്ചടി​ച്ചി​ട്ടുള്ള ഈ ലഘുപ​ത്രിക ബൈബിൾ വിവര​ണങ്ങൾ ഭാവന​യിൽ കാണാൻ ബൈബിൾ വിദ്യാർഥി​കളെ സഹായി​ക്കു​ന്നു. “ആലയം ഇരിക്കു​ന്നി​ട​വും ചുറ്റു​പാ​ടു​മുള്ള പ്രദേ​ശ​വും തമ്മിലുള്ള ഉയര വ്യത്യാ​സം കാണു​മ്പോ​ഴാണ്‌ യഹോ​വ​യു​ടെ ‘ഉന്നത’ ആരാധ​നയെ കുറിച്ചു പറയുന്ന തിരു​വെ​ഴു​ത്തു​ക​ളു​ടെ അർഥം ശരിക്കും മനസ്സി​ലാ​കു​ന്നത്‌,” കത്തു തുടരു​ന്നു. “സങ്കേത നഗരങ്ങ​ളു​ടെ വിന്യാ​സ​വും എബ്രായ, ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ പരാമർശി​ച്ചി​രി​ക്കുന്ന മറ്റു സ്ഥലങ്ങളു​ടെ സ്ഥാനവും വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ കഴിയു​ന്നത്‌ വളരെ സഹായ​ക​മാണ്‌. ഞാൻ ഈ മനോ​ഹ​ര​മായ ലഘുപ​ത്രിക ഉപയോ​ഗിച്ച്‌ ബൈബിൾ പുസ്‌ത​ക​മായ പ്രവൃ​ത്തി​കൾ പഠിക്കാൻ തുടങ്ങി​യി​രി​ക്കു​ന്നു.”

ആ സ്‌ത്രീ ഇങ്ങനെ ഉപസം​ഹ​രി​ച്ചു: “ദൈവ​വ​ചനം വായി​ക്കു​മ്പോ​ഴെ​ല്ലാം ഈ മനോ​ഹ​ര​മായ ഉപഹാരം ഞാൻ ഉപയോ​ഗി​ക്കും.”

കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന ഈ ലഘുപ​ത്രി​കയെ കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിക്കു​ന്ന​തിന്‌ ഇതോ​ടൊ​പ്പ​മുള്ള കൂപ്പൺ പൂരി​പ്പിച്ച്‌ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തിൽ അയച്ചാൽ മതിയാ​കും. (g04 5/8)

□ കടപ്പാ​ടു​ക​ളൊ​ന്നും കൂടാതെ, കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന പ്രസി​ദ്ധീ​ക​ര​ണത്തെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌. എന്റെ മേൽവി​ലാ​സം ഈ കൂപ്പണിൽ കൊടു​ത്തി​രി​ക്കു​ന്നു:

[32-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

Pictorial Archive (Near Eastern History) Est.