വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവാഹത്തെ പാവനമായി വീക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?

വിവാഹത്തെ പാവനമായി വീക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ബൈബി​ളി​ന്റെ വീക്ഷണം

വിവാ​ഹത്തെ പാവന​മാ​യി വീക്ഷി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ഇന്ന്‌ മിക്ക ആളുക​ളും തങ്ങൾ വിവാ​ഹത്തെ പാവന​മാ​യി കരുതു​ന്നു എന്ന്‌ അവകാ​ശ​പ്പെ​ട്ടേ​ക്കാം. അതു സത്യമാ​ണെ​ങ്കിൽ ഇത്രയ​ധി​കം ബന്ധങ്ങൾ വിവാ​ഹ​മോ​ച​ന​ത്തിൽ കലാശി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ചിലരെ സംബന്ധി​ച്ചി​ട​ത്തോ​ളം വിവാഹം എന്നത്‌ പ്രേമാ​ത്മ​ക​മായ ഒരു വാഗ്‌ദാ​ന​വും നിയമ​പ​ര​മായ ഒരു കരാറും മാത്ര​മാണ്‌. എന്നാൽ അത്തരം വാഗ്‌ദാ​നങ്ങൾ അലംഘ​നീ​യ​മാ​ണെന്ന്‌ അവർ കരുതു​ന്നില്ല. വിവാ​ഹത്തെ ഇത്തരത്തിൽ വീക്ഷി​ക്കുന്ന ആളുകൾക്ക്‌ തങ്ങളുടെ പ്രതീക്ഷ പോലെ കാര്യങ്ങൾ നടക്കാതെ വരു​മ്പോൾ പെട്ടെ​ന്നു​തന്നെ ബന്ധം അവസാ​നി​പ്പി​ക്കാൻ യാതൊ​രു മടിയും തോന്നാ​റില്ല.

വിവാഹ ക്രമീ​ക​ര​ണത്തെ കുറി​ച്ചുള്ള ദൈവ​ത്തി​ന്റെ വീക്ഷണം എന്താണ്‌? അവന്റെ വചനമായ ബൈബിൾ, എബ്രായർ 13:4-ൽ അതു വിശദീ​ക​രി​ക്കു​ന്നു: ‘വിവാഹം എല്ലാവർക്കും മാന്യം ആയിരി​ക്കട്ടെ.’ ‘മാന്യം’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്ക്‌ പദത്തിന്‌ വളരെ മൂല്യ​വ​ത്തും ആദരണീ​യ​വു​മായ ഒന്ന്‌ എന്ന അർഥമാണ്‌ ഉള്ളത്‌. മൂല്യ​വ​ത്താ​യി കരുതുന്ന ഒരു വസ്‌തു അറിഞ്ഞോ അറിയാ​തെ​യോ നഷ്ടപ്പെ​ടു​ത്തി​ക്ക​ള​യാ​തി​രി​ക്കാൻ നാം വളരെ​യ​ധി​കം ശ്രദ്ധി​ക്കാ​റുണ്ട്‌. വിവാഹ ക്രമീ​ക​ര​ണത്തെ സംബന്ധി​ച്ചും അതു സത്യമാ​യി​രി​ക്കേ​ണ്ട​താണ്‌. ക്രിസ്‌ത്യാ​നി​കൾ അതിനെ മാന്യ​മാ​യി കരു​തേ​ണ്ട​തുണ്ട്‌, തങ്ങൾ സംരക്ഷി​ക്കാൻ ആഗ്രഹി​ക്കുന്ന മൂല്യ​വ​ത്തായ ഒന്നായി​ത്തന്നെ.

വ്യക്തമാ​യും ഭാര്യ​യും ഭർത്താ​വും തമ്മിലുള്ള ഒരു പാവന​മായ ബന്ധം എന്ന നിലയി​ലാണ്‌ യഹോ​വ​യാം ദൈവം വിവാഹം ഏർപ്പെ​ടു​ത്തി​യത്‌. എന്നാൽ നമുക്ക്‌ വിവാ​ഹത്തെ സംബന്ധിച്ച്‌ അവന്റെ വീക്ഷണ​മാ​ണു​ള്ളത്‌ എന്ന്‌ എങ്ങനെ പ്രകട​മാ​ക്കാ​നാ​കും?

സ്‌നേ​ഹ​വും ബഹുമാ​ന​വും

വിവാഹ ബന്ധത്തെ മാന്യ​മാ​യി വീക്ഷി​ക്കു​ന്ന​തിൽ വിവാ​ഹിത ഇണകൾ പരസ്‌പരം മാന്യത കൽപ്പി​ക്കു​ന്നത്‌ അഥവാ ബഹുമാ​നം നൽകു​ന്നത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. (റോമർ 12:10) അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഇങ്ങനെ എഴുതി: “എന്നാൽ നിങ്ങളും അങ്ങനെ തന്നേ ഓരോ​രു​ത്തൻ താന്താന്റെ ഭാര്യയെ തന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേണം. ഭാര്യ​യോ ഭർത്താ​വി​നെ ഭയപ്പെ​ടേ​ണ്ട​താ​കു​ന്നു [“ആഴമായി ബഹുമാ​നി​ക്കേ​ണ്ട​താണ്‌,” NW].”—എഫെസ്യർ 5:32.

ഇണ എല്ലായ്‌പോ​ഴും സ്‌നേ​ഹ​വും ആദരവും നേടി​യെ​ടു​ക്കുന്ന വിധത്തിൽ പെരു​മാ​റി​യെന്നു വരില്ല എന്നതു സത്യം​തന്നെ. എന്നാൽ അപ്പോൾപ്പോ​ലും, ക്രിസ്‌ത്യാ​നി​കൾ സ്‌നേ​ഹ​വും ബഹുമാ​ന​വും പ്രകടി​പ്പി​ക്കണം. പൗലൊസ്‌ ഇപ്രകാ​രം എഴുതി: “അന്യോ​ന്യം പൊറു​ക്ക​യും ഒരുവ​നോ​ടു ഒരുവന്നു വഴക്കു​ണ്ടാ​യാൽ തമ്മിൽ ക്ഷമിക്ക​യും ചെയ്‌വിൻ; കർത്താവു നിങ്ങ​ളോ​ടു ക്ഷമിച്ച​തു​പോ​ലെ നിങ്ങളും ചെയ്‌വിൻ.”—കൊ​ലൊ​സ്യർ 3:13.

സമയവും ശ്രദ്ധയും

തങ്ങളുടെ വിവാഹ ബന്ധത്തെ പാവന​മാ​യി വീക്ഷി​ക്കുന്ന വിവാ​ഹിത ഇണകൾ പരസ്‌പരം ശാരീ​രി​ക​വും വൈകാ​രി​ക​വു​മായ ആവശ്യങ്ങൾ നിറ​വേ​റ്റു​ന്ന​തി​നു സമയം കണ്ടെത്തും. ലൈം​ഗി​ക​മായ അടുപ്പ​വും ഇതിൽ ഉൾപ്പെ​ടു​ന്നു. ബൈബിൾ പറയുന്നു: “ഭർത്താവു ഭാര്യ​ക്കും ഭാര്യ ഭർത്താ​വി​ന്നും കടം​പെ​ട്ടി​രി​ക്കു​ന്നതു ചെയ്യട്ടെ.”—1 കൊരി​ന്ത്യർ 7:3.

എന്നിരു​ന്നാ​ലും ചില വിവാ​ഹിത ഇണകൾക്ക്‌, കൂടുതൽ വരുമാ​നം ഉണ്ടാക്കു​ന്ന​തി​നു വേണ്ടി ഭർത്താവ്‌ താത്‌കാ​ലി​ക​മാ​യി മറ്റൊരു സ്ഥലത്തു പോയി താമസി​ക്കേണ്ട ആവശ്യ​മു​ള്ള​താ​യി തോന്നി​യി​ട്ടുണ്ട്‌. ചില സന്ദർഭ​ങ്ങ​ളിൽ വേർപാട്‌ അപ്രതീ​ക്ഷി​ത​മാം​വി​ധം നീണ്ടു​പോ​കു​ന്നു. പലപ്പോ​ഴും, അത്തരം വേർപാ​ടു​കൾ വിവാ​ഹ​ബന്ധം ആടിയു​ല​യാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു; ചില​പ്പോൾ വ്യഭി​ചാ​ര​ത്തി​ലേ​ക്കും വിവാ​ഹ​മോ​ച​ന​ത്തി​ലേ​ക്കും നയിച്ചി​ട്ടു​മുണ്ട്‌. (1 കൊരി​ന്ത്യർ 7:2, 5) അക്കാര​ണ​ത്താൽ ധാരാളം ക്രിസ്‌തീയ ഇണകൾ തങ്ങൾ പാവന​മാ​യി കരുതുന്ന വിവാ​ഹ​ബ​ന്ധ​ത്തി​ന്റെ ഭദ്രത​യ്‌ക്കാ​യി ലൗകിക നേട്ടങ്ങൾ ത്യജി​ക്കാൻ തീരു​മാ​നി​ച്ചി​ട്ടുണ്ട്‌.

പ്രശ്‌നങ്ങൾ പൊന്തി​വ​രു​മ്പോൾ

പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ വിവാ​ഹത്തെ മാന്യ​മാ​യി വീക്ഷി​ക്കുന്ന ക്രിസ്‌ത്യാ​നി​കൾ വേർപാ​ടി​ലേ​ക്കോ വിവാ​ഹ​മോ​ച​ന​ത്തി​ലേ​ക്കോ എടുത്തു​ചാ​ടില്ല. (മലാഖി 2:16; 1 കൊരി​ന്ത്യർ 7:10, 11) യേശു ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ഞാനോ നിങ്ങ​ളോ​ടു പറയു​ന്നതു: പരസംഗം ഹേതു​വാ​യി​ട്ട​ല്ലാ​തെ ഭാര്യയെ ഉപേക്ഷി​ക്കു​ന്ന​വ​നെ​ല്ലാം അവളെ​ക്കൊ​ണ്ടു വ്യഭി​ചാ​രം ചെയ്യി​ക്കു​ന്നു; ഉപേക്ഷി​ച്ച​വളെ ആരെങ്കി​ലും വിവാഹം കഴിച്ചാൽ വ്യഭി​ചാ​രം ചെയ്യുന്നു.” (മത്തായി 5:32) തിരു​വെ​ഴു​ത്തു പിന്തു​ണ​യി​ല്ലാത്ത സന്ദർഭ​ത്തിൽ വേർപാ​ടി​നോ വിവാ​ഹ​മോ​ച​ന​ത്തി​നോ ഒരുങ്ങു​ന്നത്‌ വിവാഹ ക്രമീ​ക​ര​ണ​ത്തോ​ടുള്ള അനാദ​ര​വാണ്‌.

ഗുരു​ത​ര​മാ​യ ദാമ്പത്യ പ്രശ്‌നങ്ങൾ അഭിമു​ഖീ​ക​രി​ക്കു​ന്ന​വർക്കു നാം നൽകുന്ന ഉപദേ​ശ​വും വിവാഹം സംബന്ധിച്ച നമ്മുടെ വീക്ഷണത്തെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. നാം തിരക്കിട്ട്‌ വേർപാ​ടോ വിവാ​ഹ​മോ​ച​ന​മോ ശുപാർശ ചെയ്യാ​റു​ണ്ടോ? അങ്ങേയ​റ്റത്തെ ശാരീ​രിക പീഡന​വും ഭൗതിക പിന്തുണ നൽകു​ന്ന​തി​നുള്ള മനഃപൂർവ വിസമ്മ​ത​വും പോലെ വേർപെ​ട്ടി​രി​ക്കു​ന്ന​തിന്‌ ന്യായ​യു​ക്ത​മായ കാരണങ്ങൾ ഉണ്ട്‌ എന്നതു ശരിതന്നെ. a കൂടാതെ മുമ്പു പരാമർശി​ച്ച​തു​പോ​ലെ, ഒരു ഇണ പരസം​ഗ​ത്തിൽ ഏർപ്പെ​ടുന്ന സാഹച​ര്യ​ത്തിൽ മാത്രം ബൈബിൾ വിവാ​ഹ​മോ​ചനം അനുവ​ദി​ക്കു​ന്നു​മുണ്ട്‌. എന്നാൽ അത്തരം സാഹച​ര്യ​ങ്ങ​ളിൽ പോലും ക്രിസ്‌ത്യാ​നി​കൾ മറ്റൊ​രാ​ളു​ടെ തീരു​മാ​ന​ത്തിൽ അനുചി​ത​മായ സ്വാധീ​നം ചെലു​ത്ത​രുത്‌. ഉപദേശം നൽകു​ന്ന​യാ​ളല്ല, വൈവാ​ഹിക പ്രശ്‌ന​മുള്ള വ്യക്തി​യാണ്‌ ആ തീരു​മാ​ന​ത്തി​ന്റെ പരിണ​ത​ഫ​ലങ്ങൾ നേരി​ടേ​ണ്ടി​വ​രിക.—ഗലാത്യർ 6:5, 7.

വിവാ​ഹത്തെ നിസ്സാ​ര​മാ​യി വീക്ഷി​ക്കു​ന്നത്‌ ഒഴിവാ​ക്കു​ക

മറ്റൊരു രാജ്യത്ത്‌ താമസി​ക്കു​ന്ന​തിന്‌ ആവശ്യ​മായ നിയമ​പ​ര​മായ സാധുത നേടി​യെ​ടു​ക്കു​ന്ന​തി​നു​വേണ്ടി വിവാ​ഹത്തെ കരുവാ​ക്കു​ന്നത്‌ ചില പ്രദേ​ശ​ങ്ങ​ളിൽ സാധാ​ര​ണ​മാ​യി​ത്തീർന്നി​ട്ടുണ്ട്‌. ഇത്തരക്കാർ സാധാ​ര​ണ​ഗ​തി​യിൽ തങ്ങളെ വിവാഹം കഴിക്കു​ന്ന​തിന്‌ ആ രാജ്യ​ത്തുള്ള ഒരു വ്യക്തിക്കു പണം നൽകുന്നു. മിക്ക കേസു​ക​ളി​ലും, ഈ ദമ്പതികൾ വിവാ​ഹി​ത​രാ​ണെ​ങ്കി​ലും വെവ്വേറെ വീടു​ക​ളി​ലാണ്‌ താമസി​ക്കാ​റു​ള്ളത്‌, ഒരുപക്ഷേ അവർ തമ്മിൽ സൗഹൃ​ദ​ബന്ധം പോലും ഉണ്ടായി​രി​ക്കു​ക​യില്ല. ആ സ്ഥലത്തു താമസി​ക്കാ​നുള്ള നിയമ​പ​ര​മായ അവകാശം ലഭിച്ചു കഴിഞ്ഞാൽ അവർ വിവാ​ഹ​മോ​ചനം നേടുന്നു. തങ്ങളുടെ വിവാ​ഹത്തെ കേവലം ഒരു ബിസി​നസ്‌ ഉടമ്പടി എന്ന നിലയി​ലാണ്‌ അവർ വീക്ഷി​ക്കു​ന്നത്‌.

ബൈബിൾ അത്തര​മൊ​രു നിസ്സാര മനോ​ഭാ​വത്തെ അംഗീ​ക​രി​ക്കു​ന്നില്ല. ആളുക​ളു​ടെ ഉദ്ദേശ്യം എന്തുതന്നെ ആയിരു​ന്നാ​ലും വിവാ​ഹി​ത​രാ​കു​ന്നവർ ദൈവ​ത്തി​ന്റെ വീക്ഷണ​ത്തിൽ പാവന​മായ ഒരു ആജീവ​നാന്ത ബന്ധത്തി​ലേ​ക്കാണ്‌ പ്രവേ​ശി​ക്കു​ന്നത്‌. അത്തരം ഉടമ്പടി​യിൽ ഏർപ്പെ​ടു​ന്നവർ ഭാര്യാ​ഭർത്താ​ക്ക​ന്മാർ എന്ന നിലയിൽ പരസ്‌പരം ബന്ധിത​രാണ്‌. അതു​കൊണ്ട്‌ പുനർവി​വാഹ സാധ്യ​ത​യോ​ടു​കൂ​ടിയ നിയമ​പ​ര​മായ വിവാ​ഹ​മോ​ചനം സംബന്ധിച്ച തിരു​വെ​ഴു​ത്തു വ്യവസ്ഥകൾ അവരുടെ കാര്യ​ത്തി​ലും ബാധക​മാണ്‌.—മത്തായി 19:5, 6, 9.

ഏതൊരു മൂല്യ​വ​ത്തായ സംരം​ഭ​ത്തി​ലു​മെ​ന്ന​പോ​ലെ ഒരു നല്ല വിവാഹ ബന്ധത്തി​നും പരി​ശ്ര​മ​വും സ്ഥിരോ​ത്സാ​ഹ​വും കൂടിയേ തീരൂ. അതിന്റെ പവി​ത്ര​തയെ വിലമ​തി​ക്കാൻ പരാജ​യ​പ്പെ​ടു​ന്നവർ പെട്ടെ​ന്നു​തന്നെ ബന്ധം അവസാ​നി​പ്പി​ക്കാൻ മടിക്കു​ന്നില്ല. അല്ലെങ്കിൽ അസന്തു​ഷ്ട​മായ വിവാഹ ജീവി​ത​ത്തോ​ടു മനസ്സി​ല്ലാ​മ​ന​സ്സോ​ടെ പൊരു​ത്ത​പ്പെ​ടാൻ ശ്രമി​ക്കു​ന്നു. മറുവ​ശത്ത്‌, വിവാ​ഹ​ത്തി​ന്റെ പവിത്രത അംഗീ​ക​രി​ക്കുന്ന വ്യക്തികൾ തങ്ങൾ ഒരുമി​ച്ചാ​യി​രി​ക്കാൻ ദൈവം പ്രതീ​ക്ഷി​ക്കു​ന്നു എന്നു മനസ്സി​ലാ​ക്കു​ന്നു. (ഉല്‌പത്തി 2:24) വിവാ​ഹ​ബ​ന്ധത്തെ പരസ്‌പര യോജി​പ്പിൽ മുന്നോ​ട്ടു കൊണ്ടു​പോ​കു​മ്പോൾ വിവാഹ ക്രമീ​ക​ര​ണ​ത്തി​ന്റെ ആരംഭകൻ എന്ന നിലയിൽ തങ്ങൾ ദൈവത്തെ ബഹുമാ​നി​ക്കു​ക​യാ​ണെ​ന്നും അവർക്ക്‌ അറിയാം. (1 കൊരി​ന്ത്യർ 10:31) ഈ വീക്ഷണം തങ്ങളുടെ വിവാ​ഹ​ബ​ന്ധത്തെ വിജയ​ക​ര​മാ​ക്കി​ത്തീർക്കാൻ സ്ഥിരോ​ത്സാ​ഹ​ത്തോ​ടെ പരി​ശ്ര​മി​ക്കാൻ അവരെ പ്രചോ​ദി​പ്പി​ക്കു​ന്നു. (g04 5/8)

[അടിക്കു​റിപ്പ്‌]

a യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച, കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ രഹസ്യം എന്ന പുസ്‌ത​ക​ത്തി​ലെ 13-ാം അധ്യാ​യ​ത്തി​ന്റെ 17-20 ഖണ്ഡികകൾ കാണുക.