“എന്റെ പ്രാർഥനയ്ക്കുള്ള ഉത്തരം”
“എന്റെ പ്രാർഥനയ്ക്കുള്ള ഉത്തരം”
അയർലൻഡിലെ യഹോവയുടെ സാക്ഷികളുടെ ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രകാശനം ചെയ്തതിനെ സംബന്ധിച്ച് ഒരു ഒമ്പതു വയസ്സുകാരന്റെ അമ്മ പറഞ്ഞതാണ് ഇത്. “സന്തോഷംകൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു,” അവർ പറയുന്നു. “അത് വിശേഷിച്ചും ഒരു അനുഗ്രഹമായിരുന്നു എന്നു പറയാൻ കാരണമുണ്ട്. എന്റെ മോനെ ഏതു പുസ്തകം പഠിപ്പിക്കണം എന്നോർത്ത് ഞാൻ ഉത്കണ്ഠപ്പെട്ടത് കഴിഞ്ഞ ആഴ്ചയാണ്.
“ആഴമേറിയ ബൈബിൾ സത്യങ്ങൾ ലളിതവും ആകർഷകവുമായ ഒരു വിധത്തിൽ അവനെ പഠിപ്പിക്കാനുള്ള സഹായത്തിനായി ഞാൻ യഹോവയോടു പ്രാർഥിച്ചിരുന്നു,” ആ സ്ത്രീ വിവരിക്കുന്നു. “പക്ഷേ എവിടെ തുടങ്ങണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട്, നല്ല ചിത്രങ്ങളോടു കൂടിയ മനോഹരമായ ഈ പുസ്തകം ലഭിച്ചപ്പോൾ അത് എന്റെ പ്രാർഥനയ്ക്കുള്ള ഉത്തരം ആണെന്നു തോന്നി.”
യു.എസ്.എ.-യിലെ കാലിഫോർണിയയിലുള്ള, അഞ്ചു മക്കളുടെ അമ്മയായ ഒരു സ്ത്രീ സമാനമായ ഒരു കത്ത് എഴുതുകയുണ്ടായി. “കൺവെൻഷൻ കഴിഞ്ഞ് ഹോട്ടലിലേക്കു മടങ്ങിപ്പോകുമ്പോൾ എന്റെ ഇളയ മൂന്നു കുട്ടികളും മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക എന്ന പുസ്തകം ഒത്തൊരുമിച്ചു മറിച്ചുനോക്കുന്നതും വായിക്കുന്നതും അതിൽ അവരെ ഏറ്റവും ആകർഷിച്ച ചില കാര്യങ്ങൾ ചർച്ച ചെയ്യുന്നതും ഞാൻ കണ്ടു.”
അവർ തുടർന്ന് ഇങ്ങനെ എഴുതി: “യഹോവയിൽനിന്ന് ഈ സമ്മാനം ലഭിച്ചപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഒരു കുഞ്ഞ് ജനിക്കുമ്പോൾ, വിവാഹവേളയിൽ, സ്നാപന സമയത്ത്, പ്രപഞ്ചത്തിന്റെ സ്രഷ്ടാവിൽനിന്ന് ഒരു പദവി ലഭിക്കുമ്പോൾ ഒക്കെ ഉണ്ടാകുന്നതുപോലുള്ള ഒരു സന്തോഷമായിരുന്നു അത്. ചിലപ്പോൾ നമ്മുടെ സ്നേഹവാനാം പിതാവായ യഹോവയോടു പറയാൻ വെമ്പുന്ന കാര്യങ്ങൾ വാക്കുകളിലാക്കാൻ കഴിയാതെ വരുമ്പോൾ നമ്മുടെ സന്തോഷാശ്രുക്കൾ നമുക്കുവേണ്ടി സംസാരിക്കുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്.”
ഈ മാസികയുടെ പേജിന്റെ വലുപ്പമുള്ളതും മനോഹരമായ ചിത്രങ്ങളോടു കൂടിയതുമായ ഈ പുസ്തകം വായിക്കുമ്പോൾ നിങ്ങൾക്കും അതുതന്നെ തോന്നാൻ ഇടയുണ്ട്. 256 പേജുള്ള ഈ പുസ്തകത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയച്ചാൽ മതിയാകും. (g04 4/22)
□ കടപ്പാടുകളൊന്നും കൂടാതെ, മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക എന്ന പ്രസിദ്ധീകരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: