വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“കടലിലെ രത്‌നങ്ങൾ”

“കടലിലെ രത്‌നങ്ങൾ”

“കടലിലെ രത്‌നങ്ങൾ”

മനോ​ഹ​ര​മാ​യി രൂപകൽപ്പന ചെയ്യപ്പെട്ട, സങ്കീർണ​മായ ഡി​സൈ​നു​ക​ളോ​ടു കൂടിയ ഗ്ലാസ്‌ കവചങ്ങൾക്കു​ള്ളിൽ കഴിയുന്ന അതിസൂക്ഷ്‌മ ആൽഗക​ളാണ്‌ ഡയറ്റങ്ങൾ. സമു​ദ്ര​ങ്ങ​ളി​ലെ​ല്ലാം ഇവയെ വൻതോ​തിൽ കാണാൻ കഴിയും. നൂറ്റാ​ണ്ടു​ക​ളാ​യി ഈ ജീവികൾ ശാസ്‌ത്ര​ജ്ഞ​രിൽ കൗതു​ക​മു​ണർത്തി​യി​ട്ടുണ്ട്‌—വിശേ​ഷി​ച്ചും, സൂക്ഷ്‌മ​ദർശി​നി​കൾ രംഗ​പ്ര​വേശം ചെയ്യു​ക​യും ഡയറ്റങ്ങ​ളു​ടെ മനോ​ഹാ​രിത കടലാ​സ്സി​ലേക്കു പകർത്താൻ സാധി​ക്കു​ക​യും ചെയ്‌ത​തിൽപ്പി​ന്നെ. കടലിലെ രത്‌നങ്ങൾ എന്ന വർണന ഡയറ്റങ്ങൾക്കു നന്നേ ചേരും.

1860-കളിൽ ഡൈന​മൈറ്റ്‌ കണ്ടുപി​ടിച്ച ആൽഫ്രഡ്‌ നോബൽ, നൈ​ട്രോ​ഗ്ലി​സ​റി​നെ സ്ഥിരത​യു​ള്ള​താ​ക്കാൻ ഡയറ്റങ്ങ​ളിൽനി​ന്നുള്ള സിലിക്ക ഉപയോ​ഗി​ച്ചു. അങ്ങനെ, കൊണ്ടു​ന​ട​ക്കാ​വുന്ന ഡൈന​മൈറ്റ്‌ സ്റ്റിക്കുകൾ നിർമി​ക്കാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞു. ഡയറ്റങ്ങ​ളു​ടെ, ഫോസി​ലു​ക​ളാ​യി മാറിയ തോടു​കൾ ഇന്ന്‌ വാണി​ജ്യ​പ​ര​മാ​യി പല വിധങ്ങ​ളിൽ—റോഡ​ട​യാ​ള​ങ്ങൾക്ക്‌ ഉപയോ​ഗി​ക്കുന്ന പെയി​ന്റി​നു തിളക്കം നൽകാ​നും വീഞ്ഞ്‌ ശുദ്ധീ​ക​രി​ക്കാ​നും നീന്തൽക്കു​ള​ങ്ങ​ളി​ലെ ജലത്തിൽനിന്ന്‌ മാലി​ന്യ​ങ്ങൾ അരി​ച്ചെ​ടു​ക്കാ​നു​മൊ​ക്കെ—ഉപയോ​ഗി​ക്കു​ന്നുണ്ട്‌.

എങ്കിലും ഇതിലു​മൊ​ക്കെ പ്രധാ​ന​മാ​യി, നമ്മുടെ ഗ്രഹത്തി​ലെ പ്രകാ​ശ​സം​ശ്ലേ​ഷ​ണ​ത്തി​ന്റെ നാലിൽ ഒരു ഭാഗവും നടക്കു​ന്നത്‌ ഈ കൊച്ച്‌ ഏകകോശ സസ്യങ്ങ​ളി​ലാണ്‌. ഡയറ്റങ്ങ​ളു​ടെ ഗ്ലാസ്‌ കവചത്തി​ലെ സിലിക്ക, ഈ തോടി​ന​ക​ത്തുള്ള വെള്ളത്തിൽ രാസപ​ര​മായ മാറ്റങ്ങൾക്കി​ട​യാ​ക്കു​ന്ന​താ​യും അത്‌ പ്രകാ​ശ​സം​ശ്ലേ​ഷ​ണ​ത്തിന്‌ അനു​യോ​ജ്യ​മായ ഒരു പരിസ്ഥി​തി സൃഷ്ടി​ക്കു​ന്ന​താ​യും യു.എസ്‌.എ.-യിലെ പ്രിൻസ്റ്റൻ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ ഗവേഷ​ക​രായ അലൻ മിലി​ഗ​ണും ഫ്രാൻസ്വ മോ​റെ​ലും കണ്ടെത്തി​യി​രി​ക്കു​ന്നു. ഡയറ്റങ്ങ​ളു​ടെ പുറം​തോ​ടു​ക​ളി​ന്മേൽ ഇത്ര സങ്കീർണ​ങ്ങ​ളായ ഡി​സൈ​നു​കൾ ഉള്ളതു നിമിത്തം അവയുടെ പ്രതല​ത്തി​ന്റെ കൂടുതൽ ഭാഗം കോശ​ത്തി​നു​ള്ളി​ലെ വെള്ളവു​മാ​യി സമ്പർക്ക​ത്തിൽ വരുന്നു​വെ​ന്നും അത്‌ പ്രകാ​ശ​സം​ശ്ലേ​ഷ​ണത്തെ കൂടുതൽ കാര്യ​ക്ഷ​മ​മാ​ക്കു​ന്നു​വെ​ന്നും ശാസ്‌ത്രജ്ഞർ വിശ്വ​സി​ക്കു​ന്നു. കടൽവെ​ള്ള​ത്തിൽ അലിഞ്ഞു​ചേർന്നി​രി​ക്കുന്ന സിലി​ക്ക​ണിൽനിന്ന്‌ മനോ​ഹ​ര​മായ ഈ കൊച്ചു ഗ്ലാസ്‌ കൂടുകൾ രൂപം​കൊ​ള്ളു​ന്നത്‌ എങ്ങനെ​യാ​ണെ​ന്നത്‌ ഇന്നും നിഗൂ​ഢ​മാണ്‌. എന്നാൽ ശാസ്‌ത്ര​ജ്ഞർക്ക്‌ അറിയാ​വുന്ന ഒരു കാര്യ​മുണ്ട്‌—കാർബൺ ഡയോ​ക്‌​സൈഡ്‌ വലി​ച്ചെ​ടു​ക്കു​ക​യും ഓക്‌സി​ജൻ പുറന്ത​ള്ളു​ക​യും ചെയ്‌തു​കൊണ്ട്‌ ഡയറ്റങ്ങൾ ഭൂമി​യിൽ ജീവൻ നിലനി​റു​ത്തു​ന്ന​തിൽ ഒരു നിർണാ​യക പങ്കു വഹിക്കു​ന്നു, ഒരുപക്ഷേ കരയിലെ സസ്യങ്ങ​ളിൽ മിക്കവ​യെ​ക്കാൾ പ്രാധാ​ന്യ​മേ​റിയ ഒരു ധർമം​തന്നെ.

മോറെൽ, ഡയറ്റങ്ങളെ “ഭൂമി​യി​ലെ ഏറ്റവും അതിജീ​വ​ന​പ്രാ​പ്‌തി​യുള്ള ജീവരൂ​പ​ങ്ങ​ളു​ടെ കൂട്ടത്തിൽ” പെടു​ത്തു​ന്നു. അവ ഇത്ര വലിയ അളവിൽ കാർബൺ ഡയോ​ക്‌​സൈഡ്‌ ഉപയോ​ഗി​ക്കു​ന്നി​ല്ലാ​യി​രു​ന്നെ​ങ്കിൽ “ഹരിത​ഗൃഹ പ്രഭാവം കൂടുതൽ രൂക്ഷമാ​യി​രി​ക്കു​മാ​യി​രു​ന്നു” എന്ന്‌ മിലിഗൺ കൂട്ടി​ച്ചേർക്കു​ന്നു.

ഡയറ്റങ്ങൾ ചാകു​മ്പോൾ അവയുടെ കാർബൺ അവശി​ഷ്ടങ്ങൾ സമു​ദ്ര​ത്തി​ന്റെ അടിത്ത​ട്ടി​ലേക്കു താഴ്‌ന്ന്‌ കാല​ക്ര​മ​ത്തിൽ ഫോസി​ലു​ക​ളാ​യി തീരുന്നു. ഫോസി​ലു​ക​ളാ​യി മാറിയ ഈ ഡയറ്റങ്ങൾ ഉയർന്ന മർദത്തിൻ കീഴിൽ, ലോക​ത്തി​ലെ എണ്ണ ശേഖര​ങ്ങൾക്ക്‌ സംഭാവന ചെയ്‌തി​രി​ക്കു​ന്ന​താ​യി ചില ശാസ്‌ത്രജ്ഞർ വിശ്വ​സി​ക്കു​ന്നു. എന്നിരു​ന്നാ​ലും, വർധിച്ച ആശങ്കയ്‌ക്ക്‌ ഇടയാ​ക്കുന്ന ഒരു കാര്യ​മുണ്ട്‌. ആഗോ​ള​ത​പ​ന​ത്തി​ന്റെ ഫലമായി കടൽവെ​ള്ള​ത്തി​ന്റെ താപനില വർധി​ക്കു​ന്നത്‌ ഡയറ്റങ്ങ​ളു​ടെ അവശി​ഷ്ടങ്ങൾ കടൽത്ത​ട്ടി​ലേക്ക്‌ താഴു​ന്ന​തി​നു മുമ്പു​തന്നെ ബാക്ടീ​രി​യങ്ങൾ അവ ഭക്ഷിക്കാൻ ഇടയാ​ക്കു​ന്നു, കാർബൺ തിരിച്ച്‌ ഉപരി​ത​ല​ജ​ല​ത്തി​ലേക്ക്‌ പുറന്ത​ള്ള​പ്പെ​ടു​ക​യും ചെയ്യുന്നു. അതു​കൊണ്ട്‌, വിസ്‌മ​യ​ക​ര​മാ​യി രൂപകൽപ്പന ചെയ്യപ്പെട്ട ഒരു ജീവസ​ന്ധാ​രണ വ്യവസ്ഥ​യു​ടെ ഭാഗമായ ‘കടലിലെ ഈ [കൊച്ചു] രത്‌നങ്ങൾ’ പോലും ഇപ്പോൾ അപകട ഭീഷണി​യി​ലാണ്‌. (g04 6/22)

[31-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

© Dr. Stanley Flegler/Visuals Unlimited