നിങ്ങൾക്ക് അറിയാമോ?
നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസിന്റെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളുടെ മുഴു ലിസ്റ്റും ഈ പേജിന്റെ ചുവട്ടിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1. സമാഗമന കൂടാരത്തിന്റെ അടിസ്ഥാനത്തിനുള്ള ചുവടുകൾ എന്തുകൊണ്ടാണ് നിർമിച്ചത്? (പുറപ്പാടു 26:19-32)
2. ഈജിപ്തിന്റെ അടിമത്തത്തിൽനിന്നുള്ള ഇസ്രായേൽ ജനതയുടെ വിടുതൽ ഏതു പേരിലാണ് അറിയപ്പെടുന്നത്? (എബ്രായർ 11:22)
3. പത്രൊസ് തന്നെ എത്ര പ്രാവശ്യം തള്ളിപ്പറയുമെന്നാണ് യേശു മുൻകൂട്ടി പറഞ്ഞത്? (മത്തായി 26:75)
4. ആത്മാവിന്റെ അത്ഭുത വരങ്ങൾ നിലച്ചതിനുശേഷം ക്രിസ്തീയ സഭയെ തിരിച്ചറിയിച്ച മൂന്നു ഗുണങ്ങൾ ഏതെല്ലാം? (1 കൊരിന്ത്യർ 13:13)
5. വിഗ്രഹങ്ങളെ ആരാധിക്കുന്നത് ഭോഷത്തമായിരിക്കുന്നത് എന്തുകൊണ്ട്? (സങ്കീർത്തനങ്ങൾ 115:4-8)
6. വസ്ത്രധാരണം സംബന്ധിച്ച് എന്തു ബുദ്ധിയുപദേശമാണ് പൗലൊസ് ക്രിസ്ത്രീയ സ്ത്രീകൾക്കു നൽകിയത്? (1 തിമൊഥെയൊസ് 2:9, 10)
7. പൗലൊസ് ‘അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവൻ’ എന്നു സ്വയം കരുതാനുള്ള കാരണമെന്ത്? (1 കൊരിന്ത്യർ 15:9)
8. ഏത് ആയുധം ഉപയോഗിച്ചാണ് ശിംശോൻ 1,000 ഫെലിസ്ത്യരെ കൊന്നത്? (ന്യായാധിപന്മാർ 15:15)
9. നൂറ്റാണ്ടുകളായി മധ്യപൂർവ ദേശത്ത് ഭക്ഷണമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു ഷട്പദം? (ലേവ്യപുസ്തകം 11:22)
10. അടുത്തടുത്ത രണ്ടു ദിവസങ്ങളിൽ യോഹന്നാൻ സ്നാപകൻ യേശുവിനെ കുറിച്ച് എന്താണ് ഉദ്ഘോഷിച്ചത്? (യോഹന്നാൻ 1:29, 35, 36)
11. ശരീരത്തിൽ വളരെ ഉൾഭാഗത്ത് ആയിരിക്കുന്നതുകൊണ്ട് ഏത് അവയവങ്ങളെയാണ് ബൈബിൾ ഒരുവന്റെ ഉള്ളിന്റെയുള്ളിലെ ചിന്തകളെയും വികാരങ്ങളെയും പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നത്? (വെളിപ്പാടു 2:23)
12. യോഹന്നാനുണ്ടായ വെളിപ്പാടിൽ യഹോവയുടെ സിംഹാസനത്തിനു ചുറ്റും ഇരിക്കുന്നതായി ആരെയാണു കാണുന്നത്? (വെളിപ്പാടു 4:4)
13. “ഭൂമിയിലെ എല്ലാ വിത്തിലും ചെറിയത്” എന്നു യേശു പറഞ്ഞത് ഏതു വിത്തിനെ കുറിച്ച്? (മർക്കൊസ് 4:31)
14. തന്റെ രണ്ടാം മിഷനറി യാത്രയിൽ അഥേനയിൽ എത്തിയപ്പോൾ ഏതു രണ്ടു പുരുഷന്മാരോടാണ് “കഴിയുന്ന വേഗത്തിൽ തന്റെ അടുക്കൽ വരേണം” എന്നു പൗലൊസ് അഭ്യർഥിച്ചത്? (പ്രവൃത്തികൾ 17:15)
15. ദൈവത്തിന്റെ പ്രധാന എതിരാളി ആര്? (ഇയ്യോബ് 1:6)
16. മദ്യപിച്ചിരിക്കുന്നു എന്നു തെറ്റിദ്ധരിച്ച് നീതിനിഷ്ഠയായ ഹന്നായെ ശകാരിച്ചത് ആര്? (1 ശമൂവേൽ 1:12-16)
17. ദാവീദിനോടു മത്സരിക്കുകയും യഹൂദാ പുരുഷന്മാർ ഒഴികെ മുഴു ഇസ്രായേലും അവനോടു മത്സരിക്കാൻ ഇടയാക്കുകയും ചെയ്ത “നീചൻ” ആര്? (2 ശമൂവേൽ 20:1, 2)
18. അത്ഭുതകരമായി പ്രദാനം ചെയ്യപ്പെട്ട മന്നായ്ക്കു പകരം ഈജിപ്തിൽ തങ്ങൾ ഭക്ഷിച്ചിരുന്ന എന്തൊക്കെ സാധനങ്ങളാണ് മരുഭൂമിയിലായിരിക്കെ ഇസ്രായേല്യർ ആഗ്രഹിച്ചത്? (സംഖ്യാപുസ്തകം 11:5) (g04 6/8)
ക്വിസിനുള്ള ഉത്തരങ്ങൾ
1. വെള്ളി
2. പുറപ്പാട്
3. മൂന്ന്
4. വിശ്വാസം, പ്രത്യാശ, സ്നേഹം
5. അവ നിർജീവമായ, മനുഷ്യനിർമിത വസ്തുക്കളാണ്
6. ‘ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്ക് ഉചിതമാംവണ്ണം’ അത് യോഗ്യവും വിനയത്തോടുകൂടിയതും ആയിരിക്കണം
7. എന്തുകൊണ്ടെന്നാൽ അവൻ ‘ദൈവസഭയെ ഉപദ്രവിച്ചിരുന്നു’
8. “ഒരു കഴുതയുടെ പച്ചത്താടിയെല്ല്”
9. വെട്ടുക്കിളി
10. ‘ഇതാ, ദൈവത്തിന്റെ കുഞ്ഞാട്’
11. ഉൾപ്പൂവുകൾ അഥവാ വൃക്കകൾ
12. യോഹന്നാൻ 24 മൂപ്പന്മാരെ കാണുന്നു. യേശുവിന്റെ, സ്വർഗീയ സ്ഥാനം അലങ്കരിക്കുന്ന അഭിഷിക്ത പദാനുഗാമികളെയാണ് ഇവർ ചിത്രീകരിക്കുന്നത്
13. “കടുകുമണി”
14. ശീലാസിനോടും തിമൊഥെയൊസിനോടും
15. സാത്താൻ
16. മഹാപുരോഹിതനായ ഏലി
17. ശേബ
18. മത്സ്യം, വെള്ളരിക്ക, മത്തങ്ങ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി