വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

പച്ചകുത്തൽ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . ഞാൻ പച്ചകു​ത്ത​ണ​മോ?” എന്ന ലേഖന​ത്തി​നു വളരെ നന്ദി. (2003 ഒക്ടോബർ 8) ദേഹത്തു പച്ചകു​ത്തു​ന്നതു വളരെ ആകർഷ​ക​മാ​ണെ​ന്നാ​ണു ഞാൻ വിചാ​രി​ച്ചി​രു​ന്നത്‌. താത്‌കാ​ലി​ക​മാ​യി [സ്റ്റിക്കർ ഉപയോ​ഗിച്ച്‌] അങ്ങനെ​യൊ​ന്നു ചെയ്യാൻ ഞാൻ ആഗ്രഹി​ച്ചി​രു​ന്നു. എന്നിരു​ന്നാ​ലും, ദൈവ​ത്തിന്‌ നിന്ദ വരുത്തു​ന്ന​തരം അടയാ​ളങ്ങൾ നമ്മുടെ ശരീര​ത്തിൽ “താത്‌കാ​ലി​ക​മാ​യി​ട്ടാ​ണെ​ങ്കിൽ പോലും” ഉണ്ടാക്കാൻ നാം ആഗ്രഹി​ക്കു​ന്നില്ല എന്ന പ്രസ്‌താ​വന ശരിക്കും എന്റെ ഹൃദയ​ത്തിൽ തട്ടി. ശരീര​ത്തിൽ പച്ചകു​ത്തി​യി​രി​ക്കു​ന്നതു മറ്റുള്ളവർ കാണു​മ്പോൾ അത്‌ അവരെ ഇടറി​ക്കു​ക​യും എന്നെ മത്സരമ​നോ​ഭാ​വ​മുള്ള ഒരു വ്യക്തി​യാ​യി വീക്ഷി​ക്കാൻ ഇടവരു​ക​യും ചെയ്‌തേ​ക്കാ​മെന്നു ചിന്തി​ച്ച​പ്പോൾ അങ്ങനെ ചെയ്യേ​ണ്ടെ​ന്നു​തന്നെ ഞാൻ തീരു​മാ​നി​ച്ചു.

എ. കെ., ജപ്പാൻ (g04 7/8)

ദേഹത്തു പച്ചകു​ത്താൻ എനിക്ക്‌ അതിയായ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. എന്നാൽ പിന്നീട്‌ എനിക്കു ദുഃഖി​ക്കേ​ണ്ടി​വ​ന്നേ​ക്കാ​മെന്നു മനസ്സി​ലാ​ക്കാൻ ഈ ലേഖനം എന്നെ സഹായി​ച്ചു. പച്ചകുത്തൽ ആരോ​ഗ്യ​ത്തിന്‌ അപകടം ചെയ്യു​ന്ന​തി​നെ കുറി​ച്ചും നിങ്ങൾ പറഞ്ഞി​രു​ന്ന​ല്ലോ, അതേപ്പറ്റി ഞാൻ മുമ്പു ചിന്തി​ച്ചി​രു​ന്ന​തേ​യില്ല. നന്നായി ബോധ്യം​വ​രു​ത്തുന്ന രീതി​യി​ലുള്ള ഈ ലേഖന​ത്തി​നു നന്ദി.

ഡി. റ്റി., ഫ്രാൻസ്‌ (g04 7/8)

ശാസ്‌ത്ര​ജ്ഞന്റെ കഥ “ശാസ്‌ത്രം ആയിരു​ന്നു എന്റെ മതം” എന്ന വിശിഷ്ട ലേഖന​ത്തി​നു വളരെ നന്ദി. (2003 ഒക്ടോബർ 8) വസ്‌തു​ത​കളെ അഭിമു​ഖീ​ക​രി​ക്കാൻ കെന്നെത്ത്‌ തനാകാ​യ്‌ക്ക്‌ യാതൊ​രു ഭയവും ഉണ്ടായി​രു​ന്നില്ല. മാത്രമല്ല, വർഷങ്ങ​ളാ​യി താൻ വിശ്വ​സി​ച്ചു​പോ​ന്നതു തെറ്റാ​യി​രു​ന്നെന്ന്‌ അദ്ദേഹം താഴ്‌മ​യോ​ടെ സമ്മതി​ക്കു​ക​യും ചെയ്‌തു. അദ്ദേഹ​ത്തിന്‌ ശരിയായ മനോ​ഭാ​വ​മുണ്ട്‌.

എസ്‌. എ., റഷ്യ (g04 7/8)

വിഷാ​ദ​വു​മാ​യി മല്ലിടുന്ന എനിക്ക്‌ മരിക്ക​ണ​മെന്ന തോന്നൽ ഇടയ്‌ക്കി​ടെ ഉണ്ടാകാ​റുണ്ട്‌. കെന്നെത്ത്‌ തനാകാ​യു​ടെ ജീവി​തകഥ വായി​ച്ച​പ്പോൾ ഈ ചോദ്യം എന്റെ ശ്രദ്ധയിൽപ്പെട്ടു: “അസ്‌തി​ത്വ​മി​ല്ലാ​യ്‌മ​യാണ്‌ ആത്യന്തിക യാഥാർഥ്യ​മെ​ങ്കിൽ പിന്നെ അസ്‌തി​ത്വ​ത്തിൽ ആയിരി​ക്കു​ന്ന​തിൽ എന്തർഥം?” ഇത്‌ എന്റെ ഹൃദയത്തെ ആഴത്തിൽ സ്‌പർശി​ച്ചു. “നീ ജീവി​ച്ചി​രി​ക്കണം!” എന്നു ദൈവം എന്നോടു പറയു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു അത്‌.

സി. ഐ., ജപ്പാൻ (g04 7/8)

മൊ​സെ​യ്‌ക്‌ “മൊ​സെ​യ്‌ക്‌ശിലാ​ശ​ക​ല​ങ്ങൾകൊണ്ട്‌ ഒരു ചിത്ര​വേല” എന്ന ലേഖന​ത്തി​നു നന്ദി. (2003 നവംബർ 8) എന്റെ താമസ​സ്ഥ​ല​ത്തിന്‌ അടുത്തുള്ള ഒരു ദേശീയ പാർക്കിൽ പ്രദർശി​പ്പി​ച്ചി​രി​ക്കുന്ന മൊ​സെ​യ്‌ക്കി​ന്റെ ചിത്രം അതിലു​ണ്ടാ​യി​രു​ന്നു. ഞാൻ അവിടെ ഒരു ദശകത്തി​ലേ​റെ​ക്കാ​ലം താമസി​ച്ചി​ട്ടും ഒരിക്ക​ലും അതു കണ്ടിരു​ന്നില്ല. അതു​കൊണ്ട്‌ ഞാൻ അതു കാണാൻ പോയി. അതെന്നെ വിസ്‌മ​യി​പ്പി​ച്ചു. മൊ​സെ​യ്‌ക്‌ കലാരൂ​പത്തെ ഞാൻ ഇപ്പോൾ ഏറെ വിലമ​തി​ക്കു​ന്നു.

ഇ. ഡി., ഐക്യ​നാ​ടു​കൾ (g04 7/22)

മൊ​സെ​യ്‌ക്കി​നെ കുറിച്ച്‌ കൂടുതൽ അറിയാൻ ഞാൻ എല്ലായ്‌പോ​ഴും ആഗ്രഹി​ച്ചി​രു​ന്നു. പ്രത്യേ​കിച്ച്‌, റഷ്യയിൽവെച്ചു നടന്ന, 1993-ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൺ​വെൻ​ഷനു ഞങ്ങൾ പോയ​തി​നു ശേഷം. സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ലും മോസ്‌കോ​യി​ലും മനോ​ഹ​ര​ങ്ങ​ളായ അനേകം മൊ​സെ​യ്‌ക്കു​കൾ കണ്ടു ഞങ്ങൾ വിസ്‌മ​യി​ച്ചു​പോ​യി. അത്തരം സൃഷ്ടി​കൾക്കു ജന്മം നൽകാൻ വർഷങ്ങ​ളോ​ളം അധ്വാ​നിച്ച കലാകാ​ര​ന്മാർക്കും, ഇത്രയും വിവര​സ​മ്പു​ഷ്ട​മായ ലേഖനം പ്രസി​ദ്ധീ​ക​രിച്ച നിങ്ങൾക്കും ഞങ്ങളുടെ നന്ദി.

ബി. ഇസ്സഡ്‌., ജർമനി (g04 7/22)

ബദൽ ജീവി​ത​രീ​തി​കൾ വികൃ​ത​മായ ലൈം​ഗിക വികാ​രങ്ങൾ ജീവി​ത​ത്തി​ലു​ട​നീ​ളം എന്നെ വേട്ടയാ​ടി​യി​ട്ടുണ്ട്‌. നിങ്ങളു​ടെ ലേഖനം എന്റെ പ്രശ്‌നത്തെ കുറി​ച്ചാ​ണു ചർച്ച ചെയ്‌തത്‌. തീരെ ചെറു​പ്പ​ത്തിൽത്തന്നെ അശ്ലീലം കാണാ​നി​ട​യാ​യ​തും ലൈം​ഗി​ക​മാ​യി ദ്രോ​ഹി​ക്ക​പ്പെ​ട്ട​തും എന്നെ ആകെ തകർത്തു​ക​ള​ഞ്ഞി​രു​ന്നു. സ്വയം മനസ്സി​ലാ​ക്കാൻ എന്നെ സഹായി​ച്ച​തി​നു നന്ദി.

ജെ. ബി. എം., ഐക്യ​നാ​ടു​കൾ (g04 7/22)

ലൈം​ഗിക ചായ്‌വു​കളെ കുറിച്ചു ചർച്ച​ചെ​യ്യു​മ്പോൾ ജീനുകൾ, ഹോർമോ​ണു​കൾ, വളർന്നു​വന്ന സാഹച​ര്യം തുടങ്ങിയ മറ്റനേകം സംഗതി​ക​ളു​ടെ സ്വാധീ​നത്തെ കുറിച്ചു പറയു​ന്നതു നല്ലതാണ്‌. സ്വവർഗ​ര​തി​യോ​ടുള്ള ചായ്‌വു​മാ​യി ബന്ധപ്പെട്ടു ബുദ്ധി​മുട്ട്‌ അനുഭ​വി​ക്കു​ന്ന​വർക്ക്‌ ക്രിസ്‌തീയ സഭയിൽ പിന്തുണ കണ്ടെത്താൻ കഴിയു​മെ​ന്നതു ശരിയാണ്‌.

ഡി. എൽ., ബ്രിട്ടൻ (g04 7/22)

“ഉണരുക!”യുടെ പ്രതി​ക​രണം: തങ്ങളുടെ ലൈം​ഗിക വികാ​ര​ങ്ങ​ളോ​ടു മല്ലി​ടേ​ണ്ടി​വ​രു​ന്നവർ വളരെ പ്രയാ​സ​ക​ര​മായ ഒരു സാഹച​ര്യ​ത്തെ​യാണ്‌ അഭിമു​ഖീ​ക​രി​ക്കു​ന്ന​തെന്ന്‌ ഞങ്ങൾ മനസ്സി​ലാ​ക്കു​ന്നു. ഞങ്ങളുടെ ലേഖനം വ്യക്തമാ​ക്കു​ന്നതു പോലെ അതിനുള്ള കാരണങ്ങൾ വളരെ സങ്കീർണ​മാ​യി​രു​ന്നേ​ക്കാം. എന്നാൽ ഒരുവൻ അധാർമിക ഉദ്ദീപ​ന​ങ്ങളെ മനഃപൂർവം വളർത്തു​ക​യോ ആ ഉദ്ദീപ​ന​ങ്ങൾക്ക​നു​സൃ​ത​മാ​യി പെരു​മാ​റു​ക​യോ ചെയ്യാ​ത്തി​ട​ത്തോ​ളം അയാൾക്ക്‌ യഹോ​വ​യു​ടെ ദൃഷ്ടി​യിൽ ശുദ്ധനാ​യി നില​കൊ​ള്ളാൻ കഴിയും. ധാർമിക ശുദ്ധി​യോ​ടെ നില​കൊ​ള്ളാൻ വ്യക്തികൾ ചെയ്യുന്ന അത്തരം ശ്രമങ്ങ​ളിൽ യഹോ​വ​യാം ദൈവം സന്തുഷ്ട​നാ​യി​രി​ക്കും എന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക.—സദൃശ​വാ​ക്യ​ങ്ങൾ 27:11.