വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തട്ടിപ്പ്‌ ഒരു ആഗോളപ്രശ്‌നം

തട്ടിപ്പ്‌ ഒരു ആഗോളപ്രശ്‌നം

തട്ടിപ്പ്‌ ഒരു ആഗോ​ള​പ്ര​ശ്‌നം

വശ്യത​യാർന്ന വ്യക്തി​ത്വ​ത്തിന്‌ ഉടമയും മൃദു​ഭാ​ഷി​യു​മായ വെയ്‌ൻ, കാരെന്റെ ഭർത്തൃ​സ​ങ്കൽപ്പ​ത്തി​ന്റെ സാക്ഷാ​ത്‌കാ​ര​മാ​യി​രു​ന്നു. “ഇങ്ങനെ​യൊ​രു ആൾക്കു​വേ​ണ്ടി​യാ​യി​രു​ന്നു ഞാൻ ആഗ്രഹി​ച്ച​തും പ്രാർഥി​ച്ച​തും,” കാരെൻ പറയുന്നു. “കാണു​ന്ന​വ​രെ​ല്ലാം പറയു​മാ​യി​രു​ന്നു ഞങ്ങൾ തമ്മിൽ എത്ര ചേർച്ച​യാ​ണെന്ന്‌. ഞാൻ കഴിഞ്ഞി​ട്ടേ വെയ്‌നിന്‌ മറ്റെന്തു​മു​ള്ളു എന്ന്‌ ഞാൻ ധരിച്ചു​പോ​യി.”

എന്നാൽ ഒരു പ്രശ്‌ന​മു​ണ്ടാ​യി​രു​ന്നു. ഓസ്‌​ട്രേ​ലി​യൻ രഹസ്യാ​ന്വേ​ഷണ സംഘട​ന​യിൽ മൂന്നാം സ്ഥാനമുള്ള ഓഫീ​സ​റാ​ണു താൻ എന്നാണ്‌ വെയ്‌ൻ കാരെ​നോ​ടു പറഞ്ഞി​രു​ന്നത്‌. അദ്ദേഹം രാജി​വെ​ക്കാൻ ആഗ്രഹി​ച്ചെ​ങ്കി​ലും അവർ അനുവ​ദി​ക്കു​മാ​യി​രു​ന്നി​ല്ല​ത്രേ. അവരുടെ പ്രവർത്ത​ന​ങ്ങളെ കുറിച്ച്‌ അദ്ദേഹ​ത്തി​നു വിശദ​മാ​യി അറിയാ​വു​ന്ന​തി​നാൽ അവർ അദ്ദേഹത്തെ കൊന്നു​ക​ള​യു​മെന്ന്‌ വെയ്‌ൻ ഭയപ്പെട്ടു. ഇരുവ​രും കൂടി ഒരു പദ്ധതി തയ്യാറാ​ക്കി. വിവാഹം കഴിച്ച്‌, തങ്ങളുടെ സമ്പാദ്യ​വു​മാ​യി ഓസ്‌​ട്രേ​ലി​യ​യിൽനി​ന്നു കാനഡ​യി​ലേക്കു കടക്കുക. കാരെൻ വീടും മറ്റു വസ്‌തു​ക്ക​ളു​മെ​ല്ലാം വിറ്റ്‌ പണം വെയ്‌നി​നെ ഏൽപ്പിച്ചു.

പദ്ധതി​യ​നു​സ​രിച്ച്‌ വിവാഹം നടന്നു. വെയ്‌ൻ രാജ്യം വിട്ടു​പോ​വു​ക​യും ചെയ്‌തു. എന്നാൽ കാരെൻ വഴിയാ​ധാ​ര​മാ​യി. ആറു ഡോളർ തികച്ചു​ണ്ടാ​യി​രു​ന്നില്ല അവളുടെ ബാങ്ക്‌ അക്കൗണ്ടിൽ. തട്ടിപ്പു നടത്തു​ന്ന​തി​നു വേണ്ടി തന്ത്രപൂർവം മെന​ഞ്ഞെ​ടുത്ത നുണക​ളു​ടെ വലയി​ലാണ്‌ താൻ കുടു​ങ്ങി​പ്പോ​യത്‌ എന്ന്‌ അവൾ അപ്പോഴേ മനസ്സി​ലാ​ക്കി​യു​ള്ളൂ. തഴക്കംവന്ന ഒരു നടനെ​പ്പോ​ലെ വെയ്‌ൻ തന്റെ ഭാഗം നന്നായി അഭിന​യി​ച്ചു​കൊണ്ട്‌ അവളെ തന്നി​ലേക്ക്‌ ആകർഷി​ച്ചു​ക​ളഞ്ഞു. അയാളു​ടെ പശ്ചാത്ത​ല​വും താത്‌പ​ര്യ​ങ്ങ​ളും വ്യക്തി​ത്വ​വും അവളോ​ടു​ണ്ടെന്നു ഭാവിച്ച സ്‌നേ​ഹ​വു​മെ​ല്ലാം അവളുടെ വിശ്വാ​സം നേടി​യെ​ടു​ക്കാ​നുള്ള അയാളു​ടെ അടവുകൾ മാത്ര​മാ​യി​രു​ന്നു. ആ വിശ്വാ​സ​ത്തിന്‌ അവൾക്ക്‌ 2,00,000-ത്തിലധി​കം ഡോള​റാണ്‌ വില​യൊ​ടു​ക്കേണ്ടി വന്നത്‌. ഒരു പോലീസ്‌ ഓഫീസർ ഇങ്ങനെ പറഞ്ഞു: “വൈകാ​രി​ക​മാ​യി അവൾ ആകെ തകർന്നു​പോ​യി​രി​ക്കു​ന്നു. പണത്തിന്റെ കാര്യം പോകട്ടെ, മാനസി​ക​മാ​യി ഒരു വ്യക്തിയെ ഇത്ര​ത്തോ​ളം ദ്രോ​ഹി​ക്കാൻ കഴിയു​മെ​ന്നത്‌ അവിശ്വ​സ​നീ​യം​തന്നെ.”

“വൈകാ​രി​ക​മാ​യി ആകെ കുഴഞ്ഞു​മ​റിഞ്ഞ ഒരു അവസ്ഥയി​ലാണ്‌ ഞാൻ,” കാരെൻ പറയുന്നു. “എനിക്ക​റി​യാ​വുന്ന വെയ്‌ൻ . . . ശരിക്കും അങ്ങനെ​യൊ​രാ​ളേ ഇല്ല.”

ലോക​മെ​മ്പാ​ടും നടക്കുന്ന എണ്ണമറ്റ തട്ടിപ്പു​ക​ളു​ടെ ഒരു ഇര മാത്ര​മാണ്‌ കാരെൻ. കൃത്യ​മാ​യി പറയാൻ സാധി​ക്കു​ക​യി​ല്ലെ​ങ്കി​ലും ഓരോ വർഷവും തട്ടി​ച്ചെ​ടു​ക്കുന്ന തുക സഹസ്ര​കോ​ടി​ക്ക​ണ​ക്കി​നു ഡോളർ വരു​മെന്നു കണക്കാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. വർഷം​തോ​റും ഈ തുക വർധി​ക്കു​ക​യാ​ണു​താ​നും. സാമ്പത്തിക നഷ്ടത്തിനു പുറമേ, കാരെ​നെ​പ്പോ​ലെ​യുള്ള ഇരകൾക്ക്‌ കടുത്ത വൈകാ​രിക വേദന​യും സഹി​ക്കേ​ണ്ടി​വ​രു​ന്നു. കാരണം പലപ്പോ​ഴും, അവർക്ക്‌ അടുത്ത്‌ അറിയാ​വുന്ന, അവർ പൂർണ വിശ്വാ​സം അർപ്പി​ക്കുന്ന ആളുകൾ തന്നെയാണ്‌ തട്ടിപ്പു നടത്തു​ന്നത്‌.

പ്രതി​രോ​ധം—ഏറ്റവും നല്ല നയം

തട്ടിപ്പി​നെ ഇങ്ങനെ നിർവ​ചി​ച്ചി​രി​ക്കു​ന്നു: “പണമു​ണ്ടാ​ക്കു​ന്ന​തി​നു വേണ്ടി തെറ്റായ ധാരണ​ക​ളോ വിവര​ങ്ങ​ളോ വാഗ്‌ദാ​ന​ങ്ങ​ളോ നൽകി​യുള്ള ചതി അഥവാ വഞ്ചന.” മനഃപൂർവം ചതിച്ച​താണ്‌ എന്നു തെളി​യി​ക്കുക ദുഷ്‌ക​ര​മാ​യ​തി​നാൽ മിക്ക തട്ടിപ്പു​ക​ളി​ലും പ്രതികൾ ശിക്ഷി​ക്ക​പ്പെ​ടാ​തെ പോകു​ന്നു എന്നതാണ്‌ സങ്കടക​ര​മായ സംഗതി. മാത്രമല്ല മിക്ക തട്ടിപ്പു​വീ​ര​ന്മാർക്കും നിയമ​ത്തി​ലെ പഴുതു​കൾ നന്നായി അറിയാം. കേസു തെളി​യി​ക്കാൻ ബുദ്ധി​മു​ട്ടോ അസാധ്യ​മോ ആയ വിധത്തിൽ തട്ടിപ്പു നടത്തേ​ണ്ടത്‌ എങ്ങനെ​യെന്ന്‌ അവർക്ക​റി​യാം. തന്നെയു​മല്ല, ഒരു തട്ടിപ്പു കേസ്‌ തെളി​യി​ക്ക​ണ​മെ​ങ്കിൽ ധാരാളം പണവും സമയവും ചെലവ​ഴി​ക്കേ​ണ്ടി​വ​രും. പലപ്പോ​ഴും കോടി​ക്ക​ണ​ക്കി​നു രൂപയു​ടെ തട്ടിപ്പു നടത്തി​യ​വ​രോ പൊതു​ജന ശ്രദ്ധ ആകർഷി​ക്ക​ത്ത​ക്ക​വി​ധം ഞെട്ടി​ക്കുന്ന കൃത്രി​മം കാട്ടി​യി​ട്ടു​ള്ള​വ​രോ മാത്ര​മാണ്‌ നിയമ​ത്തി​ന്റെ പിടി​യിൽ അകപ്പെ​ടു​ന്നത്‌. എന്നാൽ ഒരു തട്ടിപ്പു​കാ​രനെ പിടി​കൂ​ടി ശിക്ഷി​ച്ചാൽ പോലും മിക്ക​പ്പോ​ഴും കൈക്ക​ലാ​ക്കിയ പണം അതിനകം അയാൾ ചെലവ​ഴി​ക്കു​ക​യോ ഒളിപ്പി​ക്കു​ക​യോ ചെയ്‌തു​ക​ഴി​ഞ്ഞി​രി​ക്കും. തത്‌ഫ​ല​മാ​യി തട്ടിപ്പിന്‌ ഇരയാ​യ​വർക്ക്‌ നഷ്ടപരി​ഹാ​രം ലഭിക്കാ​തെ പോകു​ന്നു.

ചുരു​ക്കി​പ്പ​റ​ഞ്ഞാൽ തട്ടിപ്പിന്‌ ഇരയാ​യാൽ നിങ്ങൾക്കു നഷ്ടപ്പെ​ട്ടതു വീണ്ടു​കി​ട്ടാ​നുള്ള സാധ്യത വളരെ കുറവാണ്‌. വഞ്ചിക്ക​പ്പെ​ട്ട​തി​നു ശേഷം, പോയ പണം എങ്ങനെ തിരികെ വാങ്ങാം എന്ന്‌ ആലോ​ചി​ക്കു​ന്ന​തി​ലും ഭേദം തട്ടിപ്പിന്‌ ഇരയാ​കാ​തെ നോക്കു​ന്ന​താണ്‌. ജ്ഞാനി​യായ ഒരു വ്യക്തി വർഷങ്ങൾക്കു മുമ്പേ ഇങ്ങനെ എഴുതി: “വിവേ​ക​മു​ള്ളവൻ അനർത്ഥം കണ്ടു ഒളിച്ചു​കൊ​ള്ളു​ന്നു; അല്‌പ​ബു​ദ്ധി​ക​ളോ നേരെ ചെന്നു ചേത​പ്പെ​ടു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 22:3) തട്ടിപ്പിന്‌ ഇരയാ​കു​ന്നത്‌ ഒഴിവാ​ക്കു​ന്ന​തി​നുള്ള മാർഗ​ങ്ങളെ കുറിച്ച്‌ അടുത്ത ലേഖനം വിശദീ​ക​രി​ക്കും. (g04 7/22)