വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ധാർമിക മൂല്യങ്ങൾ നിങ്ങൾക്ക്‌ എവിടെ കണ്ടെത്താൻ കഴിയും?

ധാർമിക മൂല്യങ്ങൾ നിങ്ങൾക്ക്‌ എവിടെ കണ്ടെത്താൻ കഴിയും?

ധാർമിക മൂല്യങ്ങൾ നിങ്ങൾക്ക്‌ എവിടെ കണ്ടെത്താൻ കഴിയും?

സദാചാര മൂല്യങ്ങൾ മാറി​മ​റി​യുന്ന ഒരു ലോക​ത്തി​ലാ​ണു നാം ജീവി​ക്കു​ന്നത്‌. മുമ്പ്‌ ദുഷ്‌പ്ര​വൃ​ത്തി​കൾ എന്നു കുറ്റം വിധി​ച്ചി​രുന്ന കാര്യ​ങ്ങൾക്കു നേരെ കണ്ണടയ്‌ക്കുന്ന സമീപ​ന​മാണ്‌ ഇന്നുള്ളത്‌. മോഷ്ടാ​ക്ക​ളും തട്ടിപ്പു​കാ​രും മറ്റും അഭികാ​മ്യ​രും വീരനാ​യ​ക​ന്മാ​രു​മാ​യി മാധ്യ​മ​ങ്ങ​ളിൽ നിറഞ്ഞു​നിൽക്കു​ന്നു. ഫലത്തിൽ മിക്ക ആളുക​ളു​ടെ​യും മനോ​ഭാ​വം ബൈബിൾ വിവര​ണ​ത്തോ​ടു യോജി​പ്പി​ലാണ്‌: “കള്ളനെ കണ്ടാൽ നീ അവന്നു അനുകൂ​ല​പ്പെ​ടു​ന്നു.”—സങ്കീർത്തനം 50:18.

എന്നിരു​ന്നാ​ലും തട്ടിപ്പു​കാർ ആദരി​ക്ക​പ്പെ​ടേ​ണ്ട​വരല്ല. ഒരു എഴുത്തു​കാ​രൻ ഇങ്ങനെ നിരീ​ക്ഷി​ച്ചു: “തട്ടിപ്പു​കാ​രു​ടെ ഒരു സവി​ശേഷത സ്വന്തം ഇഷ്ടം സാധി​ക്കു​ന്ന​തിന്‌ ചുറ്റു​മുള്ള ആളുകളെ ഉപായ​ത്താൽ വശീക​രി​ക്കാ​നുള്ള സ്വാഭാ​വി​ക​മായ കഴിവാണ്‌, തീരെ ചെറു​പ്പ​ത്തിൽത്തന്നെ ഈ പ്രാപ്‌തി അവരിൽ കണ്ടുവ​രു​ന്നു. അതിൽ അവർക്കു യാതൊ​രു കുറ്റ​ബോ​ധ​വും തോന്നാ​റില്ല എന്നതാണു വസ്‌തുത. മറിച്ച്‌ അത്‌ അവർക്ക്‌ അദമ്യ​മായ സംതൃ​പ്‌തി നൽകുന്നു. തന്നെയു​മല്ല തട്ടിപ്പിൽ അകപ്പെ​ടുന്ന വ്യക്തി​യു​ടെ വികാ​രങ്ങൾ തെല്ലും വകവെ​ക്കാ​തെ തങ്ങൾ ആഗ്രഹി​ക്കു​ന്ന​തെ​ന്തും കൃത്രിമ മാർഗ​ത്തി​ലൂ​ടെ നേടി​യെ​ടു​ക്കാൻ ആ സംതൃ​പ്‌തി അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുന്നു.”

ദരി​ദ്ര​യാ​യ ഒരു വിധവ​യ്‌ക്ക്‌ ആകെയുള്ള സമ്പാദ്യം ആരെങ്കി​ലും തട്ടി​യെ​ടു​ത്തു എന്നു കേട്ടാൽ ആളുകൾക്കു തീർച്ച​യാ​യും സഹാനു​ഭൂ​തി തോന്നും. എന്നാൽ വലിയ ഒരു ബിസി​നസ്‌ സ്ഥാപന​ത്തിൽനി​ന്നു പണം അപഹരി​ച്ചെ​ന്നോ ഇൻഷ്വ​റൻസ്‌ കമ്പനി​യിൽനി​ന്നു പണം തട്ടി​യെ​ടു​ത്തെ​ന്നോ കേട്ടാൽ അധിക​മാർക്കും ദുഃഖം തോന്നാ​നി​ട​യില്ല. ബിസി​ന​സ്സു​കാർക്കു ധാരാളം പണമു​ണ്ട​ല്ലോ എന്നതാ​യി​രി​ക്കും ഇതിനുള്ള ന്യായീ​ക​രണം. എന്നാൽ അത്തരം തട്ടിപ്പു​കൾ ബിസി​ന​സ്സു​കാ​രെ മാത്രമല്ല ബാധി​ക്കു​ന്നത്‌. അത്‌ ഉപഭോ​ക്താ​ക്ക​ളെ​യും ബാധി​ക്കും, കാരണം നഷ്ടപ്പെട്ട തുക അവരിൽനിന്ന്‌ ഈടാ​ക്കാൻ ബിസി​ന​സ്സു​കാർ ശ്രമി​ക്കും. ഉദാഹ​ര​ണ​മാ​യി ഐക്യ​നാ​ടു​ക​ളിൽ, തട്ടിപ്പു​മൂ​ല​മുള്ള നഷ്ടം നികത്തു​ന്ന​തി​ലേക്ക്‌ ഒരു ശരാശരി കുടും​ബം പ്രതി​വർഷം 1,000 ഡോള​റിൽ കൂടുതൽ അധിക ഇൻഷ്വ​റൻസ്‌ വിഹി​ത​മാ​യി അടയ്‌ക്കേ​ണ്ടി​വ​രു​ന്നു.

മാത്രമല്ല തുണി​ത്ത​രങ്ങൾ, വാച്ചുകൾ, സുഗന്ധ​ദ്ര​വ്യ​ങ്ങൾ, സൗന്ദര്യ​വർധക വസ്‌തു​ക്കൾ, ഹാൻഡ്‌ ബാഗുകൾ എന്നിവ​യു​ടെ മേൽത്തരം ഉത്‌പ​ന്ന​ങ്ങളെ അപേക്ഷിച്ച്‌ വ്യാജ അനുക​ര​ണ​ങ്ങൾക്കു വിലക്കു​റ​വു​ള്ള​തു​കൊണ്ട്‌ ആളുകൾ അവ വാങ്ങുന്നു. വ്യാജ അനുകരണ ഉത്‌പ​ന്നങ്ങൾ മൂലം, ബിസി​ന​സ്സിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്ന​വർക്കു പ്രതി​വർഷം സഹസ്ര കോടി​ക്ക​ണ​ക്കി​നു രൂപയു​ടെ നഷ്ടമാണ്‌ ഉണ്ടാകു​ന്ന​തെന്നു ഉപഭോ​ക്താ​ക്കൾക്ക്‌ അറിയാ​മാ​യി​രി​ക്കാം. അത്‌ തങ്ങളെ ബാധി​ക്കു​ന്നി​ല്ലെ​ന്നാണ്‌ അവരുടെ വിചാരം. എന്നാൽ പിന്നീട്‌ കൂടുതൽ തുക മുടക്കി നിയമാ​നു​സൃ​തം ഉത്‌പാ​ദി​പ്പി​ക്ക​പ്പെട്ട സാധന​ങ്ങ​ളും സേവന​ങ്ങ​ളും​തന്നെ വാങ്ങേ​ണ്ടി​വ​രു​ന്നു എന്നു മാത്രമല്ല വ്യാജ വസ്‌തു​ക്കൾ വാങ്ങുക വഴി കുറ്റവാ​ളി​കളെ സമ്പന്നരാ​ക്കു​ക​യും ചെയ്യുന്നു.

തട്ടിപ്പു​കൾക്ക്‌ എതി​രെ​യുള്ള പോരാ​ട്ട​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കുന്ന ഒരു ലേഖകൻ തന്റെ നാട്ടിലെ അവസ്ഥ ഇങ്ങനെ വിശദീ​ക​രി​ച്ചു: “യാതൊ​രു തത്ത്വദീ​ക്ഷ​യു​മി​ല്ലാത്ത സമൂഹ​ത്തി​ലാണ്‌ നാം ഇന്നു ജീവി​ക്കു​ന്നത്‌ എന്നതാണ്‌ ഇത്രയ​ധി​കം തട്ടിപ്പു​കൾ ഉണ്ടാകു​ന്ന​തി​നു കാരണം എന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. സദാചാര മൂല്യ​ങ്ങൾക്കു സംഭവി​ച്ചി​രി​ക്കുന്ന സമൂല​മായ അപചയം ഒരു തട്ടിപ്പു സംസ്‌കാ​ര​ത്തി​നു ജന്മം കൊടു​ത്തി​രി​ക്കു​ന്നു. . . . നമ്മുടെ കുടും​ബ​ങ്ങ​ളിൽ സദാചാ​രം പരിശീ​ലി​പ്പി​ക്കു​ന്നില്ല. ധാർമി​കത പഠിപ്പി​ക്കു​ന്ന​തി​നു പഴിക്ക​പ്പെ​ടും എന്നതി​നാൽ വിദ്യാ​ല​യ​ങ്ങ​ളിൽ അധ്യാ​പ​ക​രും അങ്ങനെ ചെയ്യു​ന്നില്ല.”

ഇതിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി യഹോ​വ​യു​ടെ സാക്ഷികൾ ദൈവ​വ​ച​ന​ത്തി​ലെ ധാർമിക നിലവാ​രങ്ങൾ പഠിപ്പി​ക്കു​ക​യും തദനു​സൃ​തം ജീവി​ക്കാൻ പരി​ശ്ര​മി​ക്കു​ക​യും ചെയ്യുന്നു. അവർ പിൻവ​രു​ന്ന​തു​പോ​ലുള്ള തത്ത്വങ്ങ​ളാൽ നയിക്ക​പ്പെ​ടു​ന്നു:

“കൂട്ടു​കാ​രനെ നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേണം.”—മത്തായി 22:39.

“ചതിക്ക​രുത്‌.”—മർക്കൊസ്‌ 10:19.

“കള്ളൻ ഇനി കക്കാതെ മുട്ടു​ള്ള​വന്നു ദാനം ചെയ്‌വാൻ ഉണ്ടാ​കേ​ണ്ട​തി​ന്നു കൈ​കൊ​ണ്ടു നല്ലതു പ്രവർത്തി​ച്ചു അദ്ധ്വാ​നി​ക്ക​യ​ത്രേ വേണ്ടത്‌.”—എഫെസ്യർ 4:28.

‘[ഞങ്ങൾ] സകലത്തി​ലും നല്ലവരാ​യി [“സത്യസ​ന്ധ​രാ​യി,” NW] നടപ്പാൻ ഇച്ഛിക്കു​ന്നു.’—എബ്രായർ 13:18.

സാക്ഷികൾ സ്വയം നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ക്കു​ക​യോ തങ്ങൾ സകലത്തി​ലും തികഞ്ഞ​വ​രാ​ണെന്നു പറയു​ക​യോ അല്ല. എന്നാൽ മേൽവി​വ​രിച്ച തത്ത്വങ്ങൾ എല്ലാവ​രും ബാധക​മാ​ക്കു​ക​യാ​ണെ​ങ്കിൽ ലോകം ഏറെ മെച്ചപ്പെട്ട സ്ഥലമാ​യി​ത്തീ​രു​മെന്ന്‌ അവർ വിശ്വ​സി​ക്കു​ന്നു. ഒരുനാൾ അതു സംഭവി​ക്കു​മെന്ന ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തി​ലും അവർക്കു വിശ്വാ​സ​മുണ്ട്‌.—2 പത്രൊസ്‌ 3:13. (g04 7/22)

[11-ാം പേജിലെ ആകർഷക വാക്യം]

എല്ലാവരും ദൈവ​വ​ച​ന​ത്തി​ലെ ധാർമിക നിലവാ​ര​ങ്ങൾക്കൊ​ത്തു ജീവി​ച്ചാൽ ഈ ലോകം ഏറെ മെച്ചപ്പെട്ട ഒരു സ്ഥലമാ​യി​ത്തീ​രും

[10-ാം പേജിലെ ചിത്രം]

സത്യക്രിസ്‌ത്യാനികൾ, “കൂട്ടു​കാ​രനെ നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേണം” എന്നതു പോലുള്ള ബൈബിൾ തത്ത്വങ്ങൾ പിൻപ​റ്റു​ന്നു