വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നഗരസമിതി ‘വല്യേട്ടൻ കളിക്കരുത്‌’”

“നഗരസമിതി ‘വല്യേട്ടൻ കളിക്കരുത്‌’”

“നഗരസ​മി​തി ‘വല്യേട്ടൻ കളിക്ക​രുത്‌’”

കാനഡയിലെ ഉണരുക! ലേഖകൻ

‘അവകാ​ശ​ങ്ങൾക്കും സ്വാത​ന്ത്ര്യ​ങ്ങൾക്കും വേണ്ടി​യുള്ള കനേഡി​യൻ ചാർട്ടർ’ കാനഡ​യി​ലെ സകല പൗരന്മാ​രു​ടെ​യും സ്വാത​ന്ത്ര്യ​ങ്ങ​ളു​ടെ സംരക്ഷ​ക​നാണ്‌. സംസാ​ര​സ്വാ​ത​ന്ത്ര്യം, പത്രസ്വാ​ത​ന്ത്ര്യം, ആരാധ​നാ​സ്വാ​ത​ന്ത്ര്യം എന്നിവ ഭരണഘ​ട​നാ​പ​ര​മാ​യി ഉറപ്പാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തും കോട​തി​കൾമൂ​ലം നടപ്പിൽ വരുത്താൻ കഴിയു​ന്ന​തു​മാണ്‌.

ഈ സാഹച​ര്യ​ത്തി​ലാണ്‌ പെർമിറ്റ്‌ കൂടാതെ വീടു​തോ​റും ‘മതപര​മായ’ സന്ദർശനം നടത്തു​ന്ന​തി​നെ നിരോ​ധി​ക്കാ​നാ​യി മൊൺട്രി​യ​ലി​നു വടക്കു​പ​ടി​ഞ്ഞാ​റാ​യി സ്ഥിതി​ചെ​യ്യുന്ന ബ്ലെൻവിൽ പട്ടണത്തി​ലെ അധികാ​രി​കൾ തങ്ങളുടെ പ്രാ​ദേ​ശിക നിയമ​വ്യ​വ​സ്ഥ​യ്‌ക്ക്‌ ഒരു ഭേദഗതി മുന്നോ​ട്ടു​വെ​ച്ചത്‌. യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അതു ശ്രദ്ധി​ക്കാ​തി​രി​ക്കാൻ കഴിഞ്ഞില്ല. ആ ഭേദഗതി വീടു​തോ​റു​മുള്ള അവരുടെ ശുശ്രൂ​ഷയെ നേരിട്ടു ബാധി​ക്കു​ന്ന​താ​യി​രു​ന്നു. (പ്രവൃ​ത്തി​കൾ 20:20, 21) ഇങ്ങനെ​യൊ​രു നിയമ ഭേദഗതി കൊണ്ടു​വ​രാ​നുള്ള നീക്കം ഉണ്ടായത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വീടു​തോ​റു​മുള്ള സന്ദർശ​നത്തെ കുറിച്ചു നിരവധി പരാതി​കൾ ലഭിച്ചി​ട്ടു​ള്ള​താ​യി പട്ടണ അധികൃ​തർ അവകാ​ശ​പ്പെട്ടു. എന്നിരു​ന്നാ​ലും, കഴിഞ്ഞ അഞ്ചുവർഷ​ത്തി​നി​ടെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ങ്ങ​ളു​ടെ പേരിൽ ഒരൊറ്റ പരാതി​പോ​ലും ഉയർന്നി​ട്ടു​ള്ള​താ​യി പോലീസ്‌ വകുപ്പി​ന്റെ രേഖക​ളിൽ ഇല്ലായി​രു​ന്നു!

എന്നിരു​ന്നാ​ലും, ഭേദഗതി 1996-ൽ നിയമ​മാ​യി. എന്നാൽ ഭരണഘ​ട​ന​യിൽ മതസ്വാ​ത​ന്ത്ര്യം അനുവ​ദി​ച്ചി​രി​ക്കെ, ഈ നിയമം ഉപയോ​ഗിച്ച്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ങ്ങൾക്ക്‌ തടസ്സം സൃഷ്ടി​ക്കു​ന്നത്‌ നിയമ​വി​രു​ദ്ധ​മാ​യി​രി​ക്കു​മെന്ന്‌ ബ്ലെൻവി​ലി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അഭിഭാ​ഷകർ പട്ടണ അധികൃ​തരെ അറിയി​ച്ചു. ആ അറിയിപ്പ്‌ തൃണവ​ത്‌ഗ​ണി​ച്ചു​കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു കോട​തി​യിൽ ഹാജരാ​കാൻ അറിയി​ച്ചു​കൊ​ണ്ടുള്ള 17 സമൻസു​കൾ അയയ്‌ക്കാ​നുള്ള നടപടി​കൾ പട്ടണ അധികാ​രി​കൾ സ്വീക​രി​ച്ചു. കാനഡ​യി​ലെ മുഴു പൗരന്മാ​രു​ടെ​യും അവകാ​ശ​മായ മതസ്വാ​ത​ന്ത്ര്യ​ത്തി​നും അഭി​പ്രാ​യ​പ്ര​കടന സ്വാത​ന്ത്ര്യ​ത്തി​നും ബ്ലെൻവി​ലിൽ നിയ​ന്ത്രണം ഏർപ്പെ​ടു​ത്തു​ന്നതു തടയു​ന്ന​തിന്‌ സാക്ഷി​ക​ളു​ടെ അഭിഭാ​ഷകർ നിയമ​ന​ട​പ​ടി​കൾ സ്വീക​രി​ച്ചു​കൊണ്ട്‌ അതി​നോ​ടു പ്രതി​ക​രി​ച്ചു.

കാനഡ​യി​ലെ ക്വി​ബെക്‌ സുപ്പീ​രി​യർ കോർട്ട്‌ ജഡ്‌ജി ഷാൻ ക്രേപോ 2000 ഒക്ടോബർ 3, 4 തീയതി​ക​ളിൽ ഈ കേസിന്റെ വാദം കേൾക്കു​ക​യു​ണ്ടാ​യി. അവധാ​ന​പൂർവ​വും സുചി​ന്തി​ത​വു​മായ അവലോ​ക​ന​ത്തി​നു​ശേഷം അദ്ദേഹം യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അനുകൂ​ല​മാ​യി വിധി പ്രഖ്യാ​പി​ച്ചു. “പരാതി​ക്കാർ, തങ്ങളുടെ അയൽക്കാ​രു​ടെ വീടു​തോ​റും സന്ദർശിച്ച്‌ ഉയർന്ന ധാർമിക നിലവാ​ര​വും ആത്മീയ​ത​യും കാത്തു​സൂ​ക്ഷി​ക്കാൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​വഴി ആദിമ ക്രിസ്‌തീയ സഭയുടെ കാലടി​കൾ പിൻപ​റ്റു​ക​യാ​ണു ചെയ്യു​ന്നത്‌.  . . ആളുക​ളു​ടെ ഭവനങ്ങൾ സന്ദർശി​ക്കു​ന്നത്‌ ഒരു ക്രിസ്‌തീയ സാമൂ​ഹിക സേവന​മാണ്‌. യഹോ​വ​യു​ടെ സാക്ഷികൾ ബ്ലെൻവി​ലി​ലെ പൗരന്മാ​രെ ഏതാണ്ട്‌ നാലു​മാ​സ​ത്തിൽ ഒരിക്കൽ എന്ന കണക്കിൽ സന്ദർശിച്ച്‌ ക്രിയാ​ത്മ​ക​വും ജനങ്ങൾക്കു പൊതു​വേ താത്‌പ​ര്യ​മു​ള്ള​തു​മായ വിഷയങ്ങൾ സംബന്ധിച്ച്‌ ആശയ​കൈ​മാ​റ്റം നടത്താൻ ആളുകളെ ക്ഷണിക്കു​ന്നു” എന്ന്‌ ജഡ്‌ജി ക്രേപോ അംഗീ​ക​രി​ക്കു​ക​യു​ണ്ടാ​യി. തന്റെ വിധി​ന്യാ​യ​ത്തിൽ ജഡ്‌ജി ക്രേപോ ഇപ്രകാ​രം പറഞ്ഞു: “തങ്ങളുടെ ശുശ്രൂഷ നിർവ​ഹി​ക്കാൻ പെർമിറ്റ്‌ നേടേ​ണ്ട​തുണ്ട്‌ എന്ന വ്യവസ്ഥ​യിൽനിന്ന്‌ യഹോ​വ​യു​ടെ സാക്ഷി​കളെ ഒഴിവാ​ക്കി​യി​രി​ക്കു​ന്ന​താ​യി [കോടതി] പ്രഖ്യാ​പി​ക്കു​ന്നു.”

ജഡ്‌ജി ക്രേ​പോ​യു​ടെ വിധി​ന്യാ​യ​ത്തി​നെ​തി​രെ ബ്ലെൻവിൽ, ക്വി​ബെ​ക്കി​ലെ അപ്പീൽ കോട​തി​യെ സമീപി​ച്ചു. 2003 ജൂൺ 17-ന്‌ അപ്പീൽ കോടതി വാദം കേൾക്കു​ക​യു​ണ്ടാ​യി. വിചാരണ കോട​തി​യു​ടെ തീരു​മാ​നത്തെ ഉയർത്തി​പ്പി​ടി​ച്ചു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു 2003 ആഗസ്റ്റ്‌ 27-നു പുറ​പ്പെ​ടു​വിച്ച വിധി. പഠിപ്പി​ക്കു​ക​യും പ്രചരി​പ്പി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ മതവി​ശ്വാ​സങ്ങൾ പ്രകടി​പ്പി​ക്കാ​നുള്ള സ്വാത​ന്ത്ര്യം ഉൾപ്പെ​ടെ​യുള്ള മതസ്വാ​ത​ന്ത്ര്യ​ത്തെ സംരക്ഷി​ക്കുന്ന, ‘അവകാ​ശ​ങ്ങൾക്കും സ്വാത​ന്ത്ര്യ​ങ്ങൾക്കും വേണ്ടി​യുള്ള കനേഡി​യൻ ചാർട്ടർ’ പരാമർശി​ച്ചു​കൊണ്ട്‌ കോടതി പിൻവ​രുന്ന പ്രസ്‌താ​വന നടത്തി: “വിവാ​ദ​പ​ര​മായ ഉപനി​യമം, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മതസ്വാ​ത​ന്ത്ര്യ​ത്തി​നും ചിന്തി​ക്കാ​നും വിശ്വ​സി​ക്കാ​നും അഭി​പ്രാ​യം പറയാ​നും പ്രകടി​പ്പി​ക്കാ​നും ഉള്ള ബ്ലെൻവി​ലി​ലെ പൗരന്മാ​രു​ടെ സ്വാത​ന്ത്ര്യ​ത്തി​നും കടുത്ത നിയ​ന്ത്രണം ഏർപ്പെ​ടു​ത്തു​ന്ന​താണ്‌ . . . തങ്ങളെ വല്ലാതെ ശല്യ​പ്പെ​ടു​ത്തു​ന്ന​താ​യി ബ്ലെൻവി​ലി​ലെ താമസ​ക്കാർ പരാതി​പ്പെ​ട്ടത്‌ യഹോ​വ​യു​ടെ സാക്ഷി​കളെ കുറി​ച്ചാ​യി​രു​ന്നില്ല മറിച്ച്‌ വീടു​തോ​റും സാധനങ്ങൾ കൊണ്ടു​ന​ടന്നു വിൽക്കു​ന്ന​വ​രെ​യും നാടോ​ടി​ക​ളായ കച്ചവട​ക്കാ​രെ​യും കുറി​ച്ചാ​യി​രു​ന്നു എന്നാണ്‌ തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നത്‌. മതപര​മായ ഉദ്ദേശ്യ​ങ്ങൾക്കാ​യി വീടു​തോ​റും പോകു​ന്ന​തി​നു നിയ​ന്ത്രണം ഏർപ്പെ​ടു​ത്തേണ്ട അടിയ​ന്തി​ര​ത​യോ അത്യാ​വ​ശ്യ​മോ ഉണ്ടായി​രു​ന്ന​താ​യി കാണു​ന്നില്ല. കൂടാതെ, പ്രാബ​ല്യ​ത്തിൽ കൊണ്ടു​വന്ന നിയമ​വ്യ​വ​സ്ഥകൾ അലക്ഷ്യ​മാ​യി തട്ടിക്കൂ​ട്ടി​യ​തും ആലോചന കൂടാതെ തിടു​ക്ക​ത്തിൽ സ്വീക​രി​ച്ച​തും പൗരന്മാ​രു​ടെ സ്വകാ​ര്യത സംരക്ഷി​ക്കു​ക​യെന്ന പ്രഖ്യാ​പിത ലക്ഷ്യം കണക്കി​ലെ​ടു​ക്കു​മ്പോൾ യുക്തിക്കു നിരക്കാ​ത്ത​തും അതിരു​ക​ട​ന്ന​തു​മാണ്‌. . . . സ്വത​ന്ത്ര​വും ജനാധി​പ​ത്യം നിലവി​ലി​രി​ക്കു​ന്ന​തു​മായ ഒരു സമൂഹ​ത്തിൽ, ജനങ്ങൾ തങ്ങളുടെ വൈകു​ന്നേ​ര​ങ്ങ​ളി​ലോ വാരാ​ന്ത​ങ്ങ​ളി​ലോ ആരെ വീട്ടിൽ സ്വീക​രി​ക്കണം എന്നതു തീരു​മാ​നി​ക്കാൻ ശ്രമി​ച്ചു​കൊണ്ട്‌ ഒരു നഗരസ​മി​തി ‘വല്യേട്ടൻ’ കളിക്ക​രുത്‌. വിവാദം ഉയർത്തിയ ഉപനി​യമം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തി​നു ബാധക​മാ​കു​ന്നി​ല്ലെന്ന്‌ പ്രഖ്യാ​പിച്ച വിചാരണ കോട​തി​യു​ടെ തീരു​മാ​നം തികച്ചും ശരിയാ​യി​രു​ന്നു.” a

ക്വി​ബെ​ക്കി​ലെ എല്ലാ പൗരന്മാ​രു​ടെ​യും മതസ്വാ​ത​ന്ത്ര്യ​ത്തെ വിദ്വേ​ഷ​പൂർവ​ക​മാ​യുള്ള അടിച്ച​മർത്ത​ലിൽനി​ന്നു സംരക്ഷി​ക്കു​ന്ന​തിന്‌ ഈ കേസിൽ ക്വി​ബെ​ക്കി​ലെ കോട​തി​കൾ ‘അവകാ​ശ​ങ്ങൾക്കാ​യുള്ള ചാർട്ടർ’ പ്രയോ​ഗ​ത്തിൽ വരുത്തി​യ​തിൽ യഹോ​വ​യു​ടെ സാക്ഷികൾ അത്യധി​കം സന്തോ​ഷി​ക്കു​ന്നു. (g04 7/8)

[അടിക്കു​റിപ്പ്‌]

a “വല്യേട്ടൻ” എന്നത്‌ ജോർജ്‌ ഓർവെ​ലി​ന്റെ നയന്റീൻ എയ്‌റ്റി​ഫോർ എന്ന നോവ​ലിൽനി​ന്നുള്ള ഒരു പരാമർശ​മാണ്‌. അതിൽ ഒരു സാങ്കൽപ്പിക സ്വേച്ഛാ​ധി​പത്യ രാഷ്‌ട്രം, രാഷ്‌ട്ര​ത്തി​ലെ​വി​ടെ​യും നടക്കുന്ന ഇലയന​ക്ക​ങ്ങൾപോ​ലും അറിയാ​നാ​യി സർവവ്യാ​പി​യായ ഒരു പാർട്ടി നേതാ​വി​നെ ചുമത​ല​പ്പെ​ടു​ത്തു​ന്നുണ്ട്‌. ഈ ‘വല്യേട്ടൻ,’ മുഖേന അത്‌ പൗരന്മാ​രു​ടെ​മേൽ നിയ​ന്ത്രണം ഏർപ്പെ​ടു​ത്തു​ന്ന​തി​നെ കുറിച്ചു പറഞ്ഞി​രി​ക്കു​ന്നു.

[24-ാം പേജിലെ മാപ്പ്‌]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

കാനഡ

ബ്ലെൻവിൽ

മൊൺട്രിയൽ

യു.എസ്‌.എ.

[24-ാം പേജിലെ ചിത്രം]

‘അവകാ​ശ​ങ്ങൾക്കും സ്വാത​ന്ത്ര്യ​ങ്ങൾക്കും വേണ്ടി​യുള്ള കനേഡി​യൻ ചാർട്ടർ’ കാനഡ​യി​ലെ സകല പൗരന്മാ​രു​ടെ​യും സ്വാത​ന്ത്ര്യ​ങ്ങ​ളു​ടെ സംരക്ഷ​ക​നാണ്‌

[25-ാം പേജിലെ ചിത്രങ്ങൾ]

ബ്ലെൻവിലിൽ സാക്ഷി​കൾക്ക്‌ ഇപ്പോൾ സ്വാത​ന്ത്ര്യ​ത്തോ​ടെ പരസ്യ​ശു​ശ്രൂ​ഷ​യിൽ ഏർപ്പെ​ടാൻ കഴിയും. ഇൻസെ​റ്റിൽ: അവർ രാജ്യ​ഹാ​ളിൽ കൂടി​വ​രു​ന്നു