വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ പൊയ്‌ക്കാലുകളുള്ള പന കണ്ടിട്ടുണ്ടോ?

നിങ്ങൾ പൊയ്‌ക്കാലുകളുള്ള പന കണ്ടിട്ടുണ്ടോ?

നിങ്ങൾ പൊയ്‌ക്കാ​ലു​ക​ളുള്ള പന കണ്ടിട്ടു​ണ്ടോ?

പെറുവിലെ ഉണരുക! ലേഖകൻ

പൊയ്‌ക്കാ​ലു​ക​ളുള്ള പനയോ! അതേ, ലോക​ത്തി​ന്റെ ചില ഭാഗങ്ങ​ളി​ലെ ഒരു സാധാരണ കാഴ്‌ച​യാണ്‌ പൊയ്‌ക്കാ​ലൻ പന. ഒരു പനയ്‌ക്ക്‌ എന്തിനാണ്‌ പൊയ്‌ക്കാ​ലു​കൾ? കാരണം ഒരു പ്രത്യേക വളർച്ച​യെ​ത്തി​ക്ക​ഴി​ഞ്ഞാൽ പിന്നെ അതിന്റെ കന്നി​വേര്‌ വളരു​ക​യില്ല, അതേസ​മയം പന പിന്നെ​യും വളർന്നു​കൊ​ണ്ടി​രി​ക്കും. അതു​കൊണ്ട്‌, തായ്‌ത്തടി കൂടുതൽ വേരുകൾ ഉത്‌പാ​ദി​പ്പി​ക്കു​ന്നു, നിലം ലക്ഷ്യമാ​ക്കി വളരുന്ന ഈ വേരുകൾ കണ്ടാൽ പൊയ്‌ക്കാ​ലു​ക​ളാ​ണെന്നേ തോന്നൂ.

പൊയ്‌ക്കാ​ലൻ പനകൾ വെറും കൗതു​ക​മു​ണർത്തുന്ന സസ്യങ്ങൾ മാത്രമല്ല. വേരു​കൾക്കി​ട​യിൽ ഒളിച്ചി​രി​ക്കാൻ കൊച്ചു​കൊ​ച്ചു മൃഗങ്ങൾക്ക്‌ ഇടം നൽകി​ക്കൊണ്ട്‌ ഇത്‌ അവയുടെ പാർപ്പി​ട​മാ​യി വർത്തി​ക്കു​ന്നു. മനുഷ്യ​നും ഈ പനയിൽനി​ന്നു പ്രയോ​ജനം നേടുന്നു. ചില രാജ്യ​ങ്ങ​ളിൽ തദ്ദേശ​വാ​സി​കൾ പുര പണിയാ​നും തറപാ​കാ​നും ഇതിന്റെ തടി ഉപയോ​ഗി​ക്കു​ന്നു. ഇതിന്റെ ഓലകൾ പുര​മേ​യാ​നും ചൂലു​ണ്ടാ​ക്കാ​നും കുട്ടകൾ നെയ്യാ​നും ഒക്കെ ഉപയോ​ഗി​ക്കു​ന്നു. ഉഷ്‌ണ​മേ​ഖലാ മഴക്കാ​ടു​ക​ളിൽ ഉള്ളവർ മാത്രമേ ഈ പനയുടെ ഉത്‌പ​ന്ന​ങ്ങ​ളിൽനി​ന്നു പ്രയോ​ജനം അനുഭ​വി​ക്കു​ന്നു​ള്ളു എന്നു പറയാൻ കഴിയില്ല കേട്ടോ. കടും​നി​റ​ത്തി​ലുള്ള സുന്ദര​മായ ഡി​സൈ​നു​ക​ളോ​ടു​കൂ​ടിയ ഈ പനന്തടി​യിൽനിന്ന്‌ ഉണ്ടാക്കുന്ന മനോ​ഹ​ര​മായ ഊന്നു​വ​ടി​കൾ ഉപയോ​ഗി​ക്കു​ന്ന​വ​രിൽ വിദൂരസ്ഥ ദേശങ്ങ​ളിൽ വസിക്കു​ന്ന​വ​രും ഉണ്ടായി​രു​ന്നേ​ക്കാം. അതു​പോ​ലെ ഈ പനയുടെ ദീർഘ​ച​തു​രാ​കൃ​തി​യി​ലുള്ള ചെറിയ തടിക്ക​ഷ​ണങ്ങൾ പ്രത്യേക രൂപമാ​തൃ​ക​യിൽ പാകി​യു​ണ്ടാ​ക്കുന്ന ഈടു​നിൽക്കുന്ന തറയും ആളുകൾക്ക്‌ ഏറെ പ്രിയ​മാണ്‌.

മിക്ക പനക​ളെ​യും പോലെ, പൊയ്‌ക്കാ​ലൻ പനയും ആഹാര​ത്തി​ന്റെ ഒരു ഉറവി​ട​മാണ്‌. മിക്കവ​യ്‌ക്കും ഭക്ഷ്യ​യോ​ഗ്യ​വും രുചി​യേ​റി​യ​തു​മായ ഒരു കൂമ്പ്‌ ഉണ്ട്‌. ഖേദക​ര​മെന്നു പറയട്ടെ, അസാധാ​ര​ണ​മായ ഈ വിശിഷ്ട ഭോജ്യ​ത്തോ​ടുള്ള താത്‌പ​ര്യം വർധി​ച്ചു​വ​രു​ന്ന​തി​നാൽ ചില ഇനത്തി​ലുള്ള പനകൾ അവയുടെ മൃദു​ല​മായ രുചി​യേ​റിയ കൂമ്പി​നു​വേ​ണ്ടി​മാ​ത്രം വെട്ടി​യി​ടു​ന്നു, ബാക്കി​ഭാ​ഗം അപ്പാടെ ഉപേക്ഷി​ക്കു​ന്നു. (g04 7/22)

[31-ാം പേജിലെ ചിത്രങ്ങൾ]

പൊയ്‌ക്കാലൻ പന ഉപയോ​ഗ​പ്ര​ദ​മായ പലതരം ഉത്‌പ​ന്ന​ങ്ങ​ളു​ടെ ഉറവി​ട​മാണ്‌