വിവേകമതിയായ ഒരു അമ്മ
വിവേകമതിയായ ഒരു അമ്മ
കുട്ടികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കുന്ന വിവേകമതിയായ ഒരു അമ്മ അവർക്ക് പോഷകസമൃദ്ധമായ ഭൗതിക ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു. ആത്മീയ പോഷണം നൽകുന്ന കാര്യത്തിലും അവൾ അതേ ഉത്സാഹം പ്രകടമാക്കുന്നു.
അടുത്തകാലത്ത്, ബ്രസീലിൽനിന്നുള്ള ഒരു സ്ത്രീ യഹോവയുടെ സാക്ഷികളുടെ ബ്രസീൽ ബ്രാഞ്ചിന് ഒരു കത്തെഴുതി. ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന പ്രസിദ്ധീകരണത്തിനു വിലമതിപ്പു പ്രകടിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അത്. “ആ ലഘുപത്രിക എന്റെ മനംകവർന്നു,” അവർ എഴുതി. “ലഘുപത്രികയിലെ, ദൈവം വെറുക്കുന്ന നടപടികൾ എന്ന പാഠത്തിലൂടെ ഒന്നു കണ്ണോടിച്ചപ്പോൾത്തന്നെ ഈ സുപ്രധാന വിവരങ്ങൾ എന്റെ മക്കളുമായി—10-ഉം 11-ഉം വയസ്സുള്ള രണ്ടു പെൺകുട്ടികളും 5 വയസ്സുള്ള ഒരു ആൺകുട്ടിയും—പങ്കുവെക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.” അവൾ ഇങ്ങനെ കൂട്ടിച്ചേർത്തു: “എന്റെ കുട്ടികളെ ദൈവികമാർഗം പഠിപ്പിക്കാൻ ഇതുപോലെയുള്ള പ്രസിദ്ധീകരണങ്ങൾ എത്ര പ്രധാനമാണ്!”
അവർ മറ്റു ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും ആവശ്യപ്പെടുകയുണ്ടായി. നിങ്ങൾക്കും കുടുംബത്തിനും ആത്മീയ ആഹാരം ലഭിക്കാൻ അതിയായി ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ഈ ലഘുപത്രികയെ കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയച്ചാൽ മതിയാകും. (g04 7/8)
□ കടപ്പാടുകളൊന്നും കൂടാതെ, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: