വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“അത്‌ എന്റെ സ്വഭാവത്തിന്‌ ഏറെ മാറ്റം വരുത്തി”

“അത്‌ എന്റെ സ്വഭാവത്തിന്‌ ഏറെ മാറ്റം വരുത്തി”

“അത്‌ എന്റെ സ്വഭാ​വ​ത്തിന്‌ ഏറെ മാറ്റം വരുത്തി”

മഹാനായ അധ്യാ​പ​ക​നിൽനി​ന്നു പഠിക്കുക (ഇംഗ്ലീഷ്‌) എന്ന പുതിയ പുസ്‌ത​കത്തെ കുറിച്ച്‌ യു.എസ്‌.എ-യിലെ വിർജീ​നി​യ​യിൽനി​ന്നുള്ള ഒരു 12 വയസ്സു​കാ​രൻ എഴുതി​യ​താണ്‌ അത്‌. തനിക്ക്‌ അറിയി​ല്ലാ​യി​രുന്ന, താൻ കേട്ടി​ട്ടു​പോ​ലു​മി​ല്ലാത്ത ചില കാര്യങ്ങൾ ഈ പുസ്‌ത​ക​ത്തി​ലൂ​ടെ പഠിക്കാൻ കഴി​ഞ്ഞെന്ന്‌ അവൻ പറഞ്ഞു. അവൻ വിവരി​ച്ചു:

“മഹാനായ അധ്യാ​പ​ക​നിൽനി​ന്നു പഠിക്കുക എന്ന പുസ്‌തകം, ദൈവത്തെ എല്ലായ്‌പോ​ഴും സ്‌നേ​ഹി​ക്കാ​നും അവനെ കുറിച്ച്‌ എല്ലാവ​രോ​ടും പറയാ​നും പ്രാർഥ​ന​യിൽ അവനോ​ടു സംസാ​രി​ക്കാ​നും എന്നെ പഠിപ്പി​ച്ചു. കൂടാതെ, സഹായ​ത്തി​നും സംരക്ഷ​ണ​ത്തി​നു​മാ​യി ദൈവ​ത്തോട്‌ അപേക്ഷി​ക്കാ​നും അത്‌ എന്നെ പഠിപ്പി​ച്ചു. ദൈവത്തെ സ്‌നേ​ഹി​ക്കു​ക​യും അവൻ പറയുന്ന കാര്യങ്ങൾ അനുസ​രി​ക്കു​ക​യും ചെയ്യുന്ന എല്ലാവ​രും പറുദീ​സ​യിൽ ഉണ്ടായി​രി​ക്കു​മെ​ന്നും ഞാൻ പഠിച്ചു.

“അത്‌ എന്റെ സ്വഭാ​വ​ത്തിന്‌ ഏറെ മാറ്റം വരുത്തി. ഞാൻ എപ്പോ​ഴും നുണ പറയു​മാ​യി​രു​ന്നു. പക്ഷേ ഈ പുസ്‌തകം വായി​ക്കാൻ തുടങ്ങി​യ​പ്പോൾ ഞാൻ നുണ പറയു​ന്നതു നിറുത്തി. ഈ പുസ്‌ത​ക​ത്തിൽനി​ന്നു പഠിച്ച കാര്യങ്ങൾ നിമിത്തം ഇതു​പോ​ലെ​യുള്ള മറ്റു പുസ്‌ത​ക​ങ്ങ​ളും വായി​ക്കാ​നുള്ള ആഗ്രഹം എനിക്കു​ണ്ടാ​യി. അതു​കൊണ്ട്‌ ഞാൻ ഇനി കൂടുതൽ വായിച്ച്‌ ദൈവത്തെ കുറിച്ചു കൂടുതൽ കാര്യങ്ങൾ അറിയാൻ ശ്രമി​ക്കു​ക​യാണ്‌.”

ഈ മാസി​ക​യു​ടെ വലുപ്പ​ത്തിൽ, മനോ​ഹ​ര​മായ ചിത്രങ്ങൾ അടങ്ങുന്ന 256 പേജുള്ള ഈ പുസ്‌തകം വായി​ക്കു​മ്പോൾ നിങ്ങൾക്കും ഈ കുട്ടി​യു​ടെ വികാ​ര​ങ്ങൾതന്നെ അനുഭ​വ​പ്പെ​ടാ​നി​ട​യുണ്ട്‌. ‘യേശു നമ്മെ പ്രാർഥി​ക്കാൻ പഠിപ്പി​ക്കു​ന്നു,’ ‘ദയയു​ള്ളവർ ആയിരി​ക്കു​ന്ന​തി​നെ കുറിച്ച്‌ ഒരു പാഠം,’ ‘സന്തുഷ്ട​രാ​യി​രി​ക്കാ​നുള്ള മാർഗം,’ ‘നാം നുണ പറയരു​താ​ത്ത​തി​ന്റെ കാരണം,’ തുടങ്ങിയ അധ്യാ​യങ്ങൾ വായി​ക്കു​ന്നത്‌ നിങ്ങളും ആസ്വദി​ച്ചേ​ക്കാം. ഈ പുസ്‌ത​കത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിക്കു​ന്ന​തിന്‌ ഇതോ​ടൊ​പ്പ​മുള്ള കൂപ്പൺ പൂരി​പ്പിച്ച്‌ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തിൽ അയച്ചാൽ മതിയാ​കും. (g04 8/22)

□ കടപ്പാ​ടു​ക​ളൊ​ന്നും കൂടാതെ, മഹാനായ അധ്യാ​പ​ക​നിൽനി​ന്നു പഠിക്കുക എന്ന പ്രസി​ദ്ധീക രണത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌. എന്റെ മേൽവി​ലാ​സം ഈ കൂപ്പണിൽ കൊടു​ത്തി​രി​ക്കു​ന്നു:

[32-ാം പേജിലെ ചിത്രം]

നുണ പറയരു​താ​ത്ത​തി​നെ കുറി​ച്ചുള്ള പാഠം പഠിപ്പി​ച്ചു​കൊ​ടു​ക്കു​ന്നു