വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പിഗ്മികൾക്ക്‌ ബൈബിൾസത്യം എത്തിച്ചുകൊടുക്കുന്നു

പിഗ്മികൾക്ക്‌ ബൈബിൾസത്യം എത്തിച്ചുകൊടുക്കുന്നു

പിഗ്മി​കൾക്ക്‌ ബൈബിൾസ​ത്യം എത്തിച്ചു​കൊ​ടു​ക്കു​ന്നു

കാമറൂണിലെ ഉണരുക! ലേഖകൻ

ലോക​ത്തി​നു ചുറ്റു​മുള്ള 230-ലധികം ദേശങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷികൾ, “സകല[തരം] മനുഷ്യ”ർക്കും ദൈവ​രാ​ജ്യ​ത്തി​ന്റെ സന്ദേശം എത്തിച്ചു​കൊ​ടു​ക്കാൻ പരി​ശ്ര​മി​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 2:4; മത്തായി 24:14) 1.2 മീറ്ററി​നും 1.4 മീറ്ററി​നും ഇടയിൽ ശരാശരി ഉയരം വരുന്ന കൊച്ചു​മ​നു​ഷ്യ​രായ ആഫ്രിക്കൻ പിഗ്മി​ക​ളും ഇതിൽ ഉൾപ്പെ​ടു​ന്നു. മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്‌, കോം​ഗോ പ്രദേശം, തെക്കു കിഴക്കൻ കാമറൂൺ എന്നിവി​ട​ങ്ങ​ളി​ലെ വനാന്ത​ര​ങ്ങ​ളി​ലാണ്‌ അവർ മുഖ്യ​മാ​യും പാർക്കു​ന്നത്‌.

ഈജി​പ്‌തി​ലെ ഫറവോ​നായ നെഫറിർകാ​രെ, നൈൽ നദിയു​ടെ ഉത്ഭവം കണ്ടുപി​ടി​ക്കാ​നാ​യി ഒരു സംഘം യാത്രി​കരെ അയച്ച​പ്പോ​ഴാ​യി​രു​ന്നു ആദ്യമാ​യി സന്ദർശകർ പിഗ്മി​കളെ കണ്ടുമു​ട്ടു​ന്നത്‌ എന്നു ചരി​ത്ര​രേഖ പറയുന്നു. ആഫ്രി​ക്ക​യു​ടെ ഉൾവന​ങ്ങ​ളിൽ ഉയരം കുറഞ്ഞ ആളുകളെ കണ്ടതായി ആ യാത്രി​കർ റിപ്പോർട്ടു ചെയ്‌തു. പിൽക്കാല ഗ്രീക്ക്‌ എഴുത്തു​കാ​ര​നായ ഹോമ​റും തത്ത്വജ്ഞാ​നി​യായ അരി​സ്റ്റോ​ട്ടി​ലും പിഗ്മി​കളെ കുറിച്ചു പറയു​ന്നുണ്ട്‌. 16-ഉം 17-ഉം നൂറ്റാ​ണ്ടു​ക​ളി​ലാണ്‌ യൂറോ​പ്യ​ന്മാർ ഇവരു​മാ​യി സമ്പർക്ക​ത്തിൽ വരുന്നത്‌.

ആധുനിക നാളിൽ യഹോ​വ​യു​ടെ സാക്ഷികൾ ആഫ്രിക്കൻ കാടു​ക​ളിൽ പ്രസം​ഗി​ക്കു​ന്നുണ്ട്‌. പിഗ്മികൾ രാജ്യ​സ​ന്ദേ​ശ​ത്തോ​ടു നന്നായി പ്രതി​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇവരെ വീണ്ടും കണ്ടുമു​ട്ടി ആ താത്‌പ​ര്യ​ത്തെ പരി​പോ​ഷി​പ്പി​ക്കാ​നുള്ള ശ്രമങ്ങൾ മിക്കവാ​റും പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. ഇതിന്റെ കാരണം പിഗ്മി​ക​ളു​ടെ ഊരു​ചു​റ്റൽ സമ്പ്രദാ​യ​മാണ്‌—ഏതാനും മാസം കൂടു​മ്പോൾ അവർ ഒരിട​ത്തു​നി​ന്നു മറ്റൊ​രി​ട​ത്തേക്കു താമസം മാറ്റും.

ആഫ്രി​ക്ക​യിൽ 1,50,000 മുതൽ 3,00,000 വരെ പിഗ്മികൾ ഉള്ളതായി കണക്കാ​ക്ക​പ്പെ​ടു​ന്നു. ഇവർ ശാന്ത​പ്ര​കൃ​ത​രും ലജ്ജാശീ​ല​രും ആണ്‌. ഗവണ്മെ​ന്റു​ക​ളും സാർവ​ദേ​ശീയ സംഘട​ന​ക​ളും ക്രൈ​സ്‌തവ സഭകളും, അവരുടെ ജീവിത ശൈലിക്ക്‌ ഇണങ്ങുന്ന കൊച്ചു​വീ​ടു​ക​ളോ​ടൊ​പ്പം, വിശേ​ഷാൽ അവരുടെ പ്രയോ​ജ​ന​ത്തി​നാ​യി സ്‌കൂ​ളു​ക​ളും നിർമി​ച്ചു നൽകി​യി​ട്ടുണ്ട്‌. എങ്കിലും അവരെ ഒരിടത്തു പിടി​ച്ചു​നി​റു​ത്തു​ന്ന​തി​നുള്ള അനേകം ശ്രമങ്ങ​ളും അമ്പേ പരാജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇക്കാര്യ​ത്തിൽ ശ്രദ്ധേ​യ​മായ ഒരു അപവാദം കാമറൂ​ണി​ലെ ഷാൻവ്യേ മ്പാക്കി ആണ്‌—അവിടത്തെ പിഗ്മി​ക​ളിൽ ആദ്യമാ​യി ഒരു സാക്ഷി​യാ​യി​ത്തീർന്ന വ്യക്തി. നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്ന സചിത്ര പുസ്‌ത​ക​വും മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വായി​ച്ച​ശേഷം അദ്ദേഹം ബൈബിൾ സന്ദേശം സ്വീക​രി​ച്ചു. a 2002-ൽ സ്‌നാ​പ​ന​മേറ്റ ഷാൻവ്യേ ഇപ്പോൾ ഒരു പയനി​യ​റാ​യി—യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മുഴു​സമയ സുവി​ശേ​ഷ​കരെ വിളി​ക്കു​ന്നത്‌ അങ്ങനെ​യാണ്‌—സേവി​ക്കു​ന്നു. രാജ്യ​ത്തി​ന്റെ ദക്ഷിണ-പൂർവ പ്രദേ​ശത്തെ ഒരു ചെറിയ പട്ടണമായ മ്പാങിലെ സഭയിൽ ഒരു ശുശ്രൂ​ഷാ​ദാ​സ​നും കൂടെ​യാണ്‌ ഷാൻവ്യേ. “സകല[തരം] മനുഷ്യ”രെയും സ്‌നേ​ഹി​ക്കുന്ന ഏകസത്യ ദൈവ​മായ യഹോ​വയെ ആരാധി​ക്കാൻ കാമറൂ​ണി​ലെ പിഗ്മി​ക​ളിൽ കൂടുതൽ പേർ മുന്നോ​ട്ടു വരുമോ എന്ന്‌ കാലം തെളി​യി​ക്കും. (g04 8/22)

[അടിക്കു​റിപ്പ്‌]

a യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചത്‌, ഇപ്പോൾ അച്ചടി​ക്കു​ന്നില്ല.

[24-ാം പേജിലെ ചിത്രം]

കാമറൂണിൽ ഒരു സാക്ഷി ആയിത്തീർന്ന​താ​യി അറിയ​പ്പെ​ടുന്ന ആദ്യ പിഗ്മി​യായ ഷാൻവ്യേ മ്പാക്കി ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ന്നു