വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അമിത കുടി—അതിൽ എന്താണ്‌ തെറ്റ്‌?

അമിത കുടി—അതിൽ എന്താണ്‌ തെറ്റ്‌?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

അമിത കുടി—അതിൽ എന്താണ്‌ തെറ്റ്‌?

“മണിക്കൂ​റു​ക​ളോ​ളം കുടി​ക്കു​ക​യാ​യി​രു​ന്നി​ട്ടും, കയ്യിൽ ഓരോ വിസ്‌കി​ക്കു​പ്പി​യു​മാ​യി​ട്ടാണ്‌ ഞാനും സുഹൃ​ത്തും വെളു​പ്പി​നെ ഒരു മണിക്ക്‌ പാർട്ടി കഴിഞ്ഞി​റ​ങ്ങി​യത്‌. വീട്ടി​ലേക്കു നടക്കു​ന്ന​തി​നി​ട​യി​ലും ഞങ്ങൾ കുടി തുടർന്നു. പിന്നെ ഞാൻ ഓർക്കു​ന്നത്‌ സൂര്യൻ ഉദിച്ചു​വ​രുന്ന കാഴ്‌ച​യാണ്‌. ഞങ്ങൾക്കു വഴി തെറ്റി​യി​രു​ന്നു എന്നു ഞാൻ മനസ്സി​ലാ​ക്കി. വാസ്‌ത​വ​ത്തിൽ, ഒരു പ്രധാന ഹൈ​വേ​യിൽ കൂടി​യാ​യി​രു​ന്നു ഞങ്ങൾ നടന്നത്‌. ഞങ്ങളെ വണ്ടി ഇടിക്കാ​തി​രു​ന്നത്‌ അത്ഭുതം തന്നെ.”—ക്‌ലേ. a

അമിത കുടി. b കേവലം ഉന്മാദ​ത്തി​നു വേണ്ടി​യുള്ള കുടി എന്ന്‌ ചിലർ അതിനെ നിർവ​ചി​ക്കു​ന്നു. എന്നാൽ അതിന്റെ കൂടുതൽ വ്യക്തമായ ഒരു നിർവ​ചനം, ദി യു.എസ്‌. നാഷണൽ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഓൺ ആൽക്ക​ഹോൾ അബ്യൂസ്‌ ആന്റ്‌ ആൽക്ക​ഹോ​ളി​സം അവതരി​പ്പിച്ച ഒരു റിപ്പോർട്ടിൽ കാണ​പ്പെ​ടു​ന്നു. അതു പറയു​ന്ന​ത​നു​സ​രിച്ച്‌, സാധാ​ര​ണ​ഗ​തി​യിൽ അമിത കുടി എന്നാൽ “പുരു​ഷ​ന്മാർ അഞ്ചോ അതില​ധി​ക​മോ ഡ്രിങ്ക്‌സും സ്‌ത്രീ​കൾ നാലോ അതില​ധി​ക​മോ ഡ്രിങ്ക്‌സും തുടർച്ച​യാ​യി എടുക്കു​ന്ന​താണ്‌.” c

ഐക്യ​നാ​ടു​ക​ളി​ലെ ആരോഗ്യ വിദഗ്‌ധർ അമിത കുടിയെ “ഗുരു​ത​ര​മായ ഒരു പൊതു​ജ​നാ​രോ​ഗ്യ പ്രശ്‌നം” എന്നു വിളി​ക്കു​ന്നു. ഇംഗ്ലണ്ടി​ലും സ്‌കോ​ട്ട്‌ലൻഡി​ലും വെയിൽസി​ലും ഉള്ള സെക്കൻഡറി സ്‌കൂൾ വിദ്യാർഥി​ക​ളു​ടെ ഇടയിൽ നടത്തിയ ഒരു പഠനം അനുസ​രിച്ച്‌ “13-ഉം 14-ഉം വയസ്സു​ള്ള​വ​രിൽ കാൽഭാ​ഗ​വും ഒറ്റയി​രു​പ്പിൽ, കുറഞ്ഞത്‌ അഞ്ച്‌ പ്രാവ​ശ്യ​മെ​ങ്കി​ലും മദ്യപി​ച്ചി​ട്ടു”ള്ളതായി അവകാ​ശ​പ്പെട്ടു. 15-ഉം 16-ഉം വയസ്സുള്ള കുട്ടി​ക​ളിൽ ഏതാണ്ട്‌ പകുതി​പ്പേ​രും അങ്ങനെ തന്നെ ചെയ്‌ത​താ​യി സർവേ വെളി​പ്പെ​ടു​ത്തി.

കോ​ളേ​ജു വിദ്യാർഥി​കളെ ഉൾക്കൊ​ള്ളി​ച്ചു നടത്തിയ ഒരു യു.എസ്‌. പഠനത്തിൽ, അഞ്ചു​പേ​രിൽ രണ്ടുപേർ വീതം സർവേക്കു മുമ്പുള്ള രണ്ടാഴ്‌ച​യ്‌ക്കു​ള്ളിൽ ഒരു പ്രാവ​ശ്യം എങ്കിലും അമിത കുടി​യിൽ ഏർപ്പെ​ട്ടി​രു​ന്ന​താ​യി

വെളി​പ്പെട്ടു. യു.എസ്‌. ആരോഗ്യ വകുപ്പ്‌ ഇപ്രകാ​രം പറയുന്നു: “12-നും 20-നും ഇടയ്‌ക്കുള്ള പ്രായ​ക്കാ​രിൽ ഏകദേശം 1 കോടി 4 ലക്ഷം പേർ മദ്യം ഉപയോ​ഗി​ക്കു​ന്ന​താ​യി റിപ്പോർട്ടു ചെയ്‌തു. അവരിൽ 51 ലക്ഷം പേർ അമിത മദ്യപാ​നി​കൾ ആയിരു​ന്നു, മാസത്തിൽ അഞ്ചു പ്രാവ​ശ്യം എങ്കിലും അമിത​മാ​യി കുടി​ച്ചി​രുന്ന 23 ലക്ഷം മുഴു​ക്കു​ടി​യ​ന്മാ​രും ഇതിൽ ഉൾപ്പെ​ട്ടി​രു​ന്നു.” ഓസ്‌​ട്രേ​ലി​യ​യിൽ നടത്തിയ ഒരു പഠനം, ആ നാട്ടിൽ ആൺകു​ട്ടി​ക​ളെ​ക്കാൾ ഏറെ പെൺകു​ട്ടി​കൾ അമിത കുടി​യിൽ ഏർപ്പെ​ടു​ന്നു എന്നു വെളി​പ്പെ​ടു​ത്തി, അവർ ഒറ്റയി​രു​പ്പിൽ 13 മുതൽ 30 വരെ പ്രാവ​ശ്യം കുടി​ക്കും​പോ​ലും!

അധിക​വും മറ്റു ചെറു​പ്പ​ക്കാ​രു​ടെ പ്രേര​ണ​യാ​ലാണ്‌ അവർ ഈ രീതി​യിൽ കുടി​ക്കു​ന്നത്‌. ഗവേഷ​ക​യായ കാരൾ ഫാൾകോ​വ്‌സ്‌കി ഇപ്രകാ​രം പറഞ്ഞു: “ലഹരി​പി​ടി​ക്കു​ന്നതു വരെ കുടി​ക്കുക എന്ന ലക്ഷ്യത്തിൽ സംഘം ചേർന്നു നടത്തുന്ന, മുമ്പൊ​ന്നും കേട്ടി​ട്ടി​ല്ലാ​ത്ത​തും സാഹസ​പൂർണ​വു​മായ മദ്യപാന മത്സരക്ക​ളി​കൾ വ്യാപ​ക​മാ​വു​ക​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ടിവി കാണു​ക​യോ കൂട്ടം ചേർന്നു സംസാ​രി​ച്ചി​രി​ക്കു​ക​യോ ചെയ്യു​ന്ന​തി​നി​ട​യി​ലുള്ള ഓരോ നിശ്ചിത സമയത്തും, അതിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന എല്ലാവ​രും 30 മില്ലി​ലി​റ്റർ വെള്ളം ചേർക്കാത്ത മദ്യം കുടി​ക്കാൻ ചില കളികൾ വ്യവസ്ഥ​ചെ​യ്യു​ന്നു.”

അമിത കുടി​യു​ടെ അപകടങ്ങൾ

അമിത കുടി വെറും ഒരു തമാശ ആണെന്നു ചിലർ പറഞ്ഞേ​ക്കാ​മെ​ങ്കി​ലും അത്‌ യഥാർഥ​ത്തിൽ ഒരു തീക്കളി ആണ്‌! അമിത​മാ​യി മദ്യം അകത്തേക്കു ചെല്ലു​ന്നത്‌, തലച്ചോ​റിന്‌ ആവശ്യ​മായ ഓക്‌സി​ജൻ ലഭിക്കു​ന്ന​തി​നെ തടസ്സ​പ്പെ​ടു​ത്തു​ന്നു. ജീവത്‌പ്ര​ധാ​ന​മായ ശാരീ​രിക പ്രവർത്ത​നങ്ങൾ നിലയ്‌ക്കാൻ തുടങ്ങു​ക​യും ചെയ്‌തേ​ക്കാം. മന്ദഗതി​യി​ലു​ള്ള​തോ ക്രമര​ഹി​ത​മോ ആയ ശ്വാ​സോ​ച്ഛ്വാ​സ​വും ഛർദി​യും ബോധ​ക്ഷ​യ​വും അതിന്റെ ലക്ഷണങ്ങൾ ആയിരു​ന്നേ​ക്കാം. ചില കേസു​ക​ളിൽ മരണവും സംഭവി​ച്ചേ​ക്കാം. ഹൈസ്‌കൂൾ പാസ്സായി ഏതാണ്ട്‌ ഒരു മാസം കഴിഞ്ഞ്‌ 17 വയസ്സുള്ള കിം, നിശ്ചിത തുകയ്‌ക്ക്‌ “ഇഷ്ടം പോലെ കുടി​ക്കാൻ കഴിയുന്ന” ഒരു പാർട്ടി​യിൽ പങ്കെടു​ത്തു. 17 പ്രാവ​ശ്യം കുടി​ച്ചു​ക​ഴി​ഞ്ഞ​പ്പേൾ അവൾ ബോധം​കെ​ട്ടു​വീ​ണു. മൂത്ത സഹോ​ദരി വന്ന്‌ അവളെ വീട്ടി​ലേക്കു കൊണ്ടു​പോ​യി. അടുത്ത ദിവസം, കിം മരിച്ചു​കി​ട​ക്കു​ന്ന​താണ്‌ അവളുടെ അമ്മ കണ്ടത്‌.

അമിത കുടി​യു​ടെ ഫലമായി മരണം സംഭവി​ക്കു​ന്നത്‌ അപൂർവം ആയിരു​ന്നേ​ക്കാം എങ്കിലും അത്‌ നിങ്ങളു​ടെ ആരോ​ഗ്യ​ത്തിന്‌ ഒരു യഥാർഥ വെല്ലു​വി​ളി തന്നെയാണ്‌. മാനസിക ആരോഗ്യ വിദഗ്‌ധ​നായ ജെറോം ലെവിൻ ഇപ്രകാ​രം പറയുന്നു: “നിങ്ങളു​ടെ ശരീര​ത്തി​ലെ ഏതൊരു അവയവ​ത്തി​നും സാരമായ തകരാറു വരുത്താ​നുള്ള കഴിവ്‌ മദ്യത്തി​നുണ്ട്‌. നാഡീ​വ്യ​വസ്ഥ, കരൾ, ഹൃദയം എന്നിവ​യാണ്‌ മിക്ക​പ്പോ​ഴും ബാധി​ക്ക​പ്പെ​ടു​ന്നത്‌.” ഡിസ്‌കവർ മാസി​ക​യി​ലെ ഒരു ലേഖനം പറയുന്നു: “മദ്യപി​ക്കുന്ന ചെറു​പ്പ​ക്കാർ അനർഥം ക്ഷണിച്ചു​വ​രു​ത്തു​ക​യാണ്‌ എന്ന്‌ ആധുനിക ഗവേഷണം സൂചി​പ്പി​ക്കു​ന്നു. ഒരു വ്യക്തി​യു​ടെ തലച്ചോറ്‌ അയാളു​ടെ 20-കളിലും വളർച്ച പ്രാപി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാൽ, അമിത​മാ​യി കുടി​ക്കുന്ന കൗമാ​ര​പ്രാ​യ​ക്കാർ തങ്ങളുടെ മാനസിക പ്രാപ്‌തി​കൾക്കു കാര്യ​മായ ഹാനി വരുത്തി​വെ​ക്കു​ക​യാ​യി​രി​ക്കും ചെയ്യു​ന്നത്‌.” വർധിച്ച മുഖക്കു​രു, അകാല​ത്തിൽ ചുക്കി​ച്ചു​ളി​യുന്ന ത്വക്ക്‌, വണ്ണം വെക്കൽ, ആന്തര അവയവ​ങ്ങൾക്ക്‌ ഉണ്ടാകുന്ന തകരാറ്‌, മദ്യാ​സക്തി, മയക്കു​മ​രു​ന്നാ​സക്തി എന്നിവ​യും സ്ഥിരമായ മദ്യപാ​ന​വു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു.

അമിത കുടി മറ്റ്‌ അപകട​ങ്ങ​ളും വരുത്തി​വെ​ക്കു​ന്നു. കുടിച്ചു ലക്കു​കെ​ട്ടാൽ നിങ്ങൾ ദുഷ്‌പെ​രു​മാ​റ്റ​ത്തി​നു വിധേ​യ​രാ​യേ​ക്കാം. വളരെ എളുപ്പ​ത്തിൽ നിങ്ങൾ കയ്യേറ്റ​ത്തി​ന്റെ​യോ ബലാത്സം​ഗ​ത്തി​ന്റെ​യോ പോലും ഇരയാ​യി​ത്തീർന്നേ​ക്കാം. അതേസ​മയം, സുബോ​ധ​മുള്ള അവസ്ഥയിൽ ചിന്തി​ക്കുക പോലും ചെയ്യാത്ത കാര്യങ്ങൾ തെല്ലും സങ്കോചം കൂടാതെ ചെയ്‌തു​കൊണ്ട്‌ നിങ്ങൾത​ന്നെ​യും മറ്റുള്ള​വർക്ക്‌ ഒരു അപകട​കാ​രി ആയിത്തീർന്നേ​ക്കാം. അതു​കൊ​ണ്ടാണ്‌, അമിത​മാ​യി മദ്യപി​ച്ചാൽ “നിന്റെ കണ്ണു പരസ്‌ത്രീ​കളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും” എന്ന്‌ ബൈബിൾ മുന്നറി​യി​പ്പു നൽകു​ന്നത്‌. (സദൃശ​വാ​ക്യ​ങ്ങൾ 23:33) തകർന്ന സുഹൃ​ദ്‌ബ​ന്ധങ്ങൾ, സ്‌കൂ​ളി​ലും ജോലി​സ്ഥ​ല​ത്തും പ്രകട​മാ​കുന്ന കഴിവു​കേട്‌, ഒരു കുറ്റപ്പു​ള്ളി എന്ന പേർ, ദാരി​ദ്ര്യം എന്നിവ​യും അതിന്റെ വേദനാ​ക​ര​മായ പരിണ​ത​ഫ​ല​ങ്ങ​ളിൽ ഉൾപ്പെ​ട്ടേ​ക്കാം. dസദൃശ​വാ​ക്യ​ങ്ങൾ 23:21.

കുടി​ക്കാൻ പ്രേരി​പ്പി​ക്ക​പ്പെ​ടു​ന്നു

ഇത്തരം അപകടങ്ങൾ പതിയി​രി​ക്കു​മ്പോൾത്തന്നെ മദ്യപാ​നം ശക്തമായി പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ന്നു, അനേകം നാടു​ക​ളി​ലും മദ്യം സുലഭ​വു​മാണ്‌. യഥാർഥ​ത്തിൽ, ടെലി​വി​ഷ​നും മാസി​ക​ക​ളും പരസ്യ​ങ്ങ​ളി​ലൂ​ടെ മദ്യപാ​ന​ത്തിന്‌ ഗ്ലാമറി​ന്റെ പരി​വേഷം നൽകുന്നു. എന്നിരു​ന്നാ​ലും, യുവജ​നങ്ങൾ മിക്ക​പ്പോ​ഴും അമിത കുടിക്കു വശംവ​ദ​രാ​കു​ന്നത്‌ സമപ്രാ​യ​ക്കാ​രിൽ നിന്നുള്ള സമ്മർദം നിമി​ത്ത​മാണ്‌.

മദ്യത്തി​ന്റെ ഉപഭോ​ഗം സംബന്ധിച്ച സ്ഥിതി​വി​വ​ര​ക്ക​ണ​ക്കു​കൾക്കാ​യി ഓസ്‌​ട്രേ​ലി​യ​യിൽ ഒരു സർവേ നടത്തു​ക​യു​ണ്ടാ​യി. ഉൾപ്പെട്ട ചെറു​പ്പ​ക്കാ​രിൽ 36 ശതമാ​ന​വും “സാമൂ​ഹിക കൂടി​വ​ര​വു​ക​ളിൽ ഒറ്റപ്പെ​ടാ​തി​രി​ക്കാൻ വേണ്ടി ആയിരു​ന്നു” തങ്ങൾ മദ്യപി​ച്ചത്‌ എന്നു പറഞ്ഞു. യാതൊ​രു നിയ​ന്ത്ര​ണ​വും ഇല്ലാതെ “മദ്യം വിളമ്പുന്ന” ഒരു പാർട്ടി​യിൽ, സ്വതവേ നാണം​കു​ണു​ങ്ങി​യായ ഒരു വ്യക്തി സമപ്രാ​യ​ക്കാ​രു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നു വഴങ്ങി മൂക്കറ്റം കുടി​ച്ചു​കൊണ്ട്‌ അവരുടെ ഇടയിലെ ഏറ്റവും രസികൻ ആയിത്തീർന്നേ​ക്കാം. ഇപ്രകാ​രം മദ്യപിച്ച്‌ ബോധം മറഞ്ഞ അവസ്ഥയിൽ ആയിരു​ന്നു കെയ്‌റ്റി എന്ന ചെറു​പ്പ​ക്കാ​രി​യെ വീട്ടിൽ എത്തിച്ചത്‌. “കെയ്‌റ്റി, നീ എന്താ കൊച്ചു​കു​ട്ടി ആണോ? മദ്യം നുണഞ്ഞു​കു​ടി​ക്കു​കയല്ല വേണ്ടത്‌, ഒറ്റവലിക്ക്‌ അകത്താ​ക്കാൻ പഠിക്കണം” എന്നൊക്കെ പറഞ്ഞു​കൊണ്ട്‌ ആയിരു​ന്നു അവളുടെ “കൂട്ടു​കാ​രൻ” അവൾക്കു മദ്യം വിളമ്പി​യത്‌.

സന്തോ​ഷി​ക്കാ​നും മറ്റുള്ള​വ​രെ​പ്പോ​ലെ ആയിരി​ക്കാ​നു​മുള്ള വ്യക്തി​ക​ളു​ടെ ആഗ്രഹം വളരെ ശക്തമാണ്‌. അമിത കുടി അപകട​കരം ആണെന്ന​തി​നുള്ള പ്രബല​മായ തെളി​വു​കൾ ഉണ്ടായി​രു​ന്നി​ട്ടും അതിന്റെ പ്രചാരം വർധി​ച്ചു​വ​രു​ന്നു എന്നത്‌ ഈ ആഗ്രഹം എത്ര ശക്തമാ​ണെന്നു കാണി​ക്കു​ന്നു.

നിങ്ങൾ എന്തു തീരു​മാ​നി​ക്കും?

ഈ ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കുക: മദ്യപാ​ന​ത്തി​ന്റെ കാര്യ​ത്തിൽ നിങ്ങൾ എന്തു തീരു​മാ​നങ്ങൾ കൈ​ക്കൊ​ള്ളും? സമപ്രാ​യ​ക്കാർ ചെയ്യു​ന്നത്‌ അതേപടി നിങ്ങളും ചെയ്യു​മോ? റോമർ 6:16-ൽ ബൈബിൾ പറയു​ന്നത്‌ എന്താ​ണെന്നു ഓർക്കുക: “നിങ്ങൾ ദാസന്മാ​രാ​യി അനുസ​രി​പ്പാൻ നിങ്ങ​ളെ​ത്തന്നേ സമർപ്പി​ക്ക​യും നിങ്ങൾ അനുസ​രി​ച്ചു പോരു​ക​യും ചെയ്യു​ന്ന​വന്നു ദാസന്മാർ ആകുന്നു എന്നു അറിയു​ന്നി​ല്ല​യോ?” സമപ്രാ​യ​ക്കാർ നിങ്ങളു​ടെ ഓരോ ചലനങ്ങ​ളെ​യും നിയ​ന്ത്രി​ക്കാൻ അനുവ​ദി​ച്ചാൽ നിങ്ങൾ യഥാർഥ​ത്തിൽ അവരുടെ ദാസർ അഥവാ അടിമകൾ ആയിത്തീ​രു​ന്നു. സ്വയമാ​യി ചിന്തിച്ചു പ്രവർത്തി​ക്കാൻ ബൈബിൾ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 1:4) ഗുരു​ത​ര​മായ പിഴവു​കൾ വരുത്താ​തി​രി​ക്കാൻ നിങ്ങളെ സഹായി​ക്കുന്ന ബുദ്ധി​യു​പ​ദേ​ശ​ങ്ങ​ളും അതിൽ അടങ്ങി​യി​രി​ക്കു​ന്നു. മദ്യം സംബന്ധിച്ച്‌ അതിനു പറയാ​നു​ള്ളതു പരിചി​ന്തി​ക്കുക.

മദ്യം കഴിക്കു​ന്ന​തി​നെ ബൈബിൾ കുറ്റ​പ്പെ​ടു​ത്തു​ന്നില്ല, ചെറു​പ്പ​ക്കാർ സന്തോ​ഷി​ക്കു​ന്ന​തി​ലും അത്‌ തടസ്സം നിൽക്കു​ന്നില്ല. എന്നാൽ അമിത കുടി തെറ്റു തന്നെ ആണെന്ന്‌ അതു മുന്നറി​യി​പ്പു നൽകുന്നു. “വീഞ്ഞു പരിഹാ​സി​യും മദ്യം കലഹക്കാ​ര​നും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനി​യാ​ക​യില്ല” എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 20:1 പറയുന്നു. അതേ, ബഹളമു​ണ്ടാ​ക്കി​ക്കൊണ്ട്‌ മാന​ക്കേടു വരുത്തി​വെ​ക്കുന്ന വിധത്തിൽ ഒരു മദ്യപാ​നി പ്രവർത്തി​ച്ചേ​ക്കാം! മദ്യം തത്‌കാ​ല​ത്തേക്ക്‌ നിങ്ങൾക്കു സന്തോഷം പകർന്നേ​ക്കാം എന്നത്‌ സത്യമാ​ണെ​ങ്കി​ലും അമിത​മാ​യി കുടി​ക്കുന്ന പക്ഷം, ശാരീ​രി​ക​വും വൈകാ​രി​ക​വും ആയ ഒട്ടേറെ കെടു​തി​കൾ വരുത്തി​ക്കൊണ്ട്‌ അതു നിങ്ങളെ “സർപ്പം​പോ​ലെ കടിക്കും.”—സദൃശ​വാ​ക്യ​ങ്ങൾ 23:32.

ഒരു നിശ്ചിത പ്രായം കഴിഞ്ഞ​വരേ മദ്യപി​ക്കാൻ പാടുള്ളു എന്ന്‌ പല രാജ്യ​ങ്ങ​ളും നിഷ്‌കർഷി​ക്കു​ന്നു എന്ന വസ്‌തു​ത​യും ശ്രദ്ധാർഹ​മാണ്‌. ക്രിസ്‌ത്യാ​നി​കൾ അത്തരം നിയമങ്ങൾ അനുസ​രി​ക്കു​ന്നു. (തീത്തൊസ്‌ 3:1) അവ നിങ്ങൾക്ക്‌ ഒരു സംരക്ഷ​ണ​മാണ്‌.

സർവോ​പ​രി, ഏറ്റവും ഗൗരവം അർഹി​ക്കുന്ന മറ്റൊരു സംഗതി​യുണ്ട്‌—അമിത കുടി​യു​ടെ ആത്മീയ അപകടങ്ങൾ. നിങ്ങൾ യഹോ​വയെ ‘പൂർണ്ണ​മ​ന​സ്സോ​ടെ’—അമിത കുടി മൂലം തകരാ​റു​വന്ന ഒരു മനസ്സോ​ടെ അല്ല—സേവി​ക്കണം എന്ന്‌ അവൻ ആഗ്രഹി​ക്കു​ന്നു! (മത്തായി 22:37) ‘[അമിത] വീഞ്ഞു​കു​ടി’ മാത്രമല്ല ‘മദ്യപാന മത്സരങ്ങ​ളും’ ദൈവ​വ​ചനം കുറ്റം വിധി​ക്കു​ന്നു. (1 പത്രൊസ്‌ 4:3, NW) അതു​കൊണ്ട്‌ അമിത കുടി​യിൽ ഏർപ്പെ​ടു​ന്നത്‌ നമ്മുടെ സ്രഷ്ടാ​വി​ന്റെ ഇഷ്ടത്തിനു വിരു​ദ്ധ​മാണ്‌. ദൈവ​വു​മാ​യി ഒരു ഉറ്റ ബന്ധം ആസ്വദി​ക്കു​ന്ന​തിന്‌ അത്‌ തടസ്സം സൃഷ്ടി​ച്ചേ​ക്കാം.

നിങ്ങൾ അമിത കുടി​യു​ടെ കെണി​യിൽ അകപ്പെ​ട്ടി​രി​ക്കു​ന്നു എങ്കിൽ എന്താണു ചെയ്യേ​ണ്ടത്‌? മാതാ​പി​താ​ക്ക​ളോ​ടോ പക്വത​യുള്ള ഒരു ക്രിസ്‌ത്യാ​നി​യോ​ടോ സംസാ​രി​ച്ചു​കൊണ്ട്‌ ഉടനടി സഹായം സ്വീക​രി​ക്കുക. e പ്രാർഥ​ന​യിൽ യഹോ​വയെ സമീപി​ച്ചു​കൊണ്ട്‌ അവന്റെ സഹായം അപേക്ഷി​ക്കുക. “കഷ്ടങ്ങളിൽ അവൻ ഏററവും അടുത്ത തുണയാ​യി​രി​ക്കു​ന്നു” എന്നത്‌ മറക്കരുത്‌. (സങ്കീർത്തനം 46:1) അമിത കുടി​യും ചെറു​പ്രാ​യ​ത്തി​ലുള്ള മദ്യപാ​ന​വും ആരംഭി​ക്കു​ന്നത്‌ മിക്ക​പ്പോ​ഴും സമപ്രാ​യ​ക്കാ​രു​ടെ സമ്മർദം​കൊണ്ട്‌ ആയതി​നാൽ, കൂട്ടു​കാ​രു​ടെ​യും വിനോ​ദ​ങ്ങ​ളു​ടെ​യും തിര​ഞ്ഞെ​ടു​പ്പിൽ നിങ്ങൾ കാര്യ​മായ മാറ്റം വരു​ത്തേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്നേ​ക്കാം. അത്‌ എളുപ്പ​മാ​യി​രി​ക്കു​ക​യില്ല, എന്നാൽ യഹോ​വ​യു​ടെ സഹായ​ത്താൽ നിങ്ങൾക്കു വിജയി​ക്കാ​നാ​കും. (g04 9/22)

[അടിക്കു​റി​പ്പു​കൾ]

a ചില പേരു​കൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

b അമേരിക്കയിൽ ഒരു സ്റ്റാൻഡേർഡ്‌ ഡ്രിങ്ക്‌ എന്നു പറയു​ന്നത്‌, 360 മില്ലി​ലി​റ്റർ ബിയറോ 150 മില്ലി​ലി​റ്റർ വീഞ്ഞോ 45 മില്ലി​ലി​റ്റർ വീര്യം കൂടിയ മദ്യമോ ആണ്‌.

c “ബിഞ്ച്‌ ഡ്രിങ്കിങ്‌” എന്ന പേരിൽ അറിയ​പ്പെ​ടുന്ന മദ്യപാ​ന​ത്തെ​യാണ്‌ ഈ ലേഖനം പരാമർശി​ക്കു​ന്നത്‌.

d “പതിവാ​യി അമിത കുടി​യിൽ ഏർപ്പെ​ടു​ന്നവർ, ക്ലാസ്സുകൾ മുടക്കാ​നും പഠനകാ​ര്യ​ങ്ങ​ളിൽ വീഴ്‌ച വരുത്താ​നും അപകട​ത്തിൽ പെടാ​നും വസ്‌തു​വ​കകൾ നശിപ്പി​ക്കാ​നും മിതമാ​യി കുടി​ക്കു​ന്ന​വരെ അപേക്ഷിച്ച്‌ എട്ടു മടങ്ങ്‌ സാധ്യത ഉള്ളവരാ​യി​രു​ന്നു” എന്ന്‌ ഒരു യു.എസ്‌. പഠനം വെളി​പ്പെ​ടു​ത്തി.

e ചില കേസു​ക​ളിൽ, സഹാനു​ഭൂ​തി​യുള്ള ഒരു ഡോക്ട​റു​ടെ സഹായം ആവശ്യ​മാ​യി​രു​ന്നേ​ക്കാം.

[15-ാം പേജിലെ ചതുരം/ചിത്രം]

അമിത കുടി​യു​ടെ ദാരുണ ചിത്രം

താഴെ കൊടു​ത്തി​രി​ക്കുന്ന സ്ഥിതി​വി​വര കണക്കുകൾ, ഐക്യ​നാ​ടു​ക​ളി​ലെ കോ​ളേജു വിദ്യാർഥി​ക​ളു​ടെ ഇടയി​ലുള്ള അമിത കുടി​യു​ടെ ദാരു​ണ​മായ പരിണ​ത​ഫ​ലങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നു:

മരണം: വാഹനാ​പ​ക​ടങ്ങൾ ഉൾപ്പെ​ടെ​യുള്ള, അവിചാ​രി​ത​വും മദ്യപാ​ന​ത്തോ​ടു ബന്ധപ്പെ​ട്ട​തും ആയ പരിക്കു​ക​ളു​ടെ ഫലമായി 18-നും 24-നും ഇടയ്‌ക്കുള്ള 1,400 കോ​ളേജു വിദ്യാർഥി​കൾ ഓരോ വർഷവും മരണമ​ട​യു​ന്നു

പരി​ക്കേൽക്കു​ന്നവർ: മദ്യം തലയ്‌ക്കു പിടി​ച്ചി​രി​ക്കു​മ്പോൾ, 18-നും 24-നും ഇടയി​ലുള്ള 5,00,000 വിദ്യാർഥി​കൾക്ക്‌ അവിചാ​രി​ത​മാ​യി പരി​ക്കേൽക്കു​ന്നു

അക്രമം: 18-നും 24-നും ഇടയി​ലുള്ള 6,00,000 വിദ്യാർഥി​കൾ, മദ്യപി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന മറ്റൊരു വിദ്യാർഥി​യാൽ ആക്രമി​ക്ക​പ്പെ​ടു​ന്നു

ലൈം​ഗിക പീഡനം: 18-നും 24-നും ഇടയ്‌ക്കുള്ള 70,000-ത്തിലധി​കം വിദ്യാർഥി​കൾ മദ്യപാ​ന​വു​മാ​യി ബന്ധപ്പെട്ട ലൈം​ഗിക കടന്നാ​ക്ര​മ​ണ​ത്തി​നോ ഡേറ്റി​ങ്ങി​നി​ട​യി​ലുള്ള ബലാത്സം​ഗ​ത്തി​നോ ഇരയാ​കു​ന്നു

[കടപ്പാട്‌]

ഉറവിടം: ദി യു.എസ്‌. നാഷണൽ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഓൺ ആൽക്ക​ഹോൾ അബ്യൂസ്‌ ആന്റ്‌ ആൽക്ക​ഹോ​ളി​സം

[13-ാം പേജിലെ ചിത്രം]

അമിത കുടി​യിൽ പങ്കു​ചേ​രാൻ സമപ്രാ​യ​ക്കാർ നിങ്ങളെ പ്രേരി​പ്പി​ച്ചേ​ക്കാം