വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആഴക്കടലിലെ ജീവനുള്ള ദീപാലങ്കാരങ്ങൾ

ആഴക്കടലിലെ ജീവനുള്ള ദീപാലങ്കാരങ്ങൾ

ആഴക്കട​ലി​ലെ ജീവനുള്ള ദീപാ​ല​ങ്കാ​ര​ങ്ങൾ

സമു​ദ്ര​ത്തി​ന​ടി​യി​ലുള്ള ഒരു പാറത്ത​ട്ടി​ന്റെ ഓരം ചേർന്ന്‌, ആ സ്‌കൂബാ ഡൈവർ നീന്തു​ക​യാ​യി​രു​ന്നു. പെട്ടെന്ന്‌, 60 സെന്റി​മീ​റ്റർ നീളം വരുന്ന ഒരു കണവമ​ത്സ്യം ഒരു പൊത്തി​നു​ള്ളിൽ തെന്നി​ന​ട​ക്കു​ന്നത്‌ അദ്ദേഹ​ത്തി​ന്റെ കണ്ണിൽപ്പെട്ടു. നീല കലർന്ന ചാരനി​റ​ത്തി​ലുള്ള പശ്ചാത്ത​ല​ത്തിൽ അതിനെ തിരി​ച്ച​റി​യുക നന്നേ പ്രയാ​സ​മാ​യി​രു​ന്നു. അദ്ദേഹം മെല്ലെ അതിന്റെ അടു​ത്തേക്കു നീങ്ങി​യ​പ്പോൾ അതിന്റെ നിറം, മിന്നി​ത്തി​ള​ങ്ങുന്ന കടും​ചു​വ​പ്പാ​യി മാറി. അദ്ദേഹം പുറ​കോ​ട്ടു മാറി​യ​പ്പോൾ അത്‌ അതിന്റെ പഴയ നിറത്തി​ലേക്കു തിരി​ച്ചു​വന്നു. എന്നാൽ എങ്ങനെ​യാണ്‌ ഇത്തരം മൊള​സ്‌കു​കൾ (തോടുള്ള മൃദു​മാം​സ ജീവികൾ) ചിലയി​നം നീരാ​ളി​ക​ളെ​യും കൂന്തൽ മത്സ്യങ്ങ​ളെ​യും പോലെ, അതിശ​യി​പ്പി​ക്കുന്ന ഈ കൃത്യം നിർവ​ഹി​ക്കു​ന്നത്‌?

അവയുടെ ത്വക്കി​ലുള്ള, വർണകം അടങ്ങിയ ക്രോ​മാ​റ്റോ​ഫോ​റു​കൾ എന്ന കോശങ്ങൾ ആണ്‌ ഈ നിറമാ​റ്റ​ങ്ങൾക്കു കാരണം. പേശീ​സ​ങ്കോ​ച​ത്തി​ലൂ​ടെ നാഡികൾ ഈ കോശ​ങ്ങ​ളു​ടെ വലുപ്പം നിയ​ന്ത്രി​ക്കു​ന്നു. അങ്ങനെ സ്വന്തശ​രീ​ര​ത്തിൽ പലതരം നിറങ്ങ​ളും നിറങ്ങ​ളു​ടെ സമ്മി​ശ്ര​ങ്ങ​ളും സൃഷ്ടി​ക്കാൻ ഈ ജീവി​കൾക്കു സാധി​ക്കു​ന്നു.

എന്നാൽ നിറം മാറു​ന്ന​തി​നു പുറമേ, കൂന്തൽ മത്സ്യത്തി​ന്റെ അനേകം വർഗങ്ങൾ മിന്നാ​മി​നു​ങ്ങി​നെ​പ്പോ​ലെ സ്വന്തമാ​യി പ്രകാശം ഉത്‌പാ​ദി​പ്പി​ക്കുക പോലും ചെയ്യുന്നു. ജെല്ലി മത്സ്യം, കൊഞ്ച്‌ തുടങ്ങിയ അനേകം സമുദ്ര ജീവി​ക​ളു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ, സ്വയം പ്രകാ​ശി​ക്കാ​നുള്ള ഇവയുടെ കഴിവിന്‌ ആധാരം ഫോ​ട്ടോ​സൈ​റ്റു​കൾ എന്നു വിളി​ക്ക​പ്പെ​ടുന്ന കോശ​ങ്ങ​ളി​ലോ ഫോ​ട്ടോ​ഫോ​റു​കൾ എന്നറി​യ​പ്പെ​ടുന്ന അവയവ​ങ്ങ​ളി​ലോ നടക്കുന്ന സങ്കീർണ​മായ രാസ പ്രതി​പ്ര​വർത്ത​ന​ങ്ങ​ളാണ്‌. എന്നാൽ ഇവയു​മാ​യി സഹജീ​വ​ന​ബന്ധം പുലർത്തുന്ന, പ്രകാ​ശി​ക്കുന്ന ചിലതരം ബാക്ടീ​രി​യ​യു​ടെ പ്രവർത്ത​ന​വും ഇതിനു കാരണ​മാ​യേ​ക്കാം.

ആദ്യത്തെ കേസിൽ സംഭവി​ക്കു​ന്നത്‌ ഇതാണ്‌: പ്രകാശം പ്രസരി​പ്പി​ക്കുന്ന കോശ​ങ്ങ​ളി​ലും അവയവ​ങ്ങ​ളി​ലും അടങ്ങി​യി​രി​ക്കുന്ന ലൂസി​ഫെ​റിൻ എന്ന രാസവ​സ്‌തു, ഒരു രാസാ​ഗ്നി​യു​ടെ സാന്നി​ധ്യ​ത്തിൽ ഓക്‌സി​ജ​നു​മാ​യി പ്രതി​പ്ര​വർത്തി​ക്കു​ക​യും സാധാ​ര​ണ​മാ​യി നീലക​ലർന്ന പച്ച നിറത്തി​ലുള്ള പ്രകാശം ഉത്‌പാ​ദി​പ്പി​ക്കു​ക​യും ചെയ്യുന്നു. സയന്റി​ഫിക്‌ അമേരി​ക്കൻ എന്ന മാസിക പറയു​ന്ന​ത​നു​സ​രിച്ച്‌, പ്രകാശം പരത്തുന്ന ചില അവയവങ്ങൾ “വെളി​ച്ചത്തെ കേന്ദ്രീ​ക​രി​ക്കാ​നുള്ള ലെൻസു​കൾ, കളർ ഫിൽറ്റർ, സ്വിച്ച്‌ പോലെ പ്രവർത്തി​ക്കുന്ന വഴക്കമുള്ള ഒരു പാളി എന്നിവ​യെ​ല്ലാം ഉള്ള സങ്കീർണ​മായ ഉപകര​ണങ്ങൾ ആണ്‌. ത്വക്കിൽ ഫോ​ട്ടോ​ഫോ​റു​ക​ളും ക്രോ​മാ​റ്റോ​ഫോ​റു​ക​ളും അടങ്ങി​യി​ട്ടുള്ള കൂന്തലു​കൾക്ക്‌ അവ ഉത്‌പാ​ദി​പ്പി​ക്കുന്ന പ്രകാ​ശ​ത്തി​ന്റെ നിറവും തീവ്ര​ത​യും നിയ​ന്ത്രി​ക്കാൻ കഴിയും.”

പ്രകാ​ശി​ക്കു​ന്ന ബാക്ടീ​രി​യ​യു​ടെ സഹായ​ത്താൽ വെളിച്ചം പരത്തുന്ന ജീവികൾ, അതിഥി​ക​ളായ ആ സൂക്ഷ്‌മാ​ണു​ക്കളെ ചോര​ത്തു​ടി​പ്പുള്ള പ്രത്യേക പ്രകാശ അവയവ​ങ്ങ​ളി​ലാ​ണു പാർപ്പി​ക്കു​ന്നത്‌. ബാക്ടീ​രി​യ​യ്‌ക്ക്‌ ആവശ്യ​മായ പോഷ​കങ്ങൾ രക്തത്തി​ലൂ​ടെ എത്തിച്ചു​കൊ​ടു​ത്തു​കൊണ്ട്‌ അവ ഫലത്തിൽ “കറന്റു ബിൽ” അടയ്‌ക്കു​ക​യും ചെയ്യുന്നു. (g04 9/22)

[31-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

ഉൾച്ചിത്രം: Courtesy Jeffrey Jeffords/www.divegallery.com

© David Nicholson/Lepus/Photo Researchers, Inc.