വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തങ്ങളുടെ മതവിശ്വാസത്തെ കുറിച്ച്‌ ധൈര്യപൂർവം സംസാരിക്കുന്ന യുവജനങ്ങൾ

തങ്ങളുടെ മതവിശ്വാസത്തെ കുറിച്ച്‌ ധൈര്യപൂർവം സംസാരിക്കുന്ന യുവജനങ്ങൾ

തങ്ങളുടെ മതവി​ശ്വാ​സത്തെ കുറിച്ച്‌ ധൈര്യ​പൂർവം സംസാ​രി​ക്കുന്ന യുവജ​ന​ങ്ങൾ

യഹോ​വ​യു​ടെ സാക്ഷി​കൾക്കി​ട​യിൽ അനേകം യുവജ​ന​ങ്ങ​ളുണ്ട്‌. അവർ ദൈവത്തെ സ്‌നേ​ഹി​ക്കു​ക​യും ബൈബി​ളിൽ അവൻ വെച്ചി​രി​ക്കുന്ന നിലവാ​ര​ങ്ങൾക്ക്‌ അനുസ​രി​ച്ചു ജീവി​ക്കാൻ കഠിന​മാ​യി ശ്രമി​ക്കു​ക​യും ചെയ്യുന്നു. ഈ യുവജ​നങ്ങൾ തങ്ങളുടെ വിശ്വാ​സത്തെ പ്രതി അഭിമാ​നം കൊള്ളു​ന്ന​വ​രാണ്‌. യാതൊ​രു മടിയും കൂടാതെ അവർ സ്‌കൂ​ളി​ലു​ള്ള​വ​രു​മാ​യി അത്‌ പങ്കിടു​ക​യും ചെയ്യുന്നു. ചില ഉദാഹ​ര​ണങ്ങൾ പരി​ശോ​ധി​ക്കുക.

◼ ആറാം ഗ്രേഡിൽ പഠിച്ചു​കൊ​ണ്ടി​രി​ക്കവേ ഹോളി എന്ന പെൺകു​ട്ടി​ക്കും സഹപാ​ഠി​കൾക്കും ഒരു ഉപന്യാ​സം എഴുതാ​നുള്ള നിയമനം ലഭിച്ചു. “അക്രമ​ര​ഹിത മാർഗ​ത്തി​ലൂ​ടെ നിങ്ങൾ എങ്ങനെ ഭീകര​പ്ര​വർത്ത​ന​ത്തിന്‌ അന്തം വരുത്തും?” എന്ന ചോദ്യ​ത്തെ അധിക​രി​ച്ചാ​യി​രു​ന്നു അത്‌. ഭാവി സംബന്ധി​ച്ചുള്ള തന്റെ ബൈബി​ള​ധി​ഷ്‌ഠിത പ്രത്യാ​ശയെ കുറിച്ച്‌ എഴുതാ​നുള്ള ഒരു അവസര​മാ​യി ഹോളി അതിനെ വീക്ഷിച്ചു. ചരി​ത്ര​ത്തി​ലു​ട​നീ​ളം ‘മനുഷ്യൻ മനുഷ്യ​ന്റെ മേൽ അവന്റെ ദോഷ​ത്തി​ന്നാ​യി അധികാ​രം’ ചെലു​ത്തി​യി​രി​ക്കു​ന്ന​താ​യി അവൾ വിശദീ​ക​രി​ച്ചു. (സഭാ​പ്ര​സം​ഗി 8:9) തുടർന്ന്‌ മനുഷ്യ​വർഗ​ത്തി​ന്റെ ഏക യഥാർഥ പ്രത്യാ​ശ​യായ ദൈവ​രാ​ജ്യ​ത്തി​ലേക്ക്‌ അവൾ ശ്രദ്ധ ക്ഷണിച്ചു. “യേശു ദൈവ​രാ​ജ്യ​ത്തി​ന്റെ നിയമിത രാജാ​വാ​യി​രി​ക്കു​ന്ന​തി​നാൽ, ഭീകര​പ്ര​വർത്തനം ഉൾപ്പെടെ സകല പ്രശ്‌ന​ങ്ങ​ളും ഉന്മൂലനം ചെയ്യ​പ്പെ​ടും,” അവൾ എഴുതി. യാതൊ​രു മാനുഷ ഭരണാ​ധി​കാ​രി​കൾക്കും സാധ്യ​മ​ല്ലാത്ത നേട്ടങ്ങൾ കൈവ​രി​ക്കാൻ യേശു​വി​നു കഴിയു​ന്നത്‌ എങ്ങനെ​യെന്നു ഹോളി വിശദ​മാ​ക്കി. അവൾ എഴുതി: “ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ, താൻ എങ്ങനെ​യുള്ള ഒരു ഭരണാ​ധി​പ​നാ​യി​രി​ക്കും എന്ന്‌ യേശു പ്രകട​മാ​ക്കു​ക​യു​ണ്ടാ​യി. അവൻ സ്‌നേ​ഹ​മു​ള്ള​വ​നാ​യി​രു​ന്നു. ജനങ്ങ​ളോട്‌ അവന്‌ കരുത​ലു​ണ്ടാ​യി​രു​ന്നു. രോഗി​കളെ സൗഖ്യ​മാ​ക്കു​ക​യും മരിച്ച​വരെ ഉയിർപ്പി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ അവൻ തനിക്കു​ണ്ടാ​യി​രുന്ന ശക്തി പ്രകട​മാ​ക്കി. മരിച്ചു​പോ​യ​വരെ ജീവനി​ലേക്കു തിരികെ വരുത്താൻ ഒരു മാനുഷ ഗവൺമെ​ന്റി​നും സാധി​ക്കില്ല. എന്നാൽ ദൈവ​രാ​ജ്യ​ത്തിന്‌ അതു സാധി​ക്കും.” ഹോളി​യു​ടെ ഉപന്യാ​സ​ത്തി​ന്റെ ഉപസം​ഹാര പ്രസ്‌താ​വന ഇതായി​രു​ന്നു: “പരിഹാ​രം മനുഷ്യ​ന്റെ പക്കലല്ല ദൈവ​ത്തി​ന്റെ പക്കലാ​ണു​ള്ളത്‌.”

റിപ്പോർട്ടി​ന്റെ അടിയിൽ അധ്യാ​പിക ഇപ്രകാ​രം എഴുതി: “ഒന്നാന്തരം! നല്ലതു​പോ​ലെ ചിന്തിച്ചു തയ്യാറാ​ക്കിയ, ബോധ്യം വരുത്തുന്ന വിവരങ്ങൾ.” ഹോളി നൽകി​യി​രുന്ന തിരു​വെ​ഴു​ത്തു പരാമർശ​ങ്ങ​ളും അധ്യാ​പി​ക​യിൽ മതിപ്പു​ള​വാ​ക്കി. യഹോ​വ​യു​ടെ സാക്ഷികൾ വാരം​തോ​റും നടത്തി​വ​രുന്ന, പ്രസംഗ-പഠിപ്പി​ക്കൽ പരിശീ​ല​ന​വേ​ദി​യായ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളി​നെ കുറിച്ച്‌ തന്റെ അധ്യാ​പി​ക​യോ​ടു സംസാ​രി​ക്കാൻ ഇതു ഹോളിക്ക്‌ അവസരം നൽകി. ശുശ്രൂ​ഷാ​സ്‌കൂൾ പാഠപു​സ്‌ത​ക​ത്തി​ന്റെ ഒരു പ്രതി അവളുടെ അധ്യാ​പിക സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ച്ചു.

◼ സ്‌കൂ​ളി​ലെ ഉപന്യാസ രചനയിൽ തന്റെ വിശ്വാ​സ​ങ്ങളെ കുറി​ച്ചെ​ഴു​താൻ ജെസീ​ക്ക​യ്‌ക്കും കഴിഞ്ഞി​ട്ടുണ്ട്‌. “എന്റെ വിശ്വാ​സ​ങ്ങളെ കുറിച്ച്‌ മൂന്ന്‌ ഉപന്യാ​സങ്ങൾ എഴുതാൻ എനിക്കു സാധിച്ചു,” അവൾ പറയുന്നു. “അതി​ലൊന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളും മതപര​മായ അവകാ​ശ​ങ്ങ​ളും എന്ന വിഷയത്തെ ആസ്‌പ​ദ​മാ​ക്കി​യു​ള്ള​താ​യി​രു​ന്നു. താത്‌പ​ര്യ​മു​ള്ള​വർക്കു വായി​ക്കാ​നാ​യി അധ്യാ​പിക അത്‌ സ്‌കൂൾ ലൈ​ബ്ര​റി​യിൽ പ്രദർശി​പ്പി​ച്ചു. ഈ അടുത്ത​കാ​ലത്ത്‌ ഞാൻ എന്റെ സ്‌നാ​പ​നത്തെ കുറി​ച്ചും ആ ദിവസം എനിക്ക്‌ എത്ര പ്രധാ​ന​മാ​യി​രു​ന്നു എന്നതിനെ കുറി​ച്ചും എഴുതു​ക​യു​ണ്ടാ​യി. ഉപന്യാ​സ​ത്തി​ന്റെ രൂപരേഖ ആദ്യം ഞങ്ങൾ തയ്യാറാ​ക്കു​മാ​യി​രു​ന്നു. എന്നിട്ട്‌, ക്ലാസ്സിൽ എല്ലാവർക്കും വായി​ക്കാ​നാ​യി കുട്ടികൾ അത്‌ പരസ്‌പരം കൈമാ​റു​മാ​യി​രു​ന്നു. അങ്ങനെ സഹപാ​ഠി​കൾക്ക്‌ എന്റേതും വായി​ക്കാൻ അവസരം കിട്ടി. ഒരു പെൺകു​ട്ടി പറഞ്ഞു: ‘വളരെ നന്നായി​രി​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാൾ ആയിരി​ക്കുക എന്നതി​നൊ​പ്പം വന്നു​ചേ​രുന്ന ഉത്തരവാ​ദി​ത്വ​ങ്ങളെ കുറിച്ച്‌ അറിയാൻ കഴിഞ്ഞത്‌ സഹായ​ക​മാ​യി. നിന്റെ സ്‌നാ​പ​ന​ത്തിന്‌ അഭിന​ന്ദ​നങ്ങൾ!’ മറ്റൊരു പെൺകു​ട്ടി പറഞ്ഞു: ‘വിസ്‌മ​യ​ക​ര​മാ​യി​രി​ക്കു​ന്നു നിന്റെ വിവരണം! നിന്റെ വിശ്വാ​സം ഇത്ര ശക്തമാ​യി​രി​ക്കു​ന്ന​തിൽ എനിക്കു സന്തോ​ഷ​മുണ്ട്‌!’ ഒരു ആൺകുട്ടി എഴുതി: ‘നീ വിവേ​ക​മ​തി​യാണ്‌. അഭിന​ന്ദ​നങ്ങൾ.’”

മെലീ​സ്സ​യ്‌ക്ക്‌ 11 വയസ്സ്‌ ഉണ്ടായി​രു​ന്ന​പ്പോൾ തന്റെ വിശ്വാ​സത്തെ കുറിച്ച്‌ സംസാ​രി​ക്കാ​നുള്ള ഒരു കനകാ​വ​സരം അവൾക്കു ലഭിച്ചു. “പ്രതി​രോധ വ്യവസ്ഥയെ കുറിച്ചു സംസാ​രി​ക്കു​ന്ന​തിന്‌ സ്‌കൂൾ നേഴ്‌സ്‌ ഞങ്ങളുടെ സയൻസ്‌ ക്ലാസ്സിൽ വന്നു. രക്തപ്പകർച്ചയെ സംബന്ധിച്ച ചില കാര്യ​ങ്ങ​ളും ആ ക്ലാസ്സിൽ പരിചി​ന്തി​ക്കു​ക​യു​ണ്ടാ​യി. രക്തത്തെ കുറി​ച്ചുള്ള നമ്മുടെ വീഡി​യോ​ക​ളിൽ ഒന്ന്‌ കൊണ്ടു​വ​ര​ട്ടേ​യെന്ന്‌ ക്ലാസ്സ്‌ കഴിഞ്ഞ​പ്പോൾ ഞാൻ സയൻസ്‌ അധ്യാ​പ​ക​നോ​ടു ചോദി​ച്ചു. അടുത്ത ദിവസം ഞാൻ അതു സ്‌കൂ​ളിൽ കൊണ്ടു​പോ​യി. എന്റെ അധ്യാ​പകൻ അതു വീട്ടിൽ കൊണ്ടു​പോ​യി കുടും​ബ​ത്തോ​ടൊ​പ്പ​മി​രു​ന്നു കണ്ടു. അടുത്ത ദിവസം അദ്ദേഹം അതു സ്‌കൂ​ളിൽ കൊണ്ടു​വന്ന്‌ എന്റെ ക്ലാസ്സി​നെ​യും മറ്റൊരു ക്ലാസ്സി​നെ​യും കാണിച്ചു. യഹോ​വ​യു​ടെ സാക്ഷികൾ ഇത്ര ശ്രമം ചെലു​ത്തി​യി​രു​ന്നി​ല്ലെ​ങ്കിൽ രക്തപ്പകർച്ച​യ്‌ക്കു പകരമുള്ള ചികി​ത്സാ​രീ​തി​കൾ ഇത്ര അനായാ​സേന ലഭിക്കു​മാ​യി​രു​ന്നില്ല എന്നു പറഞ്ഞു​കൊണ്ട്‌ അദ്ദേഹം സാക്ഷി​കൾക്ക്‌ അനുകൂ​ല​മാ​യി ക്ലാസ്സി​നോ​ടു സംസാ​രി​ക്കു​ക​യു​ണ്ടാ​യി. വീഡി​യോ തിരികെ തരു​മ്പോൾ അദ്ദേഹം എന്നോടു ചോദി​ച്ചു: ‘സ്‌കൂൾ ലൈ​ബ്ര​റി​യി​ലേക്ക്‌ ഒരെണ്ണം കിട്ടാൻ വഴിയു​ണ്ടോ?’ ഞാൻ അദ്ദേഹ​ത്തിന്‌ ഒരു കോപ്പി നൽകി. അദ്ദേഹം എന്തെന്നി​ല്ലാത്ത ഉത്സാഹ​ത്തി​ലാ​യി​രു​ന്നു, ഞാനും!”

സ്രഷ്ടാ​വി​നെ ഓർക്കുക എന്ന ബൈബിൾ ആഹ്വാ​ന​ത്തി​നു ചെവി​കൊ​ടു​ക്കുന്ന, യഹോ​വ​യു​ടെ അനേകം​വ​രുന്ന യുവസാ​ക്ഷി​ക​ളിൽപ്പെ​ട്ട​വ​രാണ്‌ ഹോളി​യും ജെസീ​ക്ക​യും മെലീ​സ്സ​യും. (സഭാ​പ്ര​സം​ഗി 12:1) നിങ്ങളും അങ്ങനെ ചെയ്യു​ന്നു​ണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കു​ക​യാ​ണെന്ന കാര്യ​ത്തിൽ നിങ്ങൾക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും.—സദൃശ​വാ​ക്യ​ങ്ങൾ 27:11; എബ്രായർ 6:10.

യുവജ​ന​ങ്ങ​ളാ​യ നിങ്ങൾ സഹപാ​ഠി​ക​ളോ​ടും അധ്യാ​പ​ക​രോ​ടും നിങ്ങളു​ടെ വിശ്വാ​സത്തെ കുറിച്ചു പറയു​മ്പോൾ, യഹോ​വ​യാം ദൈവ​ത്തെ​യും അവന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും കുറിച്ച്‌ ശക്തമായ ഒരു സാക്ഷ്യം നൽകു​ക​യാ​ണു ചെയ്യു​ന്നത്‌. അതു നിങ്ങളു​ടെ വിശ്വാ​സത്തെ ശക്തി​പ്പെ​ടു​ത്തും, ദൈവ​ത്തി​ന്റെ ദാസന്മാ​രിൽ ഒരാളാണ്‌ നിങ്ങൾ എന്ന പദവി​യിൽ നിങ്ങൾക്ക്‌ അഭിമാ​നം തോന്നാൻ അത്‌ ഇടയാ​ക്കും. (യിരെ​മ്യാ​വു 9:24) സ്‌കൂ​ളിൽ സാക്ഷീ​ക​രി​ക്കു​ന്നത്‌ ഒരു സംരക്ഷണം കൂടി​യാണ്‌. ജെസീക്ക പറയു​ന്നതു ശ്രദ്ധി​ക്കുക: “ബൈബി​ളി​നു ചേർച്ച​യി​ല​ല്ലാത്ത കാര്യങ്ങൾ ചെയ്യാൻ വിദ്യാർഥി​കൾ എന്നെ നിർബ​ന്ധി​ക്കില്ല. എന്റെ വിശ്വാ​സ​ങ്ങളെ കുറിച്ചു സംസാ​രി​ക്കു​ന്ന​തി​ന്റെ ഒരു പ്രയോ​ജ​ന​മാ​ണത്‌.” (g04 9/8)

[22-ാം പേജിലെ ചിത്രങ്ങൾ]

ഹോളി

[22, 23 പേജു​ക​ളി​ലെ ചിത്രങ്ങൾ]

ജെസീക്ക

[23-ാം പേജിലെ ചിത്രങ്ങൾ]

മെലീസ്സ