വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ദൈവത്തോടുകൂടെ നടക്കുക” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിലേക്കു സ്വാഗതം

“ദൈവത്തോടുകൂടെ നടക്കുക” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിലേക്കു സ്വാഗതം

“ദൈവ​ത്തോ​ടു​കൂ​ടെ നടക്കുക” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നി​ലേക്കു സ്വാഗതം

◼ ലോക​വ്യാ​പ​ക​മാ​യി നൂറു​ക​ണ​ക്കി​നു സ്ഥലങ്ങളിൽ നടത്ത​പ്പെ​ടുന്ന ഈ ത്രിദിന കൺ​വെൻ​ഷ​നിൽ ദശലക്ഷങ്ങൾ സംബന്ധി​ക്കും. സാധാ​ര​ണ​ഗ​തി​യിൽ വെള്ളി​യാഴ്‌ച മുതൽ ഞായറാഴ്‌ച വരെ നടത്ത​പ്പെ​ടുന്ന ഈ കൺ​വെൻ​ഷ​നു​ക​ളിൽ ഒന്ന്‌ നിങ്ങളു​ടെ അടുത്ത നഗരത്തി​ലും ഉണ്ടായി​രു​ന്നേ​ക്കാം.

മിക്ക സ്ഥലങ്ങളി​ലും പരിപാ​ടി​കൾ ഓരോ ദിവസ​വും രാവിലെ 9:30-ന്‌ അൽപ്പ​നേ​ര​ത്തേ​ക്കുള്ള സംഗീ​ത​ത്തോ​ടെ ആരംഭി​ക്കു​ന്നു. “വഴി ഇതാകു​ന്നു, ഇതിൽ നടന്നു​കൊൾവിൻ” എന്നതാണ്‌ വെള്ളി​യാ​ഴ്‌ചത്തെ പ്രതി​പാ​ദ്യ​വി​ഷയം. “യഹോ​വ​യു​ടെ വഴികളെ കുറിച്ച്‌ അവനാൽ പഠിപ്പി​ക്ക​പ്പെ​ടാൻ കൂടി​വ​ന്നി​രി​ക്കു​ന്നു” എന്ന സ്വാഗ​ത​പ്ര​സം​ഗത്തെ തുടർന്ന്‌, ദൈ​ത്തോ​ടു​കൂ​ടെ വിശ്വ​സ്‌ത​രാ​യി നടക്കുന്ന ചില വ്യക്തി​ക​ളു​മാ​യുള്ള അഭിമു​ഖങ്ങൾ സഹിത​മുള്ള ഒരു ഭാഗം വിശേ​ഷ​വ​ത്‌ക​രി​ക്ക​പ്പെ​ടും. “നിങ്ങൾ എങ്ങനെ​യു​ള്ള​വ​രെന്നു തെളി​യി​ച്ചു​കൊ​ണ്ടി​രി​പ്പിൻ,” “ദൈവ​വ​ചനം അനുദി​നം നിങ്ങളു​ടെ ചുവടു​കളെ നയിക്കട്ടെ” എന്നീ വിഷയ​ങ്ങ​ളി​ലുള്ള പ്രസം​ഗ​ങ്ങൾക്കു ശേഷം, “പ്രക്ഷുബ്ധ നാളു​ക​ളിൽ ദൈവ​ത്തോ​ടു​കൂ​ടെ നടക്കുക” എന്ന മുഖ്യ​വി​ഷയ പ്രസം​ഗ​ത്തോ​ടെ രാവി​ലത്തെ സെഷൻ അവസാ​നി​ക്കും.

വെള്ളി​യാ​ഴ്‌ച ഉച്ചകഴി​ഞ്ഞുള്ള പരിപാ​ടി​യിൽ “ദൈവ​ത്തോ​ടു​കൂ​ടെ നടക്കാൻ ഹോശേയ പ്രവചനം നമ്മെ സഹായി​ക്കു​ന്നു” എന്ന മൂന്നു ഭാഗങ്ങ​ളുള്ള ഒരു സിമ്പോ​സി​യം ഉണ്ടായി​രി​ക്കും. തുടർന്ന്‌ “ദൈവം യോജി​പ്പി​ച്ച​തി​നെ മനുഷ്യൻ വേർപി​രി​ക്ക​രുത്‌,” “നമ്മുടെ വിശുദ്ധ കൂടി​വ​ര​വു​ക​ളോട്‌ ആദരവു പ്രകട​മാ​ക്കൽ” എന്നീ പ്രസം​ഗങ്ങൾ നടത്ത​പ്പെ​ടും. “സകല ജനതകൾക്കും വേണ്ടി​യുള്ള സുവാർത്ത” എന്ന വിഷയ​ത്തിൽ അന്നു നടക്കുന്ന ഉപസം​ഹാര പ്രസംഗം, എല്ലാ ഭാഷക്കാ​രു​ടെ ഇടയി​ലും സുവാർത്ത എത്തിക്കാ​നുള്ള പ്രോ​ത്സാ​ഹനം പ്രദാനം ചെയ്യും.

സൂക്ഷ്‌മ​ത്തോ​ടെ നടക്കു​വിൻ” എന്നതാണ്‌ ശനിയാ​ഴ്‌ചത്തെ പ്രതി​പാ​ദ്യ​വി​ഷയം. രാവിലെ നടക്കുന്ന “ശുശ്രൂ​ഷകർ എന്ന നിലയിൽ പുരോ​ഗതി പ്രാപി​ക്കൽ” എന്ന സിമ്പോ​സി​യ​ത്തി​ലെ ഒരു പ്രസംഗം മറ്റു ഭാഷക്കാ​രെ സഹായി​ക്കാൻ കഴിയുന്ന വിധങ്ങൾ സംബന്ധിച്ച്‌ കൂടു​ത​ലായ നിർദേ​ശങ്ങൾ പ്രദാനം ചെയ്യും. “പറഞ്ഞൊ​ത്ത​പ്ര​കാ​രം യഹോ​വ​യോ​ടു​കൂ​ടെ നടക്കുക” എന്ന സുപ്ര​ധാന പ്രസം​ഗ​ത്തോ​ടെ രാവി​ലത്തെ പരിപാ​ടി​കൾ അവസാ​നി​ക്കും. അതേത്തു​ടർന്ന്‌ യോഗ്യ​ത​യുള്ള വ്യക്തി​കൾക്ക്‌ സ്‌നാ​പ​ന​മേൽക്കു​ന്ന​തി​നുള്ള അവസര​വും ഉണ്ടായി​രി​ക്കും.

“‘ഇടർച്ചെക്കു ഹേതു’വായേ​ക്കാ​വുന്ന എന്തും ഒഴിവാ​ക്കുക,” “നവോ​ന്മേഷം പകരുന്ന ആരോ​ഗ്യാ​വ​ഹ​മായ പ്രവർത്ത​നങ്ങൾ” എന്നിവ​യാണ്‌ ശനിയാഴ്‌ച ഉച്ചകഴി​ഞ്ഞുള്ള പ്രസം​ഗ​ങ്ങ​ളിൽ ചിലത്‌. “യഹോവ നമ്മുടെ ഇടയൻ,” “സമയം തക്കത്തിൽ ഉപയോ​ഗി​ച്ചു​കൊൾവിൻ,” “അധിക​മ​ധി​കം ശോഭി​ച്ചു​വ​രുന്ന പാതയി​ലൂ​ടെ നടക്കൽ” എന്നീ വിഷയ​ങ്ങ​ളിൽ തുടർന്നു വരുന്ന പ്രസം​ഗ​ങ്ങ​ളിൽ ഓരോ​ന്നി​ലും പ്രോ​ത്സാ​ഹ​ജ​ന​ക​മായ അഭിമു​ഖങ്ങൾ ഉണ്ടായി​രി​ക്കു​ന്ന​താണ്‌. “‘സദാ ജാഗരൂ​ക​രാ​യി​രി​ക്കു​വിൻ’—ന്യായ​വി​ധി​യു​ടെ നാഴിക വന്നിരി​ക്കു​ന്നു” എന്ന ചിന്തോ​ദ്ദീ​പ​ക​മായ പ്രസം​ഗ​ത്തോ​ടെ ഈ സെഷൻ അവസാ​നി​ക്കു​ന്നു.

“യുവജ​ന​ങ്ങളേ, നീതി​യു​ടെ മാർഗ​ത്തിൽ നടക്കു​വിൻ” എന്ന ശീർഷ​ക​ത്തി​ലുള്ള പ്രസംഗം “സത്യത്തിൽ നടക്കു​വിൻ” എന്ന ഞായറാ​ഴ്‌ചത്തെ പ്രതി​പാ​ദ്യ​വി​ഷ​യ​ത്തിന്‌ ഊന്നൽ നൽകും. അതിനു​ശേഷം, അപ്പൊ​സ്‌ത​ല​നായ പൗലൊ​സി​ന്റെ ശുശ്രൂ​ഷയെ പ്രദീ​പ്‌ത​മാ​ക്കുന്ന, പുരാതന വേഷവി​ധാ​ന​ങ്ങ​ളോ​ടു കൂടിയ ഒരു നാടകം അവതരി​പ്പി​ക്ക​പ്പെ​ടും. തുടർന്നു​വ​രുന്ന പ്രസംഗം, ആ നാടക​ത്തിൽനി​ന്നുള്ള പാഠങ്ങൾക്ക്‌ ഊന്നൽ നൽകുന്നു. “ദൈവ​ത്തോ​ടു​കൂ​ടെ നടക്കു​ന്നത്‌ ഇപ്പോ​ഴും എന്നേക്കും അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തു​ന്നു” എന്ന പരസ്യ​പ്ര​സം​ഗം, ഉച്ചകഴി​ഞ്ഞുള്ള പരിപാ​ടി​യു​ടെ സവി​ശേഷത ആയിരി​ക്കും.

നിങ്ങളു​ടെ വീടിന്‌ ഏറ്റവും അടുത്തുള്ള കൺ​വെൻ​ഷൻ സ്ഥലമറി​യാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രാ​ദേ​ശിക രാജ്യ​ഹാ​ളു​മാ​യി ബന്ധപ്പെ​ടു​ക​യോ ഈ മാസി​ക​യു​ടെ പ്രസാ​ധ​കർക്ക്‌ എഴുതു​ക​യോ ചെയ്യുക. (g04 6/8)