വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുൻവിധിയുടെ വേരുകൾ

മുൻവിധിയുടെ വേരുകൾ

മുൻവി​ധി​യു​ടെ വേരുകൾ

മുൻവി​ധി ഉണ്ടാകു​ന്ന​തി​നു പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ടായി​രി​ക്കാം. എന്നിരു​ന്നാ​ലും, തെളി​വു​കൾ രണ്ടു കാരണ​ങ്ങ​ളി​ലേക്കു വസ്‌തു​നി​ഷ്‌ഠ​മാ​യി വിരൽചൂ​ണ്ടു​ന്നു: (1) പഴിചാ​രാൻ പറ്റിയ ആരെ​യെ​ങ്കി​ലും കണ്ടെത്താ​നുള്ള ആഗ്രഹം (2) അനീതി നിറഞ്ഞ മുൻകാല സംഭവങ്ങൾ നിമി​ത്ത​മുള്ള നീരസം.

മുൻ ലേഖന​ത്തിൽ കണ്ടതു​പോ​ലെ, ഒരു വിപത്ത്‌ ആഞ്ഞടി​ക്കു​മ്പോൾ ആളുകൾ പലപ്പോ​ഴും അതിന്റെ കുറ്റം ആരു​ടെ​യെ​ങ്കി​ലും​മേൽ കെട്ടി​വെ​ക്കാൻ ശ്രമി​ക്കു​ന്നു. സമൂഹ​ത്തി​ലെ സമുന്നതർ ഒരു ന്യൂനപക്ഷ വിഭാ​ഗ​ത്തി​നെ​തി​രെ ഏതെങ്കി​ലും ഒരു കുറ്റാ​രോ​പണം പലയാ​വർത്തി ഉന്നയി​ക്കു​ന്ന​തോ​ടെ മറ്റുള്ളവർ അതു തലയാട്ടി സമ്മതി​ക്കു​ക​യാ​യി, ഒപ്പം മുൻവി​ധി​യും പൊട്ടി​മു​ള​യ്‌ക്കു​ന്നു. പാശ്ചാത്യ നാടു​ക​ളിൽ സാമ്പത്തിക മാന്ദ്യ​ത്തി​ന്റെ സമയങ്ങ​ളിൽ സംഭവി​ക്കു​ന്നത്‌ ഇതിനുള്ള ഒരു സാധാരണ ഉദാഹ​ര​ണ​മാണ്‌. അപ്പോ​ഴു​ണ്ടാ​കുന്ന തൊഴി​ലി​ല്ലാ​യ്‌മ​യ്‌ക്ക്‌ പലപ്പോ​ഴും പഴി കേൾക്കേണ്ടി വരുന്നതു കുടി​യേ​റ്റ​ക്കാ​രായ തൊഴി​ലാ​ളി​കൾക്കാണ്‌, പലപ്പോ​ഴും അവർ ചെയ്യു​ന്നത്‌ തദ്ദേശീ​യ​രായ ആളുക​ളിൽ മിക്കവ​രും ഏറ്റെടു​ക്കാൻ വിസമ്മ​തി​ക്കുന്ന ജോലി​ക​ളാ​ണെ​ങ്കിൽപ്പോ​ലും.

എന്നാൽ, പഴിചാ​രാൻ പറ്റിയ ആരെ​യെ​ങ്കി​ലും കണ്ടെത്താ​നുള്ള ആഗ്രഹ​ത്തിൽനിന്ന്‌ ഉരുത്തി​രി​യു​ന്നതല്ല എല്ലാ മുൻവി​ധി​യും. അത്‌ മുൻകാല സംഭവ​ങ്ങ​ളു​ടെ ചരി​ത്ര​ത്തിൽ വേരൂ​ന്നി​യ​തു​മാ​കാം. “വർഗീ​യ​ത​യു​ടെ​യും കറുത്ത വർഗക്കാ​രോ​ടുള്ള സാംസ്‌കാ​രിക അവജ്ഞയു​ടെ​യും ബൗദ്ധിക ചട്ടക്കൂ​ടി​നു രൂപം നൽകി​യത്‌ അടിമ​വ്യാ​പാ​രം ആണെന്നു പറഞ്ഞാൽ അതിൽ യാതൊ​രു അതിശ​യോ​ക്തി​യു​മില്ല,” വർഗീ​യ​ത​യ്‌ക്കെ​തി​രെ യുനെ​സ്‌കോ (ഇംഗ്ലീഷ്‌) എന്ന റിപ്പോർട്ട്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു. മനുഷ്യ​രെ കച്ചവട​ച്ച​രക്ക്‌ ആക്കുന്ന തങ്ങളുടെ ആക്ഷേപ​ക​ര​മായ കൃത്യത്തെ അടിമ​വ്യാ​പാ​രി​കൾ ന്യായീ​ക​രി​ക്കാൻ ശ്രമി​ച്ചത്‌ ആഫ്രി​ക്ക​ക്കാർ തരംതാ​ണ​വ​രാണ്‌ എന്നു പറഞ്ഞു​കൊ​ണ്ടാണ്‌. പിന്നീട്‌, കോള​നി​വ​ത്‌ക​ര​ണ​ത്തി​ന്റെ പിടി​യി​ല​മർന്ന മറ്റു നാടു​ക​ളി​ലെ ആളുക​ളും ഈ മുൻവി​ധി​ക്കു പാത്ര​മാ​യി. അടിസ്ഥാ​ന​ര​ഹി​ത​മായ ഇത്തരം മുൻവി​ധി ഇന്നും നിലനിൽക്കു​ന്നു.

അടിച്ച​മർത്ത​ലി​ന്റെ​യും അനീതി​യു​ടെ​യും സമാന​മായ ചരി​ത്രങ്ങൾ ഇനിയു​മുണ്ട്‌. അവയുടെ ഫലമായി ലോക​മെ​മ്പാ​ടും മുൻവി​ധി​യു​ടെ നാളങ്ങൾ അണയാതെ കിടക്കു​ന്നു. അയർലൻഡിൽ കത്തോ​ലി​ക്കർക്കും പ്രൊ​ട്ട​സ്റ്റ​ന്റു​കാർക്കും ഇടയി​ലുള്ള ശത്രു​ത​യു​ടെ വേരു തേടി​പ്പോ​യാൽ നാം 16-ാം നൂറ്റാ​ണ്ടി​ലാണ്‌ ചെന്നെ​ത്തുക, അതായത്‌ ഇംഗ്ലണ്ടി​ലെ ഭരണാ​ധി​കാ​രി​കൾ കത്തോ​ലി​ക്കരെ പീഡി​പ്പി​ക്കു​ക​യും നാടു​ക​ട​ത്തു​ക​യും ചെയ്‌ത കാലത്ത്‌. കുരി​ശു​യു​ദ്ധ​ങ്ങ​ളു​ടെ കാലത്ത്‌ ക്രിസ്‌ത്യാ​നി​കൾ എന്നു വിളി​ക്ക​പ്പെ​ട്ടവർ ചെയ്‌തു​കൂ​ട്ടിയ കൊടും​ക്രൂ​ര​തകൾ മധ്യപൂർവ​ദേ​ശത്തെ മുസ്ലീ​ങ്ങ​ളു​ടെ ഇടയിൽ ഇപ്പോ​ഴും തീവ്ര​വി​കാ​രങ്ങൾ ഇളക്കി​വി​ടു​ന്നു. രണ്ടാം ലോക​യു​ദ്ധ​കാ​ലത്ത്‌ നടന്ന സൈനി​കേ​ത​ര​രു​ടെ കൂട്ടക്കു​രു​തി ബാൾക്കൻസിൽ സെർബി​യ​ക്കാ​രു​ടെ​യും ക്രൊ​യേ​ഷ്യ​ക്കാ​രു​ടെ​യും ഇടയിലെ ശത്രു​ത​യു​ടെ ആഴം വർധി​പ്പി​ച്ചു. രണ്ടു വിഭാ​ഗ​ക്കാ​രു​ടെ ഇടയിലെ ശത്രു​ത​യു​ടെ ഒരു ചരി​ത്ര​ത്തിന്‌, മുൻവി​ധി​യെ ബലപ്പെ​ടു​ത്താൻ കഴിയു​മെന്ന്‌ ഈ ഉദാഹ​ര​ണങ്ങൾ കാണി​ക്കു​ന്നു.

അജ്ഞത ഊട്ടി​വ​ളർത്തൽ

പിച്ച​വെ​ച്ചു​ന​ട​ക്കുന്ന ഒരു കുഞ്ഞിന്റെ ഹൃദയ​ത്തിൽ അശേഷം മുൻവി​ധി​യില്ല. നേരെ​മ​റിച്ച്‌ ഒരു കുട്ടി പലപ്പോ​ഴും വ്യത്യസ്‌ത വർഗത്തിൽപ്പെട്ട ഒരു കുട്ടി​യോ​ടൊ​പ്പം യാതൊ​രു മടിയും കൂടാതെ കളിക്കു​ന്ന​താ​യി ഗവേഷകർ പറയുന്നു. എന്നാൽ, 10-ഓ 11-ഓ വയസ്സാ​കു​മ്പോ​ഴേ​ക്കും ഒരു കുട്ടി മറ്റൊരു ഗോ​ത്ര​ത്തി​ലോ വർഗത്തി​ലോ മതത്തി​ലോ പെട്ട ആളുക​ളോട്‌ ഇഷ്ടക്കേട്‌ കാണി​ക്കാൻ തുടങ്ങി​യേ​ക്കാം. സ്വഭാ​വ​രൂ​പ​വ​ത്‌ക​ര​ണ​ത്തി​ന്റെ വർഷങ്ങ​ളിൽ ഒരു കൂട്ടം വീക്ഷണങ്ങൾ അവന്റെ മനസ്സിൽ കടന്നു​കൂ​ടു​ന്നു. ആയുഷ്‌കാ​ലം മുഴുവൻ അവ അവനോ​ടൊ​പ്പം നിലനിൽക്കു​ക​യും ചെയ്‌തേ​ക്കാം.

കുട്ടി ഈ പാഠങ്ങൾ പഠിക്കു​ന്നത്‌ എങ്ങനെ​യാണ്‌? നിഷേ​ധാ​ത്മക മനോ​ഭാ​വങ്ങൾ കുട്ടി ആദ്യം മാതാ​പി​താ​ക്ക​ളിൽനി​ന്നും പിന്നെ കൂട്ടു​കാ​രിൽനി​ന്നും അധ്യാ​പ​ക​രിൽനി​ന്നും കണ്ടും കേട്ടും സ്വയം പഠിക്കു​ക​യാ​ണു ചെയ്യു​ന്നത്‌. പിന്നീട്‌ അയൽക്കാർ, പത്രം, റേഡി​യോ അല്ലെങ്കിൽ ടെലി​വി​ഷൻ എന്നിവ അവനിൽ കൂടു​ത​ലായ സ്വാധീ​നം ചെലു​ത്തി​യേ​ക്കാം. തനിക്ക്‌ ഇഷ്ടമി​ല്ലാത്ത വിഭാ​ഗ​ക്കാ​രെ കുറിച്ച്‌ കാര്യ​മാ​യിട്ട്‌ അല്ലെങ്കിൽ ഒട്ടും അറിയി​ല്ലാ​യി​രി​ക്കാ​മെ​ങ്കിൽപ്പോ​ലും അവർ അധമരും ആശ്രയി​ക്കാൻ കൊള്ളാ​ത്ത​വ​രും ആണെന്ന്‌ പ്രായ​പൂർത്തി എത്തു​മ്പോ​ഴേ​ക്കും അവൻ നിഗമനം ചെയ്‌തു കഴിഞ്ഞി​രി​ക്കും. അവൻ അവരെ വെറു​ക്കു​ക​പോ​ലും ചെയ്‌തേ​ക്കാം.

യാത്ര​യും വാണി​ജ്യ​വും വർധി​ച്ച​തോ​ടെ പല രാജ്യ​ങ്ങ​ളി​ലും, വ്യത്യസ്‌ത സംസ്‌കാ​ര​ങ്ങ​ളും വംശീയ കൂട്ടങ്ങ​ളും തമ്മിലുള്ള സമ്പർക്കം വർധി​ച്ചി​ട്ടുണ്ട്‌. എങ്കിലും, ഉള്ളിൽ കടുത്ത മുൻവി​ധി വളർത്തി​യെ​ടു​ത്തി​ട്ടുള്ള ഒരാൾ സാധാ​ര​ണ​ഗ​തി​യിൽ തന്റെ മുൻധാ​ര​ണകൾ ഉപേക്ഷി​ക്കാൻ കൂട്ടാ​ക്കു​ക​യില്ല. ആയിര​ക്ക​ണ​ക്കി​നോ ലക്ഷക്കണ​ക്കി​നു പോലു​മോ ആളുകളെ ഒന്നടങ്കം അയാൾ മോശ​മായ ചില സ്വഭാ​വ​വി​ശേ​ഷ​തകൾ ഉള്ളവരാ​യി മുദ്ര​യ​ടി​ച്ചേ​ക്കാം. മോശ​മായ ഏതെങ്കി​ലും അനുഭവം, അത്‌ ആ വിഭാ​ഗ​ത്തിൽപ്പെട്ട ഒരേ ഒരാളിൽനി​ന്നാണ്‌ ഉണ്ടാകു​ന്ന​തെ​ങ്കിൽപ്പോ​ലും, അയാളു​ടെ മുൻവി​ധി​യെ ബലപ്പെ​ടു​ത്തു​ന്നു. അതേസ​മയം നല്ല അനുഭ​വ​ങ്ങളെ ഒറ്റപ്പെട്ട സംഭവ​മാ​യി മാത്രം കണ്ട്‌ അവഗണി​ച്ചു​ക​ള​യു​ക​യാ​ണു പതിവ്‌.

മുൻവി​ധി​യിൽനി​ന്നു മനസ്സിനെ മോചി​പ്പി​ക്കൽ

മിക്ക ആളുക​ളും മുൻവി​ധി​യെ തത്ത്വത്തിൽ കുറ്റം​വി​ധി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും അതിന്റെ നീരാ​ളി​പ്പി​ടി​ത്ത​ത്തിൽനി​ന്നു മോചി​ത​രാ​കു​ന്നവർ ചുരു​ക്ക​മാണ്‌. വാസ്‌ത​വ​ത്തിൽ, കടുത്ത മുൻവി​ധി വെച്ചു​പു​ലർത്തുന്ന പലരും അങ്ങനെ​യൊ​രു സംഗതി​യേ തങ്ങളുടെ മനസ്സിൽ ഇല്ലെന്നു തറപ്പിച്ചു പറഞ്ഞേ​ക്കാം. മുൻവി​ധി, പ്രത്യേ​കി​ച്ചും അത്‌ പുറത്തു കാണി​ക്കാ​തെ ഉള്ളിൽ ഒതുക്കി​നി​റു​ത്തു​മ്പോൾ, ഒരു പ്രശ്‌നം അല്ലെന്നാണ്‌ മറ്റുചി​ല​രു​ടെ പക്ഷം. എങ്കിലും, മുൻവി​ധി ഒരു പ്രശ്‌നം തന്നെയാണ്‌. കാരണം അത്‌ ആളുകളെ വ്രണ​പ്പെ​ടു​ത്തു​ക​യും ഭിന്നി​പ്പി​ക്കു​ക​യും ചെയ്യുന്നു. മുൻവി​ധി അജ്ഞതയു​ടെ കുട്ടി​യാ​ണെ​ങ്കിൽ വിദ്വേ​ഷം പലപ്പോ​ഴും അതിന്റെ പേരക്കു​ട്ടി​യാണ്‌. ഗ്രന്ഥകാ​ര​നായ ചാൾസ്‌ കേലബ്‌ കോൾട്ടൻ (1780?-1832) ഇങ്ങനെ ചൂണ്ടി​ക്കാ​ട്ടി: “ചിലയാ​ളു​കളെ നമുക്ക്‌ അറിയി​ല്ലാ​ത്ത​തു​കൊണ്ട്‌ നാം അവരെ വെറു​ക്കു​ന്നു; അവരെ വെറു​ക്കു​ന്ന​തു​കൊണ്ട്‌ നാം അവരെ അറിയാൻ ശ്രമി​ക്കു​ന്ന​തു​മില്ല.” എന്നാൽ, മുൻവി​ധി പഠി​ച്ചെ​ടു​ക്കാ​വുന്ന ഒന്നാ​ണെ​ങ്കിൽ അതേ​പോ​ലെ​തന്നെ അതു മനസ്സിൽനി​ന്നു കളയാ​നും കഴിയും. എങ്ങനെ? (g04 9/8)

[7-ാം പേജിലെ ചതുരം]

മതം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ സഹിഷ്‌ണു​ത​യെ​യോ മുൻവി​ധി​യെ​യോ?

“പൊതു​വേ പള്ളിക്കാർക്കാണ്‌ മറ്റുള്ള​വ​രെ​ക്കാൾ കൂടുതൽ മുൻവി​ധി ഉള്ളതായി കാണു​ന്നത്‌” എന്ന്‌ മുൻവി​ധി​യു​ടെ സ്വഭാവം എന്ന തന്റെ പുസ്‌ത​ക​ത്തിൽ ഗോർഡൻ ഡബ്ലിയു. ഓൾപോർട്ട്‌ പറയുന്നു. അദ്ദേഹം അങ്ങനെ പറഞ്ഞതിൽ അതിശ​യി​ക്കാ​നില്ല, കാരണം മതം മിക്ക​പ്പോ​ഴും മുൻവി​ധി എന്ന പ്രശ്‌നത്തെ പരിഹ​രി​ക്കു​ന്ന​തി​നു പകരം അതിനു തിരി​കൊ​ളു​ത്തു​ക​യാ​ണു ചെയ്‌തി​ട്ടു​ള്ളത്‌. ഉദാഹ​ര​ണ​ത്തിന്‌, വൈദി​കർ നൂറ്റാ​ണ്ടു​ക​ളോ​ളം ശേമ്യ​വി​രോ​ധം ഇളക്കി​വി​ട്ടു​കൊ​ണ്ടി​രു​ന്നു. ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ ഒരു ചരിത്രം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയു​ന്ന​ത​നു​സ​രിച്ച്‌ ഹിറ്റ്‌ലർ ഒരിക്കൽ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ക​യു​ണ്ടാ​യി: “യഹൂദ​രു​ടെ കാര്യ​ത്തിൽ, കത്തോ​ലി​ക്കാ സഭ 1,500 വർഷ​ത്തേക്ക്‌ സ്വീക​രി​ച്ചി​രുന്ന അതേ നയം തുടരുക മാത്ര​മാണ്‌ ഞാൻ ചെയ്യു​ന്നത്‌.”

ബാൾക്കൻസിൽ കഠോ​ര​കൃ​ത്യ​ങ്ങൾ അരങ്ങേ​റി​ക്കൊ​ണ്ടി​രുന്ന സമയത്ത്‌, ഓർത്ത​ഡോ​ക്‌സ്‌ സഭയു​ടെ​യും കത്തോ​ലി​ക്കാ സഭയു​ടെ​യും പഠിപ്പി​ക്ക​ലു​കൾ ആളുക​ളു​ടെ മനസ്സിൽ മറ്റു മതസ്ഥരായ അയൽക്കാ​രോ​ടുള്ള സഹിഷ്‌ണു​ത​യും ആദരവും നട്ടുവ​ളർത്താൻ പരാജ​യ​പ്പെ​ട്ട​താ​യി കാണുന്നു.

അതു​പോ​ലെ​തന്നെ, റുവാ​ണ്ട​യിൽ ക്രൈ​സ്‌തവ സഭാം​ഗങ്ങൾ സഹവി​ശ്വാ​സി​കളെ അരിഞ്ഞു​വീ​ഴ്‌ത്തി. അവിടത്തെ പോരാ​ട്ട​ത്തിൽ “ഒരു യഥാർഥ വർഗീയ കശാപ്പ്‌” ഉൾപ്പെ​ട്ടി​രു​ന്നു എന്നും “നിർഭാ​ഗ്യ​വ​ശാൽ അതിനു കത്തോ​ലി​ക്കർപോ​ലും ഉത്തരവാ​ദി​ക​ളാണ്‌” എന്നും നാഷണൽ കാത്തലിക്‌ റിപ്പോർട്ടർ (ഇംഗ്ലീഷ്‌) ചൂണ്ടി​ക്കാ​ട്ടി.

കത്തോ​ലി​ക്കാ സഭതന്നെ അതിന്റെ അസഹി​ഷ്‌ണു​ത​യു​ടെ ചരിത്രം അംഗീ​ക​രി​ച്ചി​ട്ടുണ്ട്‌. 2000-ാമാണ്ടിൽ റോമി​ലെ ഒരു പൊതു കുർബാ​നാ വേളയിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ സഭയുടെ “കഴിഞ്ഞ​കാ​ലത്തെ അപഥസ​ഞ്ചാ​ര​ങ്ങൾക്ക്‌” ക്ഷമ ചോദി​ച്ചു. ആ ചടങ്ങിന്റെ സമയത്ത്‌ “യഹൂദർ, സ്‌ത്രീ​കൾ, തദ്ദേശീ​യ​രായ ജനതതി​കൾ, കുടി​യേ​റ്റ​ക്കാർ, നിർധനർ, അജാത​ശി​ശു​ക്കൾ എന്നിവ​രോ​ടുള്ള മത അസഹി​ഷ്‌ണു​ത​യെ​യും അനീതി​യെ​യും കുറിച്ച്‌” പ്രത്യേ​കം പരാമർശി​ക്കു​ക​യു​ണ്ടാ​യി.

[6-ാം പേജിലെ ചിത്രം]

മുകളിൽ: ബോസ്‌നിയ & ഹെർട്‌സെ​ഗോ​വി​ന​യി​ലെ അഭയാർഥി ക്യാമ്പ്‌, 1995 ഒക്ടോബർ 20

ആഭ്യന്തര യുദ്ധം അവസാ​നി​ക്കു​ന്ന​തും കാത്തു കഴിയുന്ന രണ്ട്‌ ബോസ്‌നി​യൻ സെർബ്‌ അഭയാർഥി​കൾ

[കടപ്പാട്‌]

Photo by Scott Peterson/Liaison

[7-ാം പേജിലെ ചിത്രം]

വെറുക്കാൻ പഠിപ്പി​ക്ക​പ്പെ​ടു​ന്നു

ഒരു കുട്ടി തന്റെ മാതാ​പി​താ​ക്ക​ളിൽനി​ന്നും ടെലി​വി​ഷ​നിൽനി​ന്നും മറ്റിട​ങ്ങ​ളിൽനി​ന്നും നിഷേ​ധാ​ത്മക മനോ​ഭാ​വങ്ങൾ പഠി​ച്ചെ​ടു​ത്തേ​ക്കാം