വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുൻവിധി പിഴുതെറിയപ്പെടുമ്പോൾ

മുൻവിധി പിഴുതെറിയപ്പെടുമ്പോൾ

മുൻവി​ധി പിഴു​തെ​റി​യ​പ്പെ​ടു​മ്പോൾ

മുൻവി​ധി​യു​ടേ​തായ പ്രവണ​തകൾ നമ്മിൽ ഉള്ളതായി നമുക്ക്‌ തിരി​ച്ച​റി​യാൻ കഴിയു​ന്നു​ണ്ടോ? ഉദാഹ​ര​ണ​ത്തിന്‌, നമുക്ക്‌ ഒരു വ്യക്തിയെ അറിയി​ല്ലെ​ങ്കിൽ കൂടെ, അയാളു​ടെ രാജ്യ​ത്തെ​യോ വംശ​ത്തെ​യോ ഗോ​ത്ര​ത്തെ​യോ തൊലി​യു​ടെ നിറ​ത്തെ​യോ ആസ്‌പ​ദ​മാ​ക്കി നാം ആ വ്യക്തി​യു​ടെ സ്വഭാ​വത്തെ പറ്റി അഭി​പ്രാ​യങ്ങൾ രൂപീ​ക​രി​ക്കാ​റു​ണ്ടോ? അതോ നമുക്ക്‌ ഓരോ വ്യക്തി​യെ​യും അയാളു​ടെ തനതായ ഗുണവി​ശേ​ഷങ്ങൾ നിമിത്തം വിലമ​തി​ക്കാൻ കഴിയു​ന്നു​ണ്ടോ?

യേശു​വി​ന്റെ നാളു​ക​ളിൽ, യെഹൂ​ദ്യ​യി​ലും ഗലീല​യി​ലും പാർത്തി​രുന്ന ആളുകൾക്കു പൊതു​വേ ‘ശമര്യ​രു​മാ​യി യാതൊ​രു സമ്പർക്ക​വും’ ഉണ്ടായി​രു​ന്നില്ല. (യോഹ​ന്നാൻ 4:9) “ഞാൻ ഒരിക്ക​ലും ഒരു ശമര്യ​ക്കാ​രനെ കാണാൻ ഇടവരാ​തി​രി​ക്കട്ടെ” എന്ന, തൽമൂ​ദിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ചൊല്ല്‌ യഹൂദ​രിൽ പലർക്കും ഉണ്ടായി​രുന്ന വികാ​രത്തെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു.

യേശു​വി​ന്റെ അപ്പൊ​സ്‌ത​ല​ന്മാർപോ​ലും ശമര്യർക്കെ​തി​രെ ഒരളവു​വരെ മുൻവി​ധി വെച്ചു​പു​ലർത്തി​യി​രി​ക്കാം. ഒരിക്കൽ ഒരു ശമര്യ ഗ്രാമ​ത്തിൽ ചെന്ന അവർക്ക്‌ ഊഷ്‌മ​ള​മായ സ്വീക​രണം ലഭിച്ചില്ല. അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കാ​തി​രുന്ന ഈ ആളുകളെ ആകാശ​ത്തു​നിന്ന്‌ തീ ഇറങ്ങി നശിപ്പി​ക്കാൻ പറയ​ട്ടെ​യോ എന്ന്‌ യാക്കോ​ബും യോഹ​ന്നാ​നും ചോദി​ച്ചു. അപ്പോൾ യേശു അവരെ ശാസി​ച്ചു​കൊണ്ട്‌ അവരുടെ മനോ​ഭാ​വം ശരിയ​ല്ലെന്നു കാണി​ച്ചു​കൊ​ടു​ത്തു.—ലൂക്കൊസ്‌ 9:52-56.

പിന്നീട്‌ യേശു, യെരൂ​ശ​ലേ​മിൽനി​ന്നു യെരീ​ഹോ​യി​ലേ​ക്കുള്ള യാത്രാ മധ്യേ കൊള്ള​ക്കാ​രു​ടെ കയ്യിൽ അകപ്പെട്ട ഒരു മനുഷ്യ​നെ കുറി​ച്ചുള്ള സാരോ​പ​ദേ​ശകഥ പറഞ്ഞു. യഹൂദ​രായ രണ്ട്‌ മതഭക്തർ അതുവഴി വന്നെങ്കി​ലും ആ മനുഷ്യ​നെ സഹായി​ക്കാൻ കൂട്ടാ​ക്കി​യില്ല. എന്നാൽ അതുവഴി വന്ന ഒരു ശമര്യ​ക്കാ​രൻ ആ മനുഷ്യ​ന്റെ അടുത്തു​ചെന്ന്‌ അയാളു​ടെ മുറി​വു​കൾ കെട്ടി. എന്നിട്ട്‌, അയാൾ പരിക്കു​ക​ളിൽനി​ന്നു സുഖം പ്രാപി​ച്ചു വരാൻ തക്കവണ്ണം പരിച​ര​ണ​ത്തി​നുള്ള ഏർപ്പാടു ചെയ്‌തു. അങ്ങനെ, താൻ ഒരു യഥാർഥ അയൽക്കാ​രൻ ആണെന്ന്‌ ആ ശമര്യ​ക്കാ​രൻ തെളി​യി​ച്ചു. (ലൂക്കൊസ്‌ 10:29-37) മറ്റുള്ള​വ​രി​ലെ നല്ല ഗുണങ്ങൾ കാണാ​നാ​കാത്ത വിധം മുൻവി​ധി തങ്ങളെ അന്ധരാ​ക്കി​യി​രി​ക്കു​ക​യാണ്‌ എന്നു മനസ്സി​ലാ​ക്കാൻ യേശു​വി​ന്റെ സാരോ​പ​ദേ​ശകഥ അവന്റെ ശ്രോ​താ​ക്കളെ സഹായി​ച്ചി​രി​ക്കാം. ഏതാനും വർഷങ്ങൾക്കു ശേഷം യോഹ​ന്നാൻ ശമര്യ​യി​ലേക്കു മടങ്ങി​ച്ചെന്ന്‌ അവിടത്തെ നിരവധി ഗ്രാമ​ങ്ങ​ളിൽ പ്രസം​ഗി​ച്ചു—നശിച്ചു​കാ​ണാൻ അവൻ ഒരിക്കൽ ആഗ്രഹി​ച്ചി​രുന്ന ഗ്രാമ​വും ഒരുപക്ഷേ ഇതിൽ ഉൾപ്പെ​ട്ടി​രി​ക്കാം.—പ്രവൃ​ത്തി​കൾ 8:14-17, 25.

യേശു​വി​നെ കുറിച്ച്‌ റോമൻ ശതാധി​പ​നായ കൊർന്നേ​ല്യൊ​സി​നോ​ടു സംസാ​രി​ക്കാൻ ഒരു ദൂതനാൽ വഴിന​യി​ക്ക​പ്പെട്ട അപ്പൊ​സ്‌ത​ല​നായ പത്രൊ​സും പക്ഷപാ​ത​ര​ഹി​ത​മാ​യി പ്രവർത്തി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. പത്രൊ​സിന്‌ യഹൂദ​ര​ല്ലാ​ത്ത​വ​രു​മാ​യി ഇടപെട്ടു പരിച​യ​മി​ല്ലാ​യി​രു​ന്നു, യഹൂദ​രിൽ മിക്കവർക്കും റോമൻ പടയാ​ളി​ക​ളോ​ടു യാതൊ​രു സ്‌നേ​ഹ​വും ഉണ്ടായി​രു​ന്നില്ല. (പ്രവൃ​ത്തി​കൾ 10:28) എന്നാൽ ഇപ്പോൾ, ദൈവ​ത്തി​ന്റെ വഴിന​ട​ത്തിപ്പ്‌ ഇക്കാര്യ​ത്തിൽ ഉണ്ടെന്നു മനസ്സി​ലാ​ക്കിയ പത്രൊസ്‌ ഇങ്ങനെ പറഞ്ഞു: “ദൈവ​ത്തി​ന്നു മുഖപ​ക്ഷ​മില്ല എന്നും ഏതു ജാതി​യി​ലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തി​ക്കു​ന്ന​വനെ അവൻ അംഗീ​ക​രി​ക്കു​ന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥ​മാ​യി ഗ്രഹി​ക്കു​ന്നു.”—പ്രവൃ​ത്തി​കൾ 10:34, 35.

മുൻവി​ധി​യോ​ടു പോരാ​ടു​ന്ന​തി​നുള്ള പ്രേര​ക​ഘ​ട​കം

മുൻവി​ധി, യേശു പഠിപ്പിച്ച ഒരു അടിസ്ഥാന തത്ത്വം ലംഘി​ക്കു​ന്നു. അത്‌ ഇതാണ്‌: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കു​ന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.” (മത്തായി 7:12) ജന്മസ്ഥലം, ത്വക്കിന്റെ നിറം, പശ്ചാത്തലം ഇവയിൽ ഏതി​ന്റെ​യെ​ങ്കി​ലും പേരിൽ മാത്രം അവജ്ഞയ്‌ക്കു പാത്ര​മാ​കാൻ ആരാണ്‌ ആഗ്രഹി​ക്കുക? പക്ഷപാ​ത​മി​ല്ലായ്‌മ സംബന്ധിച്ച ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ളെ​യും മുൻവി​ധി ലംഘി​ക്കു​ന്നു. ‘ഭൂതല​ത്തിൽ എങ്ങും കുടി​യി​രി​പ്പാൻ അവൻ [യഹോവ] ഒരുത്ത​നിൽനി​ന്നു മനുഷ്യ​ജാ​തി​യെ ഒക്കെയും ഉളവാക്കി’ എന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 17:26) അതു​കൊണ്ട്‌ എല്ലാ മനുഷ്യ​രും സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രാണ്‌.

ഇനിയും, ദൈവം ന്യായം​വി​ധി​ക്കു​ന്നത്‌ ഓരോ വ്യക്തി​യെ​യു​മാണ്‌. മാതാ​പി​താ​ക്ക​ളോ പൂർവി​ക​രോ ചെയ്‌ത കാര്യ​ങ്ങൾക്ക്‌ അവൻ ഒരാളെ കുറ്റം​വി​ധി​ക്കു​ന്നില്ല. (യെഹെ​സ്‌കേൽ 18:20; റോമർ 2:6) മറ്റൊരു രാഷ്‌ട്ര​ത്തിൽനി​ന്നു നിഷ്‌ഠു​ര​മായ പെരു​മാ​റ്റം നേരി​ടേ​ണ്ടി​വ​രു​ന്നെ​ങ്കിൽ പോലും അത്‌ ആ രാഷ്‌ട്ര​ത്തി​ലെ വ്യക്തി​കളെ വെറു​ക്കു​ന്ന​തി​നുള്ള സാധു​വായ ഒരു കാരണമല്ല. ആ അനീതിക്ക്‌ അവർ വ്യക്തി​പ​ര​മാ​യി ഉത്തരവാ​ദി​കളേ അല്ലായി​രി​ക്കാം. ‘തങ്ങളുടെ ശത്രു​ക്കളെ സ്‌നേ​ഹി​ക്കാ​നും തങ്ങളെ ഉപദ്ര​വി​ക്കു​ന്ന​വർക്കു വേണ്ടി പ്രാർത്ഥി​ക്കാ​നും’ യേശു തന്റെ അനുഗാ​മി​കളെ പഠിപ്പി​ച്ചു.—മത്തായി 5:44, 45.

അത്തരം പഠിപ്പി​ക്ക​ലു​ക​ളു​ടെ സഹായ​ത്താൽ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ തങ്ങളുടെ മുൻവി​ധി​കളെ തരണം​ചെ​യ്‌ത്‌ ഒരു അതുല്യ അന്താരാ​ഷ്‌ട്ര സഹോ​ദ​ര​വർഗ​മാ​യി​ത്തീർന്നു. വ്യത്യ​സ്‌ത​ങ്ങ​ളായ നിരവധി സംസ്‌കാ​ര​ങ്ങ​ളിൽനിന്ന്‌ ഉള്ളവരാ​യി​രു​ന്നെ​ങ്കിൽപ്പോ​ലും അവർ പരസ്‌പരം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ എന്നു സംബോ​ധന ചെയ്യു​ക​യും അന്യോ​ന്യം അങ്ങനെ​തന്നെ കാണു​ക​യും ചെയ്‌തു​പോ​ന്നു. (കൊ​ലൊ​സ്സ്യർ 3:9-11; യാക്കോബ്‌ 2:5; 4:11) ഈ മാറ്റത്തി​നു പ്രചോ​ദ​ക​മാ​യി വർത്തിച്ച തത്ത്വങ്ങൾക്ക്‌ ഇന്നും അതേ പ്രയോ​ജ​ന​ങ്ങൾതന്നെ ഉളവാ​ക്കാൻ കഴിയും.

മുൻവി​ധി​യോ​ടുള്ള പോരാ​ട്ടം—ഇന്ന്‌

നമ്മിൽ ഒട്ടുമി​ക്ക​വ​രും മുൻധാ​ര​ണകൾ വെച്ചു​പു​ലർത്തു​ന്ന​വ​രാണ്‌. എന്നാൽ ഇവ മുൻവി​ധി​യി​ലേക്കു നയിക്ക​ണ​മെ​ന്നില്ല. “അപര്യാ​പ്‌ത​മായ തെളി​വു​ക​ളിൽ അധിഷ്‌ഠി​ത​മായ മുൻധാ​ര​ണകൾ മുൻവി​ധി​കൾ ആയിത്തീ​രു​ന്നത്‌ കൂടു​ത​ലായ വിവരങ്ങൾ ലഭിച്ചി​ട്ടും അവ തിരു​ത്ത​പ്പെ​ടാ​ത്ത​പ്പോൾ മാത്ര​മാണ്‌” എന്ന്‌ മുൻവി​ധി​യു​ടെ സ്വഭാവം എന്ന പുസ്‌തകം പറയുന്നു. ആളുകൾ അന്യോ​ന്യം അടുത്ത​റി​യു​മ്പോൾ മുൻവി​ധി പലപ്പോ​ഴും അപ്രത്യ​ക്ഷ​മാ​കാ​റുണ്ട്‌. എന്നാൽ അതേ പുസ്‌തകം ഇങ്ങനെ പറയുന്നു: “ആളുകൾ ഒരുമി​ച്ചു കാര്യങ്ങൾ ചെയ്യു​ന്ന​തി​ലേക്ക്‌ നയിക്കുന്ന തരം ബന്ധം മാത്രമേ മനോ​ഭാ​വ​ങ്ങ​ളിൽ മാറ്റം വരുത്താ​നി​ട​യു​ള്ളൂ.”

ഇബോ ജനതയിൽപ്പെട്ട നൈജീ​രി​യ​ക്കാ​ര​നായ ജോൺ, ഹൗസ ജനതയ്‌ക്ക്‌ എതി​രെ​യുള്ള തന്റെ മുൻവി​ധി​യെ തരണം​ചെ​യ്‌തത്‌ ഈ വിധത്തി​ലാണ്‌. അവൻ പറയുന്നു: “യൂണി​വേ​ഴ്‌സി​റ്റി​യിൽവെച്ച്‌ ചില ഹൗസ വിദ്യാർഥി​കളെ ഞാൻ കണ്ടുമു​ട്ടി. താമസി​യാ​തെ അവർ എന്റെ കൂട്ടു​കാ​രാ​യി​ത്തീർന്നു. ശ്രേഷ്‌ഠ​മായ തത്ത്വങ്ങൾ വെച്ചു​പു​ലർത്തു​ന്ന​വ​രാണ്‌ അവരെന്ന്‌ ഞാൻ കണ്ടെത്തി. ഹൗസ ജനതയിൽപ്പെട്ട ഒരു വിദ്യാർഥി​യും ഞാനും ഒരുമിച്ച്‌ ഒരു പ്രോ​ജക്ട്‌ ചെയ്‌തു. വളരെ നന്നായി ഒത്തു​പോ​കാൻ ഞങ്ങൾക്കു കഴിഞ്ഞു. എന്നാൽ ഇബോ ജനതയിൽപ്പെട്ട എന്റെ മുൻ സുഹൃത്ത്‌ അവനു ചെയ്യാ​നു​ള്ള​തൊ​ന്നും ചെയ്യാതെ സൂത്ര​ത്തിൽ രക്ഷപ്പെട്ടു നടക്കു​മാ​യി​രു​ന്നു.”

മുൻവി​ധി​യോ​ടു പോരാ​ടാ​നാ​യി ഒരു ആയുധം

വർഗീ​യ​ത​യ്‌ക്കെ​തി​രെ യുനെ​സ്‌കോ എന്ന റിപ്പോർട്ട്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, “വിദ്യാ​ഭ്യാ​സ​ത്തിന്‌ വർഗീയത, വിവേ​ചനം, മുഖ്യ​ധാ​രാ സമൂഹ​ത്തിൽനി​ന്നും അതിന്റെ ആനുകൂ​ല്യ​ങ്ങ​ളിൽനി​ന്നു​മുള്ള അകറ്റി​നി​റു​ത്തൽ എന്നിവ​യു​ടെ പുതിയ രൂപങ്ങൾക്കെ​തി​രെ​യുള്ള പോരാ​ട്ട​ത്തി​ലെ ഒരു വിലപ്പെട്ട ആയുധ​മാ​യി​രി​ക്കാൻ കഴിയും.” ബൈബിൾ വിദ്യാ​ഭ്യാ​സ​മാണ്‌ ഇക്കാര്യ​ത്തിൽ ഏറ്റവും നല്ല സഹായ​മെന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ വിശ്വ​സി​ക്കു​ന്നു. (യെശയ്യാ​വു 48:17, 18) ആളുകൾ അതിന്റെ പഠിപ്പി​ക്ക​ലു​കൾ പിൻപ​റ്റു​മ്പോൾ സംശയം ആദരവി​നു വഴിമാ​റു​ന്നു, സ്‌നേഹം വിദ്വേ​ഷ​ത്തി​ന്റെ തീ ഊതി​ക്കെ​ടു​ത്തു​ക​യും ചെയ്യുന്നു.

മുൻവി​ധി​യെ തരണം​ചെ​യ്യാൻ ബൈബിൾ തങ്ങളെ സഹായി​ക്കു​ന്ന​താ​യി യഹോ​വ​യു​ടെ സാക്ഷികൾ കണ്ടെത്തി​യി​രി​ക്കു​ന്നു. വ്യത്യസ്‌ത സംസ്‌കാ​ര​ങ്ങ​ളിൽനി​ന്നും വംശങ്ങ​ളിൽനി​ന്നും ഉള്ള ആളുക​ളു​മാ​യി ഒത്തൊ​രു​മി​ച്ചു പ്രവർത്തി​ക്കാ​നുള്ള പ്രചോ​ദ​ന​വും അവസര​വും ബൈബിൾ അവർക്കു പ്രദാനം ചെയ്യുന്നു. ഈ ലേഖന പരമ്പര​യി​ലെ ആദ്യ ലേഖന​ത്തിൽ പരാമർശിച്ച ക്രിസ്റ്റീന യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാണ്‌. “രാജ്യ​ഹാ​ളി​ലെ യോഗങ്ങൾ എന്റെ ആത്മവി​ശ്വാ​സം വർധി​പ്പി​ക്കു​ന്നു. അവിടെ ആയിരി​ക്കു​മ്പോൾ എനിക്കു സുരക്ഷി​ത​ത്വം അനുഭ​വ​പ്പെ​ടു​ന്നു. കാരണം അവിടെ ആർക്കും എന്നോടു മുൻവി​ധി ഉള്ളതായി എനിക്കു തോന്നു​ന്നില്ല,” അവൾ പറയുന്നു.

മറ്റൊരു സാക്ഷി​യായ ജാസ്‌മിൻ ഒമ്പതാം വയസ്സിൽ ആദ്യമാ​യി വർഗീ​യ​ത​യ്‌ക്ക്‌ ഇരയാ​യത്‌ ഓർമി​ക്കു​ന്നു. അവൾ ഇങ്ങനെ പറയുന്നു: “എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം ഇടദി​വ​സ​ങ്ങ​ളിൽവെച്ച്‌ ഏറ്റവും പിരി​മു​റു​ക്കം കുറഞ്ഞ ദിവസം എല്ലായ്‌പോ​ഴും വ്യാഴാ​ഴ്‌ച​യാ​യി​രു​ന്നി​ട്ടുണ്ട്‌. അന്നു രാത്രി ഞാൻ രാജ്യ​ഹാ​ളിൽ പോകു​ന്നു എന്നതാണു കാരണം. അവിടെ ആളുകൾ എന്നോടു സ്‌നേഹം പ്രകട​മാ​ക്കു​ന്നു. അവജ്ഞ​യോ​ടെ വീക്ഷി​ക്കു​ന്ന​തി​നു പകരം ഞാൻ വളരെ വേണ്ട​പ്പെ​ട്ട​വ​ളാ​ണെന്ന തോന്നൽ അവർ എന്നിൽ ഉളവാ​ക്കു​ന്നു.”

യഹോ​വ​യു​ടെ സാക്ഷികൾ ഏറ്റെടു​ത്തു നടത്തുന്ന സന്നദ്ധ​പ്ര​വർത്ത​ന​ങ്ങ​ളും വ്യത്യസ്‌ത പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നുള്ള ആളുകളെ ഒരുമി​ച്ചു കൂട്ടി​വ​രു​ത്തു​ന്നു. സൈമൺ ബ്രിട്ട​നി​ലാ​ണു ജനിച്ച​തെ​ങ്കി​ലും അദ്ദേഹ​ത്തി​ന്റെ കുടും​ബാം​ഗങ്ങൾ കരീബി​യൻ സ്വദേ​ശി​ക​ളാണ്‌. ലോക​ത്തി​ലെ നിർമാണ കമ്പനി​കൾക്കാ​യി ഇഷ്ടിക​പ്പണി ചെയ്‌തു​വ​രുന്ന സമയത്ത്‌ അദ്ദേഹ​ത്തിന്‌ വളരെ​യ​ധി​കം മുൻവി​ധി​യെ അഭിമു​ഖീ​ക​രി​ക്കേണ്ടി വന്നിട്ടുണ്ട്‌. എന്നാൽ സഹവി​ശ്വാ​സി​ക​ളോ​ടൊ​പ്പം സന്നദ്ധ നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെട്ട വർഷങ്ങ​ളിൽ അദ്ദേഹ​ത്തിന്‌ ഇങ്ങനെ​യൊന്ന്‌ ഉണ്ടായി​ട്ടില്ല. “പല ദേശങ്ങ​ളിൽനി​ന്നുള്ള സഹസാ​ക്ഷി​ക​ളോ​ടൊ​പ്പം എനിക്കു പ്രവർത്തി​ക്കേണ്ടി വന്നിട്ടുണ്ട്‌. എന്നാൽ പരസ്‌പരം നന്നായി ഒത്തു​പോ​കാൻ ഞങ്ങൾ പഠിച്ചു. എന്റെ ഏറ്റവും അടുത്ത സുഹൃ​ത്തു​ക്ക​ളിൽ ചിലർ മറ്റു രാജ്യ​ങ്ങ​ളിൽനി​ന്നും പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നും ഉള്ളവരാ​യി​രു​ന്നു,” സൈമൺ പറയുന്നു.

തീർച്ച​യാ​യും, യഹോ​വ​യു​ടെ സാക്ഷി​ക​ളും അപൂർണ മനുഷ്യ​രാണ്‌. അതു​കൊ​ണ്ടു​തന്നെ അവർക്ക്‌ മുൻവി​ധി ഉള്ളവരാ​യി​രി​ക്കാ​നുള്ള പ്രവണ​ത​ക​ളോട്‌ പോരാ​ടു​ന്ന​തിൽ തുട​രേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. എന്നാൽ ദൈവം മുഖപ​ക്ഷ​മി​ല്ലാ​ത്ത​വ​നാണ്‌ എന്ന അറിവ്‌ അതു ചെയ്യു​ന്ന​തി​നുള്ള ശക്തമായ പ്രചോ​ദനം അവർക്കു നൽകുന്നു.—എഫെസ്യർ 5:1, 2.

മുൻവി​ധി​യോ​ടു പോരാ​ടു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ അനവധി​യാണ്‌. മറ്റു പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നുള്ള ആളുക​ളു​മാ​യി ഇടകല​രു​മ്പോൾ നമ്മുടെ ജീവിതം സമ്പന്നമാ​കു​ന്നു. കൂടാതെ, ദൈവം അവന്റെ രാജ്യം മുഖേന ഉടൻതന്നെ നീതി വസിക്കുന്ന ഒരു മനുഷ്യ സമൂഹം സ്ഥാപി​ക്കും. (2 പത്രൊസ്‌ 3:13) അന്ന്‌ മുൻവി​ധി എന്നെ​ന്നേ​ക്കു​മാ​യി പിഴു​തെ​റി​യ​പ്പെ​ടും. (g04 9/8)

[11-ാം പേജിലെ ചതുരം]

ഞാൻ മുൻവി​ധി വെച്ചു​പു​ലർത്തു​ന്നു​വോ?

അറിയാ​തെ​തന്നെ നിങ്ങൾ ഏതെങ്കി​ലും തരത്തി​ലുള്ള മുൻവി​ധി​കൾ വെച്ചു​പു​ലർത്തു​ന്നു​ണ്ടോ എന്നു പരി​ശോ​ധി​ക്കു​ന്ന​തി​നാ​യി പിൻവ​രുന്ന ചോദ്യ​ങ്ങൾ സ്വയം ചോദി​ക്കുക:

1. ഒരു പ്രത്യേക വംശത്തി​ലോ മതത്തി​ലോ രാജ്യ​ത്തി​ലോ പെട്ട ആളുകൾക്ക്‌ ബുദ്ധി​ശൂ​ന്യത, മടി, പിശുക്ക്‌ തുടങ്ങിയ മോശ​മായ ഗുണങ്ങൾ ഉള്ളതായി ഞാൻ സങ്കൽപ്പി​ക്കു​ന്നു​വോ? (പല തമാശ​ക​ളും ഇത്തരം മുൻവി​ധി​യെ നിലനി​റു​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു.)

2. സാമ്പത്തി​ക​മോ സാമൂ​ഹി​ക​മോ ആയ എന്റെ പ്രശ്‌ന​ങ്ങൾക്ക്‌ കുടി​യേ​റ്റ​ക്കാ​രെ​യോ മറ്റൊരു വംശത്തിൽപ്പെട്ട ആളുക​ളെ​യോ പഴിചാ​രാൻ ഞാൻ പ്രവണത കാണി​ക്കു​ന്നു​വോ?

3. എന്റെ ദേശത്തിന്‌ മറ്റൊരു ദേശ​ത്തോട്‌ നാളു​ക​ളാ​യി ശത്രു​ത​യുണ്ട്‌ എന്ന കാരണ​ത്താൽ എനിക്ക്‌ അവിടത്തെ ആളുക​ളോ​ടു ശത്രുത തോന്നു​ന്നു​വോ?

4. ഞാൻ കണ്ടുമു​ട്ടുന്ന വ്യക്തി​ക​ളു​ടെ ത്വക്കിന്റെ നിറമോ സംസ്‌കാ​ര​മോ വംശീയ പശ്ചാത്ത​ല​മോ എന്തായി​രു​ന്നാ​ലും അവരിൽ ഓരോ​രു​ത്ത​രെ​യും ഒരു വ്യക്തി​യെന്ന നിലയിൽ വീക്ഷി​ക്കാൻ എനിക്കു കഴിയു​ന്നു​ണ്ടോ?

5. എന്റേതിൽനി​ന്നു വ്യത്യ​സ്‌ത​മായ സാംസ്‌കാ​രിക പശ്ചാത്ത​ല​ത്തിൽപ്പെ​ട്ട​വരെ അടുത്ത​റി​യാ​നുള്ള അവസരത്തെ ഞാൻ സ്വാഗതം ചെയ്യു​ന്നു​വോ? അങ്ങനെ ചെയ്യാൻ ഞാൻ ശ്രമം നടത്തു​ന്നു​ണ്ടോ?

[8-ാം പേജിലെ ചിത്രം]

നല്ല ശമര്യ​ക്കാ​രന്റെ സാരോ​പ​ദേശ കഥയി​ലൂ​ടെ മുൻവി​ധി തരണം ചെയ്യേ​ണ്ടത്‌ എങ്ങനെ​യാ​ണെന്നു യേശു നമ്മെ പഠിപ്പി​ച്ചു

[8-ാം പേജിലെ ചിത്രം]

‘ദൈവ​ത്തി​ന്നു മുഖപ​ക്ഷ​മില്ല എന്ന്‌ ഞാൻ ഇപ്പോൾ യഥാർത്ഥ​മാ​യി ഗ്രഹി​ക്കു​ന്നു’ എന്ന്‌ കൊർന്നേ​ല്യൊ​സി​ന്റെ വീട്ടിൽ വെച്ച്‌ പത്രൊസ്‌ പറഞ്ഞു

[9-ാം പേജിലെ ചിത്രം]

ബൈബിളിന്റെ പഠിപ്പി​ക്കൽ വ്യത്യസ്‌ത പശ്ചാത്ത​ല​ങ്ങ​ളിൽപ്പെട്ട ആളുകളെ ഏകീക​രി​ക്കു​ന്നു

[9-ാം പേജിലെ ചിത്രം]

യഹോവയുടെ സാക്ഷികൾ പഠിച്ച കാര്യങ്ങൾ അനുസ​രി​ച്ചു ജീവി​ക്കു​ന്നു

[10-ാം പേജിലെ ചിത്രം]

ക്രിസ്റ്റീന—“രാജ്യ​ഹാ​ളി​ലെ യോഗങ്ങൾ എന്റെ ആത്മവി​ശ്വാ​സം വർധി​പ്പി​ക്കു​ന്നു”

[10-ാം പേജിലെ ചിത്രം]

ജാസ്‌മിൻ—“ആളുകൾ എന്നോടു സ്‌നേഹം പ്രകട​മാ​ക്കു​ന്നു. അവജ്ഞ​യോ​ടെ വീക്ഷി​ക്കു​ന്ന​തി​നു പകരം ഞാൻ വളരെ വേണ്ട​പ്പെ​ട്ട​വ​ളാ​ണെന്ന തോന്നൽ അവർ എന്നിൽ ഉളവാ​ക്കു​ന്നു”

[10-ാം പേജിലെ ചിത്രങ്ങൾ]

ഒരു സന്നദ്ധ നിർമാ​ണ​പ്ര​വർത്ത​ക​നായ സൈമൺ—“പരസ്‌പരം നന്നായി ഒത്തു​പോ​കാൻ ഞങ്ങൾ പഠിച്ചു”