വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആർദ്രപരിപാലനം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ആർദ്രപരിപാലനം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ആർദ്ര​പ​രി​പാ​ലനം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ഒരു വ്യക്തിക്ക്‌ ഉണ്ടായി​രു​ന്നേ​ക്കാ​വുന്ന പ്രാപ്‌തി​കൾക്കും കഴിവു​കൾക്കും, കുട്ടി​ക്കാ​ലത്ത്‌ അയാൾ എന്തെല്ലാം പഠി​ച്ചെ​ടു​ത്തി​രി​ക്കു​ന്നു എന്നതു​മാ​യി ബന്ധമു​ണ്ടാ​യി​രി​ക്കും. അങ്ങനെ​യെ​ങ്കിൽ, സമനി​ല​യുള്ള, വിജയ​പ്ര​ദ​രായ, വ്യക്തി​ക​ളാ​യി വളർന്നു​വ​രാൻ കുട്ടി​കൾക്കു തങ്ങളുടെ മാതാ​പി​താ​ക്ക​ളിൽനിന്ന്‌ എന്താണ്‌ ആവശ്യം? അടുത്ത ദശകങ്ങ​ളിൽ ഉരുത്തി​രിഞ്ഞ ചില ഗവേഷ​ണ​ഫ​ല​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ ചിലർ എന്തു നിഗമ​ന​ത്തിൽ എത്തി​ച്ചേർന്നി​രി​ക്കു​ന്നു എന്നു കാണുക.

സിനാ​പ്‌സു​ക​ളു​ടെ പങ്ക്‌

മസ്‌തി​ഷ്‌ക​ത്തി​ന്റെ പ്രവർത്ത​ന​വി​ധങ്ങൾ ഒപ്പി​യെ​ടു​ക്കുന്ന സാങ്കേ​തി​ക​വി​ദ്യ പുരോ​ഗ​മി​ച്ച​തോ​ടെ, മുമ്പെ​ന്ന​ത്തെ​ക്കാൾ വിപു​ല​വും വിശദ​വും ആയി മസ്‌തി​ഷ്‌ക​ത്തി​ന്റെ വികാ​സ​പ​രി​ണാ​മ​ങ്ങ​ളെ​ക്കു​റി​ച്ചു പഠിക്കാൻ ശാസ്‌ത്ര​ജ്ഞർക്കു കഴിയു​ന്നു. ഭാഷയിൽ പ്രാവീ​ണ്യം നേടൽ, സ്വാഭാ​വി​ക​മായ രീതി​യിൽ വികാ​രങ്ങൾ പ്രകടി​പ്പി​ക്കൽ, വിവരങ്ങൾ കൈകാ​ര്യം ചെയ്യൽ എന്നിവ​യ്‌ക്ക്‌ ആവശ്യ​മായ മസ്‌തിഷ്‌ക പ്രവർത്ത​നങ്ങൾ വികാസം പ്രാപി​ക്കു​ന്ന​തി​നുള്ള നിർണാ​യക സമയമാണ്‌ ശൈശവം എന്ന്‌ ഈ പഠനങ്ങൾ സൂചി​പ്പി​ക്കു​ന്നു. “ആദ്യവർഷ​ങ്ങ​ളിൽ, മസ്‌തി​ഷ്‌ക​ത്തിൽ നാഡീ​ബ​ന്ധങ്ങൾ അസാധാ​ര​ണ​മാം​വി​ധം ത്വരി​ത​ഗ​തി​യി​ലാ​ണു രൂപം കൊള്ളു​ന്നത്‌. ഒപ്പം, ജനിതക വിവര​ങ്ങ​ളും പാരി​സ്ഥി​തിക ഉദ്ദീപ​ന​ങ്ങ​ളും തമ്മിൽ അനുനി​മി​ഷം ഉണ്ടാകുന്ന പ്രതി​പ്ര​വർത്ത​നങ്ങൾ മസ്‌തി​ഷ്‌കത്തെ രൂപ​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു” എന്ന്‌ നേഷൻ മാസിക റിപ്പോർട്ടു ചെയ്യുന്നു.

സിനാ​പ്‌സു​കൾ എന്നു വിളി​ക്കുന്ന ഈ നാഡീ​ബ​ന്ധ​ങ്ങ​ളിൽ ഭൂരി​ഭാ​ഗ​വും രൂപ​പ്പെ​ടു​ന്നത്‌ ജീവി​ത​ത്തി​ന്റെ ആദ്യത്തെ ഏതാനും വർഷങ്ങ​ളി​ലാ​ണെന്നു ശാസ്‌ത്രജ്ഞർ വിശ്വ​സി​ക്കു​ന്നു. ഈ സമയത്താണ്‌ “ഒരു കുഞ്ഞിന്റെ ഭാവി ബൗദ്ധി​ക​പ്രാ​പ്‌തി, വ്യക്തിത്വ അവബോ​ധം, ആശ്രയി​ക്കാ​നുള്ള കഴിവ്‌, പഠിക്കാ​നുള്ള പ്രചോ​ദനം എന്നിവയെ സ്വാധീ​നി​ക്കുന്ന നാഡീ​ബ​ന്ധങ്ങൾ ഇഴചേർക്ക​പ്പെ​ടു​ന്നത്‌” എന്ന്‌ കുട്ടി​ക​ളു​ടെ വ്യക്തി​ത്വ​വി​കാ​സ​ത്തെ​ക്കു​റി​ച്ചുള്ള പഠന​മേ​ഖ​ല​യി​ലെ ഒരു വിദഗ്‌ധ​നായ ഡോ. റ്റി. ബെറി ബ്രാ​സെൽട്ടൺ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

ഒരു കുഞ്ഞിന്റെ മസ്‌തി​ഷ്‌കം വലുപ്പ​ത്തി​ലും ഘടനയി​ലും പ്രവർത്ത​ന​ങ്ങ​ളി​ലും അവിശ്വ​സ​നീ​യ​മാം​വി​ധം വളർച്ച കൈവ​രി​ക്കു​ന്ന​തും ആദ്യത്തെ ഏതാനും വർഷങ്ങ​ളി​ലാണ്‌. ഉദ്ദീപ​നങ്ങൾ, അനുഭ​വങ്ങൾ എന്നിവ​യാൽ സമ്പന്നമായ ഒരു പരിസ്ഥി​തി​യിൽ മസ്‌തി​ഷ്‌ക​ത്തി​ലെ സിനാ​പ്‌റ്റിക്‌ ബന്ധങ്ങൾ എണ്ണത്തിൽ പെരു​കു​ന്നു. മസ്‌തി​ഷ്‌ക​ത്തിൽ നാഡീയ ആവേഗ​ങ്ങൾക്കാ​യുള്ള സഞ്ചാര​പ​ഥ​ങ്ങ​ളു​ടെ വിപു​ല​മായ ശൃംഖ​ലകൾ സൃഷ്ടി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു. ഈ സഞ്ചാര​പ​ഥ​ങ്ങ​ളാണ്‌ ചിന്തി​ക്കാ​നും പഠിക്കാ​നും ന്യായ​വാ​ദം ചെയ്യാ​നും കുട്ടിയെ പ്രാപ്‌ത​നാ​ക്കു​ന്നത്‌.

ഒരു ശിശു​വി​ന്റെ മസ്‌തി​ഷ്‌ക​ത്തിന്‌ എത്രമാ​ത്രം ഉദ്ദീപനം അഥവാ പ്രചോ​ദനം കിട്ടു​ന്നു​വോ അത്രയ​ധി​കം നാഡീ​കോ​ശങ്ങൾ പ്രവർത്ത​ന​ക്ഷ​മ​മാ​കു​ക​യും അതിന​നു​സ​രിച്ച്‌ കൂടുതൽ നാഡീ​ബ​ന്ധങ്ങൾ രൂപം​കൊ​ള്ളു​ക​യും ചെയ്‌തേ​ക്കാം. എന്നാൽ സംഭവങ്ങൾ, രൂപങ്ങൾ, ഭാഷ എന്നിവ​യു​മാ​യുള്ള സമ്പർക്ക​ത്തി​ലൂ​ടെ ലഭിക്കുന്ന ബൗദ്ധിക ഉദ്ദീപനം മാത്രമല്ല, വൈകാ​രിക ഉദ്ദീപ​ന​ങ്ങ​ളും അനിവാ​ര്യ​മാ​ണെന്ന്‌ ശാസ്‌ത്ര​ജ്ഞ​ന്മാർ കണ്ടെത്തി​യി​രി​ക്കു​ന്നു. ആശ്ലേഷ​മോ വാത്സല്യ​ത്തോ​ടെ​യുള്ള സ്‌പർശ​ന​മോ കിട്ടാത്ത, ആരും കൂടെ കളിക്കാ​നി​ല്ലാത്ത, വൈകാ​രിക ഉദ്ദീപനം കിട്ടി​യി​ട്ടി​ല്ലാത്ത കുഞ്ഞു​ങ്ങ​ളു​ടെ മസ്‌തി​ഷ്‌ക​ത്തിൽ വളരെ കുറച്ചു സിനാ​പ്‌റ്റിക്‌ ബന്ധങ്ങളേ രൂപം​കൊ​ള്ളാ​നി​ട​യു​ള്ളൂ.

ആർദ്ര​പ​രി​പാ​ല​ന​വും ഭാവി​യും

കുഞ്ഞുങ്ങൾ വളർന്നു​വ​രു​മ്പോൾ, ഒരുതരം ‘വെട്ടി​ച്ചു​രു​ക്കൽ’ സംഭവി​ക്കു​ന്നു. ആവശ്യ​മി​ല്ലെന്നു തോന്നി​യേ​ക്കാ​വുന്ന സിനാ​പ്‌റ്റിക്‌ സഞ്ചാര​പ​ഥങ്ങൾ ഉപേക്ഷി​ക്കാൻ ശരീരം പ്രവണത കാണി​ക്കു​ന്ന​താ​യി തോന്നു​ന്നു. ഈ പ്രക്രി​യ​യ്‌ക്ക്‌ കുട്ടിക്ക്‌ ഭാവി​യിൽ ഉണ്ടാ​യേ​ക്കാ​വുന്ന പ്രാപ്‌തി​ക​ളിൽ കാര്യ​മായ പ്രഭാവം ചെലു​ത്താൻ കഴി​ഞ്ഞേ​ക്കും. “കുട്ടിക്ക്‌, ശരിയായ പ്രായ​ത്തിൽ ശരിയാ​യ​തരം ഉദ്ദീപനം ലഭിക്കു​ന്നി​ല്ലെ​ങ്കിൽ,” “നാഡീ​വ്യ​വ​സ്ഥ​യു​ടെ സർക്കി​ട്ടു​കൾ വേണ്ടരീ​തി​യിൽ വികാസം പ്രാപി​ക്കു​ക​യില്ല” എന്ന്‌ മസ്‌തി​ഷ്‌ക​ത്തെ​ക്കു​റി​ച്ചു ഗവേഷണം നടത്തുന്ന മാക്‌സ്‌ കനാഡെർ പറയുന്നു. വളരെ താഴ്‌ന്ന ഐക്യു, വളരെ പരിമി​ത​മായ പദസമ്പത്ത്‌, തുലോം തുച്ഛമായ ഗണിത​ശാ​സ്‌ത്ര​പാ​ടവം എന്നിവ​യാ​യി​രി​ക്കും അതിന്റെ ഫലം. കൂടാതെ മുതിർന്നു​വ​രു​മ്പോൾ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളും എന്തിന്‌ പെരു​മാറ്റ ക്രമ​ക്കേ​ടു​കൾ പോലും ഉണ്ടാകാ​നി​ട​യു​ണ്ടെന്ന്‌ ഡോ. ജെ. ഫ്രേസർ മസ്റ്റാഡ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

അതു​കൊണ്ട്‌ ശൈശ​വ​കാ​ലത്ത്‌ ഉണ്ടാകുന്ന അനുഭ​വങ്ങൾ ഒരു വ്യക്തി​യു​ടെ പിൽക്കാല ജീവി​ത​ത്തിൽ വ്യക്തമായ പ്രഭാവം ചെലു​ത്തു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. ഒരു ദുരവ​സ്ഥ​യു​മാ​യി അയാൾക്കു പൊരു​ത്ത​പ്പെ​ടാ​നാ​വു​മോ ഇല്ലയോ, കാര്യങ്ങൾ ന്യായ​വാ​ദം ചെയ്‌തു ചിന്തി​ക്കാ​നുള്ള കഴിവ്‌ അയാൾ ആർജി​ച്ചെ​ടു​ക്കു​മോ ഇല്ലയോ, സമാനു​ഭാ​വം പ്രകട​മാ​ക്കു​മോ ഇല്ലയോ എന്നിവയെ എല്ലാം സ്വാധീ​നി​ക്കാൻ ശൈശ​വ​കാല അനുഭ​വ​ങ്ങൾക്കു കഴിയും. അതു​കൊണ്ട്‌ മാതാ​പി​താ​ക്ക​ളു​ടെ പങ്ക്‌ ഇവിടെ വിശേ​ഷാൽ പ്രധാ​ന​മാണ്‌. “കുഞ്ഞിന്റെ ജീവി​ത​ത്തി​ന്റെ ആദ്യവർഷ​ങ്ങ​ളി​ലെ അനുഭ​വ​ങ്ങ​ളിൽ ഏറ്റവും നിർണാ​യ​ക​മായ ഒരു ഘടകം അവനെ ആർദ്ര​മാ​യി പരിപാ​ലി​ക്കുന്ന, മൃദു​ല​വി​കാ​ര​ങ്ങ​ളുള്ള ഒരു മാതാ​വി​ന്റെ​യോ പിതാ​വി​ന്റെ​യോ സാന്നി​ധ്യ​മാണ്‌” എന്ന്‌ ഒരു ശിശു​രോ​ഗ​വി​ദ​ഗ്‌ധൻ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

അതേ, അതു വളരെ ലളിത​മാ​ണെന്നു തോന്നി​യേ​ക്കാം. നിങ്ങളു​ടെ കുട്ടി​കളെ പരിപാ​ലി​ക്കു​ക​യും അവരുടെ കാര്യ​ങ്ങ​ളിൽ നല്ല ശ്രദ്ധ കാണി​ക്കു​ക​യും ചെയ്യുക, അവർ മിടു​ക്ക​രാ​യി വളരും. എന്നാൽ, കുട്ടി​കളെ പരിപാ​ലി​ക്കേണ്ട ശരിയായ വിധം ഏതാ​ണെന്നു മനസ്സി​ലാ​ക്കു​ന്നത്‌ എല്ലായ്‌പോ​ഴും അത്ര എളുപ്പ​മ​ല്ലെന്ന്‌ മിക്ക മാതാ​പി​താ​ക്കൾക്കും അറിയാം. മാതാ​പി​താ​ക്ക​ളെന്ന നിലയി​ലുള്ള തങ്ങളുടെ ഭാഗ​ധേയം ഫലപ്ര​ദ​മാ​യി നിവർത്തി​ക്കാ​നുള്ള പ്രാപ്‌തി ജന്മസി​ദ്ധ​മ​ല്ല​ല്ലോ.

തങ്ങൾ കുട്ടിയെ പരിപാ​ലിച്ച വിധത്തിന്‌ അവന്റെ അല്ലെങ്കിൽ അവളുടെ ബുദ്ധി​യെ​യും ആത്മവി​ശ്വാ​സ​ത്തെ​യും പഠിക്കാ​നുള്ള താത്‌പ​ര്യ​ത്തെ​യു​മൊ​ക്കെ നല്ലതോ മോശ​മോ ആയി ബാധി​ക്കാൻ കഴിയു​മാ​യി​രു​ന്നു എന്ന കാര്യം അഭി​പ്രാ​യ​വോ​ട്ടെ​ടു​പ്പിൽ പങ്കെടുത്ത 25 ശതമാനം മാതാ​പി​താ​ക്കൾക്കും അറിയി​ല്ലാ​യി​രു​ന്നു എന്ന്‌ ഒരു പഠനം വെളി​പ്പെ​ടു​ത്തു​ന്നു. ഇത്‌ ചില ചോദ്യ​ങ്ങൾ ഉയർത്തു​ന്നു: നിങ്ങളു​ടെ കുഞ്ഞിന്റെ ഭാവി​സാ​ധ്യ​ത​കളെ നന്നായി വികസി​പ്പി​ക്കാ​നുള്ള സന്തുലിത മാർഗം ഏതാണ്‌? അതിനാ​യി അനുകൂ​ല​മായ ചുറ്റു​പാ​ടു​കൾ സൃഷ്ടി​ക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും? നമുക്കു നോക്കാം. (g04 10/22)

[6-ാം പേജിലെ ചിത്രം]

ഉദ്ദീപനങ്ങൾ ലഭിക്കാ​തെ, ഒറ്റയ്‌ക്കാ​യി​പ്പോ​കുന്ന ശിശു​ക്ക​ളു​ടെ വ്യക്തി​ത്വം മറ്റുള്ള​വ​രെ​പ്പോ​ലെ വികാസം പ്രാപി​ച്ചെ​ന്നു​വ​രില്ല