വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

കുട്ടികൾ “കുട്ടികൾ—മാതാ​പി​താ​ക്ക​ളിൽനിന്ന്‌ അവർക്കു വേണ്ടത്‌” എന്ന ലേഖന പരമ്പര കിട്ടിയ ഉടനെ ഞാൻ വായി​ച്ചു​തീർത്തു. (ഫെബ്രു​വരി 8, 2004) അഞ്ചു മക്കളുടെ അമ്മയാണ്‌ ഞാൻ. എന്റെ ഹൃദയത്തെ ആ ലേഖനങ്ങൾ ആഴത്തിൽ സ്‌പർശി​ച്ചു. ലോക​ത്തുള്ള എല്ലാ അമ്മമാ​രും അവ വായി​ച്ചെ​ങ്കിൽ എന്നു ഞാൻ ആശിക്കു​ന്നു.

കെ. എം., ഫ്രാൻസ്‌

ആ ലേഖനങ്ങൾ തികച്ചും സമയോ​ചി​ത​മാ​യി​രു​ന്നു. ഞങ്ങൾക്കൊ​രു കുഞ്ഞ്‌ ഉണ്ടാകാൻ പോകു​ന്നു​വെന്ന്‌ ഞാനും ഭർത്താ​വും അറിഞ്ഞ സമയത്തു​ത​ന്നെ​യാണ്‌, ഗർഭി​ണി​കൾക്കു വേണ്ടി​യുള്ള നിർദേ​ശങ്ങൾ നിങ്ങൾ പ്രസി​ദ്ധീ​ക​രി​ച്ചത്‌. (ഫെബ്രു​വരി 8, 2003) മൂന്നു​മാ​സം പ്രായ​മുള്ള ഒരു മകനുണ്ട്‌ ഇപ്പോൾ ഞങ്ങൾക്ക്‌. അവന്റെ മാതാ​പി​താ​ക്ക​ളെന്ന നിലയിൽ ഇന്ന്‌ ഞങ്ങൾ വളരെ സന്തുഷ്‌ട​രാണ്‌. കുഞ്ഞു​ങ്ങളെ പരിപാ​ലി​ക്കേണ്ട വിധം സംബന്ധിച്ച്‌ വളരെ നല്ല നിർദേ​ശ​ങ്ങ​ളാ​ണു നിങ്ങൾ പ്രസി​ദ്ധീ​ക​രി​ച്ചത്‌. ഒരു യുവമാ​താ​വിന്‌ ഈ ലേഖനങ്ങൾ വിശേ​ഷാൽ പ്രയോ​ജ​ന​പ്ര​ദ​മാണ്‌.

ഡി. കെ., പോളണ്ട്‌ (g04 10/22)

കൂടപ്പി​റ​പ്പു​കൾക്കി​ട​യി​ലെ മത്സരം “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . എന്റെ സഹോ​ദ​ര​ങ്ങ​ളു​ടെ പേരി​നൊ​പ്പം ജീവി​ക്കാ​നുള്ള സമ്മർദത്തെ എങ്ങനെ തരണം​ചെ​യ്യാം?” എന്ന ലേഖന​ത്തിന്‌ എന്റെ ഹൃദയം​നി​റഞ്ഞ നന്ദി. (ഡിസംബർ 8, 2003) എനിക്കു 16 വയസ്സുണ്ട്‌. എന്റെ മൂത്ത സഹോ​ദരി എപ്പോ​ഴും ശ്രദ്ധി​ക്ക​പ്പെ​ടു​ന്ന​താ​യി എനിക്കു തോന്നാ​റുണ്ട്‌. തീർച്ച​യാ​യും, യഹോവ എന്നെ ശ്രദ്ധി​ക്കു​ന്നു​ണ്ടെന്ന്‌ എനിക്ക​റി​യാം. എന്നാലും ചില സമയങ്ങ​ളിൽ ഞാൻ ഒറ്റയ്‌ക്കാ​ണെന്ന്‌ ഒരു തോന്നൽ. ഈ ലേഖന​ത്തിൽ എന്റെ അവസ്ഥയെ കുറി​ച്ചാണ്‌ പറഞ്ഞത്‌. സാന്ത്വനം പകരുന്ന ആ വാക്കുകൾ വായി​ച്ച​പ്പോൾ എന്റെ കണ്ണു നിറഞ്ഞു​പോ​യി. പ്രാ​യോ​ഗി​ക​മായ ആ നിർദേ​ശ​ങ്ങൾക്കു നന്ദി. അത്‌ എന്നെ ആശ്വസി​പ്പി​ച്ചു.

എം. ഒ., ജപ്പാൻ

ഈ ലേഖന​ത്തിൽ പരാമർശി​ച്ചി​ട്ടുള്ള യുവജ​ന​ങ്ങ​ളെ​പ്പോ​ലെ​തന്നെ പല സന്ദർഭ​ങ്ങ​ളി​ലും ഞാനും ചിന്തി​ച്ചു​പോ​യി​ട്ടുണ്ട്‌. ഓർമ​വെച്ച കാലം​മു​തൽ, എല്ലാ കാര്യ​ങ്ങ​ളി​ലും എന്റെ മൂത്ത സഹോ​ദ​രി​യെ​യാണ്‌ മാതൃ​ക​യാ​യി കണ്ടിരു​ന്നത്‌. അതു​കൊണ്ട്‌, കുടും​ബ​ത്തി​ലെ മറ്റൊരു വ്യക്തി​യു​മാ​യി വിപരീത താരത​മ്യം ചെയ്യ​പ്പെ​ടു​മ്പോൾ ഉണ്ടാകുന്ന വികാരം എനിക്കു നന്നായി അറിയാം. നിങ്ങൾക്ക്‌ എന്തെങ്കി​ലും കഴിവോ പ്രാപ്‌തി​യോ ഉണ്ടെങ്കിൽ അതു കണ്ടെത്തി വളർത്താൻ ശ്രമി​ക്കുക എന്ന നിർദേശം “വെള്ളി​ത്താ​ല​ത്തിൽ പൊൻനാ​രങ്ങാ”പോലെ—തക്കസമ​യത്തു പറഞ്ഞ വാക്ക്‌—ആയിരു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 25:11.

എസ്‌. റ്റി., ഐക്യ​നാ​ടു​കൾ (g04 9/22)

പച്ചമരു​ന്നു​കൾ “പച്ചമരു​ന്നു​കൾ—അവയ്‌ക്കു നിങ്ങളെ സഹായി​ക്കാൻ കഴിയു​മോ?” എന്ന ലേഖനം ഞാൻ വളരെ​യ​ധി​കം ആസ്വദി​ച്ചു. (ജനുവരി 8, 2004) ഞാൻ ഒരു നഴ്‌സാണ്‌. സന്ധിസം​ബ​ന്ധ​മായ അസുഖ​ങ്ങൾക്ക്‌ പ്രകൃ​തി​ദ​ത്ത​മായ പല മരുന്നു​ക​ളും ഞാൻ ഉപയോ​ഗി​ക്കു​ന്നുണ്ട്‌. എന്റെ കാര്യ​ത്തിൽ അവ വളരെ ഫലപ്ര​ദ​മാണ്‌. എന്നിരു​ന്നാ​ലും, ശസ്‌ത്ര​ക്രി​യാ​സ​മ​യത്ത്‌ ചില മരുന്നു​കൾ അമിത​ര​ക്ത​സ്രാ​വ​ത്തിന്‌ ഇടയാ​ക്കി​യേ​ക്കാം എന്ന കാര്യം നിങ്ങൾ പരാമർശി​ച്ചു കണ്ടില്ല. അതു​കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷികൾ ശസ്‌ത്ര​ക്രി​യ​യ്‌ക്കു മുമ്പ്‌ ചില മരുന്നു​കൾ നിറു​ത്തേ​ണ്ടതു പ്രധാ​ന​മാണ്‌.

ജെ. എച്ച്‌., ഐക്യ​നാ​ടു​കൾ (g04 10/22)

“ഉണരുക!”യുടെ പ്രതി​ക​രണം: സുപ്ര​ധാ​ന​മായ ഈ ഓർമി​പ്പി​ക്ക​ലി​നെ ഞങ്ങൾ വളരെ വിലമ​തി​ക്കു​ന്നു. ശസ്‌ത്ര​ക്രി​യ​യ്‌ക്കു മുമ്പായി ഒരു രോഗി താൻ കഴിച്ചു​കൊ​ണ്ടി​രി​ക്കുന്ന മരുന്നു​കൾ—പച്ചമരു​ന്നു​കൾ ഉൾപ്പെടെ—ഏതെല്ലാ​മാ​ണെന്ന്‌ തന്റെ ഡോക്‌ടറെ അറിയി​ക്കേ​ണ്ടത്‌ അനിവാ​ര്യ​മാണ്‌. ‘രക്തം വർജ്ജി​ക്കാ​നുള്ള’ ബൈബി​ളി​ന്റെ കൽപ്പന അനുസ​രി​ക്കു​ന്ന​വരെ സംബന്ധിച്ച്‌ അതു വിശേ​ഷാൽ പ്രധാ​ന​മാണ്‌.—പ്രവൃ​ത്തി​കൾ 15:28, 29.

പ്രഭാ​ഷ​ണകല “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . പ്രഭാ​ഷ​ണകല വികസി​പ്പി​ച്ചെ​ടു​ക്കാൻ എനിക്ക്‌ എങ്ങനെ കഴിയും?” എന്ന ലേഖനം ഞാൻ നന്നായി ആസ്വദി​ച്ചു. (ജനുവരി 8, 2004) പത്തു വർഷ​ത്തോ​ളം പത്ര​പ്ര​വർത്തന മേഖല​യിൽ ജോലി ചെയ്‌തി​ട്ടുള്ള ഒരാളാ​ണു ഞാൻ. എന്നിട്ടും, വലി​യൊ​രു കൂട്ടത്തി​ന്റെ മുമ്പാകെ എന്തെങ്കി​ലും അവതരി​പ്പി​ക്കേണ്ടി വരു​മ്പോൾ ഇപ്പോ​ഴും എനിക്ക്‌ അൽപ്പം പരി​ഭ്രമം തോന്നാ​റുണ്ട്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാ​ളു​ക​ളിൽ നടത്ത​പ്പെ​ടുന്ന ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളി​ലെ ഒരു വിദ്യാർഥി​നി എന്ന നിലയിൽ എനിക്കു മികച്ച മാർഗ​നിർദേ​ശങ്ങൾ ലഭിച്ചി​ട്ടുണ്ട്‌. സ്‌കൂൾ, തൊഴിൽ സ്ഥാപനങ്ങൾ തുടങ്ങി​യ​വ​യിൽനി​ന്നു കിട്ടി​യി​ട്ടുള്ള ഏതൊരു പരിശീ​ല​ന​ത്തോ​ടും താരത​മ്യം ചെയ്യാൻ കഴിയാ​ത്ത​വി​ധം മികച്ച​താണ്‌ അവ. ഈ പരിശീ​ലനം വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യിൽ മാത്രമല്ല, ലൗകിക ജോലി​യി​ലും വിജയം കൈവ​രി​ക്കാൻ എന്നെ സഹായി​ച്ചി​രി​ക്കു​ന്നു.

എൽ. ബി., ഐക്യ​നാ​ടു​കൾ (g04 10/22)