വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാ​മോ?

(ഈ ക്വിസ്സി​ന്റെ ഉത്തരങ്ങൾ, നൽകി​യി​രി​ക്കുന്ന ബൈബിൾ പരാമർശ​ങ്ങ​ളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങ​ളു​ടെ മുഴു ലിസ്റ്റും ഈ പേജിനു താഴെ കൊടു​ത്തി​രി​ക്കു​ന്നു. കൂടു​ത​ലായ വിവര​ങ്ങൾക്ക്‌ വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രിച്ച “തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച” [ഇംഗ്ലീഷ്‌] എന്ന പ്രസി​ദ്ധീ​ക​രണം കാണുക.)

1. നമ്മൾ “പിന്നോ​ക്കം തിരി​യ​രുത്‌” എന്നു ബോധ്യ​പ്പെ​ടു​ത്താ​നാ​യി, ആരെ ഓർക്കാ​നാണ്‌ യേശു ഉദ്‌ബോ​ധി​പ്പി​ച്ചത്‌? (ലൂക്കൊസ്‌ 17:31, 32)

2. യേശു പറഞ്ഞ വിതക്കാ​രന്റെ ഉപമയിൽ, പാറസ്ഥ​ലത്തു വീണ വിത്തുകൾ കിളിർത്തെ​ങ്കി​ലും ഉണങ്ങി​പ്പോ​യത്‌ എന്തു​കൊണ്ട്‌? (മർക്കൊസ്‌ 4:5, 6)

3. ഉയിർത്തെ​ഴു​ന്നേറ്റ യേശു യഹോ​വ​യു​ടെ “വലതു​ഭാ​ഗത്ത്‌” ഇരിക്കു​മാ​യി​രു​ന്നു എന്നത്‌ എന്തിനെ അർഥമാ​ക്കു​ന്നു? (പ്രവൃ​ത്തി​കൾ 2:34, 35)

4. തിരു​വെ​ഴു​ത്തിൽ പേരു രേഖ​പ്പെ​ടു​ത്തി​യി​ട്ടുള്ള ഒരേ​യൊ​രു ശൂഹ്യൻ ആരാണ്‌? (ഇയ്യോബ്‌ 8:1)

5. യാക്കോ​ബിന്‌ ഏതാണ്ട്‌ 97 വയസ്സു​ണ്ടാ​യി​രുന്ന സമയത്ത്‌, യഹോവ അവനു നൽകിയ പേരെ​ന്താണ്‌? (ഉല്‌പത്തി 32:28)

6. ദാവീ​ദി​നെ കൊല്ലാൻ ശ്രമി​ച്ചു​കൊണ്ട്‌, യഹോ​വയെ അനുസ​രി​ക്കു​ന്നില്ല എന്ന്‌ സ്വയം തെളി​യിച്ച ശൗലിനെ അവസരം ലഭിച്ചി​ട്ടും ദാവീദ്‌ കൊല്ലാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌? (1 ശമൂവേൽ 26:7-11)

7. യഹോ​വ​യു​ടെ വാക്കു​കൾക്കു ചേർച്ച​യിൽ, ഈസേ​ബെൽ ഏതു മൃഗങ്ങൾക്ക്‌ ഇരയാ​യി​ത്തീർന്നു? (2 രാജാ​ക്ക​ന്മാർ 9:36)

8. ചെങ്കട​ലി​നു നേരെ പോകുന്ന സമയത്ത്‌, ഇസ്രാ​യേ​ല്യർ ആദ്യം തങ്ങിയ സ്ഥലം? (പുറപ്പാ​ടു 12:37)

9. യാക്കോബ്‌ വ്യക്തമാ​ക്കു​ന്നത്‌ അനുസ​രിച്ച്‌, “പിതാ​വായ ദൈവ​ത്തി​ന്റെ മുമ്പാകെ ശുദ്ധവും നിർമ്മ​ല​വു​മാ​യുള്ള” ആരാധന എന്താണ്‌? (യാക്കോബ്‌ 1:27)

10. മിശിഹാ പ്രത്യ​ക്ഷ​പ്പെ​ടു​ന്ന​തും ഛേദി​ക്ക​പ്പെ​ടു​ന്ന​തും എപ്പോ​ഴാ​യി​രി​ക്കും എന്നു കാണി​ക്കാൻ ദാനീ​യേ​ലി​നു വെളി​പ്പെ​ടു​ത്തി​ക്കൊ​ടുത്ത കാലയ​ളവ്‌ ഏത്‌? (ദാനീ​യേൽ 9:24-27)

11. അന്ത്യത്തി​നു മുമ്പ്‌ “സകലജാ​തി​കൾക്കും സാക്ഷ്യ​മാ​യി ഭൂലോ​ക​ത്തിൽ ഒക്കെയും പ്രസം​ഗി​ക്ക​പ്പെട”ണമെന്ന്‌ യേശു പറഞ്ഞത്‌ എന്തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു? (മത്തായി 24:14)

12. ഒരുവനെ ദൈവ​രാ​ജ്യ​ത്തിന്‌ അയോ​ഗ്യ​നാ​ക്കുന്ന ‘ജഡത്തിന്റെ പ്രവൃ​ത്തി​കൾ’ എന്തെല്ലാ​മാണ്‌? (ഗലാത്യർ 5:19-21)

13. ഒരു വ്യക്തിയെ ശരിയാ​യി ന്യായം വിധി​ക്കാൻ യഹോ​വയെ പ്രാപ്‌ത​നാ​ക്കു​ന്നത്‌ എന്താണ്‌? (1 ശമൂവേൽ 16:7)

14. ഒരു പ്രവാ​ച​ക​നാ​യി തിര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തി​നു മുമ്പ്‌ ആമോസ്‌ ആരായി​രു​ന്നു? (ആമോസ്‌ 7:14, NW)

15. കുടും​ബാം​ഗ​ങ്ങളെ ‘പകയ്‌ക്കാൻ’ തന്റെ ശിഷ്യ​ന്മാ​രോ​ടു പറഞ്ഞ​പ്പോൾ യേശു എന്താണ്‌ അർഥമാ​ക്കി​യത്‌? (ലൂക്കൊസ്‌ 14:26) (g04 10/8)

ക്വിസ്സി​നുള്ള ഉത്തരങ്ങൾ

1. ‘ലോത്തി​ന്റെ ഭാര്യയെ’

2. വേര്‌ ഇല്ലാതി​രു​ന്ന​തു​കൊണ്ട്‌ സൂര്യന്റെ ചൂടിനെ അതിജീ​വി​ക്കാൻ അതിനു കഴിഞ്ഞില്ല

3. യഹോവ കഴിഞ്ഞാൽ അടുത്ത, ഏറ്റവും പ്രധാ​ന​പ്പെട്ട സ്ഥാനം യേശു​വിന്‌ ആയിരി​ക്കു​മാ​യി​രു​ന്നു

4. ഇയ്യോ​ബി​ന്റെ മൂന്നു സുഹൃ​ത്തു​ക്ക​ളിൽ ഒരാളാ​യി​രുന്ന ബിൽദാദ്‌

5. ഇസ്രാ​യേൽ

6. ശൗൽ യഹോ​വ​യു​ടെ അഭിഷി​ക്ത​നാ​യി​രു​ന്നു. അതു​കൊണ്ട്‌ ദാവീദ്‌ കാര്യങ്ങൾ യഹോ​വ​യ്‌ക്കു വിട്ടു​കൊ​ടു​ത്തു

7. നായ്‌ക്കൾ

8. സുക്കോത്ത്‌

9. “അനാഥ​രെ​യും വിധവ​മാ​രെ​യും അവരുടെ സങ്കടത്തിൽ ചെന്നു കാണു​ന്ന​തും ലോക​ത്താ​ലുള്ള കളങ്കം പററാ​ത​വണ്ണം തന്നെത്താൻ കാത്തു​കൊ​ള്ളു​ന്ന​തും”

10. “എഴുപതു ആഴ്‌ച​വട്ടം”

11. “രാജ്യ​ത്തി​ന്റെ ഈ സുവി​ശേഷം”

12. “ദുർന്ന​ടപ്പു, അശുദ്ധി, ദുഷ്‌കാ​മം, വിഗ്ര​ഹാ​രാ​ധന, ആഭിചാ​രം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വ​പക്ഷം, ഭിന്നത, അസൂയ, മദ്യപാ​നം, വെറി​ക്കൂ​ത്തു മുതലാ​യവ”

13. ‘യഹോ​വ​യ്‌ക്ക്‌ ഹൃദയത്തെ നോക്കാ​നുള്ള’ കഴിവുണ്ട്‌

14. ‘ഇടയനും കാട്ടത്തി​പ്പഴം തുളയ്‌ക്കു​ന്ന​വ​നും’

15. യേശു​വി​നോ​ടുള്ള താരത​മ്യ​ത്തിൽ അവരെ കുറഞ്ഞ അളവിലേ സ്‌നേ​ഹി​ക്കാ​വൂ