യുവജനങ്ങൾക്കു വേണ്ടതുതന്നെ
യുവജനങ്ങൾക്കു വേണ്ടതുതന്നെ
യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തെക്കുറിച്ച് യുവജനങ്ങളും പ്രായമായവരും ഉൾപ്പെടെയുള്ള അതിന്റെ വായനക്കാർ വർഷങ്ങളായി പറയുന്നത് എന്താണെന്നോ? ഇതിലെ വിവരങ്ങൾ യുവജനങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതു തന്നെയാണെന്ന്. മെക്സിക്കോയിലെ സിനലോവയിൽനിന്നുള്ള ഒരു കൗമാരപ്രായക്കാരി തന്റെ ചില കൂട്ടുകാർക്കായി ഈ പുസ്തകത്തിന്റെ പത്തു പ്രതികൾ ആവശ്യപ്പെടുകയുണ്ടായി. യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാൾ അല്ലെങ്കിലും ഈ പുസ്തകം താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് അഭിപ്രായപ്പെട്ട അവൾ ഇങ്ങനെ പറഞ്ഞു: “എനിക്കു നിങ്ങളോട് അതിയായ ആദരവുണ്ട്.”
അവൾ തുടർന്നു: “ഇന്നത്തെ ജീവിതത്തെക്കുറിച്ച് ഒരുപാടു ചോദ്യങ്ങളുള്ള അനേകം കൂട്ടുകാർ എനിക്കുണ്ട്. ഞാൻ അവരെ ഈ പുസ്തകം കാണിച്ചു, അവർക്കതു നന്നേ ഇഷ്ടപ്പെട്ടു. ഒരു യുവവ്യക്തി അറിയാൻ ആഗ്രഹിക്കുന്നതെല്ലാം ഇതിലുണ്ട്, അത്ര ഉത്കൃഷ്ടമാണ് ഈ പുസ്തകം.” വേനലവധിക്കു സ്കൂൾ അടയ്ക്കുന്നതിനു മുമ്പ് പുസ്തകങ്ങൾ അയച്ചുതരാമോ എന്ന് അവൾ ചോദിച്ചു.
യുവജനങ്ങൾ ചോദിക്കുന്നു എന്ന പുസ്തകത്തിൽ 39 അധ്യായങ്ങൾ ഉണ്ട്. അതിൽ ചിലത് പിൻവരുന്നവയാണ്: “എന്റെ വീട്ടിലുള്ളവർ എനിക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കാൻ തക്കവണ്ണം എനിക്ക് എന്തു ചെയ്യാൻ കഴിയും?” “എനിക്ക് യഥാർത്ഥ സുഹൃത്തുക്കളെ എങ്ങനെ നേടാൻ കഴിയും?” “വിവാഹത്തിന് മുമ്പേയുള്ള ലൈംഗികത സംബന്ധിച്ചെന്ത്?” “അത് യഥാർത്ഥ സ്നേഹമാണോ എന്ന് എനിക്ക് എങ്ങനെ അറിയാം?” 320 പേജുകളുള്ള ഈ പുസ്തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അതിൽ കാണുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുക. (g04 10/8)
□ കടപ്പാടുകളൊന്നും കൂടാതെ, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പ്രസിദ്ധീകരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: