വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തോടു കൂടുതൽ അടുക്കാൻ കഴിയുന്ന വിധം

ദൈവത്തോടു കൂടുതൽ അടുക്കാൻ കഴിയുന്ന വിധം

ദൈവ​ത്തോ​ടു കൂടുതൽ അടുക്കാൻ കഴിയുന്ന വിധം

യഹോ​വ​യോട്‌ അടുത്തു ചെല്ലു​വിൻ എന്ന പുസ്‌തകം വായി​ച്ചി​രി​ക്കേണ്ട ഒന്നാ​ണെന്ന്‌ അനേക​രും വിലമ​തി​പ്പോ​ടെ പറയാ​റുണ്ട്‌. ഒരു വായന​ക്കാ​രി ഇങ്ങനെ എഴുതി: “ഞാൻ ഇതു വായി​ച്ചു​ക​ഴി​ഞ്ഞ​തേ​യു​ള്ളൂ, ഇത്ര​ത്തോ​ളം എന്റെ ഉള്ളിൽത്ത​ട്ടിയ മറ്റൊ​ന്നില്ല, യഹോവ യഥാർഥ​ത്തിൽ എത്രമാ​ത്രം സ്‌നേ​ഹ​വും കരുത​ലും ദയയും ആർദ്ര​ത​യും ഉള്ള പിതാ​വാ​ണെന്ന്‌ ഒരിക്കൽക്കൂ​ടി ഓർമി​പ്പി​ച്ച​തി​നു നിങ്ങൾക്കു നന്ദി.”

വേറൊ​രു വ്യക്തി തന്റെ വികാ​രങ്ങൾ പ്രകടി​പ്പി​ച്ചത്‌ ഈ വാക്കു​ക​ളി​ലൂ​ടെ​യാണ്‌: “ഈ പുസ്‌തകം എന്റെ പിതാ​വി​നെ കൂടുതൽ അടുത്ത​റി​യാൻ, അവന്റെ സർവ​ശ്രേ​ഷ്‌ഠ​മായ വിചാ​ര​ങ്ങ​ളെ​യും നമ്മോ​ടെ​ല്ലാ​മുള്ള ആഴമായ സ്‌നേ​ഹാർദ്ര​ത​യെ​യും കുറിച്ച്‌ അറിയാ​നുള്ള അവസരം എനിക്കു തരുന്നു. വില​യേ​റിയ, ഉജ്ജ്വല​വും ചേതോ​ഹ​ര​വു​മായ ഒരു രത്‌നം കൈയിൽപി​ടിച്ച്‌ അതിന്റെ ഓരോ പ്രതല​വും മെല്ലെ പരി​ശോ​ധി​ക്കു​ന്ന​തു​പോ​ലെ​യാണ്‌ അതിന്റെ വായന. ഓരോ അധ്യാ​യ​വും മുമ്പി​ലത്തെ അധ്യാ​യ​ത്തെ​ക്കാൾ ഉത്‌കൃ​ഷ്ട​മാണ്‌.”

മറ്റൊരു സ്‌ത്രീ​യു​ടെ അഭി​പ്രാ​യം ശ്രദ്ധി​ക്കുക: “യഹോ​വ​യോട്‌ അടുത്തു ചെല്ലു​വിൻ എന്ന പുസ്‌തകം ഞാൻ വായി​ച്ചു​ക​ഴി​ഞ്ഞ​തേ​യു​ള്ളൂ. അവസാ​നത്തെ രണ്ടു ഖണ്ഡികകൾ വായി​ച്ച​പ്പോൾ എനിക്കു പലതവണ വായന നിറു​ത്തേ​ണ്ടി​വന്നു, സ്‌നേ​ഹ​വും ഭയാദ​ര​വും നിറഞ്ഞു​തു​ളു​മ്പുന്ന ഹൃദയ​ത്തോ​ടെ അവനോ​ടു പ്രാർഥി​ക്കാൻവേണ്ടി. യഹോ​വ​യോ​ടുള്ള എന്റെ വിലമ​തിപ്പ്‌ അത്ര ആഴമു​ള്ള​താ​യി​ത്തീർന്നി​രി​ക്കു​ന്നു!”

320 പേജുള്ള ഈ പുസ്‌തകം വായി​ക്കു​മ്പോൾ നിങ്ങൾക്കും സമാന​മായ വികാ​രങ്ങൾ അനുഭ​വ​പ്പെ​ടു​മെന്നു ഞങ്ങൾ വിശ്വ​സി​ക്കു​ന്നു. ഈ പുസ്‌ത​ക​ത്തെ​ക്കു​റി​ച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദയവായി ഇതോ​ടൊ​പ്പം നൽകി​യി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ അതിൽ കാണുന്ന മേൽവി​ലാ​സ​ത്തി​ലോ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തി​ലോ അയയ്‌ക്കുക. (g04 11/22)

□ കടപ്പാ​ടു​ക​ളൊ​ന്നും കൂടാതെ, യഹോ​വ​യോട്‌ അടുത്തു ചെല്ലു​വിൻ എന്ന പുസ്‌ത​ക​ത്തെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌. എന്റെ മേൽവി​ലാ​സം ഈ കൂപ്പണിൽ കൊടു​ത്തി​രി​ക്കു​ന്നു.