വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവിക ശിക്ഷണത്തിൽ കുട്ടികളെ വളർത്തൽ

ദൈവിക ശിക്ഷണത്തിൽ കുട്ടികളെ വളർത്തൽ

ബൈബി​ളി​ന്റെ വീക്ഷണം

ദൈവിക ശിക്ഷണ​ത്തിൽ കുട്ടി​കളെ വളർത്തൽ

“കുട്ടി​ക​ളു​ടെ കാര്യ​ത്തിൽ പൊട്ടി​ച്ചെ​റി​യാ​നാ​കാത്ത വിലക്കു​കൾ വെക്കേ​ണ്ടത്‌ എങ്ങനെ?”

“അഞ്ചു വയസ്സ്‌ ആകു​മ്പോ​ഴേക്ക്‌ നിങ്ങളു​ടെ കുട്ടിയെ പഠിപ്പി​ച്ചി​രി​ക്കേണ്ട അഞ്ചു മൂല്യങ്ങൾ”

“എല്ലാ കുട്ടി​ക​ളും സ്വായ​ത്ത​മാ​ക്കേണ്ട അഞ്ചു വൈകാ​രിക സിദ്ധികൾ”

“തീരെ അയഞ്ഞമ​ട്ടാ​ണു നിങ്ങ​ളെന്നു വെളി​വാ​ക്കുന്ന അഞ്ചു സൂചനകൾ”

“നിമി​ഷ​നേ​രം​കൊണ്ട്‌ അടക്കി​യി​രു​ത്താൻ ഒരു മാജിക്‌”

കുട്ടി​കൾക്കു ശിക്ഷണം നൽകു​ന്നത്‌ എളുപ്പ​മാ​യി​രു​ന്നെ​ങ്കിൽ മാസി​ക​ക​ളി​ലെ മേൽപ്പറഞ്ഞ തരത്തി​ലുള്ള ലേഖന​ങ്ങൾക്കൊ​ന്നും വലിയ പ്രസക്തി ഉണ്ടാകു​മാ​യി​രു​ന്നില്ല. അതു​പോ​ലെ, കുട്ടി​കളെ വളർത്തു​ന്ന​തി​നോ​ടു ബന്ധപ്പെട്ട്‌ എഴുതി​ക്കൂ​ട്ടി​യി​രി​ക്കുന്ന പുസ്‌ത​ക​ങ്ങ​ളു​ടെ ഉപയോ​ഗ​വും നിലച്ചു​പോ​യേനെ. കുട്ടി​കളെ വളർത്തൽ ഒരിക്ക​ലും എളുപ്പ​മാ​യി​രു​ന്നി​ട്ടില്ല, ആയിര​ക്ക​ണ​ക്കി​നു വർഷം മുമ്പു​പോ​ലും. കാരണം ഒരു പുരാതന പഴമൊ​ഴി ശ്രദ്ധി​ക്കുക: “മൂഢനായ മകൻ അപ്പന്നു വ്യസന​വും തന്നെ പ്രസവി​ച്ച​വൾക്കു കൈപ്പും ആകുന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 17:25.

ഇന്ന്‌ ഇക്കാര്യ​ത്തിൽ ഉപദേ​ശ​ങ്ങ​ളു​ടെ ഒരു പ്രളയം​ത​ന്നെ​യു​ണ്ടെ​ങ്കി​ലും മിക്ക മാതാ​പി​താ​ക്കൾക്കും തങ്ങളുടെ മക്കൾക്ക്‌ എങ്ങനെ ശിക്ഷണം നൽകണ​മെന്നു നിശ്ചയ​മില്ല. എന്നാൽ ബൈബി​ളിന്‌ ഇതു സംബന്ധിച്ച്‌ എന്തു സഹായ​മാ​ണു നൽകാ​നു​ള്ളത്‌?

ശിക്ഷണ​ത്തി​ന്റെ ശരിയായ അർഥം

ശിക്ഷണം നൽകാ​നുള്ള മാതാ​പി​താ​ക്ക​ളു​ടെ ധർമത്തെ ബൈബിൾ വ്യക്തമാ​യി വരച്ചു​കാ​ണി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, എഫെസ്യർ 6:4 ഇപ്രകാ​രം പറയുന്നു: “പിതാ​ക്ക​ന്മാ​രേ, നിങ്ങളു​ടെ മക്കളെ കോപി​പ്പി​ക്കാ​തെ കർത്താ​വി​ന്റെ [യഹോ​വ​യു​ടെ] ബാലശി​ക്ഷ​യി​ലും [ശിക്ഷണ​ത്തി​ലും] പത്ഥ്യോ​പ​ദേ​ശ​ത്തി​ലും പോറ്റി വളർത്തു​വിൻ.” കുട്ടി​കൾക്കു​വേണ്ടി കരുതു​ന്ന​തിൽ നേതൃ​ത്വ​മെ​ടു​ക്കേണ്ട ഉത്തരവാ​ദി​ത്വം പ്രാഥ​മി​ക​മാ​യി പിതാ​വി​നാ​ണെന്ന്‌ ഈ തിരു​വെ​ഴു​ത്തു വ്യക്തമാ​ക്കു​ന്നു. തന്റെ ഭർത്താ​വി​നു പിന്തുണ നൽകി​ക്കൊണ്ട്‌ മാതാ​വും അതിൽ സഹകരി​ക്കു​ന്നു.

ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ വ്യാഖ്യാ​താ​ക്ക​ളു​ടെ ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്‌) പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ബൈബി​ളിൽ ശിക്ഷണം എന്നത്‌ പരിശീ​ലനം, പ്രബോ​ധനം, അറിവ്‌ എന്നിവ​യു​മാ​യി അടുത്തു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. അതോ​ടൊ​പ്പം​തന്നെ ശാസന, തിരുത്തൽ, ശിക്ഷ എന്നിവ​യും അതിൽ ഉൾപ്പെ​ടു​ന്നു. സാധാ​ര​ണ​ഗ​തി​യിൽ ശിക്ഷണം പ്രയോ​ഗി​ക്ക​പ്പെ​ടു​ന്നത്‌, കുട്ടി​കളെ പരിശീ​ലി​പ്പി​ക്കൽ എന്ന മേഖല​യി​ലാണ്‌.” അതു​കൊണ്ട്‌ വെറും ശാസന അല്ലെങ്കിൽ താക്കീത്‌ എന്നതിൽ കവിഞ്ഞ​താ​ണു ശിക്ഷണം. കുട്ടികൾ മിടു​ക്ക​രാ​യി വളർന്നു​വ​രു​ന്ന​തിന്‌ അനിവാ​ര്യ​മായ സമസ്‌ത പരിശീ​ല​ന​വും അതിൽ ഉൾപ്പെ​ടു​ന്നു. എന്നാൽ കുട്ടി​കളെ അസഹ്യ​പ്പെ​ടു​ത്താ​തെ മാതാ​പി​താ​ക്കൾക്ക്‌ ഇത്‌ എങ്ങനെ ചെയ്യാൻ കഴിയും?

സമാനു​ഭാ​വ​മു​ള്ളവർ ആയിരി​ക്കു​ക

ഒരു കുട്ടിയെ അസഹ്യ​പ്പെ​ടു​ത്തുന്ന സംഗതി​കൾ എന്തൊ​ക്കെ​യാ​യി​രി​ക്കും? പിൻവ​രുന്ന സാഹച​ര്യം ഒന്നു മനസ്സിൽ കാണുക. നിങ്ങളു​ടെ ഒരു സഹപ്ര​വർത്ത​കനു മൂക്കിൻ തുമ്പത്താ​ണു ദേഷ്യം, ക്ഷമാശീ​ലം അയാളു​ടെ അടുത്തു​കൂ​ടെ​പ്പോ​ലും പോയി​ട്ടില്ല. നിങ്ങളെ കണ്ടുകൂ​ടെന്ന മട്ടാണ്‌ അയാൾക്ക്‌. നിങ്ങൾ എന്തു​ചെ​യ്‌താ​ലും പറഞ്ഞാ​ലും അതിൽ അയാൾ എന്തെങ്കി​ലും കുറ്റം കണ്ടുപി​ടി​ച്ചി​രി​ക്കും. നിങ്ങൾ ചെയ്യുന്ന ജോലിക്ക്‌ അയാൾ യാതൊ​രു വിലയും കൽപ്പി​ക്കു​ന്നില്ല, ഫലമോ? നിങ്ങൾക്കു നിങ്ങ​ളോ​ടു​തന്നെ ഒരു മതിപ്പും തോന്നു​ന്നില്ല. ഇത്‌ നിങ്ങളു​ടെ മനസ്സി​ടി​ച്ചു​ക​ള​യു​ക​യും നിങ്ങളെ അസഹ്യ​പ്പെ​ടു​ത്തു​ക​യും ചെയ്യു​ക​യി​ല്ലേ?

ഒരു കുട്ടി​ക്കും ഇങ്ങനെ​തന്നെ തോന്നാം. എപ്പോ​ഴെ​ന്നോ? മാതാ​പി​താ​ക്കൾ സദാസ​മ​യ​വും അവനെ കുറ്റ​പ്പെ​ടു​ത്തു​ക​യും ദേഷ്യ​ത്തോ​ടെ അവനെ തിരു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യും ചെയ്യു​മ്പോൾ. കുട്ടി​കൾക്ക്‌ ഇടയ്‌ക്കി​ടെ തിരു​ത്ത​ലു​കൾ ആവശ്യ​മാ​ണെ​ന്ന​തിൽ രണ്ടുപ​ക്ഷ​മില്ല, ബൈബിൾ മാതാ​പി​താ​ക്കൾക്ക്‌ അതിനുള്ള അധികാ​രം നൽകു​ന്നു​മുണ്ട്‌. എന്നിരു​ന്നാ​ലും, സ്‌നേ​ഹ​ശൂ​ന്യ​മാ​യും പരുഷ​മാ​യും ആണ്‌ കുട്ടി​യോട്‌ ഇടപെ​ടു​ന്ന​തെ​ങ്കിൽ അത്‌ അവനെ അസഹ്യ​പ്പെ​ടു​ത്തും. എന്തിന്‌, വൈകാ​രി​ക​വും ആത്മീയ​വും ശാരീ​രി​ക​വു​മായ ഹാനി​യി​ലേ​ക്കു​പോ​ലും അതു നയി​ച്ചേ​ക്കാം.

മക്കൾ നിങ്ങളു​ടെ ശ്രദ്ധ അർഹി​ക്കു​ന്നു

മാതാ​പി​താ​ക്കൾ കുട്ടി​ക​ളോ​ടൊ​പ്പം ചെലവി​ടാൻ സമയം കണ്ടെത്തി​യേ തീരൂ. ഇതു സംബന്ധിച്ച ദൈവിക വ്യവസ്ഥ ആവർത്ത​ന​പു​സ്‌തകം 6:7-ൽ കാണാം, പിതാ​ക്ക​ന്മാ​രോട്‌ അത്‌ ഇങ്ങനെ പറയുന്നു: “നീ അവയെ നിന്റെ മക്കൾക്കു ഉപദേ​ശി​ച്ചു​കൊ​ടു​ക്ക​യും നീ വീട്ടിൽ ഇരിക്കു​മ്പോ​ഴും വഴി നടക്കു​മ്പോ​ഴും കിടക്കു​മ്പോ​ഴും എഴു​ന്നേ​ല്‌ക്കു​മ്പോ​ഴും അവയെ​ക്കു​റി​ച്ചു സംസാ​രി​ക്ക​യും വേണം.” മാതാ​പി​താ​ക്കൾ തങ്ങളെ അകമഴി​ഞ്ഞു സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നുള്ള തോന്നൽ കുട്ടി​കൾക്ക്‌ ഉണ്ടാകണം, ആ ആവശ്യ​ത്തോ​ടെ​യാണ്‌ അവർ ജനിക്കു​ന്നത്‌. നിങ്ങളു​ടെ കുട്ടി​ക​ളോ​ടൊത്ത്‌ എന്നും കുറച്ചു​നേരം ശാന്തമാ​യി സംസാ​രി​ച്ചി​രി​ക്കു​മ്പോൾ ആ കുഞ്ഞു​മ​ന​സ്സു​ക​ളിൽ എന്താണു​ള്ള​തെന്നു നിങ്ങൾക്കു മനസ്സി​ലാ​ക്കാൻ കഴിയും. ഇങ്ങനെ ചെയ്യു​മ്പോൾ ബൈബിൾ തത്ത്വങ്ങൾ അവരുടെ ഹൃദയ​ത്തിൽ ഉൾനടുക നിങ്ങൾക്ക്‌ എളുപ്പ​മാ​യി​ത്തീ​രും. “ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പ​ന​കളെ പ്രമാണി”ക്കാൻ അത്‌ അവരെ പ്രചോ​ദി​പ്പി​ക്കും. (സഭാ​പ്ര​സം​ഗി 12:13) ഇത്‌ ദൈവിക ശിക്ഷണ​ത്തി​ന്റെ ഭാഗമാണ്‌.

കുട്ടി​ക​ളെ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നെ ഒരു കെട്ടിടം നിർമി​ക്കു​ന്ന​തി​നോ​ടു താരത​മ്യ​പ്പെ​ടു​ത്താ​മെ​ങ്കിൽ, ശിക്ഷണം അതിലെ ഒരു നിർമാണ ഉപകര​ണ​മാണ്‌. മാതാ​പി​താ​ക്കൾ ഈ ‘ഉപകരണം’ വേണ്ടവി​ധം ഉപയോ​ഗി​ക്കു​ന്നെ​ങ്കിൽ, തങ്ങളുടെ കുട്ടി​ക​ളിൽ അഭികാ​മ്യ​മായ ഗുണങ്ങൾ കെട്ടി​പ്പ​ടു​ക്കു​ന്ന​തി​നും ജീവി​ത​ത്തി​ന്റെ പരി​ശോ​ധ​ന​ക​ളിൽ ഇടറി​വീ​ഴാ​തെ അതിനെ നേരി​ടാൻ മക്കളെ സജ്ജരാ​ക്കു​ന്ന​തി​നും അവർക്കു കഴിയും. അതിന്റെ സദ്‌ഫലം സദൃശ​വാ​ക്യ​ങ്ങൾ 23:24, 25-ൽ ഇങ്ങനെ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു: “നീതി​മാ​ന്റെ അപ്പൻ ഏറ്റവും ആനന്ദി​ക്കും; ജ്ഞാനി​യു​ടെ ജനകൻ അവനിൽ സന്തോ​ഷി​ക്കും. നിന്റെ അമ്മയപ്പ​ന്മാർ സന്തോ​ഷി​ക്കട്ടെ; നിന്നെ പ്രസവി​ച്ചവൾ ആനന്ദി​ക്കട്ടെ.” (g04 11/8)

[25-ാം പേജിലെ ചതുരം/ചിത്രം]

‘കർത്താ​വി​ന്റെ പത്ഥ്യോ​പ​ദേ​ശ​ത്തിൽ’

എഫെസ്യർ 6:4 ‘കർത്താ​വി​ന്റെ പത്ഥ്യോ​പ​ദേശ’ത്തെക്കു​റി​ച്ചു പറയുന്നു. ‘പത്ഥ്യോ​പ​ദേശം’ എന്നതിന്റെ മൂല ഗ്രീക്കു പദം ചില ബൈബി​ളു​ക​ളിൽ “ശ്രദ്ധ,” “ഉപദേശം,” “ഉദ്‌ബോ​ധനം” എന്നൊക്കെ പരിഭാഷ ചെയ്‌തി​ട്ടുണ്ട്‌. ഈ പദങ്ങ​ളെ​ല്ലാം സൂചി​പ്പി​ക്കു​ന്നത്‌ മാതാ​പി​താ​ക്കൾ കുട്ടി​ക​ളോ​ടൊ​ത്തു ബൈബിൾ വായന നടത്തു​ക​യോ ബൈബിൾ പഠന സഹായി​യിൽനി​ന്നു പഠിക്കു​ക​യോ ചെയ്യു​ന്നത്‌ കേവലം ഒരു കടമ​പോ​ലെ ചെയ്യേണ്ട ഒന്നല്ല എന്നാണ്‌. കുട്ടികൾ ദൈവ​വ​ച​ന​ത്തി​ന്റെ അർഥം മനസ്സി​ലാ​ക്കു​ക​യും അനുസ​ര​ണ​ത്തി​ന്റെ പ്രാധാ​ന്യം തിരി​ച്ച​റി​യു​ക​യും ചെയ്യു​ന്നു​ണ്ടോ​യെ​ന്നും യഹോ​വ​യ്‌ക്ക്‌ അവരോ​ടുള്ള സ്‌നേ​ഹ​വും അവൻ അവർക്കു നൽകുന്ന സംരക്ഷ​ണ​വും അവരുടെ മനസ്സിൽ ഒരു യാഥാർഥ്യ​മാ​ണോ​യെ​ന്നും മാതാ​പി​താ​ക്കൾ ഉറപ്പു​വ​രു​ത്തേ​ണ്ട​തുണ്ട്‌.

ഇത്‌ എങ്ങനെ ചെയ്യാൻ കഴിയും? മൂന്നു കുട്ടി​ക​ളു​ടെ അമ്മയായ ജൂഡി​യു​ടെ കാര്യ​മെ​ടു​ക്കുക. ദൈവിക തത്ത്വങ്ങ​ളെ​ക്കു​റിച്ച്‌ തന്റെ കുട്ടി​ക​ളോട്‌ എപ്പോ​ഴും പറഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​തി​ലും അധികം ചെയ്യേ​ണ്ട​താ​ണെന്ന്‌ അവൾക്കു ബോധ്യ​മാ​യി. “ഒരേ രീതി​യിൽത്തന്നെ ഒരു കാര്യം ആവർത്തി​ച്ചു പറയു​മ്പോൾ അവർക്ക്‌ അത്‌ ഇഷ്ടപ്പെ​ടു​ന്നി​ല്ലെന്ന്‌ എനിക്കു മനസ്സി​ലാ​യി. അതു​കൊണ്ട്‌ അവരെ പഠിപ്പി​ക്കാൻ ഞാൻ വ്യത്യ​സ്‌ത​മായ വഴികൾ അന്വേ​ഷി​ക്കാൻ തുടങ്ങി. എനിക്ക്‌ ആവശ്യ​മായ വിവരങ്ങൾ ഉണരുക! മാസി​ക​യിൽ പുതു​മ​യോ​ടെ അവതരി​പ്പി​ച്ചി​രി​ക്കു​ന്ന​താ​യി ഞാൻ മനസ്സി​ലാ​ക്കി. ആ ലേഖനങ്ങൾ പരി​ശോ​ധി​ക്കു​ന്ന​താ​യി​രു​ന്നു ഒരു വഴി. അങ്ങനെ എന്റെ കുട്ടി​കളെ അലോ​സ​ര​പ്പെ​ടു​ത്താത്ത വിധത്തിൽ അവർക്ക്‌ ആവശ്യ​മായ ഓർമി​പ്പി​ക്ക​ലു​കൾ നൽകാൻ ഞാൻ പഠിച്ചു.”

ആൻജെ​ലോ​യു​ടെ കുടും​ബ​ത്തിന്‌ ദുഷ്‌ക​ര​മായ സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. തന്റെ പുത്രി​മാ​രെ ദൈവ​വ​ച​ന​ത്തെ​ക്കു​റി​ച്ചു ധ്യാനി​ക്കാൻ പഠിപ്പി​ച്ചി​രു​ന്നത്‌ എങ്ങനെ​യാ​ണെന്ന്‌ അദ്ദേഹം പറയുന്നു: “ബൈബിൾ വാക്യങ്ങൾ ഞങ്ങൾ ഒന്നിച്ചി​രു​ന്നു വായി​ക്കും. എന്നിട്ട്‌ അവയിലെ ചില പദങ്ങളോ പദസമൂ​ഹ​ങ്ങ​ളോ തിര​ഞ്ഞെ​ടുത്ത്‌ അത്‌ എന്റെ കുട്ടി​ക​ളു​ടെ ജീവി​ത​സാ​ഹ​ച​ര്യ​ത്തിന്‌ എങ്ങനെ ബാധക​മാ​കു​ന്നു എന്നു ഞാൻ വിശദീ​ക​രി​ക്കും. പിന്നീട്‌, സ്വന്തമാ​യി ബൈബിൾ വായി​ക്കു​മ്പോ​ഴൊ​ക്കെ അവർ ഗഹനമാ​യി ചിന്തി​ക്കു​ന്നത്‌ എനിക്കു കാണാൻ കഴിഞ്ഞു. ആ വചനം അവർക്ക്‌ എന്ത്‌ അർഥമാ​ക്കു​ന്നു​വെന്നു ധ്യാനി​ക്കു​ക​യാ​യി​രു​ന്നു അവർ.”