വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പൊണ്ണത്തടിയോടു പൊരുതൽ—ശ്രമത്തിനുതക്ക മൂല്യമുള്ളതോ?

പൊണ്ണത്തടിയോടു പൊരുതൽ—ശ്രമത്തിനുതക്ക മൂല്യമുള്ളതോ?

പൊണ്ണ​ത്ത​ടി​യോ​ടു പൊരു​തൽ—ശ്രമത്തി​നു​തക്ക മൂല്യ​മു​ള്ള​തോ?

പൊണ്ണ​ത്തടി ഉയർത്തുന്ന പ്രശ്‌ന​ങ്ങൾക്കെ​തി​രെ പോരാ​ടിയ നിരവധി വ്യക്തി​ക​ളു​മാ​യി ഉണരുക! അഭിമു​ഖം നടത്തു​ക​യു​ണ്ടാ​യി. അവർക്കു തൃപ്‌തി​ക​ര​മായ ഫലം ലഭിച്ചോ? വ്യാപ​ക​മായ ഈ വ്യാധി​യു​ടെ ഇരകളാ​യി​രി​ക്കുന്ന മറ്റുള്ള​വ​രോട്‌ അവർക്കു പറയാ​നു​ള്ളത്‌ എന്താണ്‌?

◼ മൈക്കി​ന്റെ കാര്യ​മെ​ടു​ക്കുക. 46 വയസ്സുള്ള അദ്ദേഹ​ത്തിന്‌ 183 സെന്റി​മീ​റ്റർ പൊക്ക​വും ഇപ്പോൾ 130 കിലോ​ഗ്രാം തൂക്കവു​മുണ്ട്‌. അദ്ദേഹ​ത്തി​ന്റെ ഏറ്റവും കൂടിയ തൂക്കം 157 കിലോ​ഗ്രാ​മാ​യി​രു​ന്നു.

മൈക്ക്‌: “യുവാ​വാ​യി​രി​ക്കു​മ്പോൾത്തന്നെ എനിക്കു തൂക്കക്കൂ​ടു​തൽ ഉണ്ടായി​രു​ന്നു. വീട്ടിൽ, ജ്യേഷ്‌ഠ​നും രണ്ടു പെങ്ങന്മാർക്കു​മെ​ല്ലാം തൂക്കക്കൂ​ടു​ത​ലുണ്ട്‌. മുമ്പിൽ വിളമ്പി​വെ​ച്ചി​രി​ക്കു​ന്നത്‌ എത്ര കൂടു​ത​ലാ​ണെ​ങ്കി​ലും അതു തീർത്തി​ട്ടേ ഞങ്ങൾ എഴു​ന്നേൽക്കു​മാ​യി​രു​ന്നു​ള്ളൂ. ഈ തീറ്റശീ​ലം മാറ്റാൻ എന്നെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌? എനിക്കു പ്രമേഹം വരാനുള്ള വർധിച്ച സാധ്യ​ത​യു​ണ്ടെന്ന്‌ ഡോക്ടർ പറഞ്ഞ​പ്പോൾ ഞാൻ ഞെട്ടി​പ്പോ​യി! ജീവി​ത​കാ​ലം മുഴുവൻ ഇൻസു​ലിൻ കുത്തി​വെ​ക്കുന്ന കാര്യം ഓർത്ത​പ്പോ​ഴേ എനിക്കു ഭയമായി. എനിക്കു കൊള​സ്‌​ട്രോൾ പ്രശ്‌ന​വും ഉണ്ടായി​രു​ന്നു, അതിന്‌ ഞാൻ മരുന്ന്‌ കഴി​ക്കേ​ണ്ടി​യി​രു​ന്നു.

“മെയ്യന​ങ്ങാ​തെ​യുള്ള ജോലി​യാ​യി​രു​ന്നു എന്റേത്‌. ഇപ്പോ​ഴും അങ്ങനെ​തന്നെ. പക്ഷേ, ഇപ്പോൾ ഞാൻ ക്രമമാ​യി വ്യായാ​മം ചെയ്യും, ആഴ്‌ച​യിൽ കുറഞ്ഞതു മൂന്നു തവണ അരമണി​ക്കൂർ വീതം ട്രെഡ്‌മിൽ ഉപയോ​ഗി​ക്കു​ന്നത്‌ ഉൾപ്പെടെ. ഓരോ ദിവസ​വും കഴിക്കു​ന്നത്‌ എന്താ​ണെന്ന്‌ എഴുതി​വെ​ക്കു​ന്ന​താ​യി​രു​ന്നു മറ്റൊരു പ്രധാ​ന​പ്പെട്ട സംഗതി. ആഴ്‌ച​തോ​റും ഡയറ്റീ​ഷ്യൻ എന്റെ ഈ ലിസ്റ്റ്‌ പരി​ശോ​ധി​ക്കു​മെ​ന്നുള്ള ചിന്തതന്നെ ഭക്ഷണകാ​ര്യ​ത്തിൽ ആത്മനി​യ​ന്ത്രണം പാലി​ക്കാൻ എന്നെ സഹായി​ച്ചു. ‘കഴിക്കാ​തി​രി​ക്കു​ക​യാ​ണെ​ങ്കിൽ പിന്നെ എഴുതി​വെ​ക്കേ​ണ്ട​ല്ലോ’ എന്നു ഞാൻ ചിന്തി​ക്കാൻ തുടങ്ങി.

“ഫലമോ? കഴിഞ്ഞ 15 മാസം​കൊണ്ട്‌ എന്റെ തൂക്കം 28 കിലോ​ഗ്രാം കുറഞ്ഞു. ഇനിയും കുറയ്‌ക്കേ​ണ്ട​തുണ്ട്‌. 102 കിലോ​ഗ്രാം ആക്കണ​മെ​ന്നാണ്‌ എന്റെ ആഗ്രഹം. ഇതു സാധി​ച്ചെ​ടു​ക്കാൻ ഞാൻ ഇടഭക്ഷ​ണ​വും ഉരുള​ക്കി​ഴങ്ങ്‌ ചിപ്‌സു​ക​ളും കാസ​റോ​ളു​ക​ളും നിശ്ശേഷം ഒഴിവാ​ക്കി. എന്റെ ജീവി​ത​കാ​ലം മുഴു​വ​നും കഴിച്ച​തി​നെ​ക്കാൾ സാലഡും പച്ചക്കറി​ക​ളും ഞാൻ കഴിഞ്ഞ ഏതാനും മാസത്തി​നു​ള്ളിൽത്തന്നെ കഴിച്ചു!

“ഒരു ട്രക്ക്‌ ഡ്രൈ​വ​റായ എനിക്ക്‌ ലൈസൻസ്‌ പുതു​ക്കു​ന്ന​തി​നു വർഷം​തോ​റും വൈദ്യ​പ​രി​ശോ​ധന നടത്തേ​ണ്ട​തുണ്ട്‌. ഇതും തൂക്കം കുറയ്‌ക്കു​ന്ന​തിന്‌ എനിക്കു പ്രേര​ക​മാ​യി​രു​ന്നു, കാരണം പ്രമേഹം ഉണ്ടാകാ​നി​ട​യു​ള്ള​തി​നാൽ എന്റെ ലൈസൻസ്‌ നഷ്ടപ്പെ​ടു​മോ​യെന്ന പേടി​യി​ലാ​യി​രു​ന്നു ഞാൻ. ഇപ്പോൾ കാര്യ​ങ്ങൾക്കെ​ല്ലാം മാറ്റം​വന്നു. കൊള​സ്‌​ട്രോൾ നിയ​ന്ത്രി​ക്കു​ന്ന​തിന്‌ എനിക്ക്‌ ഇനി മരുന്നു കഴിക്കേണ്ട ആവശ്യ​മൊ​ന്നു​മില്ല. എന്റെ രക്തസമ്മർദ​വും കുറഞ്ഞു, അങ്ങനെ അതിനു കഴിക്കുന്ന മരുന്നി​ന്റെ അളവു കുറയ്‌ക്കാ​നും എനിക്കു സാധിച്ചു. എനിക്കി​പ്പോൾ നല്ല ഊർജ​സ്വ​ല​ത​യുണ്ട്‌, എന്നെ വല്ലാതെ ക്ലേശി​പ്പി​ച്ചി​രുന്ന നടു​വേ​ദ​ന​യ്‌ക്കും നല്ല കുറവുണ്ട്‌. പൊണ്ണ​ത്ത​ടി​യു​ടെ പട്ടിക​യിൽനി​ന്നു ഞാൻ മെല്ലെ ഇറങ്ങി​പ്പോ​രു​ക​യാണ്‌.”

ഉണരുക!: “തൂക്കം കുറയ്‌ക്കു​ന്ന​തിൽ ഭാര്യക്ക്‌ ക്രിയാ​ത്മ​ക​മാ​യി എന്തെങ്കി​ലും ചെയ്യാൻ കഴിയു​മോ?”

മൈക്ക്‌: “നിങ്ങൾ അമിത​തൂ​ക്ക​ത്തി​നെ​തി​രെ പോരാ​ടു​മ്പോൾ, നിങ്ങൾക്കു പിന്തു​ണ​യു​മാ​യി ആരെങ്കി​ലും ഉണ്ടാകണം. എന്നെ തീറ്റി​പ്പോ​റ്റു​ന്ന​തി​ലൂ​ടെ എന്നോട്‌ അതിരറ്റ സ്‌നേഹം കാണി​ക്കു​ക​യാ​ണെ​ന്നാണ്‌ എന്റെ ഭാര്യ വിചാ​രി​ച്ചി​രു​ന്നത്‌. പക്ഷേ ഇപ്പോൾ എന്റെ പ്ലേറ്റിലെ ഭക്ഷണത്തി​ന്റെ അളവു നിയ​ന്ത്രി​ക്കു​ന്ന​തിൽ അവൾ എന്നെ പിന്തു​ണ​യ്‌ക്കാ​റുണ്ട്‌. ഭക്ഷണനി​യ​ന്ത്ര​ണ​ത്തിൽ അൽപ്പം​പോ​ലും അമാന്തം കാണി​ക്കാൻ പറ്റില്ല, അങ്ങനെ ചെയ്‌താൽ കണ്ണടച്ചു​തു​റ​ക്കും​മുമ്പ്‌ വീണ്ടും ഞാൻ പൊണ്ണ​ത്ത​ടി​യ​നാ​കും.”

◼ യു.എസ്‌.എ.-യിലെ കൻസാ​സി​ലുള്ള മൈക്ക്‌ എന്ന മറ്റൊ​രാ​ളു​ടെ കാര്യ​മെ​ടു​ക്കാം. 43 വയസ്സുള്ള അദ്ദേഹ​ത്തിന്‌ 173 സെന്റി​മീ​റ്റർ ഉയരമുണ്ട്‌. അദ്ദേഹ​ത്തി​ന്റെ ഏറ്റവും കൂടിയ തൂക്കം എത്രയാ​യി​രു​ന്നെ​ന്നും തൂക്കക്കൂ​ടു​ത​ലി​നുള്ള കാരണ​ങ്ങ​ളെ​ക്കു​റി​ച്ചും ഞങ്ങൾ ചോദി​ച്ചു.

മൈക്ക്‌: “എനിക്ക്‌ ഏകദേശം 135 കിലോ​ഗ്രാം തൂക്കമു​ണ്ടാ​യി​രു​ന്നു. ഒരു ഉഷാറു​മി​ല്ലാ​യി​രു​ന്നു, എപ്പോ​ഴും ക്ഷീണം​തന്നെ. ശ്വാസ​ത​ടസ്സം ഉണ്ടായി​രു​ന്ന​തി​നാൽ ഉറങ്ങാ​നും പറ്റില്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ഞാൻ ഡോക്ടറെ കാണാൻ പോയി. എന്റെ തൂക്കത്തി​ന്റെ ഒരു കാരണം ഒബ്‌സ്‌ട്ര​ക്‌റ്റീവ്‌ സ്ലീപ്‌ ആപ്‌നിയ ആണെന്ന്‌ അദ്ദേഹ​ത്തി​നു മനസ്സി​ലാ​യി. a എനിക്ക്‌ ഉയർന്ന രക്തസമ്മർദ​വും ഉണ്ടെന്നു ഡോക്ടർ കണ്ടെത്തി.”

ഉണരുക!: “താങ്കളു​ടെ പ്രശ്‌ന​ങ്ങൾക്കുള്ള പരിഹാ​രം എന്തായി​രു​ന്നു?”

മൈക്ക്‌: “ഉറങ്ങു​മ്പോൾ നന്നായി ശ്വാ​സോ​ച്ഛ്വാ​സം ചെയ്യാൻ സഹായി​ക്കുന്ന ചില ഉപകര​ണങ്ങൾ ഡോക്ടർ നിർദേ​ശി​ച്ചു. അത്‌ ഉപയോ​ഗി​ച്ച​പ്പോൾ എന്റെ തൊണ്ട​യിൽ തടസ്സങ്ങ​ളൊ​ന്നും ഉണ്ടാകു​ന്നില്ല, എനിക്കു സാധാ​ര​ണ​പോ​ലെ ശ്വസി​ക്കാൻ കഴിയു​ന്നു. തത്‌ഫ​ല​മാ​യി, പകൽസ​മ​യത്ത്‌ ഞാൻ കൂടുതൽ ഊർജ​സ്വ​ല​ത​യോ​ടെ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി, അങ്ങനെ എന്റെ തൂക്കവും കുറഞ്ഞു​തു​ടങ്ങി. ആഴ്‌ച​യിൽ മൂന്നു​പ്രാ​വ​ശ്യം വ്യായാ​മ​ത്തി​നാ​യി ഞാൻ ട്രെഡ്‌മിൽ ഉപയോ​ഗി​ച്ചു. ഞാൻ കഴിക്കുന്ന ഭക്ഷണത്തി​ന്റെ അളവു കുറച്ചു​കൊണ്ട്‌ നിയ​ന്ത്രിത ആഹാര​ക്രമം പിൻപറ്റി, രണ്ടാമത്തെ തവണ ഭക്ഷണം എടുക്കു​ന്നത്‌ ഒഴിവാ​ക്കി. ഒരു വർഷം​കൊണ്ട്‌ എനിക്ക്‌ 20 കിലോ​ഗ്രാം തൂക്കം കുറഞ്ഞു. ഇനി 20 കിലോ​ഗ്രാ​മും കൂടെ കുറയ്‌ക്കണം. വളരെ സാവധാ​നമേ ഇതു സംഭവി​ക്കു​ക​യു​ള്ളൂ, പക്ഷേ ഇതു സാധി​ക്കു​മെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.”

ഉണരുക!: “തൂക്കം കുറയ്‌ക്കാൻ മറ്റെന്താ​ണു താങ്കളെ പ്രേരി​പ്പി​ച്ചത്‌?”

മൈക്ക്‌: “നമ്മുടെ ആകാരം സംബന്ധി​ച്ചു പരിഹാ​സ​ച്ചു​വ​യുള്ള അഭി​പ്രാ​യങ്ങൾ കേൾക്കു​ന്നത്‌ അത്ര സുഖമുള്ള കാര്യമല്ല. പൊണ്ണ​ത്ത​ടി​യു​ള്ളവർ മടിയ​ന്മാ​രാ​ണെ​ന്നാണ്‌ ആളുക​ളു​ടെ വിചാരം. എന്നാൽ അതിനു കാരണ​മാ​യേ​ക്കാ​വുന്ന അനേകം സംഗതി​ക​ളു​ണ്ടെന്ന്‌ അവർ മനസ്സി​ലാ​ക്കു​ന്നില്ല. എന്റെ കാര്യ​ത്തിൽ പാരമ്പര്യ ഘടകങ്ങ​ളാണ്‌ ഭാഗി​ക​മാ​യി ഇതിന്റെ കാരണ​മെന്ന്‌ എനിക്കു തോന്നു​ന്നു, കാരണം എന്റെ കുടും​ബ​ത്തിൽ മിക്കവർക്കും തൂക്കക്കൂ​ടു​തൽ സംബന്ധിച്ച പ്രശ്‌ന​ങ്ങ​ളുണ്ട്‌.

“എന്നിരു​ന്നാ​ലും, തൂക്കം കുറയ്‌ക്കു​ന്ന​തിന്‌, ഞാൻ ഊർജ​സ്വ​ല​നാ​യി​രി​ക്കു​ക​യും നിയ​ന്ത്രിത ആഹാര​ക്രമം പിൻപ​റ്റു​ക​യും ചെയ്യണ​മെന്ന്‌ എനിക്ക​റി​യാം.”

◼ ഒറി​ഗോ​ണിൽനി​ന്നുള്ള 38 വയസ്സു​കാ​രൻ വെയ്‌നി​നോ​ടും ഉണരുക! ചില കാര്യങ്ങൾ ചോദി​ക്കു​ക​യു​ണ്ടാ​യി. 31 വയസ്സ്‌ ഉണ്ടായി​രു​ന്ന​പ്പോൾ അദ്ദേഹ​ത്തിന്‌ 112 കിലോ​ഗ്രാം തൂക്കമു​ണ്ടാ​യി​രു​ന്നു.

വെയ്‌ൻ: “മെയ്യന​ങ്ങാ​തെ​യുള്ള ഒരു ജോലി​യാ​യി​രു​ന്നു എന്റേത്‌, യാതൊ​രു വ്യായാ​മ​വും ഇല്ലായി​രു​ന്നു. ഡോക്ടറെ കണ്ടപ്പോൾ എനിക്ക്‌ ഉയർന്ന രക്തസമ്മർദ​മു​ണ്ടെ​ന്നും ഹൃദയ​സം​ബ​ന്ധ​മായ പ്രശ്‌നങ്ങൾ ഉണ്ടാകാ​നി​ട​യു​ണ്ടെ​ന്നും കേട്ടു ഞാൻ ഞെട്ടി​പ്പോ​യി. അദ്ദേഹം എന്നെ ഒരു ഡയറ്റീ​ഷ്യ​ന്റെ അടു​ത്തേക്ക്‌ അയച്ചു. ഡയറ്റീ​ഷ്യൻ എനിക്ക്‌ വ്യായാ​മ​ത്തി​നു കർശന​മായ ചില ചിട്ടകൾവെച്ചു, എന്റെ ഭക്ഷണത്തി​ന്റെ അളവു കുറയ്‌ക്കാ​നും ആവശ്യ​പ്പെട്ടു. ഞാൻ ദിവസ​വും അഞ്ചു കിലോ​മീ​റ്റർ നിറു​ത്താ​തെ നടക്കാൻ തുടങ്ങി, വ്യായാ​മം ചെയ്യാൻ എന്നും അതിരാ​വി​ലെ എഴു​ന്നേൽക്കു​മാ​യി​രു​ന്നു. തീറ്റി​യും കുടി​യും സംബന്ധി​ച്ചു ഞാൻ സ്വയം ചില ചിട്ടകൾ വെക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ‘ചവറു​ഭ​ക്ഷണം’ ഞാൻ അപ്പാടെ ഒഴിവാ​ക്കി. ബ്രെഡ്‌, സോഡ എന്നിവ​യ്‌ക്കു പകരം പഴങ്ങളും പച്ചക്കറി​ക​ളും കൂടുതൽ കഴിക്കാൻ തുടങ്ങി. ഇപ്പോൾ എന്റെ തൂക്കം എത്രയാ​ണെ​ന്നോ, 80 കിലോ​ഗ്രാം!”

ഉണരുക!: “എന്തു പ്രയോ​ജ​ന​മാ​ണു താങ്കൾക്കു ലഭിച്ചത്‌?”

വെയ്‌ൻ: “ഞാൻ കൂടുതൽ ആരോ​ഗ്യ​വാ​നാ​ണെന്ന്‌ എനിക്കു തോന്നു​ന്നു, ഞാൻ വീണ്ടും ജീവി​ക്കാൻ തുടങ്ങി​യി​രി​ക്കു​ന്നു. ഞാൻ ജീവി​ക്കു​ക​യാ​ണെന്ന തോന്നൽ മുമ്പ്‌ എനിക്കി​ല്ലാ​യി​രു​ന്നു. ജീവിതം എവി​ടെ​യോ തടഞ്ഞു​കി​ട​ക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു. ഇപ്പോൾ ഞാൻ ഉയർന്ന രക്തസമ്മർദ​ത്തി​നുള്ള മരുന്നു നിറുത്തി, അതു മറ്റൊരു പ്രയോ​ജ​ന​മാണ്‌. ഇനി എനിക്കു തലയു​യർത്തി​പ്പി​ടി​ച്ചു നടക്കാം, കാരണം തൂക്കക്കൂ​ടു​ത​ലി​ന്റെ പേരിൽ പരിഹാ​സ​ശ​ര​ങ്ങ​ളും കൊള്ളി​വാ​ക്കു​ക​ളും ഒന്നും കേൾക്കേ​ണ്ട​ല്ലോ.”

◼ ചാൾസിന്‌ (യഥാർഥ പേരല്ല) 196 സെന്റി​മീ​റ്റർ ഉയരമുണ്ട്‌. തൂക്കം ഏറ്റവും കൂടി​യ​പ്പോൾ അദ്ദേഹം 168 കിലോ​ഗ്രാം ഉണ്ടായി​രു​ന്നു.

ചാൾസ്‌: “എനിക്കു ഗുരു​ത​ര​മായ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉണ്ടായി​രു​ന്നു, അവസ്ഥ ഒന്നി​നൊ​ന്നു വഷളാ​യി​ക്കൊ​ണ്ടി​രു​ന്നു. എനിക്കു ഗോവ​ണി​പ്പ​ടി​കൾ കയറാൻ കഴിഞ്ഞി​രു​ന്നില്ല. ജോലി ചെയ്‌തു​തീർക്കു​ന്ന​തി​നുള്ള ഊർജം എനിക്കി​ല്ലാ​യി​രു​ന്നു. മെയ്യന​ങ്ങാ​തെ​യുള്ള ജോലി​യാ​യി​രു​ന്നു എന്റേത്‌, ഗവേഷ​ണ​വും മേൽനോ​ട്ട​വും ഉൾപ്പെ​ട്ട​താ​യി​രു​ന്നു അത്‌. തൂക്കക്കൂ​ടു​തൽ സംബന്ധിച്ച്‌ എന്തെങ്കി​ലും ചെയ്‌തേ പറ്റൂ എന്ന്‌ എനിക്കു മനസ്സി​ലാ​യി, പ്രത്യേ​കിച്ച്‌ ഡോക്ടറെ കണ്ടതി​നു​ശേഷം. എനിക്ക്‌ മസ്‌തി​ഷ്‌കാ​ഘാ​തം ഉണ്ടാകാൻ ഇടയു​ണ്ടെന്ന്‌ ഡോക്ടർ മുന്നറി​യി​പ്പു നൽകു​ക​യും ചെയ്‌തു. അതു സംഭവി​ച്ച​വ​രു​ടെ അവസ്ഥ ഞാൻ കണ്ടിട്ടു​ണ്ടാ​യി​രു​ന്നു. ഇതെല്ലാം ആലോ​ചി​ച്ച​പ്പോൾ എന്തെങ്കി​ലും ചെയ്‌തേ​തീ​രൂ എന്നു ഞാൻ തീരു​മാ​നി​ച്ചു. വിദഗ്‌ധ മേൽനോ​ട്ട​ത്തിൻകീ​ഴിൽ ട്രെഡ്‌മിൽ ഉപയോ​ഗി​ച്ചു വ്യായാ​മം​ചെ​യ്യാൻ ഡോക്ടർ നിർദേ​ശി​ച്ചു. അതു​പോ​ലെ, കർശന​മായ ആഹാര​നി​യ​ന്ത്ര​ണ​വും. ഏകദേശം ഒരു വർഷത്തി​നു​ശേഷം ഇപ്പോൾ എന്റെ തൂക്കം 136 കിലോ​ഗ്രാ​മാ​യി. പക്ഷേ, തൂക്കം ഇനിയും കുറയ്‌ക്ക​ണ​മെന്ന്‌ എനിക്ക​റി​യാം. ഇതുവ​രെ​യുള്ള പ്രയോ​ജ​നങ്ങൾ കണ്ടപ്പോൾ ഞാൻ ചെയ്‌ത ത്യാഗ​ങ്ങ​ളും ശ്രമങ്ങ​ളും വെറു​തെ​യാ​യി​ല്ലെന്ന്‌ എനിക്കു ബോധ്യ​മാ​യി. ഇപ്പോൾ എനിക്കു ഗോവ​ണി​പ്പ​ടി​കൾ കയറാം, കൂടുതൽ ഉന്മേഷ​വാ​നു​മാ​ണു ഞാൻ.”

◼ എൽസാൽവ​ഡോ​റിൽനി​ന്നുള്ള മാർത്ത​യ്‌ക്ക്‌ 165 സെന്റി​മീ​റ്റർ ഉയരമുണ്ട്‌, അവൾക്ക്‌ 83 കിലോ​ഗ്രാം തൂക്കവു​മു​ണ്ടാ​യി​രു​ന്നു. ഉയരം വെച്ചു​നോ​ക്കി​യാൽ ഇതു പൊണ്ണ​ത്ത​ടി​യാണ്‌.

മാർത്ത: “ഞാൻ ഒരു ഡോക്ടറെ കണ്ടു. തൂക്കം കുറയ്‌ക്ക​ണ​മെന്ന്‌ അദ്ദേഹം കർശന​മാ​യി പറഞ്ഞു. ആ അഭി​പ്രാ​യത്തെ ഞാൻ മാനിച്ചു, കാരണം അദ്ദേഹം ഇതേക്കു​റിച്ച്‌ അറിവുള്ള ആളാണ​ല്ലോ. കൂടുതൽ നിർദേ​ശ​ത്തി​നാ​യി അദ്ദേഹം എന്നെ ഒരു പോഷ​കാ​ഹാര വിദഗ്‌ധ​യു​ടെ അടു​ത്തേക്ക്‌ അയച്ചു. നല്ല ആരോ​ഗ്യ​ത്തി​നു ഞാൻ പിൻപ​റ്റേണ്ട സംഗതി​കൾ കാര്യ​കാ​ര​ണ​സ​ഹി​തം അവർ എന്നോടു വിശദീ​ക​രി​ച്ചു. ഭക്ഷണം കുറയ്‌ക്കാൻ കഴിയുന്ന വിധവും ചില ആഹാര​സാ​ധ​ന​ങ്ങ​ളിൽ നിയ​ന്ത്രണം ഏർപ്പെ​ടു​ത്തേ​ണ്ടത്‌ എങ്ങനെ​യെ​ന്നും അവർ മനസ്സി​ലാ​ക്കി​ത്തന്നു. പുരോ​ഗ​തി​യെ​ക്കു​റിച്ച്‌ ആദ്യ​മൊ​ക്കെ ഓരോ ആഴ്‌ച​യും ഞാൻ റിപ്പോർട്ടു ചെയ്യണ​മാ​യി​രു​ന്നു, പിന്നീട്‌, അത്‌ ഓരോ മാസവും മതി​യെ​ന്നാ​യി. ഡോക്ട​റും പോഷ​കാ​ഹാ​ര​വി​ദ​ഗ്‌ധ​യും ഞാൻ വരുത്തുന്ന പുരോ​ഗ​തി​യിൽ എന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. ക്രമേണ എനിക്ക്‌ 12 കിലോ​ഗ്രാം തൂക്കം കുറഞ്ഞു. ഇപ്പോൾ എന്റെ തൂക്കം 68 കിലോ​ഗ്രാ​മാ​യി നിൽക്കു​ക​യാണ്‌.”

ഉണരുക!: “വ്യായാ​മ​ത്തി​ന്റെ​യും മരുന്നു​ക​ളു​ടെ​യും കാര്യ​മോ?”

മാർത്ത: “എനിക്ക്‌ കൊള​സ്‌​ട്രോൾ സംബന്ധിച്ച പ്രശ്‌നങ്ങൾ ഇല്ലായി​രു​ന്നു. അതു​കൊണ്ട്‌ മരുന്നു കഴിക്കേണ്ട ആവശ്യം വന്നില്ല. ദിനച​ര്യ​യിൽ ഞാൻ പതിവി​ലും കൂടുതൽ സമയം നടത്തത്തി​നാ​യി നീക്കി​വെ​ക്കാൻ തുടങ്ങി.”

ഉണരുക!: “സുഹൃ​ത്തു​ക്കളെ സന്ദർശിച്ച അവസര​ത്തിൽ അവർ നിങ്ങളെ കൂടുതൽ കഴിക്കാൻ നിർബ​ന്ധി​ച്ച​പ്പോൾ നിങ്ങൾ എന്തു ചെയ്‌തു?”

മാർത്ത: “‘എന്റെ ആരോ​ഗ്യം മെച്ച​പ്പെ​ടു​ത്താൻ ഈ പ്രത്യേക ആഹാര​ക്രമം പിൻപ​റ്റ​ണ​മെന്നു ഡോക്ടർ നിർദേ​ശി​ച്ചി​ട്ടുണ്ട്‌’ എന്ന്‌ ഞാൻ അവരോ​ടു പറയും. അപ്പോൾ പിന്നെ അവർ നിർബ​ന്ധി​ക്കാ​റില്ല.”

അതു​കൊണ്ട്‌, നിങ്ങൾക്ക്‌ അമിത​തൂ​ക്ക​മോ പൊണ്ണ​ത്ത​ടി​യോ ഉണ്ടെങ്കിൽ എന്തു ചെയ്യാൻ കഴിയും? ഒരു പഴമൊ​ഴി കേട്ടി​ട്ടി​ല്ലേ, “മനസ്സു​ണ്ടെ​ങ്കിൽ മാർഗ​വു​മുണ്ട്‌.” അതു സംബന്ധിച്ച്‌ എന്തെങ്കി​ലും ചെയ്യാ​നുള്ള പ്രചോ​ദ​ന​വും ഇച്ഛാശ​ക്തി​യും നിങ്ങൾക്കു​ണ്ടോ? നിങ്ങൾ അമിത​തൂ​ക്ക​മുള്ള ഒരു കുട്ടി​യോ മുതിർന്ന വ്യക്തി​യോ ആണെന്നി​രി​ട്ടെ, നിങ്ങളു​ടെ മുമ്പി​ലുള്ള തിര​ഞ്ഞെ​ടുപ്പ്‌ എന്താണ്‌? ഒന്നുകിൽ തൂക്കം കുറയ്‌ക്കുക അല്ലെങ്കിൽ ആയുസ്സു കുറയാൻ അനുവ​ദി​ക്കുക. ഊർജ​സ്വ​ലത നിറഞ്ഞു​നിൽക്കുന്ന ഒരു ജീവി​ത​രീ​തി പിൻപ​റ്റുക, അങ്ങനെ പ്രയത്‌ന​ഫലം കാണു​ന്ന​തി​ന്റെ ചാരി​താർഥ്യം അനുഭ​വി​ക്കുക—അതേ, വസ്‌ത്ര​ത്തി​ന്റെ വലുപ്പം കുറഞ്ഞു​വ​രു​ന്നത്‌ ഉൾപ്പെടെ! (g04 11/8)

[അടിക്കു​റിപ്പ്‌]

a സ്ലീപ്‌ ആപ്‌നി​യ​യെ​ക്കു​റി​ച്ചുള്ള കൂടുതൽ വിവര​ങ്ങൾക്ക്‌ 2004 ഫെബ്രു​വരി 8 ഇംഗ്ലീഷ്‌ ലക്കം ഉണരുക!യുടെ 10-12 പേജുകൾ കാണുക.

[11-ാം പേജിലെ ചതുരം]

പരിഹാരം ലിപോ​സ​ക്‌ഷ​നോ?

എന്താണ്‌ ലിപോ​സ​ക്‌ഷൻ? ഒരു ഡിക്‌ഷ​നറി അതിനെ ഇങ്ങനെ നിർവ​ചി​ക്കു​ന്നു: “തുടകൾ, അടിവ​യറ്‌ തുടങ്ങി ശരീര​ത്തി​ലെ ചില പ്രത്യേക ഭാഗങ്ങ​ളിൽ അടിഞ്ഞു​കൂ​ടി​യി​രി​ക്കുന്ന കൊഴു​പ്പു നിറഞ്ഞ കലകൾ വലി​ച്ചെ​ടു​ക്കുന്ന സൗന്ദര്യ​ചി​കി​ത്സാ നടപടി. സക്‌ഷൻ ലിപെ​ക്ടമി എന്നും ഇത്‌ അറിയ​പ്പെ​ടു​ന്നു.” (അമേരി​ക്കൻ ഹെറി​റ്റേജ്‌ ഡിക്‌ഷ​നറി) എന്നിരു​ന്നാ​ലും, ഇതിനെ പൊണ്ണ​ത്ത​ടി​ക്കുള്ള ഒരു പ്രതി​വി​ധി​യാ​യി കണക്കാ​ക്കാൻ പറ്റുമോ?

ലിപോ​സ​ക്‌ഷൻ ഒരു സൗന്ദര്യ​ചി​കി​ത്സ​യാ​ണെ​ന്നാണ്‌ മേയോ ക്ലിനിക്ക്‌ ഓൺ ഹെൽതി വെയ്‌റ്റ്‌ പറയു​ന്നത്‌. ഇത്‌ തൂക്കം കുറയ്‌ക്കാ​നുള്ള മാർഗമല്ല. തൊലി​ക്ക​ടി​യിൽ വെച്ചി​രി​ക്കുന്ന ഒരു കനംകു​റഞ്ഞ ട്യൂബി​ലൂ​ടെ ശരീര​ത്തി​ലെ കൊഴു​പ്പു​നി​റഞ്ഞ കോശങ്ങൾ വലി​ച്ചെ​ടു​ക്കു​ന്നു. ഒറ്റത്തവ​ണ​കൊ​ണ്ടു​തന്നെ പല കിലോ​ഗ്രാം കൊഴുപ്പ്‌ ഇങ്ങനെ വലി​ച്ചെ​ടു​ക്കാം. എന്നിരു​ന്നാ​ലും, “ഈ ശസ്‌ത്ര​ക്രിയ പൊണ്ണ​ത്ത​ടി​ക്കുള്ള ചികി​ത്സയല്ല.” ഇത്‌ സുരക്ഷി​ത​മാ​ണോ? “പ്രമേഹം, ഹൃ​ദ്രോ​ഗം എന്നിവ​യുൾപ്പെടെ തൂക്കക്കൂ​ടു​ത​ലു​മാ​യി ബന്ധപ്പെട്ട ചില രോഗങ്ങൾ ഉള്ളവർക്ക്‌ ലിപോ​സ​ക്‌ഷൻകൊണ്ട്‌ സങ്കീർണ​തകൾ വർധി​ക്കാൻ കൂടുതൽ സാധ്യ​ത​യുണ്ട്‌.”