വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പൊണ്ണത്തടി കാരണങ്ങൾ എന്തെല്ലാം?

പൊണ്ണത്തടി കാരണങ്ങൾ എന്തെല്ലാം?

പൊണ്ണ​ത്തടി കാരണങ്ങൾ എന്തെല്ലാം?

“നമ്മുടെ കുട്ടി​ക​ളിൽ നിർണാ​യ​ക​മായ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ സൃഷ്ടി​ച്ചേ​ക്കാ​വുന്ന ഒരു പകർച്ച​വ്യാ​ധി​യു​ടെ നീരാ​ളി​പ്പി​ടി​ത്ത​ത്തി​ലാ​ണു നാം ഇന്ന്‌. സമൂഹം ഇതിനുള്ള പ്രതി​രോധ നടപടി​ക​ളു​മാ​യി രംഗത്തി​റ​ങ്ങു​ന്നി​ല്ലെ​ങ്കിൽ പൊണ്ണ​ത്ത​ടി​യെന്ന പ്രശ്‌ന​ത്തി​ന്റെ വർധന​യ്‌ക്കു വിരാ​മ​മി​ടാൻ പറ്റില്ല.”വില്യം ജെ. ക്ലിഷ്‌, ശിശു​രോ​ഗ​വി​ഭാ​ഗം പ്രൊ​ഫസർ.

ശരീര​ഭാ​രം സംബന്ധിച്ച തലവേ​ദ​ന​ക​ളൊ​ന്നും ഇല്ലാത്ത​വർക്ക്‌, തൂക്കക്കൂ​ടു​ത​ലും പൊണ്ണ​ത്ത​ടി​യും ഉള്ള ആളുക​ളിൽ ചില പോരാ​യ്‌മകൾ ആരോ​പി​ക്കാ​നുള്ള ചായ്‌വുണ്ട്‌. അവർ ഇച്ഛാശ​ക്തി​യു​ടെ​യും പ്രചോ​ദ​ന​ങ്ങ​ളു​ടെ​യും കാര്യ​ത്തിൽ ദുർബ​ല​രാ​ണെന്ന്‌ അത്തരക്കാർ വിധി​യെ​ഴു​തു​ന്നു. എന്നാൽ കാര്യങ്ങൾ അത്രയും​കൊ​ണ്ടു തീർന്നോ? പൊണ്ണ​ത്ത​ടി​യു​ള്ളവർ യാതൊ​രു വ്യായാ​മ​വും ചെയ്യാത്ത മടിയ​ന്മാ​രാ​ണെ​ന്നാ​ണോ? അതോ ഇവരിൽ പലരു​ടെ​യും കാര്യ​ത്തിൽ നിയ​ന്ത്ര​ണ​വി​ധേ​യ​മ​ല്ലാത്ത ദൂരവ്യാ​പക ഫലമുള്ള മറ്റു കാരണ​ങ്ങ​ളു​ണ്ടോ?

പാരമ്പ​ര്യ​മോ? ചുറ്റു​പാ​ടു​ക​ളോ? അതോ രണ്ടും​കൂ​ടി​യോ?

ഫുഡ്‌ ഫൈറ്റ്‌ എന്ന പുസ്‌തകം ഇപ്രകാ​രം പറയുന്നു: “പൊണ്ണ​ത്ത​ടി​യു​ടെ ഉത്‌പ​ത്തി​ക്കു നിദാനം ജനിതക കാരണ​ങ്ങ​ളാ​ണോ ചുറ്റു​പാ​ടു​ക​ളാ​ണോ എന്നതി​നെ​ക്കു​റി​ച്ചു ദീർഘ​കാ​ല​മാ​യി അഭി​പ്രായ വ്യത്യാ​സങ്ങൾ ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌.” ജനിതക കാരണങ്ങൾ എന്നതു​കൊണ്ട്‌ ഇവിടെ എന്താണ്‌ ഉദ്ദേശി​ക്കു​ന്നത്‌? ഭാവി ആവശ്യ​ങ്ങൾക്കു​വേണ്ടി കൂടു​ത​ലുള്ള കലോ​റി​കൾ സംഭരി​ച്ചു​വെ​ക്കാ​നുള്ള പ്രാപ്‌തി സ്വാഭാ​വി​ക​മാ​യും മനുഷ്യ​ശ​രീ​ര​ത്തി​നു​ണ്ടെ​ന്നുള്ള സിദ്ധാ​ന്തത്തെ ചിലർ പിന്താ​ങ്ങു​ന്നു. മേലു​ദ്ധ​രിച്ച പുസ്‌തകം ഇപ്രകാ​രം തുടരു​ന്നു: “പൊണ്ണ​ത്ത​ടി​യു​ടെ ജനിത​ക​ശാ​സ്‌ത്രം ദശകങ്ങ​ളോ​ളം പഠനവി​ധേ​യ​മാ​ക്കി​യി​ട്ടുണ്ട്‌. . . . മനുഷ്യ​ന്റെ ജീനു​ക​ളെ​യും പൊണ്ണ​ത്ത​ടി​യെ​യും കുറിച്ചു ധാരാളം ഗവേഷ​ണങ്ങൾ നടക്കു​ന്നുണ്ട്‌. തൂക്കക്കൂ​ടു​ത​ലി​ലേ​ക്കും പ്രമേഹം പോ​ലെ​യുള്ള രോഗ​ങ്ങ​ളി​ലേ​ക്കും ആളുകളെ തള്ളിവി​ടാൻ സാധ്യ​ത​യുള്ള ജീനു​കളെ തിരി​ച്ച​റി​യാൻ സങ്കീർണ​മായ നൂതന മാർഗങ്ങൾ ഉപയോ​ഗി​ച്ചു പഠനങ്ങൾ നടത്തി​വ​രു​ന്നു. ശാസ്‌ത്ര​ഭാ​ഷ​യിൽ പറഞ്ഞാൽ, പൊതു​വേ ആളുക​ളു​ടെ തൂക്കത്തിൽ ഉണ്ടാകുന്ന 25 മുതൽ 40 വരെ ശതമാനം വ്യതി​യാ​ന​ങ്ങൾക്കു കാരണ​ക്കാർ ജീനു​ക​ളാ​ണെന്നു പറയാൻ കഴിയും.” പുസ്‌തകം തുടരു​ന്നു: “പൊണ്ണ​ത്ത​ടി​ക്കു വ്യക്തി​കളെ കുറ്റ​പ്പെ​ടു​ത്തുന്ന പ്രവണ​ത​യാ​ണ​ല്ലോ കണ്ടുവ​രു​ന്നത്‌. എന്നാൽ ഈ കണക്ക്‌ ജനിത​ക​ഘ​ട​ക​ത്തിന്‌ അടിവ​ര​യി​ടു​ന്നു. എന്നിരു​ന്നാ​ലും, 60 ശതമാ​ന​മോ അതിൽ കൂടു​ത​ലോ വിരൽചൂ​ണ്ടു​ന്നത്‌ ചുറ്റു​പാ​ടു​ക​ളു​ടെ സ്വാധീ​ന​ത്തി​ലേ​ക്കു​തന്നെ.” ഇതിന്റെ അർഥം പൊണ്ണ​ത്ത​ടി​യെന്ന പ്രശ്‌ന​ത്തി​ന്റെ ഒരു കാതലായ ഭാഗം വ്യക്തി​യു​ടെ ജീവി​ത​രീ​തി​യിൽത്തന്നെ അന്തർലീ​ന​മാ​യി​രി​ക്കു​ന്നു എന്നാണ്‌. ഒരു വ്യക്തിക്ക്‌ ഓരോ ദിവസ​വും ആവശ്യ​മാ​യി​രി​ക്കുന്ന കലോ​റി​യിൽ കൂടുതൽ അയാൾ ഭക്ഷണത്തി​ലൂ​ടെ അകത്താ​ക്കു​ന്നു​ണ്ടോ? വേണ്ടാത്ത ഭക്ഷണങ്ങൾ പതിവാ​യി കഴിക്കാ​റു​ണ്ടോ? ഓരോ ദിവസ​വും മിതമായ വ്യായാ​മം ചെയ്യാൻ സമയം ചിട്ട​പ്പെ​ടു​ത്താ​റു​ണ്ടോ?

മേയോ ക്ലിനിക്‌, പൊണ്ണ​ത്ത​ടി​യു​ടെ കാരണം ലളിത​മാ​യി വിശദീ​ക​രി​ക്കു​ന്നു: “പൊണ്ണ​ത്ത​ടി​യി​ലേ​ക്കോ തൂക്കക്കൂ​ടു​ത​ലി​ലേ​ക്കോ നയി​ച്ചേ​ക്കാ​വുന്ന ഒരു ഘടകമാ​യി​രു​ന്നേ​ക്കാം ജീനുകൾ, എന്നാൽ നിങ്ങളു​ടെ ശരീര​ഭാ​രം ആത്യന്തി​ക​മാ​യി നിർണ​യി​ക്ക​പ്പെ​ടു​ന്നത്‌ നിങ്ങളു​ടെ ആഹാര​ക്ര​മ​ത്താ​ലും കായിക പ്രവർത്ത​ന​ങ്ങ​ളാ​ലു​മാണ്‌. കലോറി അമിത​മാ​യി ശരീര​ത്തി​ലെ​ത്തു​ന്ന​തോ മെയ്യന​ങ്ങാ​തെ​യുള്ള ജീവി​ത​രീ​തി​യോ അല്ലെങ്കിൽ രണ്ടും​കൂ​ടി​യോ കാലാ​ന്ത​ര​ത്തിൽ പൊണ്ണ​ത്ത​ടി​യെ ക്ഷണിച്ചു​വ​രു​ത്തു​ന്നു.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.) അതേ ഉറവിടം തുടരു​ന്നു: “നിങ്ങളു​ടെ പാരമ്പ​ര്യം അങ്ങനെ​യാ​യ​തു​കൊണ്ട്‌ നിങ്ങൾ തടിച്ച ശരീര​പ്ര​കൃ​തി​യുള്ള വ്യക്തി ആയിരി​ക്ക​ണ​മെ​ന്നില്ല. . . . നിങ്ങളു​ടെ ജീനു​കൾക്കു പറയാ​നു​ള്ളത്‌ എന്തുതന്നെ ആയിരു​ന്നാ​ലും, പോഷണം, കായിക പ്രവർത്തനം എന്നിവ സംബന്ധിച്ച നിങ്ങളു​ടെ തിര​ഞ്ഞെ​ടു​പ്പാണ്‌ ആത്യന്തി​ക​മാ​യി നിങ്ങളു​ടെ തൂക്കം നിർണ​യി​ക്കു​ന്നത്‌.”

എങ്ങനെ​യെ​ങ്കി​ലും അമിത​തൂ​ക്ക​മൊ​ന്നു കുറച്ച്‌ പഴയ ആകാര​വ​ടി​വു നേടി​യെ​ടു​ക്ക​ണ​മെന്ന ചിന്ത​യോ​ടെ ആളുകൾ നെട്ടോ​ട്ട​മോ​ടു​ക​യാണ്‌. അതിനുള്ള സഹായ​വു​മാ​യി രംഗം കയ്യടക്കി​യി​രി​ക്കുന്ന വാണി​ജ്യ​സം​ഘ​ട​ന​ക​ളു​ടെ കീശയി​ലേക്കു കോടി​കൾ ഒഴുകു​ന്നു. എന്നാൽ ഈ പരിപാ​ടി​ക​ളെ​ക്കു​റി​ച്ചു വിദഗ്‌ധ​രു​ടെ അഭി​പ്രാ​യ​മെ​ന്താണ്‌? “പൊണ്ണ​ത്തടി ചികി​ത്സി​ച്ചു ശരിയാ​ക്കുക വളരെ ബുദ്ധി​മു​ട്ടാണ്‌, തൂക്കം കുറയ്‌ക്കു​ന്ന​വ​രിൽ മിക്കവ​രും അത്‌ അങ്ങനെ​തന്നെ നിലനി​റു​ത്തു​ന്നു​മില്ല,” ഫുഡ്‌ ഫൈറ്റ്‌ എന്ന പുസ്‌തകം പറയുന്നു. “ഏറ്റവും ആശാവ​ഹ​മായ ഒരു കണക്കനു​സ​രിച്ച്‌, 25 ശതമാനം പേരാണ്‌ [നാലിൽ ഒരാൾവീ​തം] തൂക്കം കുറയ്‌ക്കു​ക​യും അതു നിലനി​റു​ത്തു​ക​യും ചെയ്യു​ന്നത്‌, പലപ്പോ​ഴും പല പ്രാവ​ശ്യ​ത്തെ ശ്രമം അതിന്‌ ആവശ്യ​മാ​യി​വ​ന്നേ​ക്കാം.”

പൊണ്ണ​ത്ത​ടി​യു​ടെ അപകടങ്ങൾ

പൊണ്ണ​ത്ത​ടിക്ക്‌ ഗുരു​ത​ര​മായ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളി​ലേക്കു നയിക്കാൻ കഴിയും. ദക്ഷിണ കാലി​ഫോർണിയ മെഡിക്കൽ സെന്ററി​ലെ ഒരു നാഡീ​രോ​ഗ​വി​ദ​ഗ്‌ധ​നായ ഡോ. സ്‌കോട്ട്‌ ലോറെൻ-സെൽകോ, പൊണ്ണ​ത്ത​ടി​യു​ണ്ടെ​ങ്കിൽ യുവജ​ന​ങ്ങൾക്കു​പോ​ലും ടൈപ്പ്‌ 2-ൽപ്പെട്ട പ്രമേഹം പിടി​പെ​ടാ​നുള്ള ഭീഷണി​യി​ലാ​ണെന്നു മുന്നറി​യി​പ്പു നൽകുന്നു. (2003 മേയ്‌ 8 ലക്കം ഉണരുക! കാണുക.) അദ്ദേഹം പറയുന്നു: “ഞങ്ങൾ ഇപ്പോൾ അതു നിത്യ​വും കണ്ണാലെ കണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌, നിങ്ങൾക്കു വിശ്വ​സി​ക്കാൻ ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം, അതു ഞെട്ടി​പ്പി​ക്കു​ന്ന​താണ്‌. ഞാൻ അവരെ [പൊണ്ണ​ത്ത​ടി​യുള്ള രോഗി​കളെ] പ്രമേ​ഹ​രോ​ഗി​ക​ളു​ടെ വാർഡി​ലൂ​ടെ കൊണ്ടു​പോ​യി അവർക്കു ഭവിക്കാ​നി​രി​ക്കു​ന്നത്‌ എന്താ​ണെന്നു കാണി​ച്ചു​കൊ​ടു​ക്കാ​മെന്നു പറയാ​റുണ്ട്‌. കാഴ്‌ച നശിച്ച​വ​രും അവയവങ്ങൾ മുറിച്ചു മാറ്റ​പ്പെ​ട്ട​വ​രും പൂർണ​മാ​യും അംഗഹീ​ന​രാ​യ​വ​രും എല്ലാം അവി​ടെ​യുണ്ട്‌. ടൈപ്പ്‌ 2 പ്രമേ​ഹ​ത്തി​ന്റെ ഇരകളായ അവരെ​ല്ലാം പൊണ്ണ​ത്ത​ടി​യു​ള്ള​വ​രാണ്‌.” ഇതിനു വഴി​വെ​ക്കുന്ന ഒരു ഘടക​മെ​ന്താണ്‌? “അവർക്ക്‌ ഹാംബർഗ​റും (ഒരുതരം മാംസ​വി​ഭവം) വറുത്ത​തും പൊരി​ച്ച​തു​മൊ​ക്കെ വാങ്ങാൻ ഇഷ്ടം​പോ​ലെ പണമുണ്ട്‌. അതു​കൊണ്ട്‌ അവർ അതു വാങ്ങി​ത്തി​ന്നു​ന്നു.” ലോറെൻ-സെൽകോ പറയുന്നു. “ഇത്‌ അപകട​മാ​ണെന്ന്‌ അവരോട്‌ ആരും പറയു​ന്നില്ല. ഫാസ്റ്റ്‌ഫുഡ്‌ കമ്പനികൾ ഇക്കാര്യ​ത്തിൽ തികച്ചും മൗനം പാലി​ക്കു​ന്നു. തുറന്നു​പ​റ​ഞ്ഞാൽ മിക്ക ഡോക്ടർമാ​രും അങ്ങനെ​തന്നെ, കാരണം അവർക്കൊ​ന്നും പോഷ​ണ​കാ​ര്യ​ത്തിൽ പരിശീ​ലനം കിട്ടി​യി​ട്ടില്ല.”

പോഷ​ണ​ത്തെ​ക്കു​റിച്ച്‌, പേരു​കേട്ട ഒരു എഴുത്തു​കാ​ര​നായ ഡോ. എഡ്വേർഡ്‌ റ്റോബ്‌ ഇപ്രകാ​രം പറയുന്നു: “തൂക്കക്കൂ​ടു​തൽ ഉണ്ടായി​രി​ക്കു​ന്ന​തി​നെ ഒരു സാധാരണ സംഗതി​യാ​യി, ആധുനിക ജീവി​ത​ത്തി​ന്റെ ഒരു സ്വീകാ​ര്യ​ഭാ​ഗ​മാ​യി, ചിന്തി​ക്കു​ന്നത്‌ ഒരു ഫാഷൻപോ​ലെ ആയിരി​ക്കു​ന്നു. അതിൽ ആർക്കും ഒരു രസക്കേ​ടു​പോ​ലും തോന്നാ​റില്ല. ഇതു നമ്മെ തീറ്റി​ക്കൊ​ഴു​പ്പി​ച്ചു​കൊ​ണ്ടു ലാഭം കൊയ്യു​ന്ന​തി​നുള്ള കച്ചവട​ക്ക​ണ്ണ​ല്ലാ​തെ മറ്റൊ​ന്നു​മല്ല.”

അരക്കെ​ട്ടി​ന്റെ ഭാഗത്ത്‌ ദുർമേ​ദസ്സ്‌ ഉള്ളവർ, ഉദരാ​വ​യ​വ​ങ്ങ​ളിൽ അമിത കൊഴുപ്പ്‌ അടിഞ്ഞു​കൂ​ടി​യി​ട്ടുള്ള (പ്രത്യേ​കിച്ച്‌ അരവണ്ണം 90-100 സെന്റി​മീ​റ്റ​റി​ലും കൂടു​ത​ലുള്ള) ആളുക​ളെ​ക്കാൾ ആരോ​ഗ്യ​മു​ള്ള​വ​രാ​യി​രി​ക്കാം. എന്തു​കൊണ്ട്‌? കാരണം “നിങ്ങളു​ടെ ഉദരഭാ​ഗത്തെ കൊഴുപ്പ്‌ ഉയർന്ന രക്തസമ്മർദം, ഹൃദയ​ധ​മ​നീ​രോ​ഗം, പ്രമേഹം, മസ്‌തി​ഷ്‌കാ​ഘാ​തം, ചിലതരം കാൻസ​റു​കൾ എന്നിവ ഉണ്ടാകാ​നുള്ള അപകട​സാ​ധ്യത വർധി​പ്പി​ക്കു​ന്നു” എന്ന്‌ മേയോ ക്ലിനിക്‌ ഓൺ ഹെൽതി വെയ്‌റ്റ്‌ പറയുന്നു. “നിങ്ങൾക്കു തടിച്ച അരക്കെ​ട്ടും തുടക​ളും നിതം​ബ​വും ആണെങ്കിൽ നിങ്ങളു​ടെ ആരോ​ഗ്യ​ത്തി​നു വലിയ അപകട​മില്ല.”

അങ്ങനെ​യെ​ങ്കിൽ, അമിത​തൂ​ക്ക​മുള്ള, ഗുരു​ത​ര​മായ ആരോഗ്യ പ്രശ്‌ന​ങ്ങ​ളു​ടെ നിഴലിൽ കഴിയുന്ന, മുതിർന്ന​വ​രും കുട്ടി​ക​ളും ഉൾപ്പെ​ടുന്ന കോടി​ക്ക​ണ​ക്കിന്‌ ആളുകൾക്ക്‌ എന്തു പരിഹാ​ര​മാ​ണു​ള്ളത്‌? ഫലപ്ര​ദ​മായ ഒരു പ്രതി​വി​ധി​യു​ണ്ടോ? (g04 11/8)

[5-ാം പേജിലെ ചതുരം/ചാർട്ട്‌]

എന്താണ്‌ ബിഎംഐ? അതു നിങ്ങ​ളോ​ടു പറയു​ന്നത്‌ എന്താണ്‌?

ഉയരവും തൂക്കവും തമ്മിലുള്ള അനുപാ​ത​മാണ്‌ ബിഎംഐ (ബോഡി മാസ്സ്‌ ഇൻഡക്‌സ്‌). ഒരാൾക്ക്‌ തൂക്കക്കൂ​ടു​ത​ലോ പൊണ്ണ​ത്ത​ടി​യോ ഉണ്ടോ​യെന്ന്‌ ഇതു നോക്കി​യാൽ അറിയാം. മേയോ ക്ലിനി​ക്കി​ന്റെ അഭി​പ്രാ​യ​ത്തിൽ, 18.5 മുതൽ 24.9 വരെയുള്ള ബിഎംഐ ഏറ്റവും ആരോ​ഗ്യ​ക​ര​മായ അനുപാ​ത​മാണ്‌. നിങ്ങളു​ടെ ബിഎംഐ 25-നും 29.9-നും ഇടയ്‌ക്കാ​ണെ​ങ്കിൽ നിങ്ങൾക്കു തൂക്കക്കൂ​ടു​ത​ലുണ്ട്‌. 30-നു മുകളി​ലുള്ള ബിഎംഐ പൊണ്ണ​ത്ത​ടി​യു​ടെ പട്ടിക​യിൽ വരുന്നു. ചാർട്ട്‌ നോക്കി നിങ്ങൾക്ക്‌ എങ്ങനെ മനസ്സി​ലാ​ക്കാം? ഏതു പട്ടിക​യിൽ വരു​ന്നെന്ന്‌ ഉറപ്പാ​ക്കാ​നോ നിർദേ​ശ​ങ്ങൾക്കോ വേണ്ടി നിങ്ങൾ ഡോക്ടറെ കാണേ​ണ്ട​തു​ണ്ടോ?

നിങ്ങളു​ടെ ബിഎംഐ കണക്കു​കൂ​ട്ടു​ന്ന​തിന്‌, നിങ്ങളു​ടെ തൂക്കം എത്ര കിലോ​ഗ്രാ​മാ​ണെന്നു കാണുക, നിങ്ങളു​ടെ ഉയരം മീറ്ററിൽ കണക്കാക്കി അതു​കൊ​ണ്ടു തൂക്കത്തെ ഹരിക്കുക. കിട്ടിയ ഉത്തരത്തെ വീണ്ടും നിങ്ങളു​ടെ ഉയരം​കൊ​ണ്ടു ഹരിക്കുക. ഉദാഹരണത്തിന്‌, നിങ്ങൾക്ക്‌ 90 കിലോ​ഗ്രാം ഭാരവും 1.8 മീറ്റർ ഉയരവും ഉണ്ടെങ്കിൽ നിങ്ങളു​ടെ ബിഎംഐ 28 ആണ്‌. (90÷1.8÷1.8=28)

[ചാർട്ട്‌]

ആരോ​ഗ്യ​കരം തൂക്കക്കൂ​ടു​തൽ പൊണ്ണ​ത്ത​ടി

ബിഎംഐ 18.5-24.9 25-29.9 30-ഉം അതിൽ കൂടു​ത​ലും

ഉയരം തൂക്കം കിലോ​ഗ്രാ​മിൽ

1.47 മീ. 53-ഓ അതിൽ കുറവോ 54-64 65-ഓ അതിൽ കൂടു​ത​ലോ

1.50 മീ. 56-ഓ അതിൽ കുറവോ 57-67 68-ഓ അതിൽ കൂടു​ത​ലോ

1.52 മീ. 57-ഓ അതിൽ കുറവോ 58-69 70-ഓ അതിൽ കൂടു​ത​ലോ

1.55 മീ. 59-ഓ അതിൽ കുറവോ 60-71 72-ഓ അതിൽ കൂടു​ത​ലോ

1.57 മീ. 61-ഓ അതിൽ കുറവോ 62-73 74-ഓ അതിൽ കൂടു​ത​ലോ

1.60 മീ. 63-ഓ അതിൽ കുറവോ 64-76 77-ഓ അതിൽ കൂടു​ത​ലോ

1.63 മീ. 66-ഓ അതിൽ കുറവോ 67-79 80-ഓ അതിൽ കൂടു​ത​ലോ

1.65 മീ. 67-ഓ അതിൽ കുറവോ 68-81 82-ഓ അതിൽ കൂടു​ത​ലോ

1.68 മീ. 70-ഓ അതിൽ കുറവോ 71-84 85-ഓ അതിൽ കൂടു​ത​ലോ

1.70 മീ. 72-ഓ അതിൽ കുറവോ 73-86 87-ഓ അതിൽ കൂടു​ത​ലോ

1.73 മീ. 74-ഓ അതിൽ കുറവോ 75-89 90-ഓ അതിൽ കൂടു​ത​ലോ

1.75 മീ. 76-ഓ അതിൽ കുറവോ 77-91 92-ഓ അതിൽ കൂടു​ത​ലോ

1.78 മീ. 79-ഓ അതിൽ കുറവോ 80-94 95-ഓ അതിൽ കൂടു​ത​ലോ

1.80 മീ. 80-ഓ അതിൽ കുറവോ 81-97 98-ഓ അതിൽ കൂടു​ത​ലോ

1.83 മീ. 83-ഓ അതിൽ കുറവോ 84-100 101-ഓ അതിൽ കൂടു​ത​ലോ

1.85 മീ. 85-ഓ അതിൽ കുറവോ 86-102 103-ഓ അതിൽ കൂടു​ത​ലോ

1.88 മീ. 89-ഓ അതിൽ കുറവോ 90-106 107-ഓ അതിൽ കൂടു​ത​ലോ

1.90 മീ. 90-ഓ അതിൽ കുറവോ 91-108 109-ഓ അതിൽ കൂടു​ത​ലോ

[കടപ്പാട്‌]

മേയോ ക്ലിനിക്‌ ഓൺ ഹെൽതി വെയ്‌റ്റി​നോട്‌ ചേർച്ച​യി​ലാ​ണിത്‌

[5-ാം പേജിലെ ചതുരം]

എന്താണ്‌ ഒരു കലോറി?

തൂക്കം കുറയ്‌ക്കു​ന്ന​യാ​ളോ​ടുള്ള ബന്ധത്തിൽ ഒരു കലോ​റി​യെ നിർവ​ചി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? അത്‌ താപോർജം അളക്കുന്ന ഒരു അംഗീ​കൃത മാനദ​ണ്ഡ​മാണ്‌. നിങ്ങൾ വിയർക്കു​മ്പോൾ കലോറി അഥവാ താപോർജം കത്തിച്ചു​ക​ള​യു​ക​യാ​ണു ചെയ്യു​ന്നത്‌. “ഒരു കിലോ​ഗ്രാം ജലത്തിന്റെ ഊഷ്‌മാവ്‌ കൃത്യം ഒരു ഡിഗ്രി സെന്റി​ഗ്രേഡ്‌ ഉയർത്താൻ ആവശ്യ​മായ താപത്തി​ന്റെ അളവാണ്‌ ഒരു കലോറി.” (ബാലൻസ്‌ യുവർ ബോഡി, ബാലൻസ്‌ യുവർ ലൈഫ്‌) ഓരോ വ്യക്തി​ക്കും ദിവസ​വും വേണ്ട കലോ​റി​യു​ടെ അഥവാ ഊർജ​ത്തി​ന്റെ അളവു വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കും. വ്യക്തി​യു​ടെ ഉയരം, തൂക്കം, പ്രായം, ജോലി എന്നിവ​യു​ടെ അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കും അത്‌.

[6-ാം പേജിലെ ചതുരം/ചിത്രം]

മെയ്യനങ്ങാതെയുള്ള ജീവി​ത​രീ​തി​യു​ള്ളവർ

◼ ടിവി-യുടെ മുന്നി​ലോ ജോലി​സ്ഥ​ല​ത്തോ വാഹന​ത്തി​ലോ ആയി ദിവസ​ത്തി​ന്റെ അധിക​പ​ങ്കും ഇരുന്നു​കൊ​ണ്ടു ചെലവ​ഴി​ക്കു​ന്നു, എഴു​ന്നേറ്റു നടക്കു​ന്നേ​യി​ല്ല

◼ 100 മീറ്ററിൽ കൂടുതൽ നടക്കു​ന്നി​ല്ല

◼ ഊർജ​സ്വ​ല​ത​യോ​ടെ ചെയ്യാൻ പറ്റിയ ജോലി​യല്ല ചെയ്യു​ന്നത്‌

◼ ആഴ്‌ച​യിൽ ഒരിക്കൽപ്പോ​ലും 20 മുതൽ 30 വരെ മിനിട്ട്‌ വ്യായാ​മം ചെയ്യു​ന്നി​ല്ല

[കടപ്പാട്‌]

ഉറവിടം: മേയോ ക്ലിനിക്‌ ഓൺ ഹെൽതി വെയ്‌റ്റ്‌