വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവാഹത്തിനുമുമ്പേ ഒരുമിച്ചുപാർക്കൽ നല്ല ദാമ്പത്യത്തിനുള്ള അടിസ്ഥാനമോ?

വിവാഹത്തിനുമുമ്പേ ഒരുമിച്ചുപാർക്കൽ നല്ല ദാമ്പത്യത്തിനുള്ള അടിസ്ഥാനമോ?

വിവാ​ഹ​ത്തി​നു​മു​മ്പേ ഒരുമി​ച്ചു​പാർക്കൽ നല്ല ദാമ്പത്യ​ത്തി​നുള്ള അടിസ്ഥാ​ന​മോ?

വിപരീത ലിംഗ​വർഗ​ത്തിൽപ്പെട്ട രണ്ടുപേർ വിവാഹം കൂടാതെ ഒരുമി​ച്ചു പാർക്കു​ന്നത്‌ “ലോക​മെ​മ്പാ​ടു​മുള്ള വ്യവസാ​യ​വ​ത്‌കൃത രാജ്യ​ങ്ങ​ളിൽ ഇന്നൊരു സാധാരണ കാഴ്‌ച​യാണ്‌,” ജേർണൽ ഓഫ്‌ മാര്യേജ്‌ ആൻഡ്‌ ഫാമിലി പറയുന്നു. “ഇവരിൽ പകുതി​യോ​ളം​പേർ, പൊരു​ത്ത​മു​ള്ളൊ​രു വിവാ​ഹ​ജീ​വി​തം നയിക്കാൻ തങ്ങൾക്കു കഴിയു​മോ​യെന്ന്‌ ഉറപ്പാ​ക്കാൻ വേണ്ടി​യാ​ണ​ത്രേ ഇങ്ങനെ ചെയ്യു​ന്നത്‌.” അങ്ങനെ​യാ​ണെ​ങ്കിൽ, ഈ ക്രമീ​ക​രണം “പൊരു​ത്ത​മുള്ള ദമ്പതി​ക​ളെ​മാ​ത്രം സൃഷ്ടി​ക്കു​ക​യും തുടർന്നുള്ള വിവാ​ഹ​ജീ​വി​തം കൂടുതൽ സുദൃ​ഢ​മാ​ക്കു​ക​യും ചെയ്യേ​ണ്ട​താണ്‌,” ജേർണൽ കൂട്ടി​ച്ചേർക്കു​ന്നു.

“എന്നിരു​ന്നാ​ലും തെളി​വു​കൾ കാണി​ക്കു​ന്നത്‌ ഇതിനു നേർവി​പ​രീ​ത​മാണ്‌.” ജേർണൽ തുടരു​ന്നു, “ഇങ്ങനെ വിവാഹം കഴിച്ച​വ​രിൽ താഴ്‌ന്ന വൈവാ​ഹിക സംതൃ​പ്‌തി, വിവാഹ ജീവി​ത​ത്തി​ലെ തീവ്ര​മായ വിയോ​ജി​പ്പു​കൾ, പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തിൽ കുറഞ്ഞ വിജയ​നി​രക്ക്‌, വൈവാ​ഹിക പ്രശ്‌ന​ങ്ങ​ളു​ടെ വർധന, ഒരുമി​ച്ചു ചെയ്യേണ്ട കാര്യ​ങ്ങ​ളിൽ വളരെ​ക്കു​റച്ചു സമയം​മാ​ത്രം പങ്കുപ​റ്റുക, പങ്കാളി​ക്കു തീരെ കുറഞ്ഞ പിന്തുണ നൽകുക, . . . ഇവ കൂടാതെ, വിവാ​ഹ​ജീ​വി​ത​ത്തി​ലേക്കു നേരിട്ടു പ്രവേ​ശി​ക്കുന്ന ദമ്പതി​ക​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, ഒരുമി​ച്ചു​പാർത്തു വിവാ​ഹി​ത​രാ​കു​ന്ന​വ​രിൽ ബന്ധം പിരി​യാ​നുള്ള സാധ്യ​ത​യും ഏറുന്നു.”

ഈ പഠനം വ്യക്തമാ​ക്കു​ന്ന​തു​പോ​ലെ മനുഷ്യ​ന്റെ ദൃഷ്ടി​യിൽ ജ്ഞാന​മെന്നു തോന്നുന്ന സംഗതി​കൾ യഥാർഥ​ത്തിൽ തികച്ചും ഭോഷ​ത്ത​മാ​യി​രു​ന്നേ​ക്കാം. ഈ വസ്‌തുത യിരെ​മ്യാ​വു 10:23-ലെ പിൻവ​രുന്ന വാക്കു​ക​ളു​ടെ സത്യത​യ്‌ക്ക്‌ അടിവ​ര​യി​ടു​ന്നു: “യഹോവേ, മനുഷ്യ​ന്നു തന്റെ വഴിയും . . . കാലടി​കളെ നേരെ ആക്കുന്ന​തും സ്വാധീ​നമല്ല.” വിവാ​ഹ​മെന്ന വിഷയ​ത്തെ​ക്കു​റിച്ച്‌ ഏറെ ഉത്‌കൃ​ഷ്ട​മായ ഒട്ടനവധി ബുദ്ധി​യു​പ​ദേശം നൽകുന്ന, ദൈവ​വ​ച​ന​മായ ബൈബി​ളി​ലേക്കു നോക്കു​ന്നത്‌ എത്ര ജ്ഞാനപൂർവ​മാ​യി​രി​ക്കും! (2 തിമൊ​ഥെ​യൊസ്‌ 3:16) ഉദാഹ​ര​ണ​ത്തിന്‌, വിവാ​ഹ​ബ​ന്ധ​ത്തെ​ക്കു​റി​ച്ചു ബൈബിൾ ഇപ്രകാ​രം പറയുന്നു: “അതു​കൊ​ണ്ടു പുരുഷൻ അപ്പനെ​യും അമ്മയെ​യും വിട്ടു​പി​രി​ഞ്ഞു ഭാര്യ​യോ​ടു പറ്റി​ച്ചേ​രും; അവർ ഏകദേ​ഹ​മാ​യി തീരും.”—ഉല്‌പത്തി 2:24; മത്തായി 19:5.

വികല​വും പലപ്പോ​ഴും ചഞ്ചലവു​മായ മനുഷ്യ​ചി​ന്ത​യു​ടെ പിന്നാലെ പോകാ​തെ മേൽപ്പറഞ്ഞ ദിവ്യ​നിർദേശം പിൻപ​റ്റു​ന്നത്‌ സന്തോ​ഷ​നിർഭ​ര​വും നിലനിൽക്കു​ന്ന​തു​മായ ഒരു വിവാ​ഹ​ബ​ന്ധ​ത്തി​ലേ​ക്കുള്ള വാതിൽതു​റ​ക്കും.—സദൃശ​വാ​ക്യ​ങ്ങൾ 3:5, 6. (g04 11/22)