വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇന്റർനെറ്റ്‌ അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം?

ഇന്റർനെറ്റ്‌ അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം?

ബൈബി​ളി​ന്റെ വീക്ഷണം

ഇന്റർനെറ്റ്‌ അപകടങ്ങൾ എങ്ങനെ ഒഴിവാ​ക്കാം?

ഇന്ത്യയി​ലെ ഒരു ഗ്രാമം, അവിടെ ഒരു കർഷകൻ സോയാ​ബീൻസ്‌ വിൽക്കാൻ പറ്റിയ സമയം നിശ്ചയി​ക്കു​ന്ന​തി​നാ​യി അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളി​ലെ ചിക്കാ​ഗോ​യിൽ അതിന്റെ വില​യെ​ന്താ​ണെന്നു പരി​ശോ​ധി​ക്കു​ന്നു. അതേസ​മയം, ജോലി​യിൽനി​ന്നു വിരമിച്ച ഒരു സ്‌ത്രീ തന്റെ കൊച്ചു​മ​ക​നിൽനി​ന്നു ലഭിച്ച ഇ-മെയിൽ വായി​ച്ചു​കൊണ്ട്‌ പുഞ്ചി​രി​തൂ​കു​ന്നു, ഒരു യാത്ര​ക്കാ​രൻ തന്റെ ലക്ഷ്യസ്ഥാ​നത്തെ കാലാവസ്ഥ എന്താ​ണെന്നു നോക്കു​ന്നു, ഇനിയും ഒരമ്മ തന്റെ കുട്ടി​യു​ടെ ഗൃഹപാ​ഠ​ത്തി​നു സഹായ​ക​മായ വിവരങ്ങൾ കണ്ടെത്തു​ന്നു—ഇതെല്ലാം സാധ്യ​മാ​യത്‌ ഇന്റർനെ​റ്റി​ലൂ​ടെ​യാണ്‌. ലോക​വ്യാ​പ​ക​മാ​യി അറുപതു കോടി​യി​ലേറെ ആളുകൾ ഇന്ന്‌ ഇന്റർനെറ്റ്‌ ഉപയോ​ഗി​ക്കു​ന്നുണ്ട്‌. ഇന്റർനെ​റ്റി​ന്റെ ഉപയോ​ഗ​ത്തി​ലുള്ള ശീഘ്ര വർധന ലോക​ത്തി​ന്റെ ആശയവി​നി​മ​യ​രീ​തി​ക​ളെ​യും വ്യാപാ​ര​രീ​തി​ക​ളെ​യും മാറ്റി​മ​റി​ച്ചി​രി​ക്കു​ന്നു.

പ്രത്യേ​കി​ച്ചും, സൈബർ തലമു​റ​യെന്നു ചില​പ്പോ​ഴൊ​ക്കെ വിളി​ക്ക​പ്പെ​ടുന്ന യുവത​ല​മുറ ആവേശ​പൂർവം ഇൻറ്റർനെറ്റ്‌ ഉപയോ​ഗി​ക്കു​ന്നു. വാർത്ത​കൾക്കും ഗവേഷ​ണ​ത്തി​നു​മുള്ള പ്രധാന ഉറവി​ട​മെ​ന്ന​നി​ല​യിൽ, വിദ്യാർഥി​കൾ ഇന്റർനെ​റ്റി​നെ കൂടു​ത​ലാ​യി ആശ്രയി​ക്കു​ന്നു. അതേ, ഗ്രന്ഥശാ​ല​യു​ടെ സ്ഥാനം ഇപ്പോൾ ഇന്റർനെറ്റ്‌ കൈയ​ട​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. “ചുരു​ക്കി​പ്പ​റ​ഞ്ഞാൽ ഈ വിദ്യാർഥി​കൾ . . . തങ്ങളുടെ പഠനം മുഴു​വൻതന്നെ ഇന്റർനെ​റ്റി​ലൂ​ടെ​യാ​ണു നടത്തു​ന്നത്‌” എന്ന്‌ അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളി​ലെ മുതിർന്ന കോ​ളെജ്‌ വിദ്യാർഥി​കളെ ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള ഒരു പഠനത്തി​ന്റെ ഡയറക്ട​റായ ഡിയാന എൽ. റ്റില്ലിഷ്‌ പറയു​ക​യു​ണ്ടാ​യി. അതേ, നമ്മുടെ ആധുനിക സമൂഹ​ത്തിൽ ഇന്റർനെറ്റ്‌ വിലപ്പെട്ട ഒന്നാണ്‌.

സാധാ​ര​ണ​ഗ​തി​യിൽ, ഒരു ഉപകരണം എത്ര​യേറെ ശക്തമാ​ണോ അത്ര​യേറെ അതിന്‌ അപകട​കാ​രി​യാ​യി​രി​ക്കാ​നും കഴിയും. മോ​ട്ടോർകൊണ്ട്‌ പ്രവർത്തി​ക്കുന്ന ഒരു അറപ്പു​വാ​ളിന്‌ സാധാരണ കൈവാ​ളി​നെ​ക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധി​ക്കും, എന്നിരു​ന്നാ​ലും അതു വളരെ സൂക്ഷി​ച്ചു​വേണം ഉപയോ​ഗി​ക്കാൻ. അതു​പോ​ലെ ഇന്റർനെ​റ്റും വളരെ​യ​ധി​കം ശക്തവും ഉപകാ​ര​പ്ര​ദ​വു​മാണ്‌. എന്നാൽ അത്‌ ഉപയോ​ഗി​ക്കു​മ്പോൾ നാം ശ്രദ്ധാ​ലു​ക്ക​ളാ​യി​രി​ക്കണം, അല്ലെങ്കിൽ അതിനും ഗുരു​ത​ര​മായ അപകടങ്ങൾ വരുത്തി​വെ​ക്കാൻ സാധി​ക്കും. ഈ അപകട​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ഉത്‌കണ്‌ഠ, സൈബർ കുറ്റകൃ​ത്യ​ങ്ങ​ളിൽനി​ന്നു സമൂഹത്തെ സംരക്ഷി​ക്കാൻ ഉതകുന്ന ഒരു അന്താരാ​ഷ്‌ട്ര ഉടമ്പടി​ക്കു രൂപം​കൊ​ടു​ക്കാൻ യൂറോ​പ്യൻ കൗൺസി​ലി​ലെ 40-ലധികം അംഗരാ​ജ്യ​ങ്ങളെ പ്രേരി​പ്പി​ച്ചി​രി​ക്കു​ന്നു.

ഇത്രയ​ധി​കം ഉത്‌ക​ണ്‌ഠ​പ്പെ​ടാൻ എന്താണു​ള്ളത്‌? ക്രിസ്‌ത്യാ​നി​കൾ പ്രത്യേ​കാൽ ശ്രദ്ധി​ക്കേണ്ട ചില അപകടങ്ങൾ ഏവ? ഈ അപകടങ്ങൾ നിമിത്തം നിങ്ങൾ ഇന്റർനെ​റ്റി​ന്റെ ഉപയോ​ഗം ഒഴിവാ​ക്ക​ണ​മോ? ബൈബിൾ എന്തു മാർഗ​നിർദേശം നൽകുന്നു?

ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

“ദോഷം ചെയ്‌വാൻ നിരൂ​പി​ക്കു​ന്നവ”രെന്നും “ദുഷ്‌കർമ്മി”കളെന്നും വിശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ദുഷ്ടമ​നു​ഷ്യർ ഉയർത്തുന്ന അപകട​ങ്ങ​ളെ​ക്കു​റി​ച്ചു നൂറ്റാ​ണ്ടു​കൾക്കു​മു​മ്പു​തന്നെ ബൈബിൾ മുന്നറി​യി​പ്പു നൽകി. (സദൃശ​വാ​ക്യ​ങ്ങൾ 24:8) യിരെ​മ്യാ പ്രവാ​ചകൻ അവരെ, തങ്ങളുടെ ‘വീട്ടിൽ വഞ്ചന നിറച്ചി​രി​ക്കുന്ന ദുഷ്ടന്മാർ’ എന്നു വിളിച്ചു. മനുഷ്യ​രെ പിടി​ക്കാ​നും “ധനവാന്മാ”രാകാ​നും വേണ്ടി വേടന്മാ​രെ​പ്പോ​ലെ അവർ നാശക​ര​മായ ‘കുടു​ക്കു​വെ​ക്കു​ന്നു.’ (യിരെ​മ്യാ​വു 5:26, 27) ആധുനി​ക​കാല ‘ദുഷ്ടന്മാർക്ക്‌’ സാങ്കേ​തി​ക​വി​ദ്യ വഞ്ചനാ​ത്മ​ക​മായ പുതി​യ​പു​തിയ കെണികൾ പ്രദാനം ചെയ്‌തി​രി​ക്കു​ന്നു. ക്രിസ്‌ത്യാ​നി​കൾക്ക്‌ ഗുരു​ത​ര​മായ അപകട​ങ്ങ​ളു​ണ്ടാ​ക്കുന്ന ചില കുത​ന്ത്രങ്ങൾ നമുക്കി​പ്പോൾ പരിചി​ന്തി​ക്കാം.

ഇന്റർനെറ്റ്‌ അശ്ലീല വ്യവസാ​യ​ത്തിൽ ഒരു വർഷം ഏകദേശം 12,000 കോടി രൂപയു​ടെ ബിസി​നസ്‌ നടക്കുന്നു. കഴിഞ്ഞ അഞ്ച്‌ വർഷങ്ങ​ളിൽ അശ്ലീല വെബ്‌ പേജു​ക​ളു​ടെ എണ്ണം സ്‌ഫോ​ട​നാ​ത്മ​ക​മായ തോതിൽ—ഏകദേശം 1800 ശതമാനം—വർധി​ച്ചി​രി​ക്കു​ന്നു. ഇപ്പോൾ ഇത്തരത്തി​ലുള്ള 26 കോടി​യിൽപ്പരം പേജു​ക​ളു​ണ്ടെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു, തന്നെയു​മല്ല ഈ സംഖ്യ അഭൂത​പൂർവ​ക​മായ നിരക്കിൽ വർധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും ചെയ്യുന്നു. സെന്റർ ഫോർ ഓൺ-ലൈൻ അഡിക്ഷന്റെ എക്‌സി​ക്യൂ​ട്ടീവ്‌ ഡയറക്ട​റായ ഡോക്ടർ കിം​ബെർലി എസ്‌. യങ്‌ പറഞ്ഞത്‌ ഇപ്രകാ​ര​മാണ്‌: “ഇന്റർനെ​റ്റിൽ അശ്ലീലം വളരെ വ്യാപ​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നാൽ അത്‌ ഒഴിവാ​ക്കു​ന്നത്‌ ഇപ്പോൾ ബുദ്ധി​മു​ട്ടാണ്‌, ആഗ്രഹി​ക്കു​ന്നി​ല്ലെ​ങ്കിൽപ്പോ​ലും നമുക്ക്‌ അതു കാണേ​ണ്ടി​വ​രു​ന്നു. ഇത്‌ സൈബർ സെക്‌സ്‌ ആസക്തി ഉണ്ടാകാ​നുള്ള സാധ്യത വർധി​പ്പി​ക്കു​ന്നു.”

“ഓരോ​രു​ത്തൻ പരീക്ഷി​ക്ക​പ്പെ​ടു​ന്നതു സ്വന്ത​മോ​ഹ​ത്താൽ ആകർഷി​ച്ചു വശീക​രി​ക്ക​പ്പെ​ടു​ക​യാൽ ആകുന്നു” എന്നു ബൈബിൾ നമ്മോടു പറയുന്നു. (യാക്കോബ്‌ 1:14) ഓരോ​രു​ത്ത​രും “സ്വന്ത​മോ​ഹ​ത്താൽ” അതായത്‌ “ജഡമോ​ഹം, കണ്മോഹം” എന്നിവ​യാൽ വശീക​രി​ക്ക​പ്പെ​ടു​ന്ന​തിന്‌ അശ്ലീല വാണി​ഭ​ക്കാർ പലതരം തന്ത്രങ്ങൾ പയറ്റുന്നു. (1 യോഹ​ന്നാൻ 2:16) കമ്പ്യൂ​ട്ട​റുള്ള ഏതൊ​രാ​ളെ​യും ഇരയാ​കാൻ സാധ്യ​ത​യുള്ള വ്യക്തി​യാ​യി വീക്ഷി​ച്ചു​കൊ​ണ്ടാണ്‌ അവർ ഈ തന്ത്രങ്ങൾ മെനയു​ന്നത്‌. അവരുടെ ഉദ്ദേശ്യം വശീക​രി​ക്കുക അല്ലെങ്കിൽ വൈൻസ്‌ എക്‌സ്‌പോ​സി​റ്ററി ഡിക്‌ഷ​ണറി ഓഫ്‌ ബിബ്ലിക്കൽ വേർഡ്‌സ്‌ വിശദീ​ക​രി​ക്കു​ന്ന​ത​നു​സ​രിച്ച്‌ “ഇര കാട്ടി കുരു​ക്കിൽ അകപ്പെ​ടു​ത്തുക” എന്നതാണ്‌. ജാഗ്ര​ത​യി​ല്ലാത്ത ഇന്റർനെറ്റ്‌ ഉപയോ​ക്താ​ക്ക​ളെ​യാണ്‌ അവർ ‘വശീക​രി​ക്കാൻ’ ശ്രമി​ക്കു​ന്നത്‌.—സദൃശ​വാ​ക്യ​ങ്ങൾ 1:10.

ബൈബിൾ കാലങ്ങ​ളി​ലെ ദുഷ്ടമ​നു​ഷ്യ​രെ​പ്പോ​ലെ, അശ്ലീല​കാ​ര്യ​ങ്ങൾ പ്രചരി​പ്പി​ക്കു​ന്നവർ മിക്ക​പ്പോ​ഴും വഞ്ചന പ്രയോ​ഗി​ക്കു​ന്നു. പുതിയ ഇടപാ​ടു​കാ​രെ ആകർഷി​ക്കാ​നുള്ള തീവ്ര​യ​ത്‌ന​ത്തി​ന്റെ ഭാഗമാ​യി ഓരോ ദിവസ​വും ഏകദേശം 200 കോടി അശ്ലീല ഇ-മെയി​ലു​കൾ അയയ്‌ക്ക​പ്പെ​ടു​ന്നെന്നു കണക്കാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. പലപ്പോ​ഴും ആവശ്യ​പ്പെ​ടാ​തെ എത്തുന്ന ഈ ഇ-മെയി​ലു​ക​ളിൽ നിരു​പ​ദ്ര​വ​ക​ര​മെന്നു തോന്നി​ക്കുന്ന തരത്തി​ലുള്ള സബ്‌ജക്ട്‌ ലൈനു​ക​ളാ​ണു​ള്ളത്‌ (സന്ദേശം എന്തി​നെ​ക്കു​റി​ച്ചു​ള്ള​താ​ണെന്നു സൂചി​പ്പി​ക്കുന്ന ലൈൻ). എന്നാൽ, ഇത്തരത്തി​ലുള്ള ഒരു ഇ-മെയിൽ തുറന്നാൽ അധാർമിക ചിത്ര​ങ്ങ​ളു​ടെ ഒരു തോരാ​പ്ര​വാ​ഹം​തന്നെ ആയിരി​ക്കും കൺമു​ന്നിൽ വന്നുനി​റ​യുക. മെയി​ലിങ്‌ ലിസ്റ്റിൽനി​ന്നു നീക്കം​ചെ​യ്യ​ണ​മെ​ന്നുള്ള അഭ്യർഥ​നകൾ ഒരുപക്ഷേ അശ്ലീല സന്ദേശ​ങ്ങ​ളു​ടെ മറ്റൊരു പ്രളയ​ത്തിൽ കലാശി​ച്ചേ​ക്കാം.

വേടൻ ശ്രദ്ധാ​പൂർവം കുറെ ധാന്യങ്ങൾ വിതറു​ന്നു. കിളി യാതൊ​രു അപകട​വും പ്രതീ​ക്ഷി​ക്കാ​തെ ആ ധാന്യ​മ​ണി​കൾ ഓരോ​ന്നാ​യി കൊത്തി​ത്തി​ന്നു​ന്നു. ഒടുവിൽ ഠപ്പ്‌! പക്ഷി കെണി​യി​ല​ക​പ്പെട്ടു. ഇതു​പോ​ലെ, ലൈം​ഗിക ഉത്തേജനം പകരുന്ന ദൃശ്യങ്ങൾ ഒന്നു കണ്ടു​നോ​ക്കാൻ പലരെ​യും പ്രേരി​പ്പി​ക്കു​ന്നത്‌ ജിജ്ഞാ​സ​യാണ്‌. തങ്ങൾ ചെയ്യു​ന്നത്‌ ആരും കാണു​ന്നി​ല്ലെന്ന്‌ അവർ പ്രതീ​ക്ഷി​ക്കു​ന്നു. കാണുന്ന കാര്യങ്ങൾ ലൈം​ഗിക ആവേശം പകരു​ന്ന​വ​യാ​ണെന്നു മനസ്സി​ലാ​കു​ന്ന​തോ​ടെ ചിലർ കൂടെ​ക്കൂ​ടെ ഇത്തരം സൈറ്റു​കൾ സന്ദർശി​ക്കു​ക​യാ​യി. ലജ്ജയും കുറ്റ​ബോ​ധ​വും അവരെ വേട്ടയാ​ടി​യേ​ക്കാം. സമയം കടന്നു​പോ​കവേ, ഒരിക്കൽ ഞെട്ടൽ ഉളവാ​ക്കി​യത്‌ സാധാരണ സംഭവ​മാ​യി മാറുന്നു. അശ്ലീലം വീക്ഷി​ക്കാൻ ചായ്‌വു കാണി​ക്കു​ന്ന​വരെ സംബന്ധി​ച്ചി​ട​ത്തോ​ളം, അവരുടെ ആഗ്രഹ​ങ്ങളെ ത്വരി​ത​ഗ​തി​യിൽ വളർത്തുന്ന വളം​പോ​ലെ​യാണ്‌ ഇന്റർനെറ്റ്‌. ഈ ആഗ്രഹങ്ങൾ വേഗത്തിൽ വളർന്നു പാപപൂർണ​മായ പ്രവൃ​ത്തി​ക​ളാ​യി മാറുന്നു. (യാക്കോബ്‌ 1:15) അശ്ലീല​ത്തി​ന്റെ കെണി​യിൽപ്പെ​ട്ടു​പോയ നൂറു​ക​ണ​ക്കി​നു രോഗി​കളെ ചികി​ത്സി​ച്ചി​ട്ടുള്ള ക്ലിനിക്കൽ സൈ​ക്കോ​ള​ജി​സ്റ്റായ ഡോ. വിക്‌റ്റർ ക്ലൈൻ റിപ്പോർട്ടു ചെയ്യു​ന്ന​ത​നു​സ​രിച്ച്‌ ഇത്തരം വ്യക്തികൾ ക്രമേണ “ഗൂഢവും അപകട​ക​ര​വു​മായ പെരു​മാ​റ്റ​രീ​തി​കൾ” വളർത്തി​യെ​ടു​ത്തേ​ക്കാം. “കടിഞ്ഞാ​ണി​ല്ലാത്ത ലൈം​ഗിക ആഗ്രഹ​ങ്ങ​ളാണ്‌ അവരുടെ വ്യക്തി​ത്വ​ത്തി​ന്റെ കാതൽ. മിക്ക മൂല്യ​ങ്ങ​ളെ​യും കാറ്റിൽ പറത്തുന്ന അവർ തങ്ങളെ മറ്റുള്ള​വ​രിൽനിന്ന്‌ ഒറ്റപ്പെ​ടു​ത്തി​ക്കൊണ്ട്‌ ആ ആഗ്രഹ​ങ്ങളെ തൃപ്‌തി​പ്പെ​ടു​ത്താൻ ശ്രമി​ക്കു​ന്നു.”

ചാറ്റ്‌ റൂമു​ക​ളു​ടെ അപകടങ്ങൾ

ഇന്റർനെറ്റ്‌ ചാറ്റ്‌ റൂമുകൾ ആളുക​ളു​ടെ സമയം പാഴാ​ക്കു​ന്നു. കുടും​ബ​ബ​ന്ധ​ങ്ങളെ ശിഥി​ല​മാ​ക്കു​ന്ന​തിൽ അതിനുള്ള പങ്കു വർധി​ച്ചു​വ​രു​ക​യു​മാണ്‌. തന്റെ ഭാര്യ ഓൺ-ലൈനിൽ ചെലവ​ഴി​ക്കുന്ന സമയത്തി​ന്റെ അളവിൽ ഉത്‌കണ്‌ഠ പ്രകടി​പ്പി​ച്ചു​കൊണ്ട്‌ ഒരാൾ എഴുതി: “ജോലി കഴിഞ്ഞ്‌ വീട്ടിൽ വന്നാലു​ടനെ അവൾ പേഴ്‌സനൽ കമ്പ്യൂട്ടർ ഓൺ ചെയ്യും. പിന്നെ അഞ്ചോ അതില​ധി​ക​മോ മണിക്കൂ​റു​കൾ കഴിഞ്ഞു മാത്രമേ അവൾ അത്‌ ഓഫ്‌ ചെയ്യു​ക​യു​ള്ളൂ. ഇത്‌ ഞങ്ങളുടെ വിവാ​ഹ​ബ​ന്ധത്തെ പ്രതി​കൂ​ല​മാ​യി ബാധി​ക്കു​ന്നു.” അതേ, വിവാഹ ഇണയോ​ടും കുടും​ബ​ത്തോ​ടും ഒപ്പം ആയിരി​ക്കേണ്ട സമയമാണ്‌ ഇന്റർനെ​റ്റിൽ ചെലവ​ഴി​ക്ക​പ്പെ​ടു​ന്നത്‌.

ഇന്റർനെറ്റ്‌ “മറ്റു ബന്ധങ്ങളി​ലേക്കു നയിക്കുന്ന കവാട​മാണ്‌. ഓൺ ലൈൻ ബന്ധങ്ങൾക്കു വളരെ ശക്തമാ​യി​രി​ക്കാ​നും നിലവി​ലുള്ള ബന്ധങ്ങളെ തകർക്കാ​നും കഴിയും” എന്ന്‌ വിവാ​ഹ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചു മാർഗ​നിർദേ​ശങ്ങൾ നൽകുന്ന റിലേറ്റ്‌ എന്ന സ്ഥാപന​ത്തി​ന്റെ ചീഫ്‌ എക്‌സി​ക്യൂ​ട്ടീ​വായ ആൻജെല സിബ്‌സൻ പറയുന്നു. സൗഹൃ​ദ​സം​ഭാ​ഷ​ണ​മെന്ന നിലയിൽ തുടങ്ങു​ന്നത്‌ പെട്ടെ​ന്നു​തന്നെ ഗുരു​ത​ര​മായ മറ്റെ​ന്തെ​ങ്കി​ലു​മാ​യി പരിണ​മി​ച്ചേ​ക്കാം. അധാർമിക ബന്ധങ്ങളിൽ ഏർപ്പെ​ടു​ക​യെന്ന ഉദ്ദേശ്യ​ത്തോ​ടെ “ഹൃദയ​ത്തിൽ ഉപായം” നിരൂ​പി​ക്കു​ന്നവർ തങ്ങളുടെ ഇരകളാ​കാൻ സാധ്യ​ത​യു​ള്ള​വ​രോട്‌ “ചക്കരവാക്ക്‌” അല്ലെങ്കിൽ അവർ കേൾക്കാൻ ഇഷ്ടപ്പെ​ടുന്ന കാര്യങ്ങൾ പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 6:24; 7:10) ഇത്തരം വഞ്ചനയ്‌ക്ക്‌ ഇരയായ ബ്രിട്ട​നിൽനി​ന്നുള്ള 26 വയസ്സു​കാ​രി നിക്കോ​ളാ വിശദീ​ക​രി​ക്കു​ന്നു: “എന്നെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും ഞാനെത്ര നല്ലവളാ​ണെ​ന്നും അയാൾ എന്നോടു പറഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു. അതിൽ ഞാൻ വീണു​പോ​യി.” സെക്‌സ്‌ ആൻഡ്‌ ദി ഇന്റർനെറ്റ്‌: എ ഗൈഡ്‌ബുക്ക്‌ ഫോർ ക്ലിനി​ഷ്യൻസ്‌ എന്ന പുസ്‌ത​ക​ത്തി​ന്റെ എഡിറ്റ​റായ ഡോക്ടർ അൽ കൂപ്പർ പറയുന്നു, “ഓൺലൈൻ ശൃംഗാ​ര​ത്തിൽ ഏർപ്പെ​ടു​ന്നവർ വഴുവ​ഴു​പ്പി​ലാ​ണെ​ന്നും അത്‌ ഒട്ടുമി​ക്ക​പ്പോ​ഴും വിവാ​ഹ​മോ​ച​ന​ത്തിൽ കലാശി​ക്കു​മെ​ന്നും ഉള്ള മുന്നറി​യിപ്പ്‌ ആളുകൾക്കു നൽകേ​ണ്ടി​യി​രി​ക്കു​ന്നു.”

കുട്ടികൾ “കമ്പ്യൂട്ടർ-ലൈം​ഗിക കുറ്റവാ​ളി​കളു”ടെ ചൂഷണ​ത്തി​നും ദ്രോ​ഹ​ത്തി​നും വശംവ​ദ​രാ​കാൻ അതി​ലേറെ സാധ്യ​ത​യുണ്ട്‌. “വായുടെ വക്രത”യും “അധരങ്ങ​ളു​ടെ വികട”വും ഉപയോ​ഗിച്ച്‌ ബാലര​തി​പ്രി​യർ അനുഭ​വ​പ​രി​ച​യ​മി​ല്ലാത്ത കുട്ടി​കളെ കുടു​ക്കി​ലാ​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 4:24; 7:7) താൻ വളരെ വില​പ്പെ​ട്ട​വ​നാ​ണെന്ന തോന്നൽ കുട്ടി​യിൽ ഉളവാ​ക്കു​ന്ന​തി​നു​വേണ്ടി അവർ അവനു വളരെ​യ​ധി​കം ശ്രദ്ധയും വാത്സല്യ​വും നൽകു​ക​യും ദയാവാ​യ്‌പോ​ടെ ഇടപെ​ടു​ക​യും ചെയ്യുന്നു. ഇതിന്‌ ഗ്രൂമിങ്‌ എന്നാണു പറയു​ന്നത്‌. ഇഷ്ടപ്പെട്ട സംഗീതം, ഹോബി​കൾ തുടങ്ങി കുട്ടി​യു​ടെ താത്‌പ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം അവർക്ക​റി​യാം. കുട്ടി​ക്കും കുടും​ബ​ത്തി​നു​മി​ട​യിൽ വിടവു​ണ്ടാ​ക്കു​ന്ന​തി​നു​വേണ്ടി വീട്ടിലെ ചെറിയ പ്രശ്‌ന​ങ്ങൾപോ​ലും വലുതാ​ക്കു​ന്ന​തിന്‌ അവർ ശ്രമി​ക്കു​ന്നു. തങ്ങളുടെ ദുഷ്ട ആഗ്രഹ​ങ്ങളെ തൃപ്‌തി​പ്പെ​ടു​ത്തു​ക​യെന്ന ലക്ഷ്യത്തിൽ ഈ ഇരപി​ടി​യ​ന്മാർ അവർ ലക്ഷ്യമി​ടുന്ന ഇരകൾക്കു മറ്റൊരു രാജ്യ​ത്തേക്കു സഞ്ചരി​ക്കാ​നുള്ള ടിക്കറ്റ്‌പോ​ലും അയച്ചു​കൊ​ടു​ത്തേ​ക്കാം. ഇതിന്റെ പരിണ​ത​ഫ​ലങ്ങൾ ഭയാന​ക​മാണ്‌.

ബൈബിൾ തത്ത്വങ്ങൾക്കു നിങ്ങളെ സംരക്ഷി​ക്കാ​നാ​കും

അപകട​ങ്ങളെ വിലയി​രു​ത്തി​യ​ശേഷം, ഇന്റർനെ​റ്റി​ന്റെ ഉപയോ​ഗം പാടെ ഒഴിവാ​ക്കു​ന്ന​താ​ണു നല്ലതെന്നു ചിലർ തീരു​മാ​നി​ച്ചി​ട്ടുണ്ട്‌. എന്നിരു​ന്നാ​ലും, ഇന്റർനെ​റ്റി​ലെ ഒരു ചെറിയ ശതമാനം സൈറ്റു​കൾ മാത്ര​മാണ്‌ അപകട​കാ​രി​ക​ളെ​ന്നും മിക്ക ഉപയോ​ക്താ​ക്ക​ളും ഗുരു​ത​ര​മായ പ്രശ്‌ന​ങ്ങളെ അഭിമു​ഖീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും സമ്മതി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

സന്തോ​ഷ​ക​ര​മെ​ന്നു പറയട്ടെ, അപകട​ങ്ങ​ളിൽനി​ന്നു നമ്മെ സംരക്ഷി​ക്കാൻ ആവശ്യ​മായ മാർഗ​നിർദേ​ശങ്ങൾ തിരു​വെ​ഴു​ത്തു​കൾ പ്രദാ​നം​ചെ​യ്യു​ന്നു. പരിജ്ഞാ​നം, ജ്ഞാനം, വകതി​രിവ്‌ അല്ലെങ്കിൽ ചിന്താ​പ്രാ​പ്‌തി എന്നിവ ആർജി​ക്കാൻ അതു നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അത്തരം ഗുണങ്ങൾ ‘നമ്മെ കാക്കു​ക​യും’ ‘ദുഷ്ടന്റെ വഴിയിൽനി​ന്നു വിടു​വി​ക്കു​ക​യും’ ചെയ്യും. (സദൃശ​വാ​ക്യ​ങ്ങൾ 2:10-12) പുരാതന കാലത്തെ ദൈവ​ദാ​സ​നായ ഇയ്യോബ്‌ ഇപ്രകാ​രം ചോദി​ച്ചു: “ജ്ഞാനം എവി​ടെ​നി​ന്നു വരുന്നു?” അതിന്റെ ഉത്തരം ഇതാണ്‌: “കർത്താ​വി​നോ​ടുള്ള [“യഹോ​വ​യോ​ടുള്ള,”] ഭക്തി തന്നേ ജ്ഞാനം.”—ഇയ്യോബ്‌ 28:20, 28

“യഹോ​വാ​ഭക്തി” അതായത്‌ ‘ദോഷത്തെ വെറു​ക്കു​ന്നത്‌’ ആണ്‌ ദൈവിക ഗുണങ്ങൾ വളർത്തി​യെ​ടു​ക്കു​ന്ന​തി​നുള്ള അടിസ്ഥാ​നം. (സദൃശ​വാ​ക്യ​ങ്ങൾ 1:7; 8:13; 9:10) ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​വും ഭക്തിയും അവന്റെ ശക്തി​യോ​ടും അധികാ​ര​ത്തോ​ടും ഉള്ള ആരോ​ഗ്യാ​വ​ഹ​മായ ആദരവും അവൻ വെറു​ക്കുന്ന മോശ​മായ കാര്യ​ങ്ങളെ വെറു​ക്കാ​നും ഒഴിവാ​ക്കാ​നും നമ്മെ സഹായി​ക്കും. നമ്മുടെ മനസ്സി​നെ​യും ഹൃദയ​ത്തെ​യും വിഷലി​പ്‌ത​മാ​ക്കു​ക​യും ആത്മീയ​തയെ ദുഷി​പ്പി​ക്കു​ക​യും ചെയ്യുന്ന അപകട​ങ്ങളെ തിരി​ച്ച​റി​യാൻ വ്യക്തമായ ചിന്താ​പ്രാ​പ്‌തി​യും ദൈവിക പരിജ്ഞാ​ന​വും നമ്മെ സഹായി​ക്കും. നമ്മുടെ കുടും​ബത്തെ തകർക്കു​ക​യും യഹോ​വ​യു​മാ​യുള്ള ബന്ധത്തെ നശിപ്പി​ക്കു​ക​യും ചെയ്യുന്ന സ്വാർഥ​ത​യെ​യും അത്യാർത്തി പൂണ്ട മനോ​ഭാ​വ​ങ്ങ​ളെ​യും വെറു​ക്കു​ന്ന​തിന്‌ അവ ഇടയാ​ക്കും.

അതു​കൊണ്ട്‌ ഇന്റർനെറ്റ്‌ ഉപയോ​ഗി​ക്കു​ന്നെ​ങ്കിൽ അപകട​ങ്ങ​ളെ​ക്കു​റി​ച്ചു ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കുക. ദൈവിക കൽപ്പനകൾ അനുസ​രി​ക്കാൻ ദൃഢചി​ത്ത​രാ​യി​രി​ക്കുക, നിങ്ങളെ കുഴപ്പ​ത്തി​ലേക്കു തള്ളിവി​ട്ടേ​ക്കാ​വുന്ന കാര്യ​ങ്ങ​ളിൽ ഉപരി​പ്ല​വ​മായ താത്‌പ​ര്യം​പോ​ലും കാണി​ക്കാ​തി​രി​ക്കുക, അത്‌ തീക്കളി​യാണ്‌. (1 ദിനവൃ​ത്താ​ന്തം 28:7) അങ്ങനെ​യാ​കു​മ്പോൾ, ഇന്റർനെറ്റ്‌ അപകട​ങ്ങളെ അഭിമു​ഖീ​ക​രി​ക്കു​ന്ന​പക്ഷം ജ്ഞാനപൂർവം നിങ്ങൾ അവയെ വിട്ടോ​ടും.—1 കൊരി​ന്ത്യർ 6:18.

[19-ാം പേജിലെ ചതുരം]

അശ്ലീലം വിട്ടക​ലുക!

“ദുർന്ന​ട​പ്പും യാതൊ​രു അശുദ്ധി​യും അത്യാ​ഗ്ര​ഹ​വും നിങ്ങളു​ടെ ഇടയിൽ പേർ പറക​പോ​ലും അരുതു; അങ്ങനെ ആകുന്നു വിശു​ദ്ധ​ന്മാർക്കു ഉചിതം.”—എഫെസ്യർ 5:3, 4

“ആകയാൽ ദുർന്ന​ടപ്പു, അശുദ്ധി, അതിരാ​ഗം, ദുർമ്മോ​ഹം, വിഗ്ര​ഹാ​രാ​ധ​ന​യായ അത്യാ​ഗ്രഹം ഇങ്ങനെ ഭൂമി​യി​ലുള്ള നിങ്ങളു​ടെ അവയവ​ങ്ങളെ മരിപ്പി​പ്പിൻ.”—കൊ​ലൊ​സ്സ്യർ 3:5.

“ദൈവ​ത്തി​ന്റെ ഇഷ്ടമോ . . . ഓരോ​രു​ത്തൻ ദൈവത്തെ അറിയാത്ത ജാതി​ക​ളെ​പ്പോ​ലെ കാമവി​കാ​ര​ത്തി​ലല്ല, വിശു​ദ്ധീ​ക​ര​ണ​ത്തി​ലും മാനത്തി​ലും താന്താന്റെ പാത്രത്തെ നേടി​ക്കൊ​ള്ളട്ടെ.”—1 തെസ്സ​ലൊ​നീ​ക്യർ 4:3-5.

[20, 21 പേജു​ക​ളി​ലെ ചതുരം/ചിത്രങ്ങൾ]

ഇന്റർനെറ്റ്‌ ചാറ്റ്‌റൂ​മു​കളെ സൂക്ഷി​ക്കുക!

ഇന്റർനെറ്റ്‌ കുറ്റകൃ​ത്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അന്വേ​ഷണം നടത്തുന്ന ഒരു വനിതാ പോലീസ്‌ ഡിറ്റെ​ക്‌റ്റിവ്‌, ഇന്റർനെറ്റ്‌ ചാറ്റ്‌റൂ​മു​ക​ളു​ടെ അപകടങ്ങൾ നേരി​ട്ടു​കാ​ണു​ന്ന​തിന്‌ ഉണരുക!യെ ക്ഷണിക്കു​ക​യു​ണ്ടാ​യി. അവർ ഒരു 14-വയസ്സു​കാ​രി​യായ പെൺകു​ട്ടി​യാ​യി നടിച്ചു​കൊണ്ട്‌ ചാറ്റ്‌റൂ​മിൽ പ്രവേ​ശി​ച്ചു. ഏതാനും നിമി​ഷ​ങ്ങൾക്കകം നിരവധി ആളുകൾ ബന്ധപ്പെ​ടാൻ തുടങ്ങി. “നിങ്ങൾ എവി​ടെ​നി​ന്നാണ്‌?” “നിങ്ങൾ ആൺകു​ട്ടി​യാ​ണോ പെൺകു​ട്ടി​യാ​ണോ?” “നമുക്ക്‌ അൽപ്പ​നേരം സംസാ​രി​ക്കാ​മോ?” തുടങ്ങിയ ചോദ്യ​ങ്ങൾ ആ അപരി​ചി​തർ ചോദി​ച്ചു. പോലീസ്‌ നിരീ​ക്ഷ​ണ​ത്തിൻ കീഴി​ലാ​യി​രുന്ന, ലൈം​ഗിക ഇരപി​ടി​യ​ന്മാ​രെന്നു സംശയി​ക്ക​പ്പെ​ടു​ന്ന​വ​രിൽ നിന്നാ​യി​രു​ന്നു പല ചോദ്യ​ങ്ങ​ളും. ഒരു ബാലര​തി​പ്രി​യന്‌ നിങ്ങളു​ടെ കുട്ടി​യു​മാ​യി ചാറ്റ്‌റൂ​മി​ലൂ​ടെ ബന്ധപ്പെ​ടാൻ എത്ര എളുപ്പ​മാ​ണെ​ന്നാണ്‌ ഇതു കാണി​ക്കു​ന്നത്‌.

സംഭാ​ഷണം നടത്തി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ ചാറ്റ്‌റൂ​മി​ലുള്ള മറ്റെല്ലാ​വ​രും അതു കാണു​ന്ന​തു​കൊണ്ട്‌, ചാറ്റ്‌റൂ​മു​ക​ളിൽ തങ്ങളുടെ മക്കൾ സുരക്ഷി​ത​രാ​ണെ​ന്നാണ്‌ ചില മാതാ​പി​താ​ക്കൾ വിചാ​രി​ക്കു​ന്നത്‌. എന്നിരു​ന്നാ​ലും ചാറ്റ്‌റൂ​മിൽ പ്രവേ​ശി​ച്ചു​ക​ഴി​ഞ്ഞാൽ മറ്റാരും കാണാതെ ഒരൊറ്റ വ്യക്തി​യു​മാ​യി നേരി​ട്ടുള്ള സംഭാ​ഷ​ണ​വും സാധ്യ​മാണ്‌. സ്വകാ​ര്യം പറച്ചി​ലെന്നു ചില​പ്പോ​ഴൊ​ക്കെ വിളി​ക്ക​പ്പെ​ടുന്ന ഈ രീതിയെ പരാമർശി​ച്ചു​കൊണ്ട്‌ ബ്രിട്ട​നി​ലെ ഇന്റർനെറ്റ്‌ ടാസ്‌ക്‌ഫോ​ഴ്‌സ്‌ ഓൺ ചൈൽഡ്‌ പ്രൊ​ട്ടക്ഷൻ ഇങ്ങനെ മുന്നറി​യി​പ്പു നൽകുന്നു: “വളരെ​യ​ധി​കം ആളുകൾ ഒരുമി​ച്ചു​കൂ​ടി​യി​രി​ക്കുന്ന ഒരു സ്ഥലത്തു​നി​ന്നു മാറി ഒരു സ്വകാര്യ മുറി​യിൽ പോയി ഒരു അപരി​ചി​ത​നു​മാ​യി ഒറ്റയ്‌ക്കു സംഭാ​ഷ​ണ​ത്തിൽ ഏർപ്പെ​ടു​ന്ന​തു​പോ​ലെ​യാ​ണത്‌.”

മിക്ക ബാലര​തി​പ്രി​യ​രും കുട്ടി​ക​ളു​മാ​യി സല്ലപി​ക്കു​ന്ന​തി​ല​ധി​കം ചെയ്യാൻ ആഗ്രഹി​ക്കു​ന്നു എന്നുള്ള കാര്യ​വും മാതാ​പി​താ​ക്കൾ അറിഞ്ഞി​രി​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌. ഇന്റർനെറ്റ്‌ കുറ്റകൃ​ത്യ ഫോറം തയ്യാറാ​ക്കിയ ഒരു രേഖ ഇപ്രകാ​രം റിപ്പോർട്ടു ചെയ്യുന്നു: “ചാറ്റ്‌റൂ​മിൽ തുടങ്ങുന്ന ബന്ധം [അവർ] മറ്റു മാധ്യ​മ​ങ്ങ​ളായ ഇ-മെയിൽ, (മൊ​ബൈൽ) ഫോൺ എന്നിവ​യി​ലൂ​ടെ വളർത്തി​യെ​ടു​ത്തേ​ക്കാം.” യു.എസ്‌. ഫെഡറൽ ബ്യൂറോ ഓഫ്‌ ഇൻവെ​സ്റ്റി​ഗേ​ഷന്റെ ഒരു റിപ്പോർട്ടു പറയുന്നു: “തന്റെ ഇരയാ​യി​രി​ക്കുന്ന കുട്ടി​യോട്‌ ഓൺ-ലൈനിൽ സംസാ​രി​ക്കു​ന്നത്‌ കമ്പ്യൂട്ടർ-ലൈം​ഗിക കുറ്റവാ​ളിക്ക്‌ ഒരു ഹരമാ​ണെ​ങ്കി​ലും അതു കൈകാ​ര്യം ചെയ്യാൻ ബുദ്ധി​മു​ട്ടുള്ള കാര്യ​മാണ്‌. മിക്കവർക്കും കുട്ടി​ക​ളോ​ടു ടെലി​ഫോ​ണിൽ സംസാ​രി​ക്കാ​നാ​ണു താത്‌പ​ര്യം. അവർ പലപ്പോ​ഴും കുട്ടി​ക​ളു​മാ​യി ‘ഫോൺ ലൈം​ഗി​കത’യിൽ ഏർപ്പെ​ടു​ക​യും യഥാർഥ ലൈം​ഗി​ക​ത​യി​ലേർപ്പെ​ടാൻ കൂടി​ക്കാ​ഴ്‌ച​യ്‌ക്ക്‌ ഏർപ്പാ​ടാ​ക്കു​ക​യും ചെയ്യുന്നു.”

ഇത്‌ സാധി​ക്കു​ന്ന​തി​നു​വേണ്ടി കമ്പ്യൂട്ടർ-ലൈം​ഗിക കുറ്റവാ​ളി​കൾ അവരുടെ ഫോൺ നമ്പർ നൽകുന്നു. നിങ്ങളു​ടെ കുട്ടി അവരെ വിളി​ക്കു​ക​യാ​ണെ​ങ്കിൽ ഫോണി​ലെ ഒരു പ്രത്യേക സംവി​ധാ​ന​ത്തിൽനിന്ന്‌ (കോളർ ഐഡി) അവർക്കു കുട്ടി​യു​ടെ ഫോൺ നമ്പർ മനസ്സി​ലാ​ക്കാൻ സാധി​ക്കും. മറ്റ്‌ ഇരപി​ടി​യ​ന്മാർക്കു സൗജന്യ​മാ​യി വിളി​ക്കാ​വുന്ന നമ്പറുകൾ കാണും, അല്ലെങ്കിൽ സ്വീകർത്താ​വു പണമട​യ്‌ക്കുന്ന സൗകര്യം ഉപയോ​ഗ​പ്പെ​ടു​ത്താൻ അവർ കുട്ടി​ക​ളോട്‌ ആവശ്യ​പ്പെ​ടും. ചിലർ കുട്ടി​കൾക്ക്‌ സെൽഫോൺപോ​ലും അയച്ചു​കൊ​ടു​ത്തി​ട്ടുണ്ട്‌. കുറ്റവാ​ളി​കൾ കത്തുകൾ, ഫോ​ട്ടോ​കൾ, സമ്മാനങ്ങൾ എന്നിവ​യും അയച്ചു​കൊ​ടു​ത്തേ​ക്കാം.

ചാറ്റ്‌റൂം അപകട​ങ്ങൾക്ക്‌ ഇരയാ​കു​ന്ന​വ​രിൽ കുട്ടികൾ മാത്രമല്ല ഉൾപ്പെ​ടു​ന്നത്‌. സ്‌ത്രീ​ക​ളോട്‌, അവർ കേൾക്കാൻ ഇഷ്ടപ്പെ​ടുന്ന കാര്യങ്ങൾ വളരെ ഇമ്പമായി സംസാ​രി​ച്ചു​കൊണ്ട്‌, അടുത്ത​കാ​ലത്ത്‌ ഒരാൾ ബ്രിട്ട​നി​ലെ ആറ്‌ സ്‌ത്രീ​കളെ ഒരേ സമയം താനു​മാ​യുള്ള പ്രണയ​ക്കു​രു​ക്കിൽ അകപ്പെ​ടു​ത്തി. ചതിക്ക്‌ ഇരയാ​യ​വ​രിൽ ഒരാളായ, 27 വയസ്സുള്ള സുന്ദരി​യും ബിരു​ദാ​നന്തര വിദ്യാർഥി​നി​യു​മായ ഷെറിൽ ഇപ്രകാ​രം പറയുന്നു: “അത്‌ എങ്ങനെ വിവരി​ക്ക​ണ​മെന്ന്‌ എനിക്ക​റി​യില്ല. എന്റെ മുഴു​ജീ​വി​ത​ത്തെ​യും നിയ​ന്ത്രി​ക്ക​ത്ത​ക്ക​വി​ധം അത്ര ശക്തമാ​യി​ത്തീർന്നു അയാളു​മാ​യുള്ള എന്റെ ഓൺ-ലൈൻ ബന്ധം.”

“ഇന്റർനെ​റ്റിൽ ശാരീ​രിക സൗന്ദര്യ​ത്തി​ന്റെ അടിസ്ഥാ​ന​ത്തി​ലുള്ള വിലയി​രു​ത്തൽ നടക്കാ​ത്ത​തു​കൊണ്ട്‌ അത്‌ ആശ്വാ​സ​ത്തി​നു വക നൽകു​ന്ന​താ​യി സ്‌ത്രീ​കൾ കണ്ടെത്തു​ന്നു” എന്ന്‌ വിമൻ ഇൻ സൈബർസ്‌പേ​സി​ന്റെ സ്ഥാപക ജെനി മാഡൻ പറയുന്നു. “എന്നിരു​ന്നാ​ലും കുറച്ചു​സ​മ​യ​ത്തി​നു​ള്ളിൽത്തന്നെ തങ്ങളെ​ക്കു​റി​ച്ചുള്ള വളരെ​യ​ധി​കം വിവരങ്ങൾ വെളി​പ്പെ​ടു​ത്താ​നുള്ള ചായ്‌വ്‌, പ്രത്യേ​കി​ച്ചും ചാറ്റ്‌റൂ​മു​ക​ളിൽ, സ്‌ത്രീ​കൾ കാണി​ക്കു​ന്ന​തി​നാൽ അവർ തങ്ങളെ​ത്തന്നെ അപകട​ത്തിന്‌ അങ്ങേയറ്റം വശംവ​ദ​രാ​ക്കു​ക​യാണ്‌.”

ഫ്‌ളോ​റിഡ സർവക​ലാ​ശാ​ല​യ്‌ക്കു വേണ്ടി ബിയാ​ട്രിസ്‌ ആവിലാ മൈൽഹാം നടത്തിയ ഒരു ഗവേഷണ പഠനത്തി​ന്റെ ഭാഗമാ​യി ചോദി​ച്ച​പ്പോൾ ഒരാൾ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “ഞാൻ കമ്പ്യൂട്ടർ ഓൺ ചെയ്യു​കയേ വേണ്ടൂ, എനിക്കു തിര​ഞ്ഞെ​ടു​ക്കാൻ ആയിര​ക്ക​ണ​ക്കി​നു സ്‌ത്രീ​ക​ളു​ണ്ടാ​കും.” ബിയാ​ട്രിസ്‌ പറയുന്നു, “സമീപ​ഭാ​വി​യിൽ ദാമ്പത്യ അവിശ്വ​സ്‌ത​ത​യു​ടെ ഏറ്റവും സാധാരണ രൂപം ഇന്റർനെ​റ്റാ​യി​രി​ക്കും, ഒരുപക്ഷേ ഇപ്പോൾത്തന്നെ അത്‌ അങ്ങനെ​യാ​യി​രി​ക്കാം.” സെക്‌സ്‌ ആൻഡ്‌ ദി ഇന്റർനെറ്റ്‌: എ ഗൈഡ്‌ബുക്ക്‌ ഫോർ ക്ലിനി​ഷ്യൻസ്‌ എന്ന പുസ്‌ത​ക​ത്തി​ന്റെ എഡിറ്റ​റായ ഡോ. അൽ കൂപ്പർ പറയുന്നു, “വൈവാ​ഹിക പ്രശ്‌ന​ങ്ങ​ളു​ടെ ഒരു മുഖ്യ കാരണം ഓൺ-ലൈൻ ലൈം​ഗിക പ്രവർത്ത​ന​ങ്ങ​ളാ​ണെ​ന്നാണ്‌ രാജ്യ​മെ​മ്പാ​ടു​മുള്ള ചികി​ത്സ​ക​രിൽനി​ന്നു ഞങ്ങൾക്കു കേൾക്കാൻ കഴിയു​ന്നത്‌.”

ആരെയും ഇരുത്തി ചിന്തി​പ്പി​ക്കാൻ പോന്ന ഈ വസ്‌തു​ത​ക​ളു​ടെ വെളി​ച്ച​ത്തിൽ, ഇൻറ്റർനെറ്റ്‌ ഉപയോ​ഗി​ക്കു​മ്പോൾ ഉചിത​മായ മുൻക​രു​ത​ലു​ക​ളെ​ടു​ക്കു​ന്നത്‌ ജ്ഞാനമാണ്‌. കുട്ടി​ക​ളോ​ടു സംസാ​രി​ക്കു​ക​യും എങ്ങനെ അപകട​ങ്ങ​ളിൽനി​ന്നും തങ്ങളെ​ത്തന്നെ സംക്ഷി​ക്കാ​മെന്നു അവരെ പഠിപ്പി​ക്കു​ക​യും ചെയ്യുക. ശരിയായ പരിജ്ഞാ​നം ആർജി​ക്കു​ക​വഴി നിങ്ങൾക്ക്‌ ഇന്റർനെറ്റ്‌ അപകടങ്ങൾ ഒഴിവാ​ക്കാൻ സാധി​ക്കും.—സഭാ​പ്ര​സം​ഗി 7:12.