വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബപ്രശ്‌നങ്ങളിൽ സഹായം

കുടുംബപ്രശ്‌നങ്ങളിൽ സഹായം

കുടും​ബ​പ്ര​ശ്‌ന​ങ്ങ​ളിൽ സഹായം

മെക്‌സി​ക്കോ​യി​ലെ വെരാ​ക്രൂ​സി​ലുള്ള ഒരു സ്‌ത്രീക്ക്‌ ഒരു ഉണരുക! മാസിക കിട്ടി. അവർ നേരി​ടുന്ന ഒരു പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ അതിലു​ണ്ടാ​യി​രു​ന്നു. “അത്‌ എന്നിൽ ഏറെ താത്‌പ​ര്യ​മു​ണർത്തി,” അവർ എഴുതി, “കാരണം എന്റെ സാഹച​ര്യം അതിൽ വിവരി​ച്ചി​രു​ന്ന​തി​നോ​ടു സമാന​മാ​യി​രു​ന്നു.” യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാഞ്ച്‌ ഓഫീ​സി​ലേ​ക്കുള്ള കത്തിൽ അവർ തുടർന്ന്‌ ഇങ്ങനെ എഴുതി: “ഈ വിവരങ്ങൾ എനിക്കും ഭർത്താ​വി​നും കുട്ടി​കൾക്കും സഹായ​ക​മാ​യി​രി​ക്കും.”

അവർ പിൻവ​രുന്ന ഒരു അഭ്യർഥ​ന​യും നടത്തി: “യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റി​ച്ചു കൂടുതൽ അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു, അതു​പോ​ലെ ഏറ്റവും അടുത്തുള്ള സഭ എവി​ടെ​യാ​ണെ​ന്നും. കുടും​ബ​ത്തോ​ടൊത്ത്‌ അവിടം സന്ദർശി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു, കാരണം ഞങ്ങൾ ദൈവ​ത്തോ​ടു കൂടുതൽ അടുത്തു ചെല്ലേ​ണ്ട​തു​ണ്ടെന്ന്‌ എനിക്കു തോന്നു​ന്നു.” ഈ സ്‌ത്രീ​യു​ടെ മനംക​വർന്ന ആ ഉണരുക! മാസി​ക​യു​ടെ ഒടുവി​ലത്തെ പേജിൽ കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ രഹസ്യം എന്ന പുസ്‌തകം വിശേ​ഷ​വ​ത്‌ക​രി​ച്ചി​രു​ന്നു. അവർ അതിന്റെ ഒരു പ്രതി ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു.

ആ പുസ്‌ത​ക​ത്തിൽ കുടും​ബ​ത്തി​ലെ എല്ലാ അംഗങ്ങൾക്കും—ഭർത്താ​ക്ക​ന്മാർ, ഭാര്യ​മാർ, മാതാ​പി​താ​ക്കൾ, കുട്ടികൾ, വല്യമ്മ​വ​ല്യ​പ്പ​ന്മാർ എന്നിങ്ങനെ എല്ലാവർക്കും—ആവശ്യ​മായ ചില കാര്യ​ങ്ങ​ളുണ്ട്‌. “ശൈശ​വം​മു​തലേ നിങ്ങളു​ടെ കുട്ടിയെ പരിശീ​ലി​പ്പി​ക്കുക,” “നിങ്ങളു​ടെ കൗമാ​ര​പ്രാ​യ​ക്കാ​രെ അഭിവൃ​ദ്ധി പ്രാപി​ക്കാൻ സഹായി​ക്കുക,” “നശീകരണ സ്വാധീ​ന​ങ്ങ​ളിൽനി​ന്നു നിങ്ങളു​ടെ കുടും​ബത്തെ സംരക്ഷി​ക്കുക,” “നിങ്ങളു​ടെ കുടും​ബ​സ​മാ​ധാ​നം നിലനിർത്തൽ” തുടങ്ങി​യവ അതിലെ വളരെ പ്രബോ​ധ​നാ​ത്മ​ക​മായ ചില അധ്യാ​യ​ങ്ങ​ളാണ്‌.

ഈ പുസ്‌ത​ക​ത്തെ​ക്കു​റി​ച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദയവായി ഇതോ​ടൊ​പ്പം നൽകി​യി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തിൽ അയയ്‌ക്കുക.

□ കടപ്പാ​ടു​ക​ളൊ​ന്നും കൂടാതെ, കുടുംബ സന്തുഷ്ടി​യു​ടെ രഹസ്യം എന്ന പുസ്‌ത​ക​ത്തെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌. എന്റെ മേൽവി​ലാ​സം ഈ കൂപ്പണിൽ കൊടു​ത്തി​രി​ക്കു​ന്നു: