“എന്റെ പ്രൊഫസർമാർക്ക് അതു നന്നേ ഇഷ്ടപ്പെട്ടു”
“എന്റെ പ്രൊഫസർമാർക്ക് അതു നന്നേ ഇഷ്ടപ്പെട്ടു”
ജോർജിയയിലെ റ്റ്ബിലിസി സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിലെ ഒരു ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥി ഉണരുക!-യുടെ പ്രസാധകർക്ക് അയച്ച കത്തിൽ എഴുതിയതാണിത്. ഈ വിദ്യാർഥി ഉണരുക!-യ്ക്ക് എഴുതിയത് എന്തുകൊണ്ടാണ്?
“1998 മുതൽ ഞാൻ നിങ്ങളുടെ മാസികകൾ വായിക്കുന്നുണ്ട്. . . . അവ എന്റെ പഠനത്തിൽ ശരിക്കും സഹായകമാണ്. ലേഖനങ്ങൾ എല്ലായ്പോഴും സമയോചിതവും ആശ്രയയോഗ്യമായ വിവരങ്ങളാൽ സമ്പുഷ്ടവുമാണ്. അടുത്തകാലത്ത് 2002 നവംബർ 22 ലക്കം ഉണരുക!-യിലെ ‘മൂലകോശങ്ങൾ—ശാസ്ത്രം അതിരുകടന്നിരിക്കുന്നുവോ?’ (ഇംഗ്ലീഷ്) എന്ന ലേഖന പരമ്പരയിൽനിന്നുള്ള വിവരങ്ങൾ ഞാൻ ഉപയോഗിക്കുകയുണ്ടായി. ‘ക്ലോണിങ്ങും പലയിനം മൂലകോശങ്ങളും’ എന്ന വിഷയത്തിൽ ഒരു ഉപന്യാസം തയ്യാറാക്കുന്നതിനായിരുന്നു അത്. എന്റെ പ്രൊഫസർമാർക്ക് അതു നന്നേ ഇഷ്ടപ്പെട്ടു, എനിക്ക് ഏറ്റവും കൂടുതൽ മാർക്കു ലഭിക്കുകയും ചെയ്തു.”
“നിങ്ങൾ ഇതുപോലുള്ള താത്പര്യജനകമായ വിഷയങ്ങളെക്കുറിച്ച്, പ്രത്യേകിച്ചു വൈദ്യശാസ്ത്രത്തെക്കുറിച്ച് ഉള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ എനിക്കു വളരെ സന്തോഷമുണ്ട്. ഞാനോ കുടുംബത്തിലെ മറ്റംഗങ്ങളോ യഹോവയുടെ സാക്ഷികൾ അല്ലെങ്കിലും ഞങ്ങൾ നിങ്ങളുടെ മാസികകളുടെ വായന നന്നായി ആസ്വദിക്കുന്നു. കാരണം നമുക്കു ചുറ്റുമുള്ള ലോകത്തെക്കുറിച്ചു പരിജ്ഞാനം വർധിപ്പിക്കുന്നതിൽ അവ ഞങ്ങളെ സഹായിക്കുന്നു.”
ശാരീരികവും മാനസികവുമായ ആരോഗ്യം ഉന്നമിപ്പിക്കുന്നതിനുള്ള പ്രായോഗിക മാർഗനിർദേശം ബൈബിളിൽ അടങ്ങിയിട്ടുണ്ടെന്ന് അറിയുന്നതു നിങ്ങളെ അതിശയിപ്പിച്ചേക്കാം. ഈ വസ്തുത സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന 32 പേജുള്ള ആകർഷകമായ ലഘുപത്രികയിൽ വിശേഷവത്കരിച്ചിരിക്കുന്നു. ഈ ലഘുപത്രികയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്ക്കുക.
□ കടപ്പാടുകളൊന്നും കൂടാതെ, സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രികയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: