വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു അപൂർവ ദമ്പതികൾ

ഒരു അപൂർവ ദമ്പതികൾ

ഒരു അപൂർവ ദമ്പതികൾ

രാത്രി​സ​മ​യത്ത്‌ ഓസ്‌​ട്രേ​ലി​യ​യി​ലെ ഗ്രേറ്റ്‌ ബാരിയർ റീഫിനു സമീപം ആഴക്കട​ലിൽ മുങ്ങാം​കു​ഴി​യി​ടുന്ന സമു​ദ്ര​ശാ​സ്‌ത്രജ്ഞർ അടുത്ത​കാ​ലത്ത്‌ ആദ്യമാ​യി ജീവനുള്ള ഒരു ആൺ ബ്ലാങ്കറ്റ്‌ നീരാ​ളി​യെ കാണാ​നി​ട​യാ​യി. എന്താണ്‌ അതിൽ ഇത്ര അസാധാ​ര​ണ​മാ​യി​ട്ടു​ള്ളത്‌?

ഈ നീരാ​ളി​യെ “ലോക​ത്തി​ലെ” നഗ്നനേ​ത്ര​ങ്ങൾകൊ​ണ്ടു കാണാ​വുന്ന “ജീവി​ക​ളിൽ ഇണകൾ തമ്മിലുള്ള വലുപ്പ​വ്യ​ത്യാ​സം ഏറ്റവും കൂടു​ത​ലു​ള്ളത്‌” എന്നു വിശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്നു. അതിനു തക്കകാ​ര​ണ​വു​മുണ്ട്‌. പെൺനീ​രാ​ളിക്ക്‌ രണ്ടുമീ​റ്റർവരെ നീളവും, പത്തു കിലോ​ഗ്രാം​വരെ തൂക്കവും ഉണ്ടായി​രി​ക്കും. എന്നാൽ ആണിന്‌ വെറും മൂന്നു സെന്റി​മീ​റ്റർ നീളമേ ഉള്ളൂ. തൂക്കമാ​കട്ടെ, 0.3 ഗ്രാമും! ആൺ നീരാ​ളിക്ക്‌ ഏകദേശം പെണ്ണിന്റെ കൃഷ്‌ണ​മ​ണി​യോ​ളം വലുപ്പ​മേ​യു​ള്ളൂ. എന്നു​വെ​ച്ചാൽ, പെണ്ണിന്‌ ആണി​നെ​ക്കാൾ 40,000 മടങ്ങു​വരെ വലുപ്പ​മു​ണ്ടാ​യി​രു​ന്നേ​ക്കാ​മെ​ന്നർഥം. ഇത്‌ നഗ്നനേ​ത്ര​ങ്ങൾകൊ​ണ്ടു കാണാ​വുന്ന ജന്തു​ലോ​ക​ത്തി​ലെ ഏറ്റവും കൂടിയ വലുപ്പ​വ്യ​ത്യാ​സ​മാ​യി​രു​ന്നേ​ക്കാം. പുറങ്ക​ട​ലി​ലാണ്‌ ഇക്കൂട്ട​രു​ടെ വാസം. ഇതുവരെ മത്സ്യബ​ന്ധ​ന​വ​ല​ക​ളിൽ കുടു​ങ്ങി​യ​തൊ​ക്കെ പെൺനീ​രാ​ളി​ക​ളും ചത്ത ആൺനീ​രാ​ളി​ക​ളും മാത്ര​മാ​യി​രു​ന്നു.

വലുപ്പ​ത്തിൽ അജഗജാ​ന്ത​ര​മുള്ള ഈ ദമ്പതികൾ പ്രത്യു​ത്‌പാ​ദനം നടത്തു​ന്നത്‌ എങ്ങനെ​യാണ്‌? അതിനു വഴിയുണ്ട്‌. ആണിന്റെ എട്ടു ഭുജങ്ങ​ളിൽ ഒന്നു

പൊള്ള​യാണ്‌. അവൻ ഒരു ഇണയെ കണ്ടെത്തി​ക്ക​ഴി​ഞ്ഞാൽ പിന്നെ ആ ഭുജത്തിൽ ബീജാ​ണു​ക്കൾ വന്നുനി​റ​യു​ക​യാ​യി. തുടർന്ന്‌ അതു മുറിഞ്ഞ്‌ ഇണയുടെ ശരീര​ത്തി​നു​ള്ളി​ലെ വലിയ അറയിൽ (mantle cavity) കടക്കുന്നു. അവൾ അതിൽനിന്ന്‌ ബീജം സ്രവി​പ്പിച്ച്‌ മുട്ടക​ളിൽ ബീജസ​ങ്ക​ലനം നടത്തു​ന്ന​തു​വരെ അത്‌ അവളുടെ ശരീര​ത്തി​ലു​ണ്ടാ​യി​രി​ക്കും.

ഒരു ഇത്തിരി​ക്കു​ഞ്ഞ​നാ​ണെ​ങ്കി​ലും ആൺനീ​രാ​ളി അത്ര മോശ​ക്കാ​ര​നൊ​ന്നു​മല്ല. അവൻ സ്വയര​ക്ഷ​യ്‌ക്ക്‌ ഗ്രാഹി​കൾ ഉപയോ​ഗി​ച്ചു പ്രതി​രോ​ധി​ക്കാ​റുണ്ട്‌. ‘പറങ്കി​പ്പ​ട​യാ​ളി’ എന്നു വിളി​ക്കുന്ന ഒരുതരം ജെല്ലി​മ​ത്സ്യ​ത്തിൽനി​ന്നു മോഷ്ടി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​താ​യിരി​ക്കണം ഈ ഗ്രാഹി​കൾ. അവയെ മുകൾഭാ​ഗ​ത്തുള്ള തന്റെ ഭുജങ്ങ​ളു​ടെ സക്കറു​ക​ളി​ലാണ്‌ കടത്തി​വെ​ക്കാ​റു​ള്ളത്‌. എന്നിരു​ന്നാ​ലും, ഈ ഗ്രാഹി​ക​ളൊ​ന്നും അവന്റെ ആയുസ്സു നീട്ടു​ന്നില്ല. ഇണയോ​ടുള്ള കടമനിർവ​ഹി​ക്കു​ന്ന​തോ​ടെ അവന്റെ കഥ കഴിയു​ന്നു. ശാസ്‌ത്രജ്ഞർ ഒരു പുരു​ഷ​പ്ര​ജയെ ജീവ​നോ​ടെ കണ്ടെത്തി​യ​പ്പോൾ അതിശ​യി​ച്ച​തി​ന്റെ കാരണം മനസ്സി​ലാ​യി​ല്ലേ!

ഈ അപൂർവ നീരാ​ളി​ദ​മ്പ​തി​ക​ളു​ടെ വലുപ്പ​ത്തി​ലുള്ള അസാധാ​രണ വ്യത്യാ​സ​ത്തി​ന്റെ കാരണം എന്തുമാ​യി​ക്കൊ​ള്ളട്ടെ, ബൈബി​ളി​ലെ പിൻവ​രുന്ന വാക്കുകൾ എത്ര സത്യമാണ്‌: “വലിപ്പ​വും വിസ്‌താ​ര​വും ഉള്ള സമുദ്രം അതാ കിടക്കു​ന്നു! അതിൽ സഞ്ചരി​ക്കുന്ന ചെറി​യ​തും വലിയ​തു​മായ അസംഖ്യ​ജ​ന്തു​ക്കൾ ഉണ്ടു.”—സങ്കീർത്തനം 104:25.

[23-ാം പേജിലെ ചിത്രങ്ങൾ]

പെൺനീരാളി: നീളം രണ്ടുമീ​റ്റ​റോ​ളം; തൂക്കം പത്തുകി​ലോ​ഗ്രാം

ആൺനീരാളി: നീളം മൂന്നു സെന്റി​മീ​റ്റർ; തൂക്കം 0.3 ഗ്രാം

പെണ്ണിനോടുള്ള താരത​മ്യ​ത്തിൽ യഥാർഥ വലുപ്പം

[കടപ്പാട്‌]

പെൺനീരാളി: ചിത്രം P. Wirtz; ആൺനീ​രാ​ളി: ചിത്രം: D. Paul