വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

കുട്ടി​ക​ളിൽ വായന​യോ​ടുള്ള താത്‌പ​ര്യം നട്ടുവ​ളർത്തു​ക

“നല്ല വായന​ശീ​ല​മു​ള്ള​വ​രു​ടെ മക്കൾ മാതാ​പി​താ​ക്ക​ളു​ടെ ആ മാതൃക പിൻപ​റ്റു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു” എന്ന്‌ ന്യൂ​റോ​ലി​ങ്‌ഗ്വി​സ്റ്റി​ക്‌സ്‌ വിദഗ്‌ധ​യായ ബിയാ​ട്രിസ്‌ ഗൊൺസാ​ലെസ്‌ ഒർട്ടൂൺയോ പറഞ്ഞതാ​യി മെക്‌സി​ക്കോ​യി​ലെ ദിനപ​ത്ര​മായ റിഫൊർമാ റിപ്പോർട്ടു ചെയ്‌തു. അറിവു നേടാ​നുള്ള അപാര കഴിവ്‌ കുട്ടി​കൾക്കു​ള്ള​തി​നാൽ സ്വരാ​ക്ഷ​രങ്ങൾ തിരി​ച്ച​റി​യാ​നാ​കു​ന്ന​തി​നു മുമ്പു​തന്നെ വായന​യിൽ താത്‌പ​ര്യം കണ്ടെത്താൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നതു നല്ലതാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഭാവന വളർത്തി​യെ​ടു​ക്കാൻ സഹായി​ക്കുന്ന തരത്തി​ലുള്ള കഥകൾ അവരെ വായി​ച്ചു​കേൾപ്പി​ക്കാ​നാ​കും. കുട്ടി​ക​ളിൽ വായന​യോ​ടുള്ള താത്‌പ​ര്യം നട്ടുവ​ളർത്താ​നുള്ള പിൻവ​രുന്ന നിർദേ​ശങ്ങൾ ആ പത്രം നൽകുന്നു: “കുട്ടി​ക​ളോ​ടൊ​പ്പം ഇരിക്കുക. . . . പേജുകൾ മറിക്കാ​നും ഇടയ്‌ക്കു​ക​യറി സംസാ​രി​ക്കാ​നും ചോദ്യ​ങ്ങൾ ചോദി​ക്കാ​നും അവരെ അനുവ​ദി​ക്കുക. . . . കഥയി​ലുള്ള വസ്‌തു​ക്ക​ളെ​യും ആളുക​ളെ​യും​പറ്റി നിങ്ങ​ളോ​ടു സംസാ​രി​ക്കാൻ പറയുക. അവരുടെ ചോദ്യ​ങ്ങൾക്കെ​ല്ലാം ഉത്തരം നൽകുക. . . . വായി​ക്കുന്ന കാര്യങ്ങൾ കുട്ടി​ക​ളു​ടെ ജീവി​ത​വു​മാ​യി ബന്ധപ്പെ​ടു​ത്തുക.”

ആനകളും മുളകും

പരിസ്ഥി​തി​സം​ര​ക്ഷ​ണ​വാ​ദി​ക​ളും കർഷക​രും തമ്മിൽ ദീർഘ​കാ​ല​മാ​യി നിലനി​ന്നി​രുന്ന ഒരു പ്രശ്‌ന​ത്തിന്‌ കാരണ​ക്കാർ ആഫ്രിക്കൻ വന്യജീ​വി സങ്കേത​ങ്ങ​ളി​ലെ ആനകൾ ആയിരു​ന്നു. വേലികൾ, തീ, ചെണ്ടക​ളു​ടെ ഉച്ചത്തി​ലുള്ള ശബ്ദം—ഇവയ്‌ക്കൊ​ന്നും വന്യജീ​വി സങ്കേത​ങ്ങ​ളു​ടെ അതിരു​കൾ കടന്ന്‌ പുറത്തു​വ​രു​ന്ന​തിൽനിന്ന്‌ ആനകളെ തടയാൻ കഴിഞ്ഞില്ല. ചുറ്റി​ന​ട​ക്കുന്ന ആനകൾ പല തവണ വിളകൾ നശിപ്പി​ച്ചെന്നു മാത്രമല്ല ആളുകളെ ചവിട്ടി​ക്കൊ​ല്ലു​ക​പോ​ലും ചെയ്‌തി​രി​ക്കു​ന്നു. അവസാനം ഒരു പ്രതി​രോ​ധ​വ​സ്‌തു കണ്ടത്തി—മുളകു​ചെടി. ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ദിനപ​ത്ര​മായ ദ വിറ്റ്‌നെസ്‌ റിപ്പോർട്ടു ചെയ്യുന്ന പ്രകാരം വന്യജീ​വി സങ്കേത​ങ്ങ​ളു​ടെ അതിരു​ക​ളിൽ മുളകു​ചെ​ടി​കൾ വെച്ചു​പി​ടി​പ്പി​ക്കു​മ്പോൾ ആനകൾ അതിർത്തി​കൾ കടന്ന്‌ പോകു​ന്നില്ല. “ചെടി​യു​ടെ ഗന്ധം” അവയെ “അസഹ്യ​പ്പെ​ടു​ത്തുക”യും അങ്ങനെ അവ പിൻവാ​ങ്ങു​ക​യും ചെയ്യുന്നു. വന്യജീ​വി സങ്കേത​ങ്ങ​ളു​ടെ സൂക്ഷി​പ്പു​കാർക്ക്‌ മേലാൽ “ആനകളെ സങ്കേത​ത്തി​ന്റെ ഉള്ളി​ലേക്ക്‌ തള്ളിവി​ടേണ്ടി” വരുന്നില്ല, പ്രാ​ദേ​ശിക കർഷക​രു​ടെ കൃഷി​നാ​ശം കുറയു​ക​യും ചെയ്‌തു. തന്നെയു​മല്ല മുളകു കൃഷി ആദായ​ക​ര​മായ വരുമാ​ന​മാർഗ​വും ആയിരു​ന്നേ​ക്കാം.

സ്‌ത്രീ​കൾ അശ്ലീലം തേടുന്നു

“സമീപ​വർഷ​ങ്ങ​ളിൽ ഇന്റർനെ​റ്റി​ന്റെ ചെലവു കുറവും ലഭ്യത​യും രഹസ്യ സ്വഭാ​വ​വും അശ്ലീലത്തെ ദശലക്ഷ​ക്ക​ണ​ക്കി​നു സ്‌ത്രീ​കൾക്ക്‌ തികച്ചും ആകർഷ​ക​മാ​ക്കി​ത്തീർത്തി​രി​ക്കു​ന്നു,” എന്ന്‌ യു.എസ്‌.എ.-യിലെ ഒഹാ​യോ​യി​ലുള്ള ക്ലീവ്‌ലൻഡി​ലെ പ്ലെയ്‌ൻ ഡീലർ വർത്തമാ​ന​പ​ത്രം പറയുന്നു. “മുതിർന്ന​വർക്കുള്ള വെബ്‌ സൈറ്റു​കൾ സന്ദർശി​ക്കുന്ന മൂന്നു​പേ​രിൽ ഏതാണ്ട്‌ ഒരാൾ സ്‌ത്രീ​യാണ്‌.” 42 വയസ്സുള്ള ഒരു മാതാവ്‌ അശ്ലീലം വീക്ഷി​ക്കാൻ തുടങ്ങി​യത്‌ “തന്റെ മുൻ ഭർത്താ​വി​നെ ആകർഷി​ച്ചത്‌ എന്താ​ണെന്നു കണ്ടുപി​ടി​ക്കാൻ വേണ്ടി​യാ​യി​രു​ന്നു. എന്നാൽ അധികം കഴിയു​ന്ന​തി​നു​മു​മ്പു​തന്നെ ലൈം​ഗിക ഉത്തേജ​ന​ത്തി​നാ​യി വെബ്‌ ബ്രൗസ്‌ ചെയ്യു​ന്ന​തി​നു​വേണ്ടി അവർ ആഴ്‌ച​യിൽ 30 മണിക്കൂർവരെ ചെലവ​ഴി​ക്കാൻ തുടങ്ങി.”

വയോ​ജ​നങ്ങൾ ഒരു ഭാരമല്ല

“പ്രായ​മാ​യ​വരെ പരിച​രി​ക്കു​ന്നതു മൂലമു​ണ്ടാ​കുന്ന ചെലവിൽ മാത്രം ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നു പകരം അവർ ചെയ്യുന്ന പ്രയോ​ജ​ന​പ്ര​ദ​മായ കാര്യ​ങ്ങ​ളും യാതൊ​രു പ്രതി​ഫ​ല​വും കൈപ്പ​റ്റാ​തെ ജോലി​ചെ​യ്യു​ന്നതു മുഖാ​ന്ത​ര​മു​ണ്ടാ​കുന്ന സാമ്പത്തിക ലാഭവും കണക്കി​ലെ​ടു​ക്കേ​ണ്ടത്‌ പ്രധാ​ന​മാ​ണെന്ന്‌” ഓസ്‌​ട്രേ​ലി​യൻ കുടും​ബ​പഠന ഇൻസ്റ്റി​റ്റ്യൂട്ട്‌ പ്രസി​ദ്ധീ​ക​രിച്ച ഒരു റിപ്പോർട്ടു പറയുന്നു. “സാമ്പത്തിക പ്രതി​ഫലം കൈപ്പ​റ്റാ​തെ വൃദ്ധരായ അവർ ചെയ്യുന്ന പല ജോലി​ക​ളും പണം കൊടു​ത്താൽപ്പോ​ലും ലഭിക്കാൻ ബുദ്ധി​മു​ട്ടുള്ള സേവന​ങ്ങ​ളാണ്‌.” “65-നുമേൽ പ്രായ​മുള്ള ഓസ്‌​ട്രേ​ലി​യ​ക്കാർ യാതൊ​രു പ്രതി​ഫ​ല​വും കൈപ്പ​റ്റാ​തെ [കുടും​ബ​ത്തി​നു​വേണ്ടി] ചെയ്യുന്ന സ്വമേ​ധയാ സേവനങ്ങൾ ഓരോ വർഷവും [സമൂഹ​ത്തിന്‌] ഏതാണ്ട്‌ 3,900 കോടി ഓസ്‌​ട്രേ​ലി​യൻ ഡോളർ [1,21,500 കോടി രൂപ] ലാഭി​ക്കാൻ ഇടയാ​ക്കു​ന്നു” എന്ന്‌ ആ പഠനം വെളി​പ്പെ​ടു​ത്തി. ശമ്പളമി​ല്ലാത്ത ഇത്തരം ജോലി​ക​ളിൽ കുട്ടി​കളെ നോക്കു​ന്ന​തും രോഗി​ക​ളായ മുതിർന്ന​വരെ പരിച​രി​ക്കു​ന്ന​തും അതു​പോ​ലെ​തന്നെ വീട്ടു​ജോ​ലി​കൾ ചെയ്യു​ന്ന​തും ഉൾപ്പെ​ടു​ന്നു. പ്രതി​ഫ​ലേ​ച്ഛ​യി​ല്ലാ​തെ ചെയ്യുന്ന ഇത്തരം ജോലി​കൾക്ക്‌ “സമൂഹത്തെ ഒന്നിപ്പി​ച്ചു നിറു​ത്തുന്ന ഒരു സാമൂ​ഹിക ‘പശ’യായി വർത്തി​ക്കാൻ സാധി​ക്കും” എന്ന്‌ പഠനകർത്താ​ക്കൾ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. ആ സേവന​ങ്ങ​ളു​ടെ മൂല്യം കേവലം രൂപ-പൈസ കണക്കിൽ വിലയി​രു​ത്താൻ സാധി​ക്കു​ക​യില്ല.

നിലവി​ലു​ള്ള​തിൽ ഏറ്റവും പഴക്കമുള്ള മുദ്രിത പുസ്‌ത​കം

നിലവി​ലു​ള്ള​തിൽ ഏറ്റവും പഴക്കമുള്ള മുദ്രിത പുസ്‌തകം എന്നു വിശ്വ​സി​ക്ക​പ്പെ​ടു​ന്നത്‌ ഇപ്പോൾ ബ്രിട്ടീഷ്‌ ലൈ​ബ്ര​റി​യിൽ സൂക്ഷി​ച്ചി​രി​ക്കു​ന്ന​താ​യി ബിബിസി ന്യൂസ്‌ റിപ്പോർട്ടു ചെയ്യുന്നു. പൊതു​യു​ഗം 868 എന്ന തീയതി വഹിക്കുന്ന, വജ്ര സൂത്ര എന്നറി​യ​പ്പെ​ടുന്ന ബുദ്ധമ​ത​പാ​ഠം ചൈന​യി​ലെ ഡുൺഹ്വാങ്‌ പട്ടണത്തി​ലെ ഒരു ഗുഹയിൽനിന്ന്‌ 1907-ലാണ്‌ കണ്ടെടു​ത്തത്‌. “ചൈനീസ്‌ ലിപികൾ അച്ചടി​ച്ചി​ട്ടുള്ള ചാമ്പൽനി​റ​ത്തി​ലുള്ള കടലാസ്‌ ഒരു തടിക്ക​ഷ​ണ​ത്തിൽ ചുറ്റിയ ചുരു​ളാണ്‌ അത്‌” എന്ന്‌ ആ റിപ്പോർട്ടു പറയുന്നു. ആ ചുരു​ളും അതോ​ടൊ​പ്പം കാണപ്പെട്ട മറ്റു സാധന​ങ്ങ​ളും “എഡി 1000-ത്തോട​ടുത്ത്‌ ഗുഹയിൽ ഉണ്ടായി​രുന്ന ഒരു ഗ്രന്ഥശാ​ല​യു​ടേത്‌” ആയിരു​ന്നെന്നു കരുത​പ്പെ​ടു​ന്നു. കൈ​കൊ​ണ്ടു നിരത്തുന്ന അച്ച്‌ ഉപയോ​ഗി​ച്ചുള്ള അച്ചടി​രീ​തി യൂറോ​പ്പിൽ കണ്ടുപി​ടി​ക്ക​പ്പെ​ടു​ന്ന​തി​നും നൂറ്റാ​ണ്ടു​കൾക്കു മുമ്പു​ള്ള​താണ്‌ ഈ ചുരുൾ. “ചൈന​യിൽ അപ്പോൾത്തന്നെ കടലാ​സു​നിർമാ​ണ​വും അച്ചടി​യും സുസ്ഥാ​പി​ത​മാ​യി​രു​ന്നു” എന്ന്‌ ബിബിസി റിപ്പോർട്ടു പറയുന്നു.

ശബ്ദം പ്രതി​ക​ര​ണത്തെ മന്ദീഭ​വി​പ്പി​ക്കു​ന്നു

“ശബ്ദം എത്ര കൂടു​ത​ലാ​ണോ, അത്ര പതു​ക്കെയെ നിങ്ങൾ പ്രതി​ക​രി​ക്കു​ക​യു​ള്ളൂ” എന്ന്‌ ദ ടൊറ​ന്റോ സ്റ്റാർ പറയുന്നു. കാനഡ​യി​ലെ ന്യൂഫൗ​ണ്ട്‌ലാൻഡി​ലുള്ള മെമ്മോ​റി​യൽ യൂണി​വേ​ഴ്‌സി​റ്റി​യിൽ ഗവേഷ​ക​നായ ഡ്വേൻ ബട്ടൻ നടത്തിയ ഒരു പഠനത്തി​ലെ കണ്ടെത്ത​ലു​ക​ളാ​യി​രു​ന്നു ഇവ. പല തോതി​ലുള്ള ശബ്ദങ്ങൾ കേട്ടു​കൊണ്ട്‌ ശാരീ​രി​ക​വും മാനസി​ക​വു​മായ ജോലി​ക​ളിൽ ഏർപ്പെ​ടു​ന്ന​വ​രി​ലാണ്‌ അദ്ദേഹം പഠനം നടത്തി​യത്‌. ഓഫീസ്‌ ചുറ്റു​പാ​ടു​ക​ളി​ലെ 53 ഡെസി​ബെ​ലുള്ള ശബ്ദം കേൾക്കു​ന്നത്‌ ഒരു വ്യക്തി​യു​ടെ, പ്രതി​ക​രി​ക്കാ​നെ​ടു​ക്കുന്ന സമയത്തെ 5 ശതമാനം സാവധാ​ന​ത്തി​ലാ​ക്കു​മെ​ങ്കിൽ 95 ഡെസി​ബെ​ലുള്ള വ്യവസാ​യ​ശാ​ല​ക​ളി​ലെ ശബ്ദം അതിനെ 10 ശതമാനം സാവധാ​ന​ത്തി​ലാ​ക്കു​ന്നു എന്ന്‌ അദ്ദേഹം കണ്ടെത്തി. പ്രതി​ക​രി​ക്കാ​നെ​ടു​ക്കുന്ന സമയത്തി​ലെ ഈ വ്യത്യാ​സങ്ങൾ നാമമാ​ത്ര​മാ​ണെ​ങ്കി​ലും, അവയ്‌ക്ക്‌ “വാഹന​മോ​ടി​ക്കുന്ന സമയത്ത്‌ വലിയ വ്യത്യാ​സ​മു​ണ്ടാ​ക്കാൻ സാധി​ക്കും” എന്ന്‌ റിപ്പോർട്ടു ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. ബട്ടൻ പറയു​ന്ന​പ്ര​കാ​രം പ്രതി​ക​രണം ഒരു സെക്കൻഡി​ന്റെ .035 വൈകി​യാൽപ്പോ​ലും, അത്‌ ഒരു അപകടം ഉണ്ടാകു​ന്ന​തി​നോ ഉണ്ടാകാ​തി​രി​ക്കു​ന്ന​തി​നോ ഉള്ള പ്രമുഖ ഘടകമാണ്‌.

യൂറോ​പ്പി​ലെ പുരു​ഷ​ന്മാർക്ക്‌ ഒരുക്കം കൂടുതൽ

ലണ്ടനിലെ വർത്തമാ​ന​പ​ത്ര​മായ ദ ഡെയിലി ടെല​ഗ്രാഫ്‌ ഇപ്രകാ​രം റിപ്പോർട്ടു ചെയ്യുന്നു: “കഴിഞ്ഞ അഞ്ചു വർഷം​കൊണ്ട്‌, ഒരുങ്ങു​ന്ന​തി​നു​വേണ്ടി ആഴ്‌ച​യിൽ സ്‌ത്രീ​കൾ ചെലവ​ഴി​ക്കുന്ന ശരാശരി 2.5 മണിക്കൂ​റി​നോ​ടുള്ള താരത​മ്യ​ത്തിൽ പുരു​ഷ​ന്മാർ ചെലവ​ഴി​ക്കുന്ന സമയം ശരാശരി 3.1 മണിക്കൂ​റാ​യി വർധി​ച്ചി​രി​ക്കു​ന്നു.” ചർമപ​രി​ച​രണം, കേശപ​രി​ച​രണം, വ്യക്തി​പ​ര​മായ ശുചി​ത്വം എന്നിവ​യ്‌ക്ക്‌ ആവശ്യ​മായ ഉത്‌പ​ന്ന​ങ്ങ​ളു​ടെ​യും പെർഫ്യൂ​മു​ക​ളു​ടെ​യും മറ്റും കുതി​ച്ചു​ക​യ​റുന്ന ഡിമാൻഡ്‌, വ്യക്തി​പ​ര​മായ ചമയത്തി​ലുള്ള വർധിച്ച താത്‌പ​ര്യ​ത്തെ​യാ​ണു പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌. പുരു​ഷ​ന്മാർക്കു​വേണ്ടി പ്രത്യേ​കം തയാർ ചെയ്‌തി​ട്ടുള്ള ഇത്തരം ഉത്‌പ​ന്ന​ങ്ങ​ളു​ടെ മൂല്യം “കഴിഞ്ഞ വർഷം 1,360 കോടി പൗണ്ട്‌ [1,11,500 കോടി രൂപ] ആയിരു​ന്നു. 2008-ഓടെ അത്‌ 1,610 കോടി പൗണ്ട്‌ [1,32,000 കോടി രൂപ] ആയി വർധി​ക്കു​മെന്നു പ്രതീ​ക്ഷി​ക്കു​ന്നു.” പുരു​ഷ​ന്മാർക്കു​വേ​ണ്ടി​യുള്ള ഒരു ബ്യൂട്ടി​പാർല​റി​ന്റെ മാനേജർ പത്ര​ത്തോട്‌ ഇങ്ങനെ പറഞ്ഞു: “ഇടപാ​ടു​കാർ സ്ഥിരമാ​യി ഫേഷ്യ​ലി​നും മാനി​ക്യു​റി​നും പെഡി​ക്യു​റി​നു​മാ​യി 200 പൗണ്ടു​വരെ ചെലവ​ഴി​ക്കു​ന്ന​തി​നാൽ ബിസി​നസ്‌ പൊടി​പൊ​ടി​ക്കു​ക​യാണ്‌.” “ഇപ്പോൾ പുരു​ഷ​ന്മാർക്കു​വേ​ണ്ടി​യുള്ള പെർഫ്യൂ​മു​ക​ളു​ടെ 60 ശതമാ​ന​വും കാമു​കി​മാ​രോ ഭാര്യ​മാ​രോ അല്ല മറിച്ച്‌ പുരു​ഷ​ന്മാർതന്നെ നേരിട്ടു വാങ്ങി​ക്കു​ക​യാണ്‌” എന്നും പത്രം പറയുന്നു.

നവജാത ശിശു​ക്കളെ വായി​ച്ചു​കേൾപ്പി​ക്കു​ന്നതു പ്രയോ​ജ​ന​പ്ര​ദം

“ശിശു​ക്കളെ വായിച്ചുകേൾപ്പിക്കുന്നത്‌ അവരുടെ പിൽക്കാല ജീവി​ത​ത്തിൽ വളരെ ശക്തമായ സ്വാധീ​നം ചെലു​ത്തു​മെ​ന്ന​തി​നാൽ കുഞ്ഞു​ങ്ങൾക്ക്‌ മണിക്കൂ​റു​കൾ മാത്രം പ്രായ​മു​ള്ള​പ്പോൾത്തന്നെ മാതാ​പി​താ​ക്കൾ അതു ചെയ്‌തു​തു​ട​ങ്ങ​ണ​മെന്ന്‌ വിദഗ്‌ധർ ഇപ്പോൾ ശുപാർശ ചെയ്യുന്നു,” ദ ടൊറ​ന്റോ സ്റ്റാർ പറയുന്നു. രണ്ടു വർഷം​മുമ്പ്‌ കാനഡ​യി​ലെ ആദ്യത്തെ നവജാ​ത​ശി​ശു-സാക്ഷരതാ പരിപാ​ടി​ക്കു നേതൃ​ത്വം നൽകിയ ഡോ. റിച്ചാർഡ്‌ ഗോൾഡ്‌ബ്ലൂം പറയുന്നു: “ഞങ്ങൾക്കു നിരീ​ക്ഷി​ക്കാ​നും മനസ്സി​ലാ​ക്കാ​നും കഴിഞ്ഞ ഒരു കാര്യം കുഞ്ഞു​ങ്ങൾക്കു വായി​ച്ചു​കൊ​ടു​ക്കു​മ്പോൾ ശൈശ​വ​ത്തി​ന്റെ ആരംഭ​ദ​ശ​യിൽത്തന്നെ അവർ ശ്രദ്ധി​ക്കു​ന്നു​വെ​ന്ന​താണ്‌. അതേ അവർ ശ്രദ്ധി​ച്ചു​കേൾക്കു​ന്നുണ്ട്‌.” വളരെ ചെറു​പ്രാ​യ​ത്തിൽത്തന്നെ കുട്ടി​കൾക്കു പുസ്‌ത​കങ്ങൾ നൽകി​ത്തു​ട​ങ്ങു​ന്നത്‌ അവരുടെ വായന​പ്രാ​പ്‌തി​യും പദസമ്പ​ത്തും മെച്ച​പ്പെ​ടു​ത്തു​ന്ന​താ​യി ഗവേഷ​ണങ്ങൾ സൂചി​പ്പി​ക്കു​ന്നു. “കൊച്ചു കുഞ്ഞു​ങ്ങളെ വായന പഠിക്കാൻ നിർബ​ന്ധി​ക്കു​കയല്ല മറിച്ച്‌ ഭാഷയു​ടെ ഗുണ​മേ​ന്മ​യെ​യും അളവി​നെ​യും പരിച​യ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ അക്ഷരങ്ങൾ, ഭാഷാ​ശ​ബ്ദങ്ങൾ എന്നിവ തിരി​ച്ച​റി​യാ​നുള്ള കഴിവും പദസമ്പ​ത്തും ആത്യന്തി​ക​മാ​യി വായന​പ്രാ​പ്‌തി​യും ആർജി​ച്ചെ​ടു​ക്കാൻ അവരെ സഹായി​ക്കു​ക​യെ​ന്ന​താണ്‌ ഇതിന്റെ ലക്ഷ്യം” എന്നു പത്രം പറയുന്നു.