വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുവജനങ്ങൾക്കുള്ള ഏറെ പുകഴ്‌ത്തപ്പെട്ട ഒരു പാഠപുസ്‌തകം

യുവജനങ്ങൾക്കുള്ള ഏറെ പുകഴ്‌ത്തപ്പെട്ട ഒരു പാഠപുസ്‌തകം

യുവജ​ന​ങ്ങൾക്കുള്ള ഏറെ പുകഴ്‌ത്ത​പ്പെട്ട ഒരു പാഠപു​സ്‌ത​കം

കെനി​യ​യി​ലെ ലിമൂ​രൂ​വി​ലുള്ള, പെൺകു​ട്ടി​കൾക്കാ​യുള്ള ടിഗോ​ണി അക്കാദ​മി​യി​ലെ ഹെഡ്‌മാ​സ്റ്റർ, യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്ന പുസ്‌ത​ക​ത്തി​ന്റെ കൂടുതൽ പ്രതികൾ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആ രാജ്യത്തെ ബ്രാഞ്ച്‌ ഓഫീ​സി​ലേക്ക്‌ എഴുതി. അദ്ദേഹം പറഞ്ഞു: “കൗമാ​ര​പ്രാ​യ​ക്കാ​രോട്‌ ഇടപെ​ടു​ന്നത്‌ ഒരു വെല്ലു​വി​ളി​യാ​യി​രി​ക്കാൻ കഴിയു​മെന്നു നിങ്ങൾക്ക​റി​യാ​മ​ല്ലോ. നിങ്ങളു​ടെ പുസ്‌ത​ക​ത്തി​ന്റെ രണ്ടു പ്രതികൾ ഇപ്പോൾ ഞങ്ങളുടെ പക്കലുണ്ട്‌. അത്‌ അധ്യാ​പ​കർക്കും വിദ്യാർഥി​നി​കൾക്കും ഒരു​പോ​ലെ സഹായ​ക​മാണ്‌. അധ്യാ​പ​ക​രെന്ന നിലയിൽ ഞങ്ങൾക്കും കൗമാ​ര​പ്രാ​യ​ത്തി​ലുള്ള ഞങ്ങളുടെ വിദ്യാർഥി​നി​കൾക്കും ആവശ്യ​മാ​യത്ര വിവരങ്ങൾ അതിലുണ്ട്‌.”

അദ്ദേഹം തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ വിദ്യാർഥി​നി​കളെ പഠിപ്പി​ക്കു​ന്ന​തിന്‌ ഈ നല്ല പുസ്‌തകം ഉപയോ​ഗി​ക്കാൻ [സ്‌കൂൾ] അധികാ​രി​കൾക്കു താത്‌പ​ര്യ​മുണ്ട്‌. അവർക്ക്‌ ഈ പുസ്‌തകം ഏറെ ഇഷ്ടപ്പെട്ടു. രക്ഷാകർത്താ​ക്ക​ളാ​കട്ടെ തങ്ങളുടെ കുട്ടി​കളെ പരിശീ​ലി​പ്പി​ക്കു​ന്ന​തി​നുള്ള ഏതു ശ്രമ​ത്തെ​യും മനസ്സോ​ടെ പിന്താ​ങ്ങു​ന്ന​വ​രാണ്‌. ഇപ്പോൾ, ഞങ്ങൾക്ക്‌ ഈ പുസ്‌ത​ക​ത്തി​ന്റെ 25 പ്രതികൾ മതിയാ​കു​മെന്നു തോന്നു​ന്നു.”

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു എന്ന പുസ്‌തകം യുവജ​ന​ങ്ങ​ളു​ടെ വികാ​ര​വി​ചാ​ര​ങ്ങ​ളി​ലേക്ക്‌ ആഴ്‌ന്നി​റങ്ങി അവ സൂക്ഷ്‌മ​മാ​യി പരി​ശോ​ധി​ക്കുന്ന ഒരു പ്രസി​ദ്ധീ​ക​ര​ണ​മാണ്‌. പിൻവ​രുന്ന വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള പ്രയോ​ജ​ന​പ്ര​ദ​മായ ചർച്ചയ്‌ക്ക്‌ അത്‌ വഴി​യൊ​രു​ക്കു​ന്നു: “എന്റെ വീട്ടി​ലു​ള്ളവർ എനിക്ക്‌ കൂടുതൽ സ്വാത​ന്ത്ര്യം അനുവ​ദി​ക്കാൻ തക്കവണ്ണം എനിക്ക്‌ എന്തു ചെയ്യാൻ കഴിയും?,” “ഞാൻ വീട്‌ വിട്ടു​പോ​ക​ണ​മോ?,” “എനിക്ക്‌ യഥാർത്ഥ സുഹൃ​ത്തു​ക്കളെ എങ്ങനെ നേടാൻ കഴിയും?,” “ഞാൻ എന്തു ജീവി​ത​വൃ​ത്തി തെര​ഞ്ഞെ​ടു​ക്കണം?,” “വിവാ​ഹ​ത്തിന്‌ മുമ്പേ​യുള്ള ലൈം​ഗി​കത സംബന്ധി​ച്ചെന്ത്‌?,” “അത്‌ യഥാർത്ഥ സ്‌നേ​ഹ​മാ​ണോ എന്ന്‌ എനിക്ക്‌ എങ്ങനെ അറിയാം?”

അതിലെ ഏതാനും അധ്യാ​യ​ങ്ങ​ളു​ടെ തലക്കെ​ട്ടു​കൾ മാത്ര​മാ​ണിവ. 39 അധ്യാ​യ​ങ്ങ​ളുള്ള ഈ പുസ്‌തകം മറ്റനവധി വിഷയ​ങ്ങ​ളും ചർച്ച​ചെ​യ്യു​ന്നു. ഈ പുസ്‌ത​ക​ത്തെ​ക്കു​റി​ച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദയവായി ഇതോ​ടൊ​പ്പം നൽകി​യി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തിൽ അയയ്‌ക്കുക.

□ കടപ്പാ​ടു​ക​ളൊ​ന്നും കൂടാതെ, യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്ന പ്രസി​ദ്ധീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌. എന്റെ മേൽവി​ലാ​സം ഈ കൂപ്പണിൽ കൊടു​ത്തി​രി​ക്കു​ന്നു: