വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

വിരൂ​പ​യായ കുട്ടി മൈലി​നി​ന്റെ അനുഭവം എന്നെ ആഴത്തിൽ സ്‌പർശി​ച്ചു. (“മൈലി​നിന്‌ ഒരു പുതിയ മുഖം,” 2004 ജൂൺ 8) 11 വയസ്സുള്ള ഈ കുട്ടി തന്റെ ഭീതി​ദ​മായ അവസ്ഥ സഹിക്കു​ന്ന​തി​നെ​ക്കു​റി​ച്ചും എന്നിട്ടും അവൾ തന്റെ ബൈബി​ള​ധി​ഷ്‌ഠിത പ്രത്യാ​ശ​യെ​ക്കു​റി​ച്ചു മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും വായി​ച്ചത്‌ എനിക്കു പ്രോ​ത്സാ​ഹനം പകർന്നു.

എം. ബി., ഇറ്റലി

മൈലി​നി​ന്റെ​യും കുടും​ബ​ത്തി​ന്റെ​യും ക്രിയാ​ത്മ​ക​മായ വീക്ഷണം എനിക്കു വളരെ​യേറെ പ്രോ​ത്സാ​ഹ​ന​മാ​യി. ഇന്നത്തെ മാധ്യ​മങ്ങൾ ബാഹ്യാ​കാ​ര​ത്തിന്‌ അമിത​മായ ഊന്നൽ കൊടു​ക്കു​ന്നു. ഇത്‌ ഒരുവന്റെ മനസ്സി​ടി​ച്ചു​ക​ള​ഞ്ഞേ​ക്കാം. എന്നാൽ മൈലി​നി​ന്റെ ഉള്ളിലെ യഥാർഥ സൗന്ദര്യം എനിക്കു വളരെ വ്യക്തമാ​യി കാണാ​നാ​കു​ന്നു​ണ്ടെന്ന്‌ അവൾ അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. പുതിയ ലോക​ത്തിൽ യഹോവ അവൾക്ക്‌ ഒരു പുതിയ മുഖം കൊടു​ക്കു​മ്പോൾ അവളോ​ടൊ​പ്പം സന്തോ​ഷി​ക്കാൻ എനിക്കു അവസര​മു​ണ്ടാ​കു​മെന്നു ഞാൻ പ്രത്യാ​ശി​ക്കു​ന്നു. അവളുടെ വിശ്വാ​സം എന്നെ ബലപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

എം. എസ്‌., ഐക്യ​നാ​ടു​കൾ

ഉടൻതന്നെ ഞാൻ ഒരു ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​യാ​കാ​നി​രി​ക്കു​ക​യാണ്‌, എന്റെ ഒരു സ്‌തനം നീക്കം ചെയ്യേ​ണ്ടി​വ​രും. രോഗം​നി​മി​ത്തം നിങ്ങളു​ടെ ആകാര​ത്തി​നു ക്ഷതം തട്ടു​മ്പോൾ തകർന്നു​പോ​കാ​തി​രി​ക്കാൻ നല്ല ആത്മബല​വും ധൈര്യ​വും വേണം. മൈലി​നി​ന്റെ ധൈര്യ​വും ശുഭാ​പ്‌തി​വി​ശ്വാ​സ​വും എന്നെ ശക്തീക​രി​ച്ചു. മൈലി​നി​നോട്‌ എനിക്കു പറയാ​നു​ള്ളത്‌ ഇതാണ്‌: നിനക്ക്‌ എല്ലാ മംഗളാ​ശം​സ​ക​ളും, എനിക്കു നീ സുന്ദരി​യാണ്‌!

ജി. ആർ., ഫ്രാൻസ്‌

എനിക്ക്‌ ജന്മനാ​തന്നെ മുച്ചുണ്ട്‌ ഉണ്ട്‌. സ്‌കൂ​ളിൽ കുട്ടികൾ പലപ്പോ​ഴും എന്നെ ഒരു വിചി​ത്ര​ജീ​വി​യെ​പ്പോ​ലെ നോക്കാ​റു​ണ്ടാ​യി​രു​ന്നു. ചിലർ എന്റെമേൽ തുപ്പി​യി​ട്ടു​പോ​ലു​മുണ്ട്‌. എന്നാൽ ഈ സാഹച​ര്യ​ങ്ങ​ളി​ലൊ​ക്കെ ധൈര്യ​വും ആത്മവി​ശ്വാ​സ​വും ഉള്ളവനാ​യി​രി​ക്കാൻ എന്നെ സഹായി​ച്ചത്‌ ബൈബി​ളിൽനിന്ന്‌ അമ്മ പഠിപ്പിച്ച കാര്യ​ങ്ങ​ളാണ്‌. എനിക്കി​പ്പോൾ 31 വയസ്സുണ്ട്‌, എന്റെ ആകാര​ത്തെ​പ്രതി എനിക്കി​ന്നും വല്ലായ്‌മ തോന്നു​ന്നു. അതു​കൊണ്ട്‌ മൈലി​നി​ന്റെ അനുഭവം എന്നെ വളരെ​യേറെ സ്‌പർശി​ച്ചു. യഹോ​വ​യു​ടെ സഹായ​ത്താൽ വരാനി​രി​ക്കുന്ന എന്തു വെല്ലു​വി​ളി​യും നമുക്കു തരണം ചെയ്യാ​നാ​കു​മെന്ന്‌ എനിക്ക​റി​യാം.

റ്റി. എസ്‌., ജപ്പാൻ

ഒരുവന്‌ സന്തുഷ്ടി​യും ആത്മസം​തൃ​പ്‌തി​യും നൽകു​ന്നത്‌ ബാഹ്യാ​കാ​ര​മ​ല്ലെന്ന്‌ മൈലി​നി​ന്റെ അനുഭവം എന്നെ ബോധ്യ​പ്പെ​ടു​ത്തി. അവ ലഭിക്കു​ന്നത്‌ നാം ദൈവത്തെ സേവി​ക്കു​ക​യും സ്‌നേ​ഹി​ക്കു​ക​യും ചെയ്യു​മ്പോൾ മാത്ര​മാണ്‌. മൈലി​നി​ന്റെ അനുഭവം എനിക്കു പ്രചോ​ദ​ന​മേ​കു​ന്നു.

എ. റ്റി., ഫിലി​പ്പീൻസ്‌

കോർട്ടി​ങ്ങി​നി​ട​യി​ലെ ദുഷ്‌പെ​രു​മാ​റ്റം യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . എനിക്ക്‌ ഇത്ര മോശ​മായ പെരു​മാ​റ്റം സഹി​ക്കേ​ണ്ടി​വ​രു​ന്നത്‌ എന്തു​കൊണ്ട്‌? (2004 ജൂൺ 8) എന്ന ലേഖന​ത്തി​നു നന്ദിപ​റ​യാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. കോർട്ടി​ങ്ങി​നി​ട​യിൽ മോശ​മായ പെരു​മാ​റ്റം സഹി​ക്കേ​ണ്ടി​വന്ന ഒരാളാ​ണു ഞാൻ. ഞങ്ങൾക്കി​ട​യിൽ ചില കാര്യങ്ങൾ ശരിയാ​കാ​തെ വരു​മ്പോ​ഴെ​ല്ലാം അത്‌ എന്റെ കുഴപ്പം​കൊ​ണ്ടാ​ണെന്ന്‌ ബോയ്‌ഫ്രണ്ട്‌ ആരോ​പി​ച്ചി​രു​ന്നു. അക്രമ​വും ദുഷിച്ച സംസാ​ര​വും പതിവാ​യി​രുന്ന ഒരു കുടും​ബ​ത്തി​ലാണ്‌ ഞാൻ വളർന്നു​വ​ന്നത്‌. അതു​കൊണ്ട്‌ അയാളു​ടെ പെരു​മാ​റ്റ​ത്തിൽ അസ്വാ​ഭാ​വി​ക​ത​യൊ​ന്നും എനിക്കു തോന്നി​യില്ല. ഇപ്പോൾ ആ ബന്ധം ഉപേക്ഷി​ച്ച​തിൽ ഞാൻ സന്തുഷ്ട​യാണ്‌, ഒരു വിവാഹ ഇണയാ​യി​രി​ക്കാ​നുള്ള യോഗ്യത തനിക്കി​ല്ലെന്ന്‌ അയാൾ സ്വയം തെളി​യി​ച്ചു.

പേരു വെളി​പ്പെ​ടു​ത്തി​യി​ട്ടില്ല, ബെലീസ്‌

എന്റെ വികാ​രങ്ങൾ വാക്കു​ക​ളി​ലൂ​ടെ അവതരി​പ്പി​ച്ച​താണ്‌ ഈ ലേഖന​മെന്നു പറയാം. വിവാ​ഹ​ത്തി​നു മുമ്പും ശേഷവും നിങ്ങൾ വിവരി​ച്ച​തു​പോ​ലുള്ള സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ ഞാൻ കടന്നു​പോ​യി. മാനസി​ക​വും വൈകാ​രി​ക​വു​മാ​യി ഞാൻ അനുഭ​വിച്ച അതി​ക്ര​മങ്ങൾ എന്റെ ആത്മാഭി​മാ​നത്തെ പിച്ചി​ച്ചീ​ന്തി. കോർട്ടി​ങ്ങിൽ ഏർപ്പെ​ട്ടി​രി​ക്കുന്ന അനേകരെ തങ്ങളുടെ ബന്ധം എങ്ങനെ​യു​ള്ള​താ​ണെന്നു പരി​ശോ​ധി​ക്കാൻ ഈ ലേഖനം സഹായി​ക്കു​മെന്നു ഞാൻ പ്രത്യാ​ശി​ക്കു​ന്നു. ഇത്തരം പ്രശ്‌ന​ങ്ങളെ ഒഴിവാ​ക്കാൻ വിവാ​ഹ​ത്തി​നു മുമ്പ്‌ പരസ്‌പരം നന്നായി മനസ്സി​ലാ​ക്കു​ന്നത്‌ എത്ര ജ്ഞാനമാണ്‌.

എം. എം., ജർമനി

ഏകാന്തത എനിക്കു 14 വയസ്സുണ്ട്‌, ഞാൻ സഹപാ​ഠി​ക​ളു​ടെ അംഗീ​കാ​ര​ത്തി​നാ​യി ആശിച്ച ഒരു കാലമു​ണ്ടാ​യി​രു​ന്നു. അവർ എന്റെ കൂട്ടു​കാ​രാ​ണെന്നു ഞാൻ വിചാ​രി​ച്ചു. എന്നാൽ, ഒരു ക്രിസ്‌ത്യാ​നി​യെന്ന നിലയിൽ ഞാൻ വ്യത്യ​സ്‌ത​നാ​ണെന്ന്‌ അവർ തിരി​ച്ച​റി​ഞ്ഞ​പ്പോൾ ഞാൻ അവരെ​പ്പോ​ലെ ആകുന്നി​ല്ലെ​ങ്കിൽ അവർ എന്നെ ഒഴിവാ​ക്കു​മെന്ന്‌ എനിക്കു മനസ്സി​ലാ​യി. യഥാർഥ സുഹൃ​ത്തു​ക്കളെ, അവർ പ്രായ​മേ​റി​യ​വ​രോ ചെറു​പ്പ​ക്കാ​രോ ആയി​ക്കൊ​ള്ളട്ടെ, ക്രിസ്‌തീയ സഭയ്‌ക്കു​ള്ളിൽ കണ്ടെത്താൻ കഴിയു​മെന്നു ഞാൻ ഇപ്പോൾ തിരി​ച്ച​റി​യു​ന്നു.

എൻ. സി., സ്‌പെ​യിൻ