വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ഹിപ്പൊ​പ്പൊ​ട്ടാ​മ​സി​നും സൺസ്‌ക്രീൻ ലോഷൻ

“ഹിപ്പോ​കൾ അവയുടെ രോമ​മി​ല്ലാത്ത ശരീരം സൂര്യ​ര​ശ്‌മി​ക​ളിൽനി​ന്നു സംരക്ഷി​ക്കു​ന്നത്‌ മനുഷ്യർ ഉപയോ​ഗി​ക്കുന്ന സൺസ്‌ക്രീൻ ലോഷ​നു​കൾക്കു സമാന​മായ ഒരു തരം സ്രവം ഉത്‌പാ​ദി​പ്പി​ച്ചു​കൊ​ണ്ടാണ്‌” എന്ന്‌ ലണ്ടനിലെ ദി ഇൻഡി​പ്പെൻഡന്റ്‌ റിപ്പോർട്ടു ചെയ്യുന്നു. ടോക്കി​യോ മൃഗശാ​ല​യി​ലെ ഒരു ഹിപ്പോ​യു​ടെ ശരീര​ത്തിൽനി​ന്നുള്ള സ്രവം പരി​ശോ​ധി​ച്ച​തിൽനി​ന്നും അത്‌ എങ്ങനെ​യാണ്‌ ഈ മൃഗത്തി​ന്റെ ചർമത്തെ ഹാനി​ക​ര​മായ സൂര്യ​കി​ര​ണ​ങ്ങ​ളിൽനി​ന്നും അഴുക്കിൽനി​ന്നും സംരക്ഷി​ക്കു​ന്ന​തെന്ന്‌ ജപ്പാനി​ലെ കിയോ​ട്ടോ​യി​ലുള്ള ശാസ്‌ത്ര​ജ്ഞർക്കു മനസ്സി​ലാ​ക്കാൻ കഴിഞ്ഞു. കൊഴുത്ത, നിറമി​ല്ലാത്ത സ്രവം ക്രമേണ ചെമപ്പും തുടർന്ന്‌ തവിട്ടും നിറം കൈവ​രി​ക്കു​ന്നു, പിന്നെ അത്‌ പ്ലാസ്റ്റിക്‌ രൂപത്തി​ലുള്ള ഒരുതരം പദാർഥ​മാ​യി മാറുന്നു. തവിട്ടു നിറമാ​കു​മ്പോൾ ഈ സ്രവം ക്ഷാര സ്വഭാ​വം​വിട്ട്‌ അമ്ലസ്വ​ഭാ​വം കൈവ​രി​ക്കു​ക​യും അങ്ങനെ വീര്യ​മുള്ള അണുനാ​ശി​നി​യാ​യി വർത്തി​ക്കു​ക​യും ചെയ്യുന്നു. സൺസ്‌ക്രീൻ ലോഷ​നു​കൾ ചെയ്യു​ന്ന​തു​പോ​ലെ​തന്നെ അൾട്രാ​വ​യ​ലറ്റ്‌ കിരണങ്ങൾ ആഗിരണം ചെയ്‌തു​കൊണ്ട്‌ തവിട്ടു​നി​റ​മുള്ള ഈ ആവരണം സൂര്യ​ര​ശ്‌മി​ക​ളിൽനിന്ന്‌ മൃഗത്തി​ന്റെ ചർമത്തെ സംരക്ഷി​ക്കു​ക​യും ചെയ്യുന്നു. എന്നിരു​ന്നാ​ലും സൗന്ദര്യ​വർധക വസ്‌തു​ക്കൾ ഉത്‌പാ​ദി​പ്പി​ക്കുന്ന കമ്പനികൾ ഉടനെ​യൊ​ന്നും ഈ ‘സൺസ്‌ക്രീൻ ലോഷന്റെ’ വിപണനം ഏറ്റെടു​ക്കു​മെന്നു തോന്നു​ന്നി​ല്ലെന്ന്‌ പത്രം പറയുന്നു. കാരണം ഒന്നാമത്‌ ലോകത്ത്‌ ആകെ കുറച്ചു ഹിപ്പോ​ക​ളെ​യു​ള്ളൂ, രണ്ടാമത്‌ ഈ സ്രവത്തി​നു വല്ലാത്ത ദുർഗ​ന്ധ​വു​മാണ്‌.

മൃഗ​ലോ​ക​ത്തി​ലെ ചങ്ങാതി​മാർ

കുളമ്പുള്ള മൃഗങ്ങൾക്ക്‌ തങ്ങളുടെ കൂട്ടത്തി​ലെ അല്ലെങ്കിൽ പറ്റത്തിലെ മറ്റ്‌ അംഗങ്ങ​ളു​മാ​യി അടുത്ത ചങ്ങാത്തം സ്ഥാപി​ക്കാൻ സാധി​ക്കു​മോ? കർഷകർക്കും ഇടയന്മാർക്കും ദീർഘ​കാ​ല​മാ​യി അങ്ങനെ​യൊ​രു സംശയ​മു​ണ്ടാ​യി​രു​ന്നു, എന്നാലി​പ്പോൾ ജീവശാ​സ്‌ത്ര​ജ്ഞ​യായ ആൻയാ വാസി​ല​ഫ്‌സ്‌കി നടത്തിയ ശാസ്‌ത്രീയ പഠനങ്ങൾ ഇക്കാര്യം സ്ഥിരീ​ക​രി​ച്ചി​രി​ക്കു​ക​യാണ്‌. കുതി​ര​ക​ളെ​യും കഴുത​ക​ളെ​യും കന്നുകാ​ലി​ക​ളെ​യും ചെമ്മരി​യാ​ടു​ക​ളെ​യും നിരീ​ക്ഷിച്ച വാസി​ല​ഫ്‌സ്‌കി പറയു​ന്നത്‌, മിക്ക​പ്പോ​ഴും ഒരുമി​ച്ചാ​യി​രു​ന്നു​കൊണ്ട്‌, വിശ്ര​മി​ക്കു​മ്പോ​ഴോ മേയു​മ്പോ​ഴോ തീറ്റ പങ്കു​വെ​ക്കു​മ്പോ​ഴോ പരസ്‌പരം ശരീരം വൃത്തി​യാ​ക്കി കൊടു​ക്കു​മ്പോ​ഴോ മുട്ടി​യു​രു​മ്മി​ക്കൊണ്ട്‌ അവ സൗഹൃദം പ്രകടി​പ്പി​ക്കു​ന്നു എന്നാണ്‌. ഉദാഹ​ര​ണ​ത്തിന്‌ ചെമ്മരി​യാട്‌ അതിന്റെ തല, മറ്റൊരു മൃഗവു​മാ​യി ഏറ്റുമു​ട്ടൽ നടത്തി​വ​ന്നി​രി​ക്കുന്ന ചങ്ങാതി​യു​ടെ തലയു​മാ​യി ഉരുമ്മാ​റുണ്ട്‌. ഈ പ്രകടനം മറ്റേ ആടിനെ ശാന്തമാ​ക്കു​ക​യും ആശ്വസി​പ്പി​ക്കു​ക​യും ചെയ്യു​ന്ന​താ​യി തോന്നു​ന്നു​വെന്ന്‌ ജർമൻ വർത്തമാ​ന​പ​ത്ര​മായ ഡി റ്റ്‌​സൈറ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. കഴുത​കൾക്കു സാധാ​ര​ണ​മാ​യി ഒരു ചങ്ങാതി മാത്രമേ കാണു​ക​യു​ള്ളൂ. പക്ഷേ അവയു​ടേത്‌ ദീർഘ​കാ​ലം നിലനിൽക്കുന്ന സൗഹൃ​ദ​മാണ്‌. മൃഗങ്ങ​ളും മനുഷ്യ​രെ​പ്പോ​ലെ​യാ​ണെന്ന വീക്ഷണം ഒഴിവാ​ക്കാ​നുള്ള ശ്രമത്തിൽ ഇത്തരം സൗഹൃദ ബന്ധങ്ങളു​ടെ സ്വഭാ​വ​ത്തെ​ക്കു​റി​ച്ചും ഫലങ്ങ​ളെ​ക്കു​റി​ച്ചും എന്തെങ്കി​ലും ഊഹാ​പോ​ഹങ്ങൾ നടത്തു​ന്ന​തി​നെ​തി​രെ ഗവേഷകർ ജാഗ്രത പാലി​ക്കു​ന്നു.

ചൈന​യിൽ കാറുകൾ സൈക്കി​ളു​ക​ളു​ടെ സ്ഥാനം കയ്യടക്കു​ന്നു

ചൈന​യി​ലെ സമ്പദ്‌വ്യ​വസ്ഥ വളരു​ന്ന​തി​ന​നു​സ​രിച്ച്‌, സൈക്കിൾ ചവിട്ടു​ന്ന​തി​നു പകരം മോ​ട്ടോർവാ​ഹ​നങ്ങൾ ഓടി​ക്കാ​നുള്ള ആളുക​ളു​ടെ താത്‌പ​ര്യ​വും വർധി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഇപ്പോൾ ബെയ്‌ജിങ്‌ നിവാ​സി​ക​ളിൽ 25 ശതമാനം മാത്രമേ യാത്ര ചെയ്യു​ന്ന​തി​നു​വേണ്ടി മുഖ്യ​മാ​യും സൈക്കി​ളു​കളെ ആശ്രയി​ക്കു​ന്നു​ള്ളൂ. 10 വർഷം മുമ്പു​വരെ അത്‌ 60 ശതമാ​ന​മാ​യി​രു​ന്നു. കാനഡ​യി​ലെ വർത്തമാ​ന​പ​ത്ര​മായ ടൊറ​ന്റോ സ്റ്റാർ പറയുന്നു: “ബെയ്‌ജി​ങ്ങിൽ മാത്രം, ഓരോ വർഷവും പുതു​താ​യി 4,00,000-ത്തിലധി​കം വാഹനങ്ങൾ നിരത്തി​ലി​റ​ങ്ങു​ന്നു.” അതിന്റെ ഫലമായി, ആ നഗരത്തി​ലുള്ള “റോഡു​ക​ളി​ലെ വേഗം ഇപ്പോൾ മണിക്കൂ​റിൽ ശരാശരി 12 കിലോ​മീ​റ്റർ മാത്ര​മാണ്‌.” നാഷണൽ ജിയോ​ഗ്ര​ഫിക്‌ റിപ്പോർട്ടു ചെയ്യുന്ന പ്രകാരം 2003-ൽ, ചൈന​യി​ലെ “പുത്തൻപ​ണ​ക്കാർ ആയിത്തീർന്ന ഉദ്യോ​ഗസ്ഥർ 20 ലക്ഷത്തി​ലേറെ കാറുകൾ വാങ്ങി​ക്കൂ​ട്ടി2002-ൽ വാങ്ങി​ച്ച​തി​നെ​ക്കാൾ 70 ശതമാനം കൂടുതൽ.” നിത്യേന യാത്ര​ചെ​യ്യു​ന്നവർ സൈക്കി​ളു​കൾക്കു​പ​കരം പെ​ട്രോൾ ഉപയോ​ഗിച്ച്‌ ഓടുന്ന വാഹന​ങ്ങളെ കൂടു​ത​ലാ​യി ആശ്രയി​ക്കു​ന്ന​തി​നാൽ “പെ​ട്രോ​ളി​യം ഉപഭോ​ഗ​ത്തി​ന്റെ കാര്യ​ത്തിൽ ലോക​ത്തിൽ രണ്ടാം സ്ഥാനമു​ണ്ടാ​യി​രുന്ന ജപ്പാനെ ഇപ്പോൾത്തന്നെ ചൈന കടത്തി​വെ​ട്ടി​യി​രി​ക്കാം” എന്ന്‌ റിപ്പോർട്ട്‌ കൂട്ടി​ച്ചേർക്കു​ന്നു. എന്നിരു​ന്നാ​ലും ഇപ്പോ​ഴും ചൈന​യിൽ ഏകദേശം 47 കോടി സൈക്കി​ളു​ക​ളുണ്ട്‌.

പാൻഡ​ക​ളും മുളയും

“ചൈന​യു​ടെ​യും വന്യജീ​വി സംരക്ഷ​ണ​ത്തി​ന്റെ​യും ചിഹ്നമായ ഭീമൻ പാൻഡ, വിചാ​രി​ച്ചത്ര വംശനാ​ശ​ഭീ​ഷണി നേരി​ടു​ന്നില്ല,” എന്ന്‌ ലണ്ടനിലെ ദ ഡെയിലി ടെല​ഗ്രാഫ്‌ പറയുന്നു. 1,000-ത്തിനും 1,100-നും ഇടയ്‌ക്ക്‌ പാൻഡകൾ മാത്രമേ വനങ്ങളി​ലു​ള്ളൂ എന്നാണ്‌ മുമ്പ്‌ കണക്കാ​ക്കി​യി​രു​ന്നത്‌. എന്നാൽ 1,590-ലധികം പാൻഡകൾ ഉള്ളതായി ചൈനീസ്‌ ഭരണകൂ​ട​വും ആഗോള പ്രകൃതി സംരക്ഷണ നിധി​യും നടത്തിയ ഒരു ചതുർ-വർഷ പഠനം കണ്ടെത്തി​യി​രി​ക്കു​ന്നു. തിരച്ചിൽ നടത്തേണ്ട പ്രദേ​ശങ്ങൾ തിട്ട​പ്പെ​ടു​ത്താൻ ഉപഗ്രഹ സ്ഥാനനിർണയ സംവി​ധാ​നം ഉൾപ്പെ​ടെ​യുള്ള ആധുനിക സാങ്കേ​തി​ക​വി​ദ്യ ഉപയോ​ഗി​ച്ച​തി​നാ​ലാണ്‌ കൂടുതൽ കൃത്യ​മായ കണക്കു ലഭ്യമാ​യത്‌. പഠനത്തി​ന്റെ കണ്ടെത്ത​ലു​കൾ പ്രകൃതി സംരക്ഷ​ണ​വാ​ദി​കൾക്കു സന്തോഷ വാർത്ത​യാ​ണെ​ങ്കി​ലും, ഭീമൻ പാൻഡ​യു​ടെ പ്രധാന ഭക്ഷണമായ മുള ഗുരു​ത​ര​മായ നശീകരണ ഭീഷണി നേരി​ടു​ന്ന​താ​യി ഇംഗ്ലണ്ടി​ലെ കേം​ബ്രി​ഡ്‌ജി​ലുള്ള ലോക പ്രകൃതി സംരക്ഷണ നിരീക്ഷണ കേന്ദ്രം മുന്നറി​യി​പ്പു നൽകുന്നു. “ഓരോ ഇനങ്ങളി​ലെ​യും മുളകൾ 20-100 വർഷത്തി​നി​ട​യ്‌ക്ക്‌ ഒരുമിച്ച്‌, അതും ഒരിക്കൽ മാത്രം പൂക്കു​ക​യും എന്നിട്ട്‌ നശിക്കു​ക​യും ചെയ്യുന്നു.” അതാണ്‌ പ്രത്യേ​കിച്ച്‌ മുളകൾ വേഗത്തിൽ നശിച്ചു പോകാൻ കാരണ​മെന്ന്‌ ലണ്ടനിലെ ദ ഗാർഡി​യൻ റിപ്പോർട്ടു ചെയ്യുന്നു.

കൊതു​കു​തി​രി​കൾക്കെ​തി​രെ ജാഗ്രത

കൊതു​കു​കളെ തുരത്തു​ന്ന​തി​നു​വേണ്ടി ഏഷ്യയിൽ വ്യാപ​ക​മാ​യി ഉപയോ​ഗി​ക്കുന്ന കൊതു​കു​തി​രി​കൾ ഹാനി​ക​ര​മാ​യേ​ക്കാം, പ്രത്യേ​കി​ച്ചും കൊച്ചു​കു​ട്ടി​കൾക്ക്‌ എന്ന്‌ ഡൗൺ ടു എർത്ത്‌ മാസിക റിപ്പോർട്ടു ചെയ്യുന്നു. ഐക്യ​നാ​ടു​ക​ളി​ലെ കാലി​ഫോർണിയ സർവക​ലാ​ശാ​ല​യി​ലെ ശാസ്‌ത്രജ്ഞർ പറയു​ന്നത്‌, തിരി​ക​ളിൽനിന്ന്‌ ഉയരുന്ന പുക ശ്വസി​ക്കു​ന്നത്‌ അർബു​ദ​വ​ളർച്ച​യ്‌ക്ക്‌ പ്രേര​ക​മായ മാരക രാസവ​സ്‌തു​ക്കൾ ശ്വാസ​കോ​ശ​ത്തിൽ എത്താനി​ട​യാ​ക്കു​മെ​ന്നാണ്‌. വികസ്വര രാജ്യ​ങ്ങ​ളി​ലെ അനേകം കുടും​ബങ്ങൾ തങ്ങളുടെ കൊച്ചു വീട്ടി​നു​ള്ളിൽ കൊതു​കു​തി​രി​കൾ ഉപയോ​ഗി​ക്കു​ന്നു. “തന്നെയു​മല്ല, ഉറങ്ങുന്ന സമയത്ത്‌ ജനലു​ക​ളെ​ല്ലാം അടച്ചി​ടു​ക​യും ചെയ്യും” എന്ന്‌ പഠനം നടത്തി​യവർ പറയുന്നു. എട്ടു മണിക്കൂർ കത്തി​യെ​രി​യുന്ന ഒരു തിരി “75 മുതൽ 137 വരെ സിഗര​റ്റു​കൾ വിടുന്ന അത്രയും​തന്നെ കണികാ​പ​ദാർഥങ്ങൾ പുറത്തു​വി​ടു”ന്നതായി മലേഷ്യ​യി​ലും ഐക്യ​നാ​ടു​ക​ളി​ലു​മുള്ള ശാസ്‌ത്രജ്ഞർ നടത്തിയ രണ്ടാമത്തെ പഠനം വെളി​പ്പെ​ടു​ത്തി. കൊതു​കു​തി​രി​കൾക്കു പകരം വേപ്പു മരത്തിൽനിന്ന്‌ ഉണ്ടാക്കു​ന്ന​തു​പോ​ലുള്ള, സസ്യഉ​ത്‌പ​ന്നങ്ങൾ ഉപയോ​ഗി​ക്കാ​നാണ്‌ വിദഗ്‌ധർ ശുപാർശ ചെയ്യു​ന്നത്‌. “അവ ആരോ​ഗ്യ​ത്തി​നു നല്ലതും ഫലപ്ര​ദ​വു​മാ​ണെന്നു മാത്രമല്ല ചെലവു കുറഞ്ഞ​തു​മാണ്‌,” എന്ന്‌ റിപ്പോർട്ടു പ്രസ്‌താ​വി​ക്കു​ന്നു.

വൃദ്ധരു​ടെ വിഷാദം കുറയ്‌ക്കാൻ ഭാരോ​ദ്വ​ഹ​നം

“പ്രായ​മാ​യവർ അനുഭ​വി​ക്കുന്ന വിഷാദം 50 ശതമാ​നം​വരെ കുറയ്‌ക്കാൻ ഭാരോ​ദ്വ​ഹ​ന​ത്തി​നു കഴിയും” എന്ന്‌ ഒരു പഠനം കണ്ടെത്തി​യ​താ​യി വർത്തമാ​ന​പ​ത്ര​മായ ദി ഓസ്‌​ട്രേ​ലി​യൻ റിപ്പോർട്ടു ചെയ്യുന്നു. സിഡ്‌നി​യി​ലെ റോയൽ പ്രിൻസ്‌ ആൽ​ഫ്രെഡ്‌ ആശുപ​ത്രി​യി​ലെ വാർധ​ക്യ​രോഗ ചികി​ത്സാ​വി​ദ​ഗ്‌ധ​നായ ഡോ. നളിൻ സിങ്ങിന്റെ അഭി​പ്രാ​യ​ത്തിൽ വൃദ്ധജ​ന​ങ്ങൾക്കി​ട​യി​ലെ വിഷാദം കുറയ്‌ക്കു​ന്ന​തിൽ ഭാരോ​ദ്വ​ഹനം ഔഷധ ചികി​ത്സ​യോ​ളം​തന്നെ ഗുണം ചെയ്‌തേ​ക്കാം. ശരാശരി 72 വയസ്സുള്ള 60 സ്‌ത്രീ​പു​രു​ഷ​ന്മാ​രെ ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടു നടത്തിയ പഠനത്തിൽ ലളിത​മായ വ്യായാ​മങ്ങൾ ചെയ്‌ത​വർക്കു​പോ​ലും “വിഷാദം 30 ശതമാനം കുറഞ്ഞ​താ​യി” അനുഭ​വ​പ്പെ​ട്ടു​വെന്ന്‌ ദി ഓസ്‌​ട്രേ​ലി​യൻ പറയുന്നു. “ഇത്‌ ഭാരോ​ദ്വ​ഹനം ചെയ്യാത്ത എന്നാൽ നിലവാ​ര​മുള്ള വൈദ്യ​ചി​കിത്സ ലഭിച്ച​വ​രു​ടേ​തി​നു തുല്യ​മാ​യി​രു​ന്നു” എന്ന്‌ പത്രം കൂട്ടി​ച്ചേർത്തു. വിഷാ​ദത്തെ ചെറു​ക്കാൻ പ്രാപ്‌ത​രാ​ക്കു​ന്ന​തി​നു പുറമേ ഭാരോ​ദ്വ​ഹനം “ദുർബ​ല​മായ അസ്ഥിക​ളെ​യും പേശി​ക​ളെ​യും” ബലപ്പെ​ടു​ത്തു​ക​യും “വീഴ്‌ച ഒഴിവാ​ക്കാൻ വൃദ്ധരെ സഹായി​ക്കു​ക​യും ചെയ്യുന്നു. കൂടാതെ അത്‌ സന്ധിവീ​ക്കം, പ്രമേഹം, ഉയർന്ന രക്തസമർദം എന്നിവ നിയ​ന്ത്രി​ക്കു​ന്ന​തി​നും സഹായ​ക​മാണ്‌” എന്ന്‌ പത്രം പറയുന്നു. “വിശേ​ഷി​ച്ചും വൃദ്ധജ​ന​ങ്ങൾക്ക്‌, വിഷാ​ദ​ത്തി​നുള്ള പ്രാഥ​മിക ചികി​ത്സ​യെന്ന നിലയിൽ ഭാരോ​ദ്വ​ഹനം നിർദേ​ശി​ക്ക​ണ​മെന്ന്‌” സിങ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

ശരവേ​ഗ​ത്തിൽ പ്രവർത്തി​ക്കുന്ന നാക്ക്‌

ഇരയെ പിടി​ക്കാ​നാ​യി ഓന്തിന്‌ അതിന്റെ നാക്ക്‌ വളരെ വേഗത്തിൽ നീട്ടാൻ കഴിയു​ന്നത്‌ എങ്ങനെ​യാണ്‌? “[നാക്കി​ലുള്ള ഒരു പ്രത്യേക] സംവി​ധാ​ന​മാണ്‌ ഇതിനു പിന്നിലെ രഹസ്യം. തൊടു​ക്കാ​റായ ഒരു കവിണ​യു​ടെ ഇലാസ്റ്റി​ക്കിൽ സംഭരി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ഊർജം പെട്ടെന്നു പുറന്ത​ള്ള​പ്പെ​ടു​മ്പോൾ ഉണ്ടാകു​ന്ന​തെ​ന്തോ അതുത​ന്നെ​യാണ്‌ ഇവി​ടെ​യും സംഭവി​ക്കു​ന്നത്‌,” ന്യൂ സയന്റിസ്റ്റ്‌ മാസിക റിപ്പോർട്ടു ചെയ്യുന്നു. ഓന്തിന്റെ നാക്കിന്‌ അതിന്റെ ഉൾഭാ​ഗ​ത്തുള്ള അസ്ഥികളെ ആവരണം ചെയ്യുന്ന ഉറകൾ ഉള്ളതാ​യും അവയെ ചുറ്റി​ക്കൊണ്ട്‌ ഒരു “ആക്‌സെ​ല​റേറ്റർ പേശി” ഉള്ളതാ​യും ശാസ്‌ത്ര​ജ്ഞർക്ക്‌ അറിയാ​മാ​യി​രു​ന്നു. ഇപ്പോൾ സ്ലോ-മോഷൻ വീഡി​യോ​യു​ടെ സഹായ​ത്താൽ ഡച്ച്‌ ഗവേഷകർ ഒരു പുതിയ സംഗതി കണ്ടെത്തി​യി​രി​ക്കു​ന്നു. അതായത്‌, ഇരയെ പിടി​ക്കാൻ നാക്ക്‌ നീട്ടു​ന്ന​തിന്‌ വെറും 200 മില്ലി​സെ​ക്കൻഡ്‌ മുമ്പ്‌, “ആക്‌സെ​ല​റേറ്റർ പേശി ഉപയോ​ഗിച്ച്‌ ഓന്ത്‌ അതിന്റെ നാക്കിലെ ഉറകളിൽ ഊർജം സംഭരിച്ച്‌ . . . ഒന്നിനു​ള്ളി​ലൊ​ന്നാ​യി അവയെ അടുക്കി​വെ​ക്കു​ന്നു. ഓന്ത്‌ നാക്കു നീട്ടു​മ്പോൾ, സംഭരി​ച്ചു​വെ​ച്ചി​രി​ക്കുന്ന ഊർജം വെറും 20 മില്ലി​സെ​ക്കൻഡി​നു​ള്ളിൽ പുറത്തു​വി​ട​പ്പെ​ടു​ന്നു.” അങ്ങനെ ഓന്തിന്‌ കുശാ​ലാ​യൊ​രു ശാപ്പാട്‌ തരപ്പെ​ടു​ന്നു.