വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

ഏകാന്തത “ഒറ്റയ്‌ക്കെ​ങ്കി​ലും ഏകാന്ത​ത​യി​ല്ലാ​തെ” എന്ന ലേഖന​പ​രമ്പര വായി​ച്ച​ശേഷം നിങ്ങൾക്ക്‌ എഴുതി​യേ തീരൂ എന്നെനി​ക്കു തോന്നി. (2004 ജൂലൈ 8) ഈ ലേഖനങ്ങൾ ആദ്യം കണ്ടപ്പോൾ എനിക്കത്ര താത്‌പ​ര്യ​മൊ​ന്നും തോന്നി​യില്ല. എന്നാൽ ഇതു വായിച്ചു തുടങ്ങി​യ​പ്പോൾ, മറ്റുള്ള​വ​രോട്‌ ഉള്ളുതു​റ​ക്കുന്ന ശീലം എനിക്കി​ല്ലെന്നു ഞാൻ തിരി​ച്ച​റി​ഞ്ഞു. ഇതിൽ തന്നിരി​ക്കുന്ന നിർദേ​ശങ്ങൾ എനിക്കു വേണ്ടതു​തന്നെ ആയിരു​ന്നു.

എ. വി., ഐക്യ​നാ​ടു​കൾ

എനിക്കു പെട്ടെന്ന്‌ അപസ്‌മാ​രം മൂർച്ഛി​ക്കാ​റുണ്ട്‌, വിഷാ​ദ​വു​മുണ്ട്‌. മരുന്നു കഴിക്കു​ന്ന​തി​നാൽ ഞാൻ മിക്കസ​മ​യ​ത്തും ഉറക്കമാണ്‌. അതു​കൊണ്ട്‌ പലപ്പോ​ഴും എനിക്ക്‌ ഒറ്റയ്‌ക്കാ​ണെ​ന്നുള്ള തോന്നൽ ഉണ്ടാകു​ക​യും ഏകാന്തത അനുഭ​വ​പ്പെ​ടു​ക​യും ചെയ്യുന്നു. നമുക്ക്‌ ഏകാന്തത അനുഭ​വ​പ്പെ​ടുന്ന സമയത്തും നാം ഒറ്റയ്‌ക്കല്ല എന്നു മനസ്സി​ലാ​ക്കാൻ ഈ ലേഖനങ്ങൾ എന്നെ സഹായി​ച്ചു.

ജെ. സി., ഐക്യ​നാ​ടു​കൾ

എന്നെ തനിച്ചാ​ക്കി​യിട്ട്‌ ഭർത്താവ്‌ ബിസി​നസ്‌ കാര്യ​ങ്ങൾക്കാ​യി യാത്ര​യാ​യ​പ്പോൾ ഞാൻ വളരെ നിഷേ​ധാ​ത്മ​ക​മാ​യി പെരു​മാ​റി​യത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ മനസ്സി​ലാ​ക്കാൻ ഈ ലേഖനങ്ങൾ എന്നെ സഹായി​ച്ചു. ഏകാന്ത​തയെ ഒരു സാധാരണ സംഗതി​യാ​യി വീക്ഷി​ക്കു​ക​യും പക്വത​യുള്ള ഒരു സുഹൃ​ത്തി​നോ​ടു സംസാ​രി​ക്കു​ക​യും ചെയ്യാ​നുള്ള നിങ്ങളു​ടെ നിർദേ​ശങ്ങൾ എന്നെ വളരെ സഹായി​ച്ചു.

ജെ. എച്ച്‌., ചെക്ക്‌ റിപ്പബ്ലിക്ക്‌

സുവി​ശേ​ഷ​ക​രു​ടെ ആവശ്യം അധിക​മുള്ള ഒരു പ്രദേ​ശ​ത്തേക്ക്‌ ഉടൻതന്നെ ഞാൻ താമസം മാറ്റാ​നി​രി​ക്കു​ക​യാണ്‌. ഞാൻ അങ്ങനെ ചെയ്യു​ന്ന​തിൽ എന്റെ അമ്മയ്‌ക്കു സന്തോ​ഷ​മേ​യു​ള്ളൂ. എന്നാൽ ചില​പ്പോ​ഴൊ​ക്കെ അമ്മയ്‌ക്ക്‌ ഏകാന്തത അനുഭ​വ​പ്പെ​ടു​ന്നു. എനിക്ക്‌ എന്തു​ചെ​യ്യാൻ കഴിയും എന്നു ചിന്തി​ച്ചി​രി​ക്കു​മ്പോ​ഴാണ്‌ തക്കസമ​യത്ത്‌ ഈ ലേഖനങ്ങൾ ലഭിച്ചത്‌. ശുശ്രൂ​ഷ​യി​ലെ എന്റെ സന്തോഷം പങ്കു​വെ​ച്ചു​കൊണ്ട്‌ അമ്മയു​മാ​യി ക്രമമാ​യി ആശയവി​നി​മയം നടത്താൻ ഞാൻ ഇപ്പോൾ തീരു​മാ​നി​ച്ചു.

എൻ. കെ., ജപ്പാൻ

ജനസം​ഖ്യാ​ശാ​സ്‌ത്രം “ജനസം​ഖ്യാ​ശാ​സ്‌ത്ര​വും ബൈബി​ളും ഭാവി​യും” എന്ന ലേഖന​ത്തിൽ ഇസ്രാ​യേ​ല്യർ ഈജി​പ്‌തു​വി​ട്ടത്‌ 215 വർഷത്തി​നു ശേഷമാ​ണെന്നു നിങ്ങൾ പറയുന്നു. (2004 ജൂൺ 8) എന്നാൽ പുറപ്പാ​ടു 12:40, 41-ൽ അതു 430 വർഷമാ​ണെന്നു പറയു​ന്നു​ണ്ട​ല്ലോ.

ആർ. സി., ഐക്യ​നാ​ടു​കൾ

“ഉണരുക!”യുടെ പ്രതി​ക​രണം: പുറപ്പാ​ടു 12:40 (NW) ഇങ്ങനെ പറയുന്നു: “ഈജി​പ്‌തിൽ പാർത്ത ഇസ്രാ​യേൽമ​ക്ക​ളു​ടെ വാസകാ​ലം നാനൂറ്റി മുപ്പതു സംവത്സ​ര​മാ​യി​രു​ന്നു.” “ഇസ്രാ​യേൽ മക്കളുടെ വാസകാ​ലം” എന്നു പറയു​ന്നത്‌ യഹൂദ​ന്മാർ ഈജി​പ്‌തിൽ പാർത്ത കാലഘട്ടം മാത്രമല്ല എന്നത്‌ ശ്രദ്ധി​ക്കുക. മറിച്ച്‌, തെളി​വ​നു​സ​രിച്ച്‌ അബ്രാ​ഹാം കനാനിൽ പ്രവേ​ശി​ച്ചതു മുതലുള്ള മുഴു കാലഘ​ട്ട​വും അതിൽ ഉൾപ്പെ​ടു​ന്നു. ഈ 430 വർഷം അബ്രാ​ഹാ​മ്യ ഉടമ്പടി പ്രാബ​ല്യ​ത്തിൽ വന്ന അന്നുതു​ടങ്ങി എന്ന്‌ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ വ്യക്തമാ​ക്കി. (ഗലാത്യർ 3:16, 17) അതായത്‌ അബ്രാ​ഹാം കനാനിൽ പ്രവേ​ശിച്ച പൊ.യു.മു. 1943-ൽ. ഈ സംഭവം യഹൂദ​ന്മാർ ഈജി​പ്‌തി​ലേക്കു മാറി​പ്പാർത്ത​തിന്‌ 215 വർഷം മുമ്പാ​യി​രു​ന്നെന്ന്‌ ബൈബിൾ കാലക്ക​ണ​ക്കു​കൾ സൂചി​പ്പി​ക്കു​ന്നു. അപ്പോൾ തുടർന്നുള്ള 215 വർഷം യഹൂദ​ന്മാർ ‘ഈജി​പ്‌തിൽ പാർത്തു.’—യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച, “തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച” (ഇംഗ്ലീഷ്‌) ഒന്നാം വാല്യ​ത്തി​ലെ “കാലഗണന” (Chronology) എന്ന ഭാഗം കാണുക. (g05 3/22)

മോശ​മാ​യി പെരു​മാ​റുന്ന ബോയ്‌ഫ്രണ്ട്‌ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . എന്നോ​ടുള്ള ഈ മോശ​മായ പെരു​മാ​റ്റം എങ്ങനെ തടയാം?” എന്ന ലേഖന​ത്തി​നു നന്ദി. (2004 ജൂലൈ 8) എനിക്ക്‌ ഒരു ബോയ്‌ഫ്രണ്ട്‌ ഉണ്ടായി​രു​ന്നു. അദ്ദേഹ​വു​മാ​യുള്ള ബന്ധം ശാരീ​രി​ക​മാ​യും വൈകാ​രി​ക​മാ​യും അപകട​മു​യർത്തുന്ന ഒന്നായി​രു​ന്നു. എനിക്ക്‌ അയാളെ വലിയ പേടി​യാ​യി​രു​ന്നു. ഫലമോ? ദുഷ്‌പെ​രു​മാ​റ്റ​മെ​ല്ലാം സഹിച്ച്‌ ഞാൻ ആ ബന്ധം തുടർന്നു. എന്നാൽ സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, എന്റെ മാതാ​പി​താ​ക്ക​ളു​ടെ​യും ക്രിസ്‌തീയ മൂപ്പന്മാ​രു​ടെ​യും യഹോ​വ​യാം ദൈവ​ത്തി​ന്റെ​യും സഹായ​ത്തോ​ടെ ആ ബന്ധം അവസാ​നി​പ്പി​ക്കാൻ എനിക്കു കഴിഞ്ഞു. ഈ ലേഖനം ഇത്തരം ദുരവസ്ഥ അനുഭ​വി​ക്കു​ന്ന​വർക്ക്‌ ഒരു വലിയ സഹായ​മാ​യി​രി​ക്കും.

ജെ. എ., ഐക്യ​നാ​ടു​കൾ

തന്നോടു മോശ​മാ​യി പെരു​മാ​റുന്ന ഒരു പുരു​ഷനെ വിവാഹം ചെയ്യു​ന്ന​തിൽനിന്ന്‌ ഈ ലേഖനം ഇതു വായി​ക്കുന്ന ഒരു സ്‌ത്രീ​യെ തടയും എന്നു ഞാൻ പ്രത്യാ​ശി​ക്കു​ന്നു. വൈകാ​രി​ക​വും ശാരീ​രി​ക​വും ആയുള്ള​തും വാക്കാ​ലു​ള്ള​തും ആയ ദുഷ്‌പെ​രു​മാ​റ്റ​ങ്ങൾക്കു വളം​വെ​ച്ചു​കൊ​ടു​ക്കാ​തെ മുളയി​ലേ നുള്ളേ​ണ്ട​താണ്‌! ഈ പാഠം ഞാൻ പഠിച്ചത്‌ കയ്‌പേ​റിയ അനുഭ​വ​ത്തി​ലൂ​ടെ​യാണ്‌.

റ്റി. ജി., കാനഡ