വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മായകളുടെ വിസ്‌മയകരമായ കലണ്ടർ

മായകളുടെ വിസ്‌മയകരമായ കലണ്ടർ

മായക​ളു​ടെ വിസ്‌മ​യ​ക​ര​മായ കലണ്ടർ

മെക്‌സിക്കോയിലെ ഉണരുക! ലേഖകൻ

പുരാതന മായ ജനത * കാലവും തീയതി​ക​ളും രേഖ​പ്പെ​ടു​ത്തി​വെ​ക്കു​ന്ന​തിന്‌ അതീവ പ്രാധാ​ന്യം കൽപ്പി​ച്ചി​രു​ന്നു. സംഭവങ്ങൾ ചില കാലപ​രി​വൃ​ത്തി​ക​ളിൽ ആവർത്തി​ക്ക​പ്പെ​ടും എന്ന അവരുടെ വിശ്വാ​സം അവരുടെ കലണ്ടറു​ക​ളി​ലും പ്രതി​ഫ​ലി​ച്ചി​രു​ന്നു.

ചില പണ്ഡിത​ന്മാർ ത്‌സോൽകിൻ (ദിനങ്ങൾ എണ്ണൽ) എന്നു വിളി​ക്കുന്ന കലണ്ടർ, 260 ദിവസം ഉൾപ്പെ​ടുന്ന ഒരു കാലപ​രി​വൃ​ത്തി​യാ​യി​രു​ന്നു. ഒന്നുമു​തൽ 13 വരെയുള്ള നമ്പരുകൾ ഉപയോ​ഗിച്ച്‌ ഈ കാലഘ​ട്ടത്തെ 13 ഘട്ടങ്ങളാ​യി തിരി​ച്ചി​രു​ന്നു. ഓരോ​ന്നി​നും 20 ദിവസത്തെ ദൈർഘ്യ​മു​ണ്ടാ​യി​രു​ന്നു. ഓരോ ദിവസ​ത്തി​നും വ്യതി​രി​ക്ത​മായ പേരും ഉണ്ടായി​രു​ന്നു. മായക​ളു​ടെ ആചാര​പ​ര​മായ ജീവിതം ത്‌സോൽകിൻ കലണ്ടറി​നെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യാ​യി​രു​ന്നു. ഇത്‌ ഭാവി​ക​ഥ​ന​ത്തി​നാ​യും ഉപയോ​ഗി​ച്ചി​രു​ന്നു.

ആചാരാ​നു​ഷ്‌ഠാ​ന​ങ്ങൾക്കു​വേണ്ടി ഉപയോ​ഗ​ത്തി​ലി​രുന്ന കലണ്ടറി​നൊ​പ്പം ഹാബ്‌ എന്ന സാധാരണ കലണ്ടറും ഉപയോ​ഗി​ച്ചി​രു​ന്നു. ഇത്‌ 365 ദിവസ​മുള്ള ഒരു സൗര കലണ്ടർ ആയിരു​ന്നു. ഇതിന്‌ 19 മാസങ്ങൾ ഉണ്ടായി​രു​ന്നു. 18 മാസങ്ങൾക്ക്‌ 20 ദിവസം വീതവും ഒരു മാസത്തിന്‌ വെറും അഞ്ചുദി​വ​സ​വും എന്ന കണക്കിൽ മൊത്തം 365 ദിവസങ്ങൾ. കൃഷി​യും ദൈനം​ദിന ജീവി​ത​വും ഈ സൗരവർഷത്തെ അടിസ്ഥാ​ന​മാ​ക്കി നീങ്ങി. ബുദ്ധി​മാ​ന്മാ​രായ മായകൾ ഈ രണ്ടു കലണ്ടറു​ക​ളെ​യും സംയോ​ജി​പ്പിച്ച്‌ ഗവേഷകർ ‘കലണ്ടർ റൗണ്ട്‌’ എന്നു വിളി​ക്കുന്ന ഒന്നുണ്ടാ​ക്കി. ഈ രണ്ടു കലണ്ടറു​ക​ളു​ടെ​യും ഘടകങ്ങൾ ഉൾപ്പെ​ടു​ത്തി അവർ തീയതി​കൾക്കു രൂപം​കൊ​ടു​ത്തു. ഇങ്ങനെ കണക്കാ​ക്ക​പ്പെ​ടുന്ന ഓരോ ദിവസ​വും ആവർത്തി​ക്ക​പ്പെ​ടാൻ 52 വർഷം എടുക്കു​മാ​യി​രു​ന്നു. *

മായക​ളു​ടെ കലണ്ടറി​നെ മുഴു​വ​നാ​യി ചിത്രീ​ക​രി​ക്കുന്ന യാതൊ​രു കരകൗ​ശ​ല​വ​സ്‌തു​ക്ക​ളും കണ്ടെടു​ക്ക​പ്പെ​ട്ടി​ട്ടില്ല. മായക​ളു​ടെ, അതിജീ​വി​ച്ചി​ട്ടുള്ള ഏതാനും പുസ്‌ത​ക​ങ്ങ​ളി​ലെ ഗുപ്‌ത​ലി​പി​കൾ മനസ്സി​ലാ​ക്കി​യെ​ടു​ത്തു​കൊ​ണ്ടും അവരുടെ ശിലാ​സ്‌തം​ഭ​ങ്ങ​ളി​ലെ​യും ശിലാ​ഫ​ല​ക​ങ്ങ​ളി​ലെ​യും മറ്റു സ്‌മാ​ര​ക​ങ്ങ​ളി​ലെ​യും കൊത്തു​പ​ണി​ക​ളെ​ക്കു​റി​ച്ചു പഠിച്ചു​കൊ​ണ്ടു​മാണ്‌ പണ്ഡിത​ന്മാർ അവരുടെ കലണ്ടറി​നെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ നേടി​യി​രി​ക്കു​ന്നത്‌.

ഇന്ന്‌, നൂറ്റാ​ണ്ടു​ക​ളി​ലെ ഗവേഷ​ണ​ത്തി​നു ശേഷവും മായക​ളു​ടെ കലണ്ടർ വിദഗ്‌ധർക്കൊ​രു ഹരമാണ്‌. സൗരവർഷ​ത്തി​ന്റെ ദൈർഘ്യ​ത്തിന്‌ അനുസ​രി​ച്ചുള്ള കൃത്യ​മായ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​ക​ളും ചന്ദ്ര​ന്റെ​യും ഗ്രഹങ്ങ​ളു​ടെ​യും ചംക്ര​മ​ണത്തെ കുറി​ക്കുന്ന അസാധാ​ര​ണ​മാം​വി​ധം പിഴവറ്റ രൂപ​രേ​ഖ​ക​ളും പോ​ലെ​യുള്ള അതിസ​ങ്കീർണ​മായ സവി​ശേ​ഷ​തകൾ അതിനു​ണ്ടാ​യി​രു​ന്നു. അതേ, ഇതെല്ലാം പുരാതന മായ ജനത വിദഗ്‌ധ​മാ​യി കണക്കാ​ക്കി​യി​രു​ന്നു. അവരുടെ സമയസൂ​ചി​കൾ പിഴവ​റ്റ​വ​യാ​യി​രു​ന്നു.

[അടിക്കു​റി​പ്പു​കൾ]

^ 2001 സെപ്‌റ്റം​ബർ 8 ലക്കം ഇംഗ്ലീഷ്‌ ഉണരുക!യിലെ “മായ ജനത—ഇന്നലെ​യും ഇന്നും” എന്ന ലേഖനം കാണുക.

^ കൂടാതെ, ലോങ്‌ കൗണ്ട്‌ കലണ്ടറും മായകൾക്ക്‌ ഉണ്ടായി​രു​ന്നു. അതിൽ ഒരു പുരാതന ആധാര തീയതി​യിൽനിന്ന്‌ ദിവസങ്ങൾ തുടർച്ച​യാ​യി രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

[31-ാം പേജിലെ രേഖാ​ചി​ത്രം/ചിത്രങ്ങൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ത്‌സോൽകിൻ ഹാബ്‌

6 കാബാൻ 5 പോപ്പ്‌

മുകളിൽ കാണി​ച്ചി​രി​ക്കുന്ന ശിലാ​ഫ​ല​ക​ത്തി​ലെ തീയതി 6 കാബാൻ 5 പോപ്പ്‌ എന്നാണ്‌. ഇത്‌ പൊതു​യു​ഗം 752 ഫെബ്രു​വരി 6 എന്ന തീയതി​യെ സൂചി​പ്പി​ക്കു​ന്നു

[31-ാം പേജിലെ രേഖാ​ചി​ത്രം/ചിത്രങ്ങൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

0 1 5

മുകളിൽ കാണി​ച്ചി​രി​ക്കുന്ന മൂന്ന്‌ പ്രതീ​കങ്ങൾ ഉപയോ​ഗി​ച്ചാണ്‌ മായ ജനത എല്ലാ സംഖ്യ​ക​ളും എഴുതി​യി​രു​ന്നത്‌

0 1 2 3 4

5 6 7 8 9

10 11 12 13 14

15 16 17 18 19

ഏഴു ദിവസ​ങ്ങൾക്കു പകരം ത്‌സോൽകിൻ കലണ്ടറിൽ പേരു​ക​ളുള്ള 20 ദിവസങ്ങൾ ഉണ്ടായി​രു​ന്നു. ചില പ്രതീ​കങ്ങൾ ചുവടെ കൊടു​ത്തി​രി​ക്കു​ന്നു

ഹാബ്‌ കലണ്ടറി​ലെ 19 മാസങ്ങളെ കുറി​ക്കുന്ന ചില പ്രതീ​കങ്ങൾ (കൊത്തു​പ​ണി​കൾ)

[31-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

മുകളിൽ വലത്ത്‌, ഇൻസെറ്റ്‌: HIP/Art Resource, NY; കൊത്തുപണികൾ: An Introduction to the Study of the Maya Hieroglyphs/Sylvanus Griswold Morlay/Dover Publications