വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘എന്റെ മതത്തെക്കുറിച്ചു കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിച്ചു’

‘എന്റെ മതത്തെക്കുറിച്ചു കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിച്ചു’

‘എന്റെ മതത്തെ​ക്കു​റി​ച്ചു കൂടുതൽ അറിയാൻ ഞാൻ ആഗ്രഹി​ച്ചു’

ഒരു ചരിത്ര പ്രൊ​ജക്ട്‌ തയ്യാറാ​ക്കു​ന്ന​തി​നു​വേണ്ടി പന്ത്രണ്ടു​വ​യ​സ്സു​കാ​രി സയറ രസകര​മായ ഒരു വിഷയം തിര​ഞ്ഞെ​ടു​ത്തു. നാസി ജർമനി​യിൽ യഹോ​വ​യു​ടെ സാക്ഷികൾ നേരിട്ട പീഡന​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു അത്‌. “എന്റെ മതത്തിന്റെ ചരി​ത്ര​ത്തെ​ക്കു​റി​ച്ചു കൂടുതൽ അറിയാൻ ഞാൻ ആഗ്രഹി​ച്ചു. അതു​കൊ​ണ്ടാണ്‌ ഞാൻ ഈ വിഷയം തിര​ഞ്ഞെ​ടു​ത്തത്‌,” യു.എസ്‌.എ.-യിലെ ഫ്‌ളോ​റി​ഡ​യി​ലുള്ള ആ സ്‌കൂൾ വിദ്യാർഥി​നി പറയുന്നു. “നാസികൾ കൂട്ട​ക്കൊല നടത്തിയ ആ കാലയ​ള​വിൽ യഹോ​വ​യു​ടെ സാക്ഷികൾ വാസ്‌ത​വ​ത്തിൽ എന്തൊക്കെ അനുഭ​വി​ച്ചു​വെന്ന്‌ എനിക്ക്‌ അറിയ​ണ​മാ​യി​രു​ന്നു.”

ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ നന്നായി ഗവേഷണം നടത്തി​യ​ശേഷം സയറ തടി​കൊണ്ട്‌ പർപ്പിൾനി​റ​ത്തി​ലുള്ള ഒരു പിരമിഡ്‌ ഉണ്ടാക്കി​ച്ചു, ക്യാമ്പു​ക​ളിൽ യഹോ​വ​യു​ടെ സാക്ഷി​കളെ തിരി​ച്ച​റി​യാ​നാ​യി അവരുടെ യൂണി​ഫോ​മിൽ തുന്നി​പ്പി​ടി​പ്പിച്ച പർപ്പിൾ ട്രയാ​ങ്കി​ളി​നെ​യാണ്‌ അതു പ്രതി​നി​ധാ​നം ചെയ്‌തത്‌. പിരമി​ഡി​ന്റെ വശങ്ങളിൽ അവൾ കുറി​പ്പു​ക​ളോ​ടു കൂടിയ ചിത്രങ്ങൾ പതിപ്പി​ച്ചു. കൂടാതെ, യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി​രുന്ന വോൾഫ്‌ഗാങ്‌ കുസ്സെ​റോ തന്റെ വധനിർവ​ഹ​ണ​ത്തി​നു തൊട്ടു​മുമ്പ്‌ എഴുതിയ ഹൃദയ​ഭേ​ദ​ക​മായ, അതേസ​മയം വിശ്വാ​സം ബലിഷ്‌ഠ​മാ​ക്കുന്ന കത്തും അവൾ ഉൾപ്പെ​ടു​ത്തി​യി​രു​ന്നു.—1985 സെപ്‌റ്റം​ബർ 1 ഇംഗ്ലീഷ്‌ ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 14-ാം പേജു കാണുക.

മറ്റു തടവു​കാ​രിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി സാക്ഷി​കൾക്ക്‌ ഒരു തിര​ഞ്ഞെ​ടു​പ്പു​ണ്ടാ​യി​രു​ന്നു​വെന്ന്‌ സയറയു​ടെ അവതരണം വ്യക്തമാ​ക്കി. തങ്ങളുടെ വിശ്വാ​സം തള്ളിപ്പ​റ​ഞ്ഞു​കൊണ്ട്‌ ഒരു പ്രമാ​ണ​ത്തിൽ ഒപ്പു​വെ​ച്ചാൽ അവർക്ക്‌ സ്വത​ന്ത്ര​രാ​കാൻ കഴിയു​മാ​യി​രു​ന്നു. ബഹുഭൂ​രി​പ​ക്ഷ​വും അങ്ങനെ ചെയ്‌തില്ല എന്ന വസ്‌തുത യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിർമ​ല​ത​യ്‌ക്കു സാക്ഷ്യം വഹിക്കു​ന്നു.

തന്റെ സ്‌കൂൾ​പ്രൊ​ജ​ക്ടി​നു​വേണ്ടി ഈ വിഷയം തിര​ഞ്ഞെ​ടു​ത്തത്‌ തനിക്കു പ്രയോ​ജനം ചെയ്‌തെന്നു സയറ പറയുന്നു. അവളുടെ മതത്തെ​ക്കു​റി​ച്ചു കൂടുതൽ അറിയാൻ അത്‌ അവളെ സഹായി​ച്ചു. “അക്കാലത്ത്‌ യഹോ​വ​യു​ടെ സാക്ഷികൾ ജർമനി​യിൽ ഒരു ചെറിയ കൂട്ടമാ​യി​രു​ന്നെ​ങ്കി​ലും അവർക്ക്‌ ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. കൊടിയ പീഡന​ങ്ങളെ തരണം ചെയ്യാൻ അത്‌ അവരെ സഹായി​ച്ചു,” സയറ പറയുന്നു.

സ്‌കൂ​ളിൽ പോകുന്ന ഒരു യുവസാ​ക്ഷി​യാ​ണു നിങ്ങ​ളെ​ങ്കിൽ നിങ്ങളു​ടെ വിശ്വാ​സ​ത്തി​ന്റെ ചരി​ത്ര​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കാ​നുള്ള മാർഗങ്ങൾ നിങ്ങൾക്കു​മു​ണ്ടോ?