വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

തട്ടിപ്പ്‌ “തട്ടിപ്പിന്‌ ഇരയാ​കാ​തെ സൂക്ഷി​ക്കുക” എന്ന ലേഖന പരമ്പര ഞാൻ എത്ര വിലമ​തി​ച്ചെ​ന്നോ! (2004 ആഗസ്റ്റ്‌ 8) വീട്ടി​ലി​രുന്ന്‌ ഒരു ചെറിയ ബിസി​നസ്സ്‌ നടത്തി​വ​രുന്ന ഞാൻ തട്ടിപ്പിന്‌ ഇരയാ​യി​ട്ടുണ്ട്‌. ലേഖന​ത്തിൽ വിവരിച്ച അതേ വികാ​ര​ങ്ങ​ളാണ്‌ എനിക്കും ഉണ്ടായത്‌—അത്ര വലി​യൊ​രു മണ്ടത്തരം പറ്റി​പ്പോ​യ​തിൽ നാണ​ക്കേ​ടും കുറ്റ​ബോ​ധ​വും ജാള്യ​വും തോന്നി. എന്നിരു​ന്നാ​ലും ലേഖന​ത്തിൽ നിർദേ​ശി​ച്ചി​രു​ന്ന​തു​പോ​ലെ​തന്നെ ഞാൻ ചെയ്‌തു. ഞാൻ തെറ്റു സമ്മതിച്ചു, യഹോ​വ​യോ​ടു പ്രാർഥി​ച്ചു, എന്റെ സുഹൃ​ത്തായ ഒരു മൂപ്പ​നോട്‌ സംഭവ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ച്ചു. ഈ ലേഖന​ങ്ങ​ളു​ടെ സഹായ​ത്തോ​ടെ, പ്രശ്‌നം വിട്ടു​ക​ള​യാൻ എനിക്കു സാധി​ച്ചി​രി​ക്കു​ന്നു. എത്ര ആശ്വാ​സ​പ്രദം!

ടി. ജി., ഐക്യ​നാ​ടു​കൾ

വിവാ​ഹ​ത്തി​നു മുമ്പുള്ള ലൈം​ഗി​കത “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . വിവാ​ഹ​ത്തി​നു മുമ്പുള്ള ലൈം​ഗി​ക​ത​യിൽ എന്താണ്‌ തെറ്റ്‌?” എന്ന ലേഖനം എനിക്ക്‌ കരുത്തു പകർന്നു. (2004 ആഗസ്റ്റ്‌ 8) ലേഖന​ത്തിൽ ഉദ്ധരി​ച്ചി​രി​ക്കുന്ന യുവജ​ന​ങ്ങ​ളു​ടേ​തു​പോ​ലുള്ള ചിന്തകൾ എനിക്കും ഉണ്ടായി​ട്ടുണ്ട്‌. നേരോ​ടെ നടക്കു​ന്ന​വർക്കു യഹോവ ഒരു നന്മയും മുടക്കു​ക​യില്ല എന്ന സങ്കീർത്തനം 84:11-ലെ വാക്കുകൾ എന്നെ വിശേ​ഷാൽ സ്‌പർശി​ച്ചു.

ടി. യു., ജർമനി

ഒരു യുവ​പ്രാ​യ​ക്കാ​രി​യായ ഞാൻ, യഹോ​വ​യു​ടെ മുമ്പാകെ ധാർമിക നൈർമ​ല്യം കാക്കാൻ എല്ലായ്‌പോ​ഴും കഠിന​മാ​യി യത്‌നി​ച്ചി​ട്ടുണ്ട്‌. എങ്കിലും ചില​പ്പോൾ അത്‌ ഒരു വെല്ലു​വി​ളി​യാ​ണെന്നു പറയേ​ണ്ടി​യി​രി​ക്കു​ന്നു. ഈ ലേഖനം എന്റെ ദൃഢനി​ശ്ച​യത്തെ പുതു​ക്കി​യെന്നു മാത്രമല്ല സാത്താന്റെ ലോക​ത്തിൽനി​ന്നുള്ള സമ്മർദം നേരി​ടു​ന്നതു ഞാൻ മാത്ര​മ​ല്ലെന്ന വസ്‌തുത എന്നെ അനുസ്‌മ​രി​പ്പി​ക്കു​ക​യും ചെയ്‌തു. യഹോവ യുവജ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ അങ്ങേയറ്റം കരുത​ലു​ള്ള​വ​നാണ്‌ എന്ന അറിവ്‌ തികച്ചും പ്രോ​ത്സാ​ഹ​ജ​ന​ക​മാണ്‌.

എഫ്‌. ബി., ബോട്‌സ്വാ​ന

പോസ്റ്റ്‌-പോളി​യോ സിൻ​ഡ്രോം (പിപി​എസ്‌) “ഒരു പ്രഹര​ത്തിന്‌ രണ്ട്‌ ആഘാതങ്ങൾ” എന്ന, ജാക്ക്‌ മേൻസ്‌മ​യു​ടെ അനുഭ​വ​ക​ഥ​യ്‌ക്കു നന്ദി. (2004 ആഗസ്റ്റ്‌ 8) കഴിഞ്ഞ 23 വർഷമാ​യി പോളി​ആർ​ത്രൈ​റ്റിസ്‌ മൂലം ദുരി​ത​മ​നു​ഭ​വി​ക്കുന്ന ഒരു വ്യക്തി​യാ​ണു ഞാൻ. ലേഖന​ത്തിൽ പ്രതി​പാ​ദി​ച്ചി​രി​ക്കു​ന്ന​തിൽനി​ന്നു വ്യത്യ​സ്‌ത​മായ ഒരസു​ഖ​മാണ്‌ എന്റേ​തെ​ങ്കി​ലും അതിൽ വിവരി​ച്ചി​രി​ക്കു​ന്ന​തു​പോ​ലുള്ള രോഗ​ല​ക്ഷ​ണ​ങ്ങ​ളാണ്‌ എനിക്കു​മു​ള്ളത്‌. സഹായ​ക​മായ ഉപകര​ണ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള പരാമർശ​ങ്ങൾക്കും അസുഖം ബാധിച്ച പേശി​ക​ളു​ടെ ഉപയോ​ഗം കുറയ്‌ക്കാ​നുള്ള നിർദേ​ശ​ത്തി​നു​മെ​ല്ലാം മേൻസ്‌മ സഹോ​ദ​ര​നോ​ടു നന്ദി പറയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.

യു. കെ., ഓസ്‌ട്രി​യ

രണ്ടര വയസ്സു​ള്ള​പ്പോൾ പോളി​യോ പിടി​പെട്ട എനിക്ക്‌ 25-ാം വയസ്സിൽ പിപി​എസ്‌ ഉണ്ടായി. ഡോക്‌ടർമാർക്ക്‌ പിപി​എസ്‌-നെക്കു​റിച്ച്‌ അറിയി​ല്ലാ​യി​രു​ന്നു, പ്രശ്‌നം കണ്ടുപി​ടി​ക്കാൻ അവർ വളരെ ബുദ്ധി​മു​ട്ടി. ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ ഇത്ര സമഗ്ര​മായ വിവരങ്ങൾ ഞാൻ ആദ്യമാ​യാ​ണു കാണു​ന്നത്‌.

ജെ. ഇ., ഫ്രാൻസ്‌

എന്റെ അമ്മയ്‌ക്ക്‌ ആറാം വയസ്സിൽ പോളി​യോ പിടി​പെ​ട്ടി​രു​ന്നു. ഈ രോഗ​ത്തെ​ക്കു​റി​ച്ചുള്ള കൃത്യ​മായ വിവരണം അമ്മയുടെ അവസ്ഥ​യെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കാൻ എന്നെ സഹായി​ച്ചു.

ടി. വി., ഇറ്റലി

പതി​നെട്ടു മാസം പ്രായ​മു​ള്ള​പ്പോ​ഴാണ്‌ എനിക്കു പോളി​യോ പിടി​പെ​ട്ടത്‌. മേൻസ്‌മ സഹോ​ദ​രന്റെ അത്രയും രൂക്ഷമല്ല എന്റെ അവസ്ഥ​യെ​ങ്കി​ലും പേശികൾ ദുർബ​ല​മാ​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ എനിക്കു തളർച്ച അനുഭ​വ​പ്പെ​ടാ​റുണ്ട്‌. ഊർജം നഷ്ടപ്പെ​ടു​ത്താ​തി​രി​ക്കാൻ എന്തു ചെയ്യണ​മെന്നു മനസ്സി​ലാ​ക്കാൻ ലേഖനം എന്നെ സഹായി​ച്ചു. സർവോ​പരി, യഹോവ നമ്മുടെ ദുരി​ത​ങ്ങ​ളെ​ല്ലാം കാണു​ന്നു​ണ്ടെ​ന്നും അവൻ നമ്മെക്കു​റിച്ച്‌ കരുത​ലു​ള്ള​വ​നാ​ണെ​ന്നും അത്‌ എനിക്കു കാണി​ച്ചു​തന്നു. ആ അറിവാണ്‌ എനിക്ക്‌ ഏറ്റവും പ്രയോ​ജനം നൽകി​ത്ത​ന്നത്‌!

എൽ. ജെ., ഐക്യ​നാ​ടു​കൾ

ഏകാന്തത “ഒറ്റയ്‌ക്കെ​ങ്കി​ലും ഏകാന്ത​ത​യി​ല്ലാ​തെ” എന്ന ലേഖന പരമ്പര വളരെ ശ്രദ്ധേ​യ​മാ​യി​രു​ന്നു. (2004 ജൂലൈ 8) ഏഴാം പേജിലെ ചതുര​ത്തിൽ, “ഏകാന്ത​തയെ തരണം​ചെ​യ്യാ​നുള്ള വഴികൾ” എന്ന തലക്കെ​ട്ടി​നു കീഴിൽ നൽകി​യി​രുന്ന നിർദേ​ശങ്ങൾ എനിക്കു വിശേ​ഷി​ച്ചും ഇഷ്ടമായി. അതിൽ പലതും ഞാൻ ഉപയോ​ഗ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. മറ്റുള്ള​വർക്കും അവയിൽനി​ന്നു വളരെ പ്രോ​ത്സാ​ഹനം നേടാ​നാ​കു​മെന്നു ഞാൻ വിശ്വ​സി​ക്കു​ന്നു.

ഇ. എം., ഐക്യ​നാ​ടു​കൾ