വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നാം ആരെയാണ്‌ അനുസരിക്കേണ്ടത്‌?” എന്ന പരസ്യപ്രസംഗം കേൾക്കാനായി വരിക

“നാം ആരെയാണ്‌ അനുസരിക്കേണ്ടത്‌?” എന്ന പരസ്യപ്രസംഗം കേൾക്കാനായി വരിക

“നാം ആരെയാണ്‌ അനുസ​രി​ക്കേ​ണ്ടത്‌?” എന്ന പരസ്യ​പ്ര​സം​ഗം കേൾക്കാ​നാ​യി വരിക

അനുസ​രണം എന്ന പദം കേൾക്കു​മ്പോൾത്തന്നെ പലരും മുഖം ചുളി​ക്കും. ‘എനിക്ക്‌ ഞാൻ ഇഷ്ടപ്പെ​ടുന്ന രീതി​യിൽ കാര്യങ്ങൾ ചെയ്യണം,’ പരക്കെ​യുള്ള വീക്ഷണം അതാണ്‌. എന്നിരു​ന്നാ​ലും ദൈനം​ദിന ജീവി​ത​ത്തിൽ നാം എല്ലാവ​രും അനുസ​ര​ണത്തെ വിലമ​തി​ക്കു​ന്നുണ്ട്‌ എന്നതാണു വാസ്‌തവം. ഒരു മുന്നറി​യി​പ്പിൻ സൂചന​യ്‌ക്കു ചെവി​കൊ​ടു​ക്കു​മ്പോൾ, നിർദേ​ശങ്ങൾ പിൻപ​റ്റു​മ്പോൾ ഒക്കെ നിങ്ങൾ ഒരള​വോ​ളം അനുസ​രണം പ്രകട​മാ​ക്കു​ക​യാണ്‌. മാനവ​സ​മു​ദാ​യ​ത്തിൽ ക്രമസ​മാ​ധാ​നം നിലനി​റു​ത്താൻ ലൗകിക അധികാ​രി​ക​ളു​ടെ നിയമങ്ങൾ അനുസ​രി​ക്കേ​ണ്ടത്‌ അനിവാ​ര്യ​മാ​ണെന്ന വസ്‌തു​തയെ നിഷേ​ധി​ക്കാൻ ആർക്കെ​ങ്കി​ലും കഴിയു​മോ? ഇനി, ഗതാഗ​ത​നി​യ​മങ്ങൾ അനുസ​രി​ക്കാൻ ആളുകൾ തയ്യാറാ​യി​ല്ലെ​ങ്കിൽ എന്തു സംഭവി​ക്കു​മെന്ന്‌ ഒന്ന്‌ ഊഹിച്ചു നോക്കൂ!

എന്നാൽ മനുഷ്യൻ സഹമനു​ഷ്യ​രു​ടെ​മേൽ അധികാ​രം പ്രയോ​ഗി​ക്കു​മ്പോൾ അതിന്റെ ഫലം എല്ലായ്‌പോ​ഴും പ്രയോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കു​ന്നില്ല. ‘മനുഷ്യൻ മനുഷ്യ​ന്റെ മേൽ അവന്റെ ദോഷ​ത്തി​നാ​യി അധികാ​രം’ പ്രയോ​ഗി​ക്കു​ന്നു​വെന്ന്‌ ദീർഘ​നാൾ മുമ്പ്‌ ബൈബിൾ പ്രസ്‌താ​വി​ച്ചു. (സഭാ​പ്ര​സം​ഗി 8:9) നമുക്കു വിശ്വാ​സം അർപ്പി​ക്കാ​നാ​കുന്ന, നാം അനുസ​രി​ക്കേണ്ട ഒരു ഭരണാ​ധി​കാ​രി ഉണ്ടോ? ഉണ്ടെങ്കിൽ ആ വ്യക്തിയെ നമുക്ക്‌ എങ്ങനെ തിരി​ച്ച​റി​യാൻ കഴിയും? ആ ഭരണാ​ധി​കാ​രി​യു​ടെ വാഴ്‌ച​യിൻകീ​ഴിൽ നമുക്ക്‌ എന്തൊക്കെ പ്രയോ​ജ​നങ്ങൾ പ്രതീ​ക്ഷി​ക്കാൻ കഴിയും? “നാം ആരെയാണ്‌ അനുസ​രി​ക്കേ​ണ്ടത്‌?” എന്ന ആവേശ​ജ​ന​ക​മായ പരസ്യ​പ്ര​സം​ഗം പ്രസ്‌തുത ചോദ്യ​ങ്ങൾക്കുള്ള ഉത്തരം നൽകു​ന്ന​താ​യി​രി​ക്കും. ഈ മാസം ആരംഭി​ക്കുന്ന, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളി​ലാ​യി​രി​ക്കും മേൽപ്പറഞ്ഞ പ്രസംഗം നടത്ത​പ്പെ​ടുക. ലോക​മെ​മ്പാ​ടും ഇത്തരം നൂറു​ക​ണ​ക്കി​നു കൺ​വെൻ​ഷ​നു​കൾ ഉണ്ടായി​രി​ക്കു​ന്ന​താണ്‌. നിങ്ങളു​ടെ വീടി​ന​ടു​ത്തുള്ള കൺ​വെൻ​ഷൻ സ്ഥലം കണ്ടുപി​ടി​ക്കു​ന്ന​തിന്‌ നിങ്ങളു​ടെ പ്രദേ​ശത്തെ യഹോ​വ​യു​ടെ സാക്ഷി​കളെ സമീപി​ക്കു​ക​യോ ഈ മാസി​ക​യു​ടെ 5-ാം പേജിൽ നൽകി​യി​രി​ക്കുന്ന മേൽവി​ലാ​സ​ത്തിൽ അതിന്റെ പ്രസാ​ധ​കർക്ക്‌ എഴുതു​ക​യോ ചെയ്യുക.