വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുറിവേറ്റ കുരുവിക്ക്‌ ഒരു പുതിയ വീട്‌

മുറിവേറ്റ കുരുവിക്ക്‌ ഒരു പുതിയ വീട്‌

മുറി​വേറ്റ കുരു​വിക്ക്‌ ഒരു പുതിയ വീട്‌

“ഉള്ള ജോലി​യൊ​ക്കെ പോരാ​ഞ്ഞി​ട്ടാ​ണോ ഇനി ഇതുകൂ​ടെ?” കൂട്ടിൽനി​ന്നു താഴെ​വീണ ഒരു കൊച്ചു​കു​രു​വി​യെ ഭാര്യ വീട്ടി​ലേക്ക്‌ എടുത്തു​കൊ​ണ്ടു​വ​ന്ന​പ്പോൾ എന്റെ ആദ്യ​പ്ര​തി​ക​രണം അതായി​രു​ന്നു. എങ്കിലും, വിറച്ചു​കൊ​ണ്ടി​രുന്ന ആ പക്ഷിയെ അടുത്തു നിരീ​ക്ഷി​ച്ച​പ്പോൾ എന്റെ മനസ്സലി​ഞ്ഞു. ‘മൃത​പ്രാ​യ​മായ ഈ മിണ്ടാ​പ്രാ​ണി എങ്ങനെ രക്ഷപ്പെ​ടാ​നാണ്‌,’ ഞാൻ ചിന്തിച്ചു. *

കുഴമ്പു​പ​രു​വ​ത്തി​ലുള്ള കുറച്ചു തീറ്റ മുമ്പിൽവെ​ച്ചു​കൊ​ടു​ത്തെ​ങ്കി​ലും അതു തിന്നാൻ ഞങ്ങളുടെ അതിഥി കൂട്ടാ​ക്കി​യില്ല. തൊട്ടും തലോ​ടി​യും, അതിൽനിന്ന്‌ ഒരൽപ്പം ഞങ്ങൾ ആ പക്ഷി​യെ​ക്കൊ​ണ്ടു തീറ്റിച്ചു. പക്ഷേ പിറ്റേ ദിവസം മുതൽ അതു തീറ്റയ്‌ക്കാ​യി ബഹളം​വെ​ക്കാൻ തുടങ്ങി. അതിന്റെ ചിലപ്പ്‌ ഞങ്ങളുടെ ഫ്‌ളാ​റ്റി​ന്റെ ഇരട്ടപ്പാ​ളി​ക​ളുള്ള വാതിൽ തുളച്ച്‌ താഴെ ഗോവ​ണി​ച്ചു​വ​ട്ടിൽപ്പോ​ലും എത്തുമാ​യി​രു​ന്നു!

ഞങ്ങളുടെ അതിഥി​യു​ടെ തൂവൽക്കു​പ്പാ​യം അത്‌ ഒരു പെൺപ​ക്ഷി​യാ​ണെന്നു വ്യക്തമാ​ക്കി. കുറച്ചു ദിവസം കഴിഞ്ഞ​പ്പോൾ അതിന്‌ ഓജസ്സു വീണ്ടു​കി​ട്ടി, പറക്കാ​മെ​ന്നാ​യി. എന്നാൽ അതിനെ പുറത്തു​വി​ടാ​നുള്ള ഞങ്ങളുടെ ശ്രമം വിജയി​ച്ചില്ല! ‘ഒരുപക്ഷേ വീടു​വി​ട്ടു പോകാൻ അതിന്‌ ധൈര്യ​മി​ല്ലാ​യി​രി​ക്കും,’ ഞങ്ങൾ കരുതി. അതു​കൊണ്ട്‌ ഒരു പക്ഷിക്കൂ​ടു വാങ്ങി​ക്കൊ​ണ്ടു​വന്ന്‌ ആ കുരു​വി​യെ അതിലി​ട്ടു വളർത്താൻ ഞങ്ങൾ തീരു​മാ​നി​ച്ചു, അങ്ങനെ അത്‌ ഞങ്ങളുടെ ഓമന​യാ​യി. ഞങ്ങൾ അതിന്‌ ഷ്‌പാ​റ്റ്‌സി എന്നു പേരിട്ടു. “കുരുവി” എന്ന്‌ അർഥം വരുന്ന ജർമൻ വാക്കിന്റെ, ഓമനത്തം തുളു​മ്പുന്ന ഒരു പദരൂ​പ​മാണ്‌ അത്‌.

ഒരു ദിവസം ഞങ്ങൾ ഷ്‌പാ​റ്റ്‌സി​യു​ടെ ഇഷ്ടഭക്ഷ​ണ​മായ ചോറു​ണ്ടാ​ക്കി. ചൂടാ​റി​യി​ട്ടി​ല്ലാ​തി​രു​ന്ന​തി​നാൽ എന്റെ ഭാര്യ അതു മാറ്റി​വെച്ച്‌ ഷ്‌പാ​റ്റ്‌സിക്ക്‌ കുറച്ചു ധാന്യ​മ​ണി​കൾ ഇട്ടു​കൊ​ടു​ത്തു. ഞങ്ങളുടെ ഓമന​ച്ച​ങ്ങാ​തി പ്രതി​ക​രി​ച്ചത്‌ എങ്ങനെ​യാ​ണെ​ന്നോ? തല ചെരി​ച്ചു​പി​ടിച്ച്‌ കൊക്കു​കൊണ്ട്‌ അത്‌ ആ ധാന്യ​മ​ണി​ക​ളെ​ല്ലാം മേശയു​ടെ വക്കി​ലേക്കു തള്ളിനീ​ക്കി! ഞാനും ഭാര്യ​യും അത്ഭുത​ത്തോ​ടെ പരസ്‌പരം നോക്കി, പിന്നെ പൊട്ടി​ച്ചി​രി​ച്ചു. ഉടനെ ഞങ്ങൾ, ചൂടാ​റിയ ചോറ്‌ അൽപ്പം എടുത്ത്‌ ഷ്‌പാ​റ്റ്‌സി​യു​ടെ മുമ്പിൽ വെച്ചു​കൊ​ടു​ത്തു. വളരെ ഇഷ്ടത്തോ​ടെ ഷ്‌പാ​റ്റ്‌സി അത്‌ അകത്താ​ക്കു​ക​യും ചെയ്‌തു!

ഈ കൊച്ചു​സു​ന്ദ​രി​യെ പരിപാ​ലി​ക്കു​മ്പോൾ, യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞ വാക്കു​ക​ളാണ്‌ മനസ്സി​ലേക്ക്‌ ഓടി​യെ​ത്തു​ന്നത്‌: “കാശിന്നു രണ്ടു കുരി​കിൽ വില്‌ക്കു​ന്നി​ല്ല​യോ? അവയിൽ ഒന്നു​പോ​ലും നിങ്ങളു​ടെ പിതാവു സമ്മതി​ക്കാ​തെ നിലത്തു വീഴു​ക​യില്ല.” തുടർന്ന്‌ അവൻ ഇങ്ങനെ പറഞ്ഞു: “ഭയപ്പെ​ടേണ്ടാ; ഏറിയ കുരി​കി​ലു​ക​ളെ​ക്കാ​ളും നിങ്ങൾ വിശേ​ഷ​ത​യു​ള്ള​വ​ര​ല്ലോ.”—മത്തായി 10:29-31.

നമ്മുടെ കഷ്ടതകൾ യഹോവ കാണു​ന്നു​വെ​ന്നും നമ്മുടെ സഹിഷ്‌ണുത അവൻ ഓർമി​ക്കു​ന്നു​വെ​ന്നും ഉള്ള അറിവ്‌ എത്ര ആശ്വാ​സ​ദാ​യ​ക​മാണ്‌! (യെശയ്യാ​വു 63:9; എബ്രായർ 6:10.) അതേ, ഒരു കൊച്ചു​പ​ക്ഷി​യോ​ടു നമുക്കു തോന്നുന്ന അനുകമ്പ, തന്നെ സേവി​ക്കു​ന്ന​വ​രോ​ടു യഹോ​വ​യാം ദൈവ​ത്തി​നുള്ള സ്‌നേ​ഹ​ത്തി​ന്റെ ഒരു നുറുങ്ങു പ്രതി​ഫ​ലനം മാത്ര​മാണ്‌.—സംഭാവന ചെയ്യ​പ്പെ​ട്ടത്‌.

[അടിക്കു​റിപ്പ്‌]

^ ചില സാഹച​ര്യ​ങ്ങ​ളിൽ, രോഗം​ബാ​ധി​ച്ച​തോ മുറി​വേ​റ്റ​തോ ആയ ഒരു പക്ഷിയെ ശുശ്രൂ​ഷി​ക്കു​ന്നത്‌ മനുഷ്യ​രിൽ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങൾക്ക്‌ ഇടയാ​ക്കി​യേ​ക്കാം. കൂടാതെ, ചിലയി​ട​ങ്ങ​ളിൽ അത്‌ പ്രാ​ദേ​ശിക നിയമ​ത്തി​ന്റെ ലംഘന​വു​മാ​യി​രി​ക്കാം.