വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വേനലവധിക്ക്‌ ഏതു പടമായിരിക്കും പുറത്തിറങ്ങുന്നത്‌?

വേനലവധിക്ക്‌ ഏതു പടമായിരിക്കും പുറത്തിറങ്ങുന്നത്‌?

വേനല​വ​ധിക്ക്‌ ഏതു പടമാ​യി​രി​ക്കും പുറത്തി​റ​ങ്ങു​ന്നത്‌?

വേനൽക്കാ​ലത്ത്‌ എന്തു ചെയ്യാ​നാ​ണു നിങ്ങൾക്ക്‌ ഇഷ്ടം? സുഖക​ര​മായ കാലാ​വ​സ്ഥ​യാ​ണെ​ങ്കിൽ ബീച്ചി​ലോ പാർക്കി​ലോ ഒക്കെയാ​യി പുറത്തു സമയം ചെലവ​ഴി​ക്കാ​നാ​യി​രി​ക്കാം നിങ്ങൾ താത്‌പ​ര്യ​പ്പെ​ടുക.

എന്നാൽ ചലച്ചി​ത്ര​വ്യ​വ​സാ​യം, ആളുകൾ വേനൽക്കാ​ല​ത്തി​ന്റെ നല്ലൊരു പങ്കും തീയേ​റ്റ​റു​ക​ളിൽ ചെലവ​ഴി​ച്ചു​കാ​ണാ​നാണ്‌ ആഗ്രഹി​ക്കു​ന്നത്‌. ഐക്യ​നാ​ടു​ക​ളിൽത്തന്നെ, ചുരു​ങ്ങി​യത്‌ 35,000 സിനി​മാ​സ്‌ക്രീ​നു​ക​ളെ​ങ്കി​ലും ഉണ്ട്‌. സമീപ വർഷങ്ങ​ളിൽ, ആ രാജ്യത്തെ ബോക്‌സ്‌-ഓഫീ​സു​കൾ (സിനി​മാ​ടി​ക്കറ്റ്‌ വിൽക്കുന്ന സ്ഥലങ്ങൾ) തങ്ങളുടെ വരുമാ​ന​ത്തി​ന്റെ ഏതാണ്ട്‌ 40 ശതമാ​ന​വും വാരി​ക്കൂ​ട്ടി​യത്‌ വേനൽക്കാ​ല​ത്താണ്‌. * “ക്രിസ്‌തു​മ​സ്സ്‌കാ​ലത്തെ ആദായ​ക്കൊ​യ്‌ത്തു​പോ​ലെ​ത​ന്നെ​യാണ്‌ ഇതും,” മൂവി​ലൈൻ മാസി​ക​യു​ടെ എക്‌സി​ക്യു​ട്ടിവ്‌ എഡിറ്റ​റായ ഹൈഡി പാർക്കർ പറയുന്നു.

എന്നാൽ മുമ്പ്‌ സ്ഥിതി ഇതായി​രു​ന്നില്ല. അന്നൊക്കെ വേനൽക്കാ​ലത്ത്‌ യു.എസ്‌.-ലെ തീയേ​റ്റ​റു​ക​ളിൽ സിനിമ കാണാൻ എത്തുന്ന​വ​രു​ടെ എണ്ണം കുറവാ​യി​രു​ന്നു. തന്മൂലം ആ സമയങ്ങ​ളിൽ തീയേറ്റർ ഉടമകൾക്ക്‌ ഷോയു​ടെ എണ്ണം വെട്ടി​ച്ചു​രു​ക്കേ​ണ്ട​താ​യോ തീയേ​റ്റ​റു​കൾ അടച്ചി​ടേ​ണ്ട​താ​യോ വന്നിരു​ന്നു. അങ്ങനെ​യി​രി​ക്കെ, 1970-കളുടെ മധ്യ​ത്തോ​ടെ എയർ-കണ്ടീഷൻ തീയേ​റ്റ​റു​കൾ രംഗ​ത്തെത്തി. പൊരി​വെ​യി​ലിൽനി​ന്നുള്ള സങ്കേത​മെന്ന നിലയിൽ ഈ സിനി​മാ​ശാ​ലകൾ ജനലക്ഷ​ങ്ങളെ ആകർഷി​ക്കാൻ തുടങ്ങി. വേനൽ, കുട്ടി​കൾക്ക്‌ അവധി​ക്കാ​ല​വും​കൂ​ടെ ആയതി​നാൽ സിനി​മാ​നിർമാ​താ​ക്കൾ ലാഭം കൊയ്യാ​നുള്ള നല്ലൊ​ര​വ​സ​ര​മാ​യി അതിനെ വീക്ഷിച്ചു. താമസി​യാ​തെ വേനൽക്കാല ബ്ലോക്ക്‌ബ​സ്റ്റ​റു​കൾ പ്രത്യ​ക്ഷ​പ്പെട്ടു. * അത്‌ നാം കാണാൻ പോകു​ന്ന​തു​പോ​ലെ സിനിമാ നിർമാ​ണ​ത്തെ​യും വിപണ​ന​ത്തെ​യും മാറ്റി​മ​റി​ച്ചു.

[അടിക്കു​റി​പ്പു​കൾ]

^ ഐക്യനാടുകളിൽ വേനൽ സിനിമാ സീസൺ, മേയിൽ ആരംഭിച്ച്‌ സെപ്‌റ്റം​ബർ മാസത്തി​ലും തുടരും.

^ സാധാരണഗതിയിൽ, 450 കോടി രൂപയോ അതില​ധി​ക​മോ ലാഭം വാരുന്ന സിനി​മ​ക​ളെ​യാണ്‌ “ബ്ലോക്ക്‌ബസ്റ്റർ” ഗണത്തിൽ പെടു​ത്തു​ന്നത്‌. എന്നാൽ ചില​പ്പോൾ, ബോക്‌സ്‌-ഓഫീ​സി​ലെ കളക്ഷൻ കണക്കി​ലെ​ടു​ക്കാ​തെ, കേവലം ഹിറ്റാ​കുന്ന പടങ്ങളെ വിശേ​ഷി​പ്പി​ക്കാ​നും ഈ പദം ഉപയോ​ഗി​ക്കാ​റുണ്ട്‌.