വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാ​മോ?

(ഈ ക്വിസ്സി​ന്റെ ഉത്തരങ്ങൾ, നൽകി​യി​രി​ക്കുന്ന ബൈബിൾ പരാമർശ​ങ്ങ​ളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങ​ളു​ടെ മുഴു ലിസ്റ്റും 13-ാം പേജിൽ കൊടു​ത്തി​രി​ക്കു​ന്നു. കൂടു​ത​ലായ വിവര​ങ്ങൾക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച “തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച” [ഇംഗ്ലീഷ്‌] എന്ന പ്രസി​ദ്ധീ​ക​രണം കാണുക.)

1. ഏതു കപ്പലു​ക​ളാണ്‌ ശലോ​മോ​ന്റെ നാളിൽ വെള്ളി, ആനക്കൊമ്പ്‌, കുരങ്ങ്‌, മയിൽ എന്നിവ ഇസ്രാ​യേ​ലി​ലേക്കു കൊണ്ടു​വ​ന്നത്‌? (1 രാജാ​ക്ക​ന്മാർ 10:22)

2. താൻ സഹിച്ചു​നി​ന്നി​രി​ക്കു​ന്നു​വെന്നു ബോധ്യ​മു​ള്ള​താ​യി ജീവി​താ​വ​സാ​ന​ത്തോ​ട​ടുത്ത്‌ പൗലൊസ്‌ പ്രകട​മാ​ക്കി​യത്‌ എങ്ങനെ? (2 തിമൊ​ഥെ​യൊസ്‌ 4:7)

3. ഫറവോൻ കണ്ട ഏതു സ്വപ്‌ന​മാണ്‌ ഏഴുവർഷം നീണ്ടു​നിൽക്കുന്ന ഒരു കടുത്ത​ക്ഷാ​മ​ത്തി​ന്റെ വരവിനെ അർഥമാ​ക്കു​ന്ന​താ​യി യോ​സേഫ്‌ വ്യാഖ്യാ​നി​ച്ചത്‌? (ഉല്‌പത്തി 41:17-24)

4. ഏതു രണ്ടു സ്‌ത്രീ​ക​ളാണ്‌ തിമൊ​ഥെ​യൊ​സി​നെ തിരു​വെ​ഴു​ത്തു​കൾ പഠിപ്പി​ച്ചത്‌? (2 തിമൊ​ഥെ​യൊസ്‌ 1:5)

5. ഏത്‌ അസാധാ​രണ വിധത്തി​ലാണ്‌ അബ്‌ശാ​ലോം മരണമ​ട​ഞ്ഞത്‌, അവന്റെ ജഡം മറവു​ചെ​യ്യ​പ്പെ​ട്ടത്‌ ഏതു വിധത്തിൽ? (2 ശമൂവേൽ 18:9, 14-17)

6. പാപത്തി​ന്റെ ശമ്പളം എന്ത്‌? (റോമർ 6:23)

7. ധനവാൻ ദൈവ​രാ​ജ്യ​ത്തിൽ കടക്കു​ന്നത്‌ എത്ര ബുദ്ധി​മു​ട്ടുള്ള കാര്യ​മാ​ണെന്നു കാണി​ക്കാൻ യേശു ഏത്‌ അതിശ​യോ​ക്ത്യ​ല​ങ്കാ​ര​മാണ്‌ ഉപയോ​ഗി​ച്ചത്‌? (മത്തായി 19:24)

8. യഹൂദ​ന്മാ​രു​ടെ പ്രീതി സമ്പാദി​ക്കു​ന്ന​തി​നാ​യി പൗലൊ​സി​നെ തടവു​കാ​ര​നാ​യി വിട്ടി​ട്ടു​പോ​യത്‌ യെഹൂ​ദ്യ​യു​ടെ ഏതു റോമൻ അധിപ​തി​യാണ്‌? (പ്രവൃ​ത്തി​കൾ 24:27)

9. ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളു​ടെ വധനിർവ​ഹ​ണത്തെ ചിത്രീ​ക​രി​ക്കാൻ, വീഞ്ഞു നിർമാ​ണ​ത്തോ​ടു ബന്ധപ്പെട്ട എന്തു പ്രവർത്ത​ന​ത്തിൽ യേശു ഏർപ്പെ​ട്ടി​രി​ക്കു​ന്ന​താ​യാണ്‌ വർണി​ച്ചി​രി​ക്കു​ന്നത്‌? (വെളി​പ്പാ​ടു 19:15)

10. പത്തു കൽപ്പനകൾ ആദ്യം എഴുത​പ്പെ​ട്ടത്‌ എന്തിനാൽ, എന്തിന്മേൽ? (പുറപ്പാ​ടു 31:18)

11. ക്രിസ്‌തീയ വനിതകൾ തങ്ങളെ​ത്തന്നെ എങ്ങനെ അലങ്കരി​ക്കാ​നാണ്‌ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ആഗ്രഹി​ച്ചത്‌? (1 തിമൊ​ഥെ​യൊസ്‌ 2:9, 10എ)

12. യഹോ​വ​യു​ടെ മാഹാ​ത്മ്യം എടുത്തു​കാ​ട്ടു​ന്ന​തിന്‌, അവന്‌ എന്തിനാൽ “വെള്ളം” അളക്കാൻ കഴിയു​മെ​ന്നാണ്‌ യെശയ്യാവ്‌ പറഞ്ഞത്‌? (യെശയ്യാ​വു 40:12)

13. ആദാമി​ന്റെ​യും ഹവ്വായു​ടെ​യും വാസസ്ഥ​ല​ത്തി​ന്റെ പേരെ​ന്താ​യി​രു​ന്നു? (ഉല്‌പത്തി 2:15)

14. യാക്കോബ്‌ തന്റെ ഏതു രണ്ടു പുത്ര​ന്മാ​രു​ടെ അക്രമ​പ്ര​വൃ​ത്തി​യോ​ടുള്ള അപ്രീ​തി​യാ​ണു പ്രകട​മാ​ക്കി​യത്‌? (ഉല്‌പത്തി 49:5-7)

15. ഏദെനിൽനി​ന്നു പുറപ്പെട്ട നദിയു​ടെ നാലു ശാഖകൾ ഏതെല്ലാം? (ഉല്‌പത്തി 2:11-14)

16. ഒരു സഹവി​ശ്വാ​സി എന്തെങ്കി​ലും തെറ്റിൽ അകപ്പെ​ട്ടു​പോ​യാൽ ആത്മീയ യോഗ്യ​ത​യുള്ള ക്രിസ്‌ത്യാ​നി​കൾ എന്തു ചെയ്യണം? (ഗലാത്യർ 6:1)

ക്വിസ്സി​നുള്ള ഉത്തരങ്ങൾ

1. തർശീശ്‌ കപ്പലുകൾ

2. “ഞാൻ നല്ല പോർ പൊരു​തു, ഓട്ടം തികെച്ചു, വിശ്വാ​സം കാത്തു” എന്ന്‌ അവൻ പറഞ്ഞു

3. മെലിഞ്ഞ ഏഴു പശുക്കൾ മാംസ​പു​ഷ്ടി​യുള്ള ഏഴു പശുക്കളെ തിന്നു​ക​ളഞ്ഞു, ഉണങ്ങി​യ​തും നേർത്ത​തു​മായ ഏഴു കതിരു​കൾ നിറഞ്ഞ​തും നല്ലതു​മായ ഏഴു കതിരു​കളെ വിഴു​ങ്ങി​ക്ക​ള​ഞ്ഞു

4. അവന്റെ അമ്മ യൂനീ​ക്ക​യും വല്ല്യമ്മ ലോവീ​സും

5. അബ്‌ശാ​ലോ​മി​ന്റെ തലമുടി ഒരു മരത്തിൽ ഉടക്കി അവൻ തൂങ്ങി​ക്കി​ട​ക്കവേ യോവാ​ബും അവന്റെ ബാല്യ​ക്കാ​രും അബ്‌ശാ​ലോ​മി​നെ കൊന്നു. അതിനു​ശേഷം അവന്റെ മൃതശ​രീ​രം എടുത്ത്‌ ഒരു കുഴി​യിൽ ഇടുക​യും അതിന്മേൽ വലി​യൊ​രു കൽക്കൂ​മ്പാ​രം കൂട്ടു​ക​യും ചെയ്‌തു

6. മരണം

7. അവൻ പറഞ്ഞു: “ധനവാൻ ദൈവ​രാ​ജ്യ​ത്തിൽ കടക്കു​ന്ന​തി​നെ​ക്കാൾ ഒട്ടകം സൂചി​ക്കു​ഴ​യൂ​ടെ കടക്കു​ന്നതു എളുപ്പം”

8. ഫേലി​ക്‌സ്‌

9. മുന്തി​രി​ച്ചക്കു മെതി​ക്കു​ന്നത്‌

10. ‘ദൈവം [തന്റെ] വിരൽകൊണ്ട്‌’ രണ്ടു കൽപ്പല​ക​ക​ളിൽ അവ എഴുതു​ക​യാ​യി​രു​ന്നു

11. സ്‌ത്രീ​കൾ “യോഗ്യ​മായ വസ്‌ത്രം ധരിച്ചു ലജ്ജാശീ​ല​ത്തോ​ടും സുബോ​ധ​ത്തോ​ടും​കൂ​ടെ തങ്ങളെ അലങ്കരി”ക്കാനാണ്‌ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ആഗ്രഹി​ച്ചത്‌, “പിന്നിയ തലമുടി, പൊന്നു, മുത്തു, വില​യേ​റിയ വസ്‌ത്രം എന്നിവ​കൊ​ണ്ടല്ല”

12. ഉള്ളം​കൈ​യാൽ

13. ഏദെൻതോ​ട്ടം

14. ശിമെ​യോ​ന്റെ​യും ലേവി​യു​ടെ​യും

15. പീശോൻ, ഗീഹോൻ, ഹിദ്ദേ​ക്കെൽ, ഫ്രാത്ത്‌

16. അയാളെ ‘സൌമ്യ​ത​യു​ടെ ആത്മാവിൽ യഥാസ്ഥാ​ന​പ്പെ​ടു​ത്തണം’