വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘രൂപകൽപ്പന ചെയ്യപ്പെട്ടതുപോലെയോ?’

‘രൂപകൽപ്പന ചെയ്യപ്പെട്ടതുപോലെയോ?’

‘രൂപകൽപ്പന ചെയ്യ​പ്പെ​ട്ട​തു​പോ​ലെ​യോ?’

നിങ്ങൾ എന്നെങ്കി​ലും ഒരു ദൂരദർശി​നി​യി​ലൂ​ടെ നിശാ​ന​ഭസ്സ്‌ നോക്കി​ക്ക​ണ്ടി​ട്ടു​ണ്ടോ? അങ്ങനെ ചെയ്‌തി​ട്ടുള്ള അനേക​രും ശനി​ഗ്ര​ഹ​ത്തി​ന്റെ പ്രഥമ ദർശനം എങ്ങനെ​യാ​യി​രു​ന്നെന്ന്‌ ഇപ്പോ​ഴും ഓർക്കു​ന്നു​ണ്ടാ​കും. വിസ്‌മ​യി​പ്പി​ക്കുന്ന ഒരു ദൃശ്യ​മാണ്‌ അത്‌. അനന്തമായ ഇരുണ്ട രാത്രി​ന​ഭ​സ്സി​ലെ​ങ്ങും പൊട്ടു​കൾ വാരി​വി​ത​റി​യ​പോ​ലെ മിന്നി​ത്തി​ള​ങ്ങുന്ന നക്ഷത്രങ്ങൾ. അവയ്‌ക്കി​ട​യിൽ, അഴകാർന്ന പരന്ന വലയ​ശ്രേ​ണി​ക​ളു​ടെ നടുവിൽ അതാ തിളങ്ങുന്ന ഒരു നഭോ​ഗോ​ളം!

ഈ വലയങ്ങൾ എന്താണ്‌? 1610-ൽ ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞ​നായ ഗലീലി​യോ താൻ നിർമിച്ച ദൂരദർശി​നി​യി​ലൂ​ടെ നോക്കി​യ​പ്പോൾ ശനി​ഗ്ര​ഹ​ത്തി​ന്റെ മങ്ങിയ ദൃശ്യമേ ലഭിച്ചു​ള്ളൂ, ചെവി​ക​ളുള്ള ഒരു ഗ്രഹമാണ്‌ അതെന്ന്‌ അദ്ദേഹ​ത്തി​നു തോന്നി. കാരണം, നടുവിൽ ഒരു ഗോള​വും പാർശ്വ​ങ്ങ​ളിൽ രണ്ടു ചെറിയ ഗോള​ങ്ങ​ളു​മാണ്‌ അദ്ദേഹ​ത്തി​നു കാണാൻ കഴിഞ്ഞത്‌. മെച്ചപ്പെട്ട ദൂരദർശി​നി​കൾ ലഭ്യമാ​യ​തോ​ടെ ജ്യോ​തി​ശാ​സ്‌ത്ര​ജ്ഞർക്ക്‌ ഈ വലയങ്ങൾ കൂടുതൽ വ്യക്തമാ​യി കാണാൻ കഴിഞ്ഞു. പക്ഷേ, അവ ഏതു പദാർഥ​ങ്ങ​ളാൽ രൂപം​കൊ​ണ്ട​താ​ണെന്ന വാദം അപ്പോ​ഴും തുടർന്നു. ഈ വലയങ്ങൾ കട്ടിയുള്ള ഡിസ്‌കു​കൾ ആണെന്നു പലരും ചിന്തിച്ചു. ഒടുവിൽ 1895-ൽ, ഇവ പാറയു​ടെ​യും ഐസി​ന്റെ​യും ഒട്ടനവധി കണങ്ങൾ ചേർന്ന​താണ്‌ എന്നുള്ള​തിന്‌ ശാസ്‌ത്ര​ജ്ഞർക്കു ശക്തമായ തെളി​വു​കി​ട്ടി.

വിദൂര ഗ്രഹങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “എണ്ണമറ്റ ഐസ്‌ ശകലങ്ങൾ ചേർന്നു രൂപം​കൊണ്ട കനംകു​റഞ്ഞ റിബണു​ക​ളാണ്‌ ശനിയു​ടെ വലയങ്ങൾ. ഇത്‌ സൗരയൂ​ഥ​ത്തി​ലെ മഹാത്ഭു​ത​ങ്ങ​ളിൽ ഒന്നാണ്‌. ശനിയു​ടെ ഈ മിന്നുന്ന വലയ​ശ്രേ​ണി​ക​ളു​ടെ വലുപ്പം അപാര​മാണ്‌. ഗ്രഹത്തി​ന്റെ അന്തരീ​ക്ഷ​ത്തി​നു തൊട്ടു​മു​ക​ളിൽനി​ന്നു തുടങ്ങി ഏറ്റവും ബാഹ്യ​ഭാ​ഗ​ത്തുള്ള അവ്യക്ത​മായ വലയം​വരെ 4,00,000 കിലോ​മീ​റ്റർ. വലയങ്ങൾ നമ്മെ വിസ്‌മ​യി​പ്പി​ക്കും​വി​ധം കനം കുറഞ്ഞ​വ​യാണ്‌. ഇവയുടെ കനം ശരാശരി 30 മീറ്ററിൽ കുറവാണ്‌.” 2004 ജൂണിൽ കാസ്സിനി ഹൈജൻസി​ന്റെ ബഹിരാ​കാശ പേടകം ശനിയി​ലെത്തി വിവര​ങ്ങ​ളും ചിത്ര​ങ്ങ​ളും അയച്ചു. അതേത്തു​ടർന്ന്‌ ശാസ്‌ത്രജ്ഞർ ശനിയു​ടെ ഈ പരശതം പ്രഭാ​വ​ല​യ​ങ്ങ​ളു​ടെ സങ്കീർണ​ത​കളെ കുറിച്ചു കൂടുതൽ പഠിക്കാൻ തുടങ്ങി.

സ്‌മി​ത്‌സോ​ണി​യൻ മാസി​ക​യിൽ അടുത്ത​കാ​ല​ത്തു​വന്ന ഒരു ലേഖനം ഇങ്ങനെ പറഞ്ഞു: “ശനി രൂപകൽപ്പന ചെയ്യ​പ്പെ​ട്ട​തു​പോ​ലെ കാണ​പ്പെ​ടു​ന്നുഗണിതം എത്ര പിഴവ​റ്റ​താ​ണോ അതു​പോ​ലെ​യാണ്‌ ഈ ആകാശ​ഗോ​ള​വും.” ആ ലേഖകന്റെ അഭി​പ്രാ​യ​ത്തോ​ടു നാം യോജി​ക്കു​ന്നു. പക്ഷേ എന്തു​കൊ​ണ്ടാണ്‌ അദ്ദേഹം “പോലെ” എന്ന വാക്ക്‌ ഉപയോ​ഗി​ച്ച​തെന്ന്‌ നാം ചിന്തി​ച്ചു​പോ​കു​ന്നു. വാസ്‌ത​വ​ത്തിൽ, അഴകാർന്ന ഈ ആകാശ​ഗോ​ളം എണ്ണമറ്റ നഭോ​ഗോ​ള​ങ്ങ​ളിൽ ഒന്നുമാ​ത്ര​മാണ്‌. അവയെ​ക്കു​റിച്ച്‌ ആയിര​ക്ക​ണ​ക്കി​നു വർഷം മുമ്പ്‌ എഴുത​പ്പെട്ട നിശ്വ​സ്‌ത​വാ​ക്കു​കൾ ശ്രദ്ധിക്കൂ: “ആകാശം ദൈവ​ത്തി​ന്റെ മഹത്വത്തെ വർണ്ണി​ക്കു​ന്നു; ആകാശ​വി​താ​നം അവന്റെ കൈ​വേ​ലയെ പ്രസി​ദ്ധ​മാ​ക്കു​ന്നു.”—സങ്കീർത്തനം 19:1.

[31-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

പശ്ചാത്തലം: NASA, ESA and E. Karkoschka (University of Arizona); ഇൻസെറ്റുകൾ: NASA and The Hubble Heritage Team (STScl/AURA)