വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണരുക! മാസിക വായിച്ചതിലൂടെ മുന്നറിയിപ്പു ലഭിച്ചു

ഉണരുക! മാസിക വായിച്ചതിലൂടെ മുന്നറിയിപ്പു ലഭിച്ചു

ഉണരുക! മാസിക വായി​ച്ച​തി​ലൂ​ടെ മുന്നറി​യി​പ്പു ലഭിച്ചു

ഉണരുക! ക്രമമാ​യി വായി​ക്കു​ന്നവർ അതിലെ ലേഖന​ങ്ങ​ളു​ടെ മൂല്യം മനസ്സി​ലാ​ക്കു​ന്നു. എന്നാൽ കഴിഞ്ഞ ഡിസം​ബ​റിൽ തായ്‌ലൻഡി​ലെ കാവു ലാക്ക്‌ എന്ന സ്ഥലത്ത്‌ ഒഴിവു​കാ​ലം ചെലവി​ടു​ക​യാ​യി​രുന്ന ഒരു ജർമൻ ദമ്പതി​ക​ളു​ടെ കാര്യ​ത്തിൽ ഉണരുക!യുടെ 2001 ഫെബ്രു​വരി 8 ലക്കത്തിൽ വന്ന “കൊല​യാ​ളി തിരമാ​ലകൾ—സങ്കൽപ്പ​ങ്ങ​ളും യാഥാർഥ്യ​ങ്ങ​ളും” എന്ന ലേഖനം അങ്ങേയറ്റം മൂല്യ​വ​ത്താ​ണെന്നു തെളിഞ്ഞു.

ജർമൻ വർത്തമാ​ന​പ്പ​ത്ര​മായ ഫ്രാങ്കൻപോസ്റ്റ്‌ (സെൽബ റ്റാഗ്‌ബ്ലാറ്റ്‌) ആ ദമ്പതി​ക​ളു​ടെ അനുഭവം റിപ്പോർട്ടു ചെയ്‌തത്‌ ഇങ്ങനെ​യാണ്‌: “‘ഞങ്ങൾ കടലിൽ നീന്തു​ക​യാ​യി​രു​ന്നു,’ റോസ്വി​താ ഗസൽ അനുസ്‌മ​രി​ക്കു​ന്നു. നീന്തി​ക്ക​ഴിഞ്ഞ്‌ ഗസൽ ദമ്പതികൾ വസ്‌ത്രം മാറാ​നാ​യി അവർ താമസി​ക്കുന്ന ഹോട്ട​ലി​ലേക്കു പോയി. കടൽത്തീ​രത്ത്‌ തിരികെ എത്തിയ അവരെ വരവേറ്റ പേടി​പ്പെ​ടു​ത്തുന്ന ദൃശ്യം റൈനർ ഗസൽ വർണി​ക്കു​ന്നത്‌ ഇപ്രകാ​ര​മാണ്‌: ‘പത്തു മിനിട്ടു കഴിഞ്ഞ്‌ ഞങ്ങൾ തീര​ത്തേക്കു തിരികെ ചെന്ന​പ്പോൾ കടൽ അപ്രത്യ​ക്ഷ​മാ​യി​രു​ന്നു.’ തീരത്തു​നിന്ന്‌ ഏകദേശം ഏഴു കിലോ​മീ​റ്റർ [നാലു മൈൽ] ദൂരെ​വരെ . . . കടൽത്തട്ടു മാത്രമേ കാണാ​നു​ണ്ടാ​യി​രു​ന്നു​ള്ളൂ. ‘വെള്ളത്തിൽ നീന്തി​ക്കൊ​ണ്ടി​രുന്ന എല്ലാവ​രും പുറങ്ക​ട​ലി​ലേക്ക്‌ ഒഴുകി​പ്പോ​യി.’ [ദുരന്ത​ത്തിൽനി​ന്നു] രക്ഷപ്പെ​ട്ട​തിന്‌ ഗസൽ ദമ്പതികൾ ഉണരുക! മാസി​ക​യി​ലെ ഒരു ലേഖന​ത്തോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്നു.” സുനാ​മി​കൾ ഉണ്ടാകു​ന്ന​തി​നു മുമ്പ്‌ പലപ്പോ​ഴും അസാധാ​ര​ണ​മായ വേലി​യി​റക്കം ഉണ്ടാകു​മെന്ന്‌ ആ ലേഖന​ത്തിൽ പറഞ്ഞി​രു​ന്നു.

“അകലെ​നി​ന്നു കൂറ്റൻ തിരമാല വരുന്നതു കണ്ടപ്പോൾ ഗസൽ ദമ്പതികൾ കടൽത്തീ​ര​ത്തു​നിന്ന്‌ ഓടി​യ​ക​ലാൻ തുടങ്ങി. ആ ജലഭി​ത്തിക്ക്‌ ഏകദേശം 12 മുതൽ 15 വരെ മീറ്റർ [40 മുതൽ 50 വരെ അടി] ഉയരം ഉണ്ടായി​രു​ന്നു​വെന്ന്‌ റൈനർ ഗസൽ പറയുന്നു. കടൽത്തീ​രത്ത്‌ ഉണ്ടായി​രുന്ന മറ്റു ടൂറി​സ്റ്റു​കൾ കടലി​ലേക്ക്‌ ഉറ്റു​നോ​ക്കി​ക്കൊ​ണ്ടു നിന്നത്‌ അദ്ദേഹം വിഷമ​ത്തോ​ടെ ഓർമി​ക്കു​ന്നു. ‘അവർ അവി​ടെ​നിന്ന്‌ അനങ്ങി​യ​തേ​യില്ല. സുരക്ഷി​ത​മായ ഒരിട​ത്തേക്ക്‌ ഓടി​പ്പോ​കാൻ ഞാൻ വിളിച്ചു പറഞ്ഞെ​ങ്കി​ലും ആരും അതു വകവെ​ച്ചില്ല.’ അവരിൽ ആരും​തന്നെ രക്ഷപ്പെ​ട്ടില്ല.”

ഗസൽ ദമ്പതി​ക​ളെ​ക്കു​റി​ച്ചുള്ള ആ പത്ര​ലേ​ഖനം ഇങ്ങനെ​യും അഭി​പ്രാ​യ​പ്പെട്ടു: “യഹോ​വ​യു​ടെ സാക്ഷി​ക​ളായ അവർ ഒഴിവു​കാ​ലത്ത്‌, അവിടെ ഏറ്റവും അടുത്തുള്ള സഭയോ​ടൊ​പ്പം സഹവസി​ച്ചു. കാവു ലാക്കിൽനിന്ന്‌ 140 കിലോ​മീ​റ്റർ [85 മൈൽ] അകലെ​യാ​യി​രു​ന്നു അത്‌. ദുരന്ത​ത്തെ​ക്കു​റി​ച്ചു കേട്ട​പ്പോൾ സഭയി​ലുള്ള മുഴുവൻ പേരും അവരെ തിരഞ്ഞ്‌ കാവു ലാക്കി​ലേക്കു പോയി.”

ഇപ്പോൾ ജർമനി​യിൽ സുരക്ഷി​ത​മാ​യി തിരികെ എത്തിയി​രി​ക്കുന്ന ഈ ദമ്പതികൾ ഉണരുക!യിലെ മൂല്യ​വ​ത്തായ വിവര​ങ്ങൾക്കാ​യി അങ്ങേയറ്റം നന്ദിയു​ള്ള​വ​രാണ്‌. തങ്ങളെ സഹായിച്ച തായ്‌ലൻഡി​ലെ ആളുക​ളോ​ടും—പ്രത്യേ​കിച്ച്‌ യഥാർഥ ക്രിസ്‌തീയ സ്‌നേഹം പ്രകട​മാ​ക്കിയ അവരുടെ ആത്മീയ സഹോ​ദ​ര​ങ്ങ​ളോട്‌—അവർക്കു വളരെ​യേറെ നന്ദിയുണ്ട്‌.